Home Blog Page 274

പ്രശസ്ത മലയാളി ഗായിക മഞ്ജരിയുടെ ഗാനത്തോടെ ബിഹാറിലെ ഉഗ്രതാരാ മഹോത്സവത്തിന് സമാപനമായി

0

പട്ന: പ്രശസ്ത മലയാളി ഗായികയുടെ ഗസല്‍ സന്ധ്യയോടെ ബിഹാറിലെ ഉഗ്രതാര സംസ്‌കൃതി മഹോത്സവത്തിന് വര്‍ണാഭമായ സമാപനമായി. ബിഹാറിലെ ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. ഇതാദ്യമായാണ് ഒരു മലയാളി ഗായിക ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നത് . അഞ്ചാം വയസ് മുതല്‍ സംഗീതം തന്റെ ലക്ഷ്യമാക്കിയ മഞ്ജരി ഇന്ന് ദക്ഷിണേന്ത്യയിലെ മികച്ച ഗായികയാണ്. നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ മഞ്ജരി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത അടിസ്ഥാനമായുള്ള മ്യൂസിക് ബാന്‍ഡിനൊപ്പം എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മഞ്ജരി ആദ്യമായി സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നത്. പിന്നീട് 2004 ലാണ് മഞ്ജരി സംഗീതമേഖലയില്‍ സജീവമായി. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ ഗാനത്തിന് ശബ്ദം നല്‍കിയാണ് മലയാള സിനിമയിലേക്ക് മഞ്ജരി കടന്നുവരുന്നത്. സംഗീത സംവിധായകരായ രവീന്ദ്രന്‍, ജോണ്‍സണ്‍, മോഹന്‍സിതാര, കൈതപ്രം, എം ജി രാധാകൃഷ്ണന്‍, വിദ്യാസാഗര്‍, ഔസപ്പച്ചന്‍, എം ജയചന്ദ്രന്‍ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങളും മഞ്ജരി പാടി. 2004 ല്‍ സിനിമയില്‍ സജീവമായി തൊട്ടടുത്ത വര്‍ഷം തന്നെ കേരള സംസ്ഥാനത്തിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും മഞ്ജരിയെ തേടിയെത്തി. തമിഴ്, തെലുങ്ക് ഭാഷകള്‍ക്കുപുറമെ ഉര്‍ദുവിലും മഞ്ജരി പാടിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഉര്‍ദു ഭാഷയുടേയും ഉര്‍ദു ഗസലുകളുടേയും സമഗ്ര സംഭാവനക്ക് സാഹിര്‍ ആന്‍ഡ് അദീബ് ഇന്റര്‍നാഷണല്‍ അവാര്‍ഡും മഞ്ജരിയെ തേടിയെത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീത നിശകളില്‍ നിറസാന്നിദ്ധ്യമാണ് മഞ്ജരി.നിരവധി ഗസല്‍ പരിപാടികളിലൂടെ അടുത്തറിയാവുന്നതിനാല്‍ത്തന്നെ മഞ്ജരിയെ ബിഹാറിലെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.ആജ് ജാനേകി ജിദ് നാ കരോ, ഹോട്ടോസേ ഛൂലോ തും മേരാ ഗീത് അമറ് കര്‍ ദോ തുടങ്ങിയ ഗസലുകളോടെയാണ് മഞ്ജരി സദസിനെ കൈയിലെടുത്തത്. ഇതാദ്യമായാണ് മഞ്ജരി ബിഹാറില്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നത്.  

കാർത്തിയുടെ 25-മത്തെ സിനിമ; ജപ്പാൻ ഇന്ന് തുടങ്ങി

0

‘ വിരുമൻ ‘, ‘ പൊന്നിയിൻ സെൽവൻ ‘ , ‘ സർദാർ ‘ എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാന് ഇന്ന് പൂജയോടെ ചെന്നൈയിൽ തുടക്കം കുറിച്ചു. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ‘ ശകുനി ‘, ‘ കാഷ്മോര ‘, ‘ ധീരൻ അധികാരം ഒന്ന് ‘, ‘ കൈതി ‘, ‘ സുൽത്താൻ ‘ എന്നീ അഞ്ച് കാർത്തി ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചർസ് നിർമ്മിക്കുന്ന, കമ്പനിയുടെ ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ‘ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.                തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ  സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ‘ പുഷ്പ ‘ യിൽ ‘ മംഗളം സീനു ‘ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ എന്നതും ശ്രദ്ധേയമാണ്. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.

 സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാൻ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്.നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളം എന്നിവിടങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉടൻ തന്നെ പുറത്തു വിടുമെന്നും അണിയക്കാർ അറിയിച്ചു. 

സി. കെ.അജയ് കുമാർ, പി ആർ ഒ

പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ, ‘ഹനുമാ’ന്റെ ടീസർ നവംബർ 15 ന്

0

കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വര്‍മ. പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ഏറ്റവും പുതിയ ചിത്രമായ ഹനുമാന്റെ ടീസർ നവംബർ 15 ന് പുറത്തിറങ്ങും. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അമൃത അയ്യർ നായികയായി എത്തുന്നു..
പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് കെ നിരഞ്‍ജൻ റെഡ്ഡി ആണ്.

ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഹനുമാൻ എത്തുന്നത്. ശിവേന്ദ്രയാണ് ഹനുമാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും മികച്ച പ്രതികരമായിരുന്നു ലഭിച്ചത്..  പി ആർ ഓ ശബരി

തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു

0

റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ (ഉദയരാജ് ) ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്‌ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് കണ്ണൂർ വേഷമിടുന്നത്. കൊച്ചുമകനാകുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പോപ്പുലറായ ചിന്നുശ്രീ വൽസലനാണ് നായികയാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബിജോയ് കണ്ണൂർ (ഉദയരാജ് ), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം – ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ – നന്ദൻ , പ്രൊഡക്ഷൻ മാനേജർ – എസ് ആർ ശിവരുദ്രൻ , ഗാനരചന – ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം – ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം – ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , പശ്ചാത്തലസംഗീതം – ജിയോ പയസ്, ചമയം – അമൽദേവ് ജെ ആർ, കല-അഖിൽ ജോൺസൺ, കോസ്റ്റ്യും – അഭിലാഷ് എസ് എസ് , സ്‌റ്റുഡിയോ – ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് – ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് – ഉദയൻ പെരുമ്പഴുതൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

റോഷനും ഷൈനും ബാലുവും ഒന്നിക്കുന്ന മാര്‍ത്താണ്ഡന്‍റെ ‘മഹാറാണി’; ചിത്രീകരണം പൂർത്തിയായി

0

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മഹാറാണി”യുടെ ചിത്രീകരണം പൂർത്തിയായി എസ്സ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ പ്രധാന ലൊക്കേഷൻ ചേർത്തലയും പരിസര ചേർത്തലയും പരിസരവുമാണ്. ക്യാമറ – ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ – പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ശ്രീനിവാസൻ തിരിച്ചെത്തുന്നു ‘കുറുക്കൻ’ ആരംഭിച്ചു

0

ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു . ശ്രീനിവാസനും, മകൻ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാൻസന്റെ തിരിച്ചുവരവ്.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ വിവാകരൻ . സംവിധാനം ചെയ്യുന്ന ഈ മിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിലെ സെൻ്റ്‌ ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

തമീമാനസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.തുടർന്ന് ഡി.ജി.പി. ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം.മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി.വിനീത് ശ്രീനിവാസൻ ,ശ്രീനിവാസൻ ,ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.ഫൺ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സുധീർ കരമന, മാളവികാ മേനോൻ ,അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ , ജോൺ, ബാലാജി ഗർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.കലാസംവിധാനം – ജോസഫ് നെല്ലിക്കൽ
മേക്കപ്പ്.ഷാജി പുൽപ്പള്ളി:കോസ്റ്റ്യും. ഡിസൈൻ -സുജിത് മട്ടന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ.പ്രൊഡക്ഷൻ എക്സിക്യട്ടീവ് – അബിൻ എടവനക്കാട് .പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.
വാഴൂർ ജോസ്.ഫോട്ടോ – പ്രേംലാൽ പട്ടാഴി . 

