ടിനു പാപ്പച്ചനുമായി മോഹൻലാൽ, വരുന്നത് ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ

പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മോഹൻലാൽ തയാറാകണമെന്ന ആവശ്യം ആരാധകർ ഉൾപ്പെടെ മുന്നോട്ട് വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹൻലാൽ – എൽജെപി ചിത്രം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ഇതാ മോഹൻലാൽ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സമീപകാല ചിത്രങ്ങളെല്ലാം നിരാശപെടുത്തിയതിