Home Blog Page 275

തെലുങ്ക് താരം സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു ; ഹരോം ഹര

0

റൊമാന്റിക് കോമഡി ചിത്രമായ സെഹാരിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജ്ഞാനസാഗർ ദ്വാരക.. അദ്ദേഹം തന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു.. ‘ഹരോം ഹര’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് താരം സുധീർ ബാബു നായകനായി എത്തുന്നു.. അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ ചിത്രം കൂടിയാണിത്.. ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് ഹരോം ഹര നിർമ്മിക്കുന്നത്.

ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് ഹരോം ഹരയുടെ മുഖ്യ പശ്ചാത്തലമായി കാണിച്ചിരിക്കുന്നത്.. കൂടാതെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും പുറത്തുവിട്ട വിഡിയോയിൽ കാണാം.. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഹരോം ഹര ഒരു പാൻ-ഇന്ത്യ റിലീസ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്..

ചൈതൻ ഭരദ്വാജ് സംഗീതവും അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിർവഹിക്കുന്നു. റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പി ആർ ഓ ശബ

കാജൽ അഗർവാൾ ഹൊറർ കോമഡി ചിത്രം ഗോസ്റ്റി ടീസർ പുറത്തിറങ്ങി

0

കാജൽ അഗർവാൾ ചിത്രം ഗോസ്റ്റി ടീസർ പുറത്തിറങ്ങി .ഇതിൽ കാജലിനെ ഒരു പോലീസുകാരിയായും പ്രേതമായും കാണിച്ചിരിക്കുന്നത് .സ്ത്രീ കേന്ദ്രീകൃത ചിത്രമായ ഗോസ്റ്റിയിൽ യോഗി ബാബു, ഉർവ്വശി, ജഗൻ, സുരേഷ് മേനോൻ, മൊട്ട രാജേന്ദ്രൻ, കെ എസ് രവികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഗുലേഭഗവലി, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ അംഗീകാരം നേടിയ കല്യാണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ കോമഡി ചിത്രമാണ് ഗോസ്റ്റി.

” സോഫി ” ടൈറ്റിൽ പോസ്റ്റർ

0

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ, പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന “സോഫി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

പ്രശസ്ത മോഡൽ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര,ഡിപിൻ,റജീന,സുനിൽ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ,ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരൺ സരിഗ,സജിൻ,പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ-ടിനു തോമസ്, ഗാനരചന-സ്മിത സ്റ്റാൻലി,ബിജു ജോൺ,സംഗീതം-ആർ ആർ ബ്രദഴ്സ്, അബേൽ ജോളി,കല-അനന്ദു മോഹൻ, വസ്ത്രാലങ്കാരം- സോനു,അർച്ചാ ഭരതൻ, മേക്കപ്പ്- ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ-മധു പി നായർ,ഡി ഐ-രഞ്ജിത്ത് കെ സ്റ്റുഡിയോസ്, പ്രൊജക്ട് ഡിസൈനർ-അഖിൽ കൊല്ലം,അഖിൽ മുരളീധരൻ, സ്റ്റുഡിയോ-കെ സ്റ്റുഡിയോ,916 ഫൈനൽ ഔട്ട് കൊച്ചിൻ,ലോക്കേഷൻ മാനേജർ-നവാസ് വർക്കല,ജിഷ്ണു ഇടപ്പാവൂർ,സ്പോട്ട് എഡിറ്റർ- അനുരാജ് ശരത്, ഡിസൈൻ-എം ഡിസൈൻസ്,പി ആർ ഒ-എ എ എസ് ദിനേശ്.

സണ്ണി ലിയോൺ- അദിതി പ്രഭുദേവ- സച്ചിൻ ദൻപാൽ കൂട്ടുകെട്ടിലെ “ചാമ്പ്യൻ” മലയാളത്തിലേക്ക്

0

അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ “ചാമ്പ്യൻ” മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം അദിതി പ്രഭുദേവ, സച്ചിൻ ദൻപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇരുവരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വേഷത്തിലാണ്. സ്‌പോർട്‌സ് വിഷയമാണ് ടൈറ്റിൽ പറയുന്നതെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ടാകും. സാൻഹ ആർട്ട്സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമൻ, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശർമ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിഗ് ബ്ലോസ്റ്റർ ചിത്രമായ കാന്താരയുടെ സംഗീത സംവിധായകനായ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശരവണൻ നടരാജൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റർ വെങ്കടേഷ് യു.ഡി.വി ആണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

ജാഫർ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന “മാംഗോ മുറി”; നവംബർ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങും

0

ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നവംബർ ഒന്നിന് തുടങ്ങും.

സതീഷ് മനോഹർ ആണ് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകനും ചേർന്നാണ്.
സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ കല്ലാർ, ചമയം: ഉദയൻ നേമം,
വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

തെന്നിന്ത്യന്‍ താരം കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്

0

കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്.
ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പ്രശസ്ത സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെർഫ്യൂം.

മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്ക്കരിക്കുന്ന കഥാപശ്ചാത്തലം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നഗരത്തില്‍ കഴിയുന്ന അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അവൾക്കു തന്നെ ഒരു കെണിയായി മാറുമ്പോൾ ഉണ്ടാകുന്ന ഒരു സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്‍റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു. ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി കാട്ടിത്തരുന്നുണ്ട് കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത് . മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻ്റെയും.വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേർന്നാണ്. പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് . പാട്ടുകളും രസകരമായ ജീവിത മുഹൂർത്തങ്ങളും അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും പെർഫ്യം. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് – വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.
പി.ആർ.സുമേരൻ

കൂടുതൽ ചിത്രങ്ങൾ Gallery Link

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ട് ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടു

0

രജനികാന്തും ലൈക പ്രൊഡക്ഷന്‍സും ഒന്നിക്കുന്നു. രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ടു സിനിമകളുടെ കരാര്‍ ഒപ്പിട്ടു. ഈ ചിത്രങ്ങളുടെ പൂജ നവംബര്‍ അഞ്ചിന് ചെന്നൈയില്‍ നടക്കും. അടുത്തവര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ആലോചന. ആദ്യ ചിത്രം ഡോണ്‍ സംവിധായകന്‍ സിബിയാണ് നിര്‍വഹിക്കുന്നത്. രണ്ടാമത്തെ ചിത്രമാകട്ടെ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. ചിത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടും. പൊന്നിയന്‍ സെല്‍വന്റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍ രജനികാന്തുമായി രണ്ടു ചിത്രങ്ങള്‍ ഒരുക്കുന്നത്. പി.ആര്‍.ഒ- ശബരി.

പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; കൊച്ചിയിൽ ആരംഭിച്ചു

0

യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

എൻ.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചിരിപടര്‍ത്തി ജയ ജയ ജയ ജയ ഹേ ” ട്രെയിലർ പുറത്തിറങ്ങി

0

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ” ജയ ജയ ജയ ജയ ഹേ ” എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസിലൂടെ
റീലീസായി.

അജു വർഗീസ്,അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബി മാർക്കോസ്,ശരത് സഭ,ആനന്ദ് മന്മഥൻ,മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ചിയേഴ്സ് എന്റർടൈയ്മെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു അജു നിർവ്വഹിക്കുന്നു.സംവിധായകൻ വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-ജോൺകുട്ടി.
ഒക്ടോബർ 28-ന് “ജയ ജയ ജയ ജയ ഹേ” പ്രദർശനത്തിനെത്തുന്നു.

അമല പോൾ നായികയാവുന്ന ” ദി ടീച്ചർ ” റിലീസ് തീയതി പ്രഖ്യാപിച്ചു

0

പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ ” ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.അമല പോളിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് ഇന്ന് റിലീസ് തീയതി പ്രഖ്യാപിച്ചത്.ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു,
ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോള്‍,മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി,ജി പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു.അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അന്‍വര്‍ അലി,യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-വിനോദ് വേണുഗോപാല്‍,കല-അനീസ് നാടോടി,മേക്കപ്പ്-അമല്‍ ചന്ദ്രൻ,വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റിൽസ്-ഇബ്സൺ മാത്യു,ഡിസൈൻ- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളർ- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻധനേശന്‍,ജസ്റ്റിന്‍ കൊല്ലം,അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, സൗണ്ട് ഡിസൈൻ-സിംങ് സിനിമ,ആക്ഷൻ-
രാജശേഖര്‍,വിഎഫ്എക്‌സ്-പ്രോമിസ്,പി ആർ ഒ- എ എസ് ദിനേശ്.

തെസ്നി ഖാൻ ഇനി സംവിധായിക ചിത്രം ” ഇസ്തിരി “

0

പ്രശസ്ത ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ “ഇസ്തിരി ” സൈന മൂവീസിലൂടെ റിലീസായി.

സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങൾ.

ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവർ ചേർന്ന് എഴുതുന്നു.പ്രവിരാജ് വി നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു.
ആലാപനം-വിനായക് പ്രസാദ്.

ഡിസൈൻ-ലൈനോജ് റെഡ്ഡിസൈൻ, കോസ്റ്റ്യൂം ഡിസൈനർ- ജിഷ പ്രസാദ്,മേക്കപ്പ്- ഇർഷാദ്,കല-അലോക് റവ്യ,അസിസ്റ്റന്റ് ഡയറക്ടർ-രോഹിത്, സ്റ്റുഡിയോ-എൻ എസ് മീഡിയ,റെക്കോഡിംഗ് & മിക്സിംഗ്-നിഹിൽ പി വി,സൗണ്ട് ഡിസൈൻ- നിഹിൽ പി വി,ഷിജു എം എക്സ്, പ്രോഗ്രാമിംഗ് : വിഷ്ണു പ്രസാദ്,പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടർ-ജോമാൻ ജോഷി തിട്ടയിൽ, എഡിറ്റർ-ഷമീർ,പി ആർ ഒ-എ എസ് ദിനേശ്.

“സര്‍ദാര്‍” വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും….

0

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘സര്‍ദാറി’ന് രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

വൻ ഹിറ്റായി മാറിയ ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തെ കുറിച്ചും വെളിപ്പെടുത്തിയത്. ‘സര്‍ദാറി’ലേതായി പ്രദര്‍ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് സര്‍ദാറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തിയ കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടത്തിരുന്നു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്