സണ്ണി ലിയോൺ ചിത്രം ‘ഒ മൈ ഗോസ്റ്റ്’ ട്രെയ്ലര്‍ പുറത്തിറങ്ങി

0

സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘ഒ മൈ ഗോസ്റ്റ്’ ട്രെയ്ലർ പുറത്തിറങ്ങി.’ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ആര്‍ യുവൻ ആണ്.ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

അവതാർ 2 : ദി വേ ഓഫ് വാട്ടർ ട്രെയ്‌ലർ പുറത്തിറങ്ങി

0

അവതാർ 2 : ദി വേ ഓഫ് വാട്ടർ ട്രെയ്‌ലർ പുറത്തിറങ്ങി.ജെയിംസ് കാമറൂൺ ആദ്യ അവതാർ ചിത്രം റിലീസ് ചെയ്യുകയും എക്കാലത്തെയും വലിയ സിനിമയാക്കുകയും ചെയ്തിട്ട് ഏകദേശം 13 വർഷമായി.

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുന്നത്. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.ചിത്രം ഈ വർഷം ഡിസംബർ 22ന് തിയേറ്ററുകളിൽ എത്തും.

പ്രഥമ മാസ്കോം KD’s സെലിബ്രിറ്റി കപ്പ് ഓൺലൈൻ റൈഡേഴ്സ്ന്

0

സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച മാസ്കോം KD’s സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ മില്ലീനിയം സ്റ്റാർസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓൺലൈൻ റൈഡേഴ്സ് ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.

സ്കോർ – മില്ലേനിയം സ്റ്റാർസ് : 135/7
ഓൺലൈൻ റൈഡേഴ്സ് : 136/3(14.5)

ഫൈനൽ മത്സരത്തിൽ 35 പന്തുകളിൽ നിന്ന് പുറത്താക്കാതെ 41 റൺസ് നേടിയ ഷാനിഫ് മരക്കാരാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലിലും മാൻ ഓഫ് ദി മാച്ച് നേടിയ ഷാനിഫ് തന്നെയാണ് മാൻ ഓഫ് ദി സീരീസും നേടിയത്. 189ന് റൺസ് നേടിയ ഓൺലൈൻ റൈഡേഴ്സിന്റെ തന്നെ സുജിത് ഗോവിന്ദൻ ആണ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ. ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ കൊറിയോഗ്രാഫേസിലെ അഭിജിത്ത് മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി. ടൂർണമെന്റിൽ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന് ഐസ്പെയർ പ്രഖ്യാപിച്ച ഐ ഫോൺ മിലീനിയം സ്റ്റാർസിന്റെ അൻഷാദ് സ്വന്തമാക്കി. മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഓൺലൈൻ റൈഡേഴ്സിന്റെ ഐക്കൺ പ്ലേയർ ആയ ആന്റണി വർഗീസ്, നടൻ സിജോയ് വർഗീസ്, സാജു നവോദയ, ഷഫീഖ് റഹ്മാൻ, സംവിധായകരായ സേതു, സജി സുരേന്ദ്രൻ, ശ്യാംധര്‍, പ്രൊഡ്യൂസർ ഡോക്ടർ ബാദുഷ, സി.സി.എഫ് പ്രസിഡൻറ് അനിൽ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മാസ്കോം ടീ.എം.ടീ, വെസ്റ്റ് ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജി , ഐഡ ഹോം സെൻ്റർ, ഐസ്പെയർ,കിൻ്റർ ഹോസ്പിറ്റൽ,ടാൽ റോപ്പ്,ഹോട്ടൽ നോർത്ത് സെവൻ, റെഡ്ബുൾ, എസ്.ഐ.എം.എസ്,ഗ്രീൻ പ്ലേ സ്പോർട്സ്,സോഫ സ്റ്റോറീസ്,ഐജോസ് നോവാ,ആദി സൂത്ര, കോളജൻ,ഐറാ വെൽനസ്,ലെജൻഡ് സലൂൺ,ഇംഗ്ലീഷ് ട്രീ,മിട്ടാസ് ഫാമിലി സലൂൺ,ക്രൗൺ പ്ലാസ, ക്രിക്കറ്റ് ഷാക്ക് എന്നിവരാണ് ടൂർണമെൻ്റ് സ്പോൺസേഴ്സ്

ഷാരൂഖ് ഖാൻ ചിത്രം പത്താൻ ടീസർ പുറത്തിറങ്ങി

0
ഷാരൂഖ് ഖാൻ ചിത്രം പത്താൻ ടീസർ പുറത്തിറങ്ങി. ഷാരൂഖ് ഖാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പത്താന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരപിക്കുന്നത്.

ദീപികയും ഷാരൂഖ് ഖാനും ഒരു ചെറിയ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകതകൂടി ഈ ചിത്രത്തിനുണ്ട്.ചിത്രം സംവിധാനം ചെയുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്.ചിത്രം 2023 ജനുവരി 25 ന് തിയേറ്ററുകളിലുടനീളം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കലാലയ ജീവിതവും പ്രണയവും : രഞ്ജിത്ത് ശങ്കറിന്റെ ഫോർ ഇയേർസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

0

കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പതിനായിരത്തിലധികം കോളേജ് കുട്ടികൾ കേരളപ്പിറവി ദിനത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. പ്രിയാവാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബർ 25 നു തിയേറ്ററുകളിലെത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും നിർമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കോതമംഗലം മാർഅത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരിസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലെ പതിനായിരത്തില്പരം വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൂടിയാണ് ഫോർ ഇയേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്ന ഫോർ ഇയേർസിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, ലിറിക്‌സ് : സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ. മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

എൽ എം എൽ ഇലക്ട്രിക്ക് സ്കൂട്ടർ പ്രാരംഭ തുകയൊന്നും നൽകാതെ ബുക്ക് ചെയാം

0

രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു എൽ എം എൽ തിരിച്ചെത്തുന്നു.ഇറ്റാലിയൻ കമ്പിനിയായ വെസ്പയുമായി ചേർന്നായിരുന്നു അന്ന് എൽ എം എൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയത്.

ഇലക്ട്രിക്ക് വാഹന വിപണി കീഴടക്കാനാണ് എൽ എം എൽ ഇന്റെ ഇപ്പോളത്തെ തിരിച്ചുവരവ്.അതിന് മുന്നോടിയായി വരാനിരിക്കുന്ന സ്റ്റാർ ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചതായി എൽഎംഎൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

പുതിയ സ്റ്റാർ ഇവിയുടെ ബുക്കിംഗ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി തുടങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ ബുക്ക് ചെയാനുള്ള ഫോം പൂരിപ്പിക്കാനും പ്രാരംഭ തുകയൊന്നും നൽകാതെ സ്കൂട്ടർ റിസർവ് ചെയ്യാനും കഴിയും.

ഏറെ നാളുകൾക്ക് ശേഷം എൽ എം എൽ ഇറക്കുന്ന വാഹനം എന്ന പ്രതേകത കൂടി എൽ എം എൽ സ്റ്റാറിനുണ്ട്.വളരെ മനോഹരമായി രൂപകൽപന ചെയ്തിരിക്കുന്ന ഒരുവാഹനമാണ് എൽ എം എൽ സ്റ്റാർ.
പുതിയ മോഡലിന്റെ പ്രധാന ഹൈലൈറ്റുകളിൽ ചിലത് അതിന്റെ ഫാസിയയിൽ ഡിസ്‌പ്ലേ പാനൽ, സ്റ്റെപ്പ്ഡ് സീറ്റുകൾ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ ഒരു മോണോ ഷോക്ക്, ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയവയാണ് 

പുതുതായി ലോഞ്ച് ചെയ്ത Ola S1 എയർ എൻട്രി ലെവൽ s-സ്കൂട്ടർ, ബജാജ് ചേതക്, TVS iQube, മറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുടെ നേരിട്ടുള്ള എതിരാളിയായി പുതിയ LML സ്റ്റാർ പുറത്തിറങ്ങുന്നത്.

വിലനിർണ്ണയത്തെക്കുറിച്ച് സൂചനകളൊന്നുമില്ലെങ്കിലും, എക്സ്-ഷോറൂം വിലയുടെ അടിസ്ഥാനത്തിൽ പുതിയ സ്കൂട്ടർ ഒരു ലക്ഷം മുതൽ 1.10 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

ബുക്കിംഗ് വെബ്സൈറ്റ് https://www.lmlemotion.com/star