Home Blog Page 273

വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ നാനിയുടെ”മീറ്റ് ക്യൂട്ട്” എന്ന ആന്തോളജിയുടെ ടീസർ പുറത്തിറങ്ങി

0

വാൾ പോസ്റ്റർ സിനിമയ്ക്ക് കീഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ നിർമ്മിക്കുന്ന നാച്ചുറൽ സ്റ്റാർ നാനി പ്രശാന്തി തിപ്പിർനേനി നിർമ്മിച്ച പുതിയ ചിത്രം “മീറ്റ് ക്യൂട്ട്” ടീസർ പുറത്തിറങ്ങി.

നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. രോഹിണി മൊല്ലേറ്റി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജ് ഒരു പ്രധാന വേഷം ചെയ്യുന്നു. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണി ലിവ് ആന്തോളജിയുടെ അവകാശം സ്വന്തമാക്കി, OTT പ്ലാറ്റ്‌ഫോമിൽ മാത്രമായി ഉടൻ പ്രീമിയർ ചെയ്യും.

മികച്ച അഭിനേതാക്കൾക്കൊപ്പം പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വസന്ത് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ വിജയ് ബൾഗാനിനാണ് സംഗീത സംവിധാനം. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവർ യഥാക്രമം ആർട്ട്, എഡിറ്റിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യും.

അഭിനേതാക്കൾ – സത്യരാജ്, രോഹിണി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാംക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ട്കുരി, ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ

രചനയും സംവിധാനവും: ദീപ്തി ഘണ്ട
നിർമ്മാതാവ്: പ്രശാന്തി തിപിർനേനി
ബാനർ: വാൾ പോസ്റ്റർ സിനിമ
ഡിഒപി: വസന്തകുമാർ
സംഗീത സംവിധായകൻ: വിജയ് ബൾഗാനിൻ
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എഡിറ്റർ: ഗാരി ബിഎച്ച്
വരികൾ: കെ.കെ
പിആർഒ: ശബരി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കിട്ടരത്നം (വെങ്കട്ട്)

സൗബിന്റെ “അയൽവാശി” തുടങ്ങി

0

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയൽവാശി’ എന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ,ജഗദീഷ് , നസ്ലിൻ, ഗോകുലൻ,​നിഖില വിമൽ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.

തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.
പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്.സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ-സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ-ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ,പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റിൽസ്-രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുൽപ്പളി.’അയൽവാശി’യുടെ ചിത്രീകരണം നവംബർ 14 ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും. പി ആർ ഒ-എ എ എസ് ദിനേശ്.

പുതുമുഖങ്ങളുടെ പുതുമയാർന്ന ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു

0

പുതുമുഖങ്ങളുടെ പുതുമയാർന്ന ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു…..

വേയ് ടു ഫിലിംസിന്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ യൂനുസിയോ കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

“കൊടി കൊടി” എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ ഉള്ള റോക്ക് മ്യൂസിക് രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാർട്ടി രീതിയിൽ പറയുന്ന പല ഇന്റേണൽ പൊളിറ്റിക്സിനെ എടുത്തുപറയുന്നു രീതിയിലാണ് അവതരണ ശൈലി.

ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ദിക്ക്, ഡോ.ജാസ്സി ഗിഫ്റ്റ്,
അൻവർ സാദത്ത്, എന്നിവരും ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.
കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ജസരി’ ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ ഗാനവിരുന്നിനെ നെഞ്ചിലേറ്റ് സംഗീതാസ്വാദകര്‍

0

കൊച്ചി: ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാളസിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കില്‍ത്താൻനാണ്. സംഗീതം കൈലാഷ് മേനോന്‍. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. നാടോടി പാരമ്പര്യ ഈണങ്ങളില്‍ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്‍റെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷിന് ലഭിച്ചിരുന്നു.

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷിന് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. കലാമൂല്യവും ജനപ്രിയവുമായ ഒരു ചിത്രവുമാണ്. ലക്ഷദ്വീപിൻ്റെ വശ്യസുന്ദരമായ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയാണ്, ഇത്രയും ദൃശ്യഭംഗിയോടെ ഒരു ചിത്രവും ലക്ഷദ്വീപിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.

പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍,
പി ആര്‍ ഒ-പി ആര്‍ സുമേരന്‍

പൊന്മുട്ടയിലെ ശ്യാം മോഹൻ വിവാഹിതനായി; വീഡിയോ കാണാം

0

പൊന്മുട്ട വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ ശ്യാം മോഹൻ വിവാഹിതനായി. ഗോപിക മോഹൻ ആണ് വധു. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കാർത്തിക് ശങ്കർ, ഗായകൻ വേണുഗോപാൽ, പൊന്മുട്ട ടീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹെവൻ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ശ്യാം, വികാരം, ചാൻസ് എന്നിവയാണ് ഇനിം പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

വിവാഹ വീഡിയോ കാണാം : https://youtu.be/c4SmaCroiaQ

English Summary : Ponmutta Actor Shyam Mohan got married, video

റാം ഒരുക്കുന്ന നിവിൻ പോളി ചിത്രം യേഴ് കടൽ യേഴ് മലൈയുടെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി

0

മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, എഡിറ്റർ മതി വിഎസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.  പി ആർ ഒ – ശബരി

മാത്യു – നസ്ലിൻ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ “നെയ്മർ” ൻ്റെ ഡബ്ബിങ് പുരോഗമിക്കുന്നു

0

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു – നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന നെയ്മറിൻ്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രം, നവാഗതനായ സുധി മാഡിസൻ കഥയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ – സംഭാഷണം പൂർത്തീകരിച്ചിരിക്കുന്നത് ആദർശ് സുകുമാരനും , പോൾസൻ സ്കറിയയും ചേർന്നാണ് .

ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ആയ ചിത്രത്തിൽ നസ്ലിൻ മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നു .

കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് .
മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന മൂവി ‘നെയ്മർ’ ജനുവരി അവസാനത്തോടുകൂടെ തിയറ്ററിൽ റിലീസിനൊരുങ്ങുകയാണ് .

വിജയ് സങ്കേശ്വരിന്റെ ബയോപിക് ചിത്രം ‘വിജയാനന്ദ്’ ഡിസംബർ 9 ന് പുറത്തിറങ്ങും

0

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന ‘വിജയാനന്ദ്’ എന്ന ചിത്രം ഡിസംബർ 9 ന് പുറത്തിറങ്ങും.. ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഹാൽ ആർ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്.. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ നാല് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്..

വിആർഎൽ ഫിലിംസിന്റെ നിർമ്മാണ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

വിജയാനന്തിന്റെ മകനായ ആനന്ദ് ഈ ചിത്രത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു ; “ഒരു ബയോപിക് നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാൽ ഋഷികയുടെയും നിഹാലിന്റെയും ആത്മാർത്ഥതയും, മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവർ.. ആനന്ദ് പറഞ്ഞു..

സംഗീതസംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, കീർത്തൻ പൂജാരിയും ഹേമന്തും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി ആർ ഓ ; എ എസ് ദിനേശ് , ശബരി

‘ദ വാക്സിൻ വാർ’, ഓഗസ്റ്റ് 15 ന് റിലീസിനെത്തുന്നു

0

പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അടുത്ത ചിത്രം ‘ദ വാക്സിൻ വാർ’, 11 ഭാഷകളിൽ അഭിഷേക് അഗർവാൾ ആർട്സിലൂടെ 2023 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുന്നു

നിർമ്മാതാവ് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അവസാന ചിത്രമായ ദ കശ്മീർ ഫയൽസ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിൽ ഒന്നായും ചിത്രം മാറിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിൻറെ പ്രഖ്യാപന സൂചനകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇപ്പോൾ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, ‘ദി വാക്സിൻ വാർ’ നിർമ്മാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ദി വാക്‌സിൻ വാർ’ എന്ന സിനിമ രാജ്യത്ത് കോവിഡ്-19-നെ കുറിച്ചും വാക്‌സിനേഷൻ ഘട്ടത്തേക്കുറിച്ചും സംസാരിക്കുന്ന ചിത്രം ആകുമെന്ന് ടൈറ്റിലിലൂടെയും പോസ്റ്ററിലൂടെയും വ്യക്തമാണ്. പോസ്റ്ററിൽ കോവിഡ് വാക്സിൻ അടങ്ങിയ ഒരു മൂടുപടം കാണാം, സന്ദേശം ഇങ്ങനെ: “നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങൾ നടത്തിയത്. വിജയിക്കുകയും ചെയ്തു. ”

നമ്മുടെ രാജ്യത്തിന്റെ അടിത്തട്ടിൽ നിൽക്കുന്ന പ്രേക്ഷകർക്കും നമ്മുടെ രാജ്യം എന്താണ് നേടിയതെന്ന് ലോകമെമ്പാടും ശ്രദ്ധിക്കുന്നതിനായി സിനിമ നിർമ്മിക്കുമെന്ന് വിവേക് പറയുന്നു , അതിനാൽ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി,ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങി 11 ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ നിർമ്മാതാവ് പല്ലവി ജോഷി പങ്കുവെക്കുന്നു: “നമ്മുടെ മികച്ച ബയോ സയന്റിസ്റ്റുകളുടെ വിജയത്തെ ഈ ചിത്രം ആഘോഷിക്കുന്നു. അവരുടെ ത്യാഗത്തിനും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള നമ്മുടെ ആദരാഞ്ജലിയാണ് വാക്സിൻ യുദ്ധം.”

‘ദി കശ്മീർ ഫയൽസി’ന് ശേഷം വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ മറ്റൊരു സിനിമാ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് അത്യധികം ആവേശം നൽകുന്ന വാർത്തയാണ്.

നേരത്തെ വിവേക് അഗ്നിഹോത്രിയുമായി ദി കശ്മീർ ഫയൽസിനു വേണ്ടി സഹകരിച്ച അഭിഷേക് അഗർവാൾ തന്റെ അഭിഷേക് അഗർവാൾ ആർട്‌സ് ബാനറിലൂടെ രാജ്യത്തുടനീളം ‘ദി വാക്സിൻ വാർ’ റിലീസ് ചെയ്യും.

അഭിനേതാക്കളെ ഇതുവരെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല. വാക്‌സിൻ യുദ്ധത്തിനെതിരെ പോരാടാനും നമ്മുടെ ശാസ്ത്രജ്ഞർ നടത്തിയ ശ്രമങ്ങൾ വലിയ സ്‌ക്രീനിൽ കൊണ്ടുവരാനും ആരാണ് അനുയോജ്യമെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.

പി.ആർ.ഒ ശബരി

പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ മേ ഹും മൂസ OTT-ലേക്ക്!

0

പുതിയ സിനിമകളും, വെബ് സീരീസുകളും, ടീവി ഷോകളുമായി പ്രേക്ഷക ഹൃദയം കിഴടക്കിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് ZEE5. 19 വർഷങ്ങൾക്കു ശേഷം മരിച്ച മൂസ നാട്ടിൽ തിരിച്ചെത്തുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അയാൾ പറയുന്നു. എന്നാൽ അത് വിശ്വസിക്കാൻ ആരും തയ്യാറാകുന്നില്ല.പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് മേ ഹും മൂസ എന്ന ചിത്രത്തിന്റെ പ്രമേയം. ZEE5-ലൂടെ പാപ്പന് ശേഷമെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് മേ ഹും മൂസ.

സംവിധാനം – ജിബു ജേക്കബ്, തിരക്കഥ- രൂപേഷ് റെയ്ൻ, സംഗീതസംവിധാനം ശ്രീനാഥ് ശിവശങ്കരൻ. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്, ജോണി ആന്റണി, സലിംകുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രം നവംബർ 11 ന് സീ 5ഇൽ റിലീസ് ചെയ്യും.

മമ്മൂക്കയെയും ജ്യോതികയെയും കാണാൻ ‘കാതൽ’ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി സൂര്യ

0

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജ്യോതികാ ചിത്രം കാതൽ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടിപ്പിൻ നായകൻ സൂര്യ ഇന്ന് കാതലിന്റെ ലൊക്കേഷനിൽ എത്തി. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനിൽ എത്തിയത് .മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയിൽ ഒരാൾ പകർത്തിയ മമ്മൂക്കയുടെ സ്ഥാനാർഥിയായുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നൽകുന്ന ചിത്രമാണ് കാതൽ എന്നുറപ്പാണ്. സാലു കെ തോമസിന്റെ ഛായാഗ്രഹണത്തിൽ, ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകർ നൽകിയ അംഗീകാരത്തോടെ ഡിസ്നി ഹോട്ട്സ്റ്റാറിൽ നവംബർ 11 മുതൽ ലഭ്യമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവഹിച്ച്‌ മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൻ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, ചിത്രം തിയേറ്ററുകളിലേക്ക് എത്തണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും എന്നാണ് പ്രേക്ഷകരുടെ നിഗമനങ്ങളും. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ദേശീയ ശ്രെദ്ധ പിടിച്ചു പറ്റിയ കാതലിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കാതലിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

0

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.

ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, 

അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, സംഗീതം: 4 മ്യൂസിക്സ് & മത്തായി സുനിൽ, ഗാനരചന: ബി.കെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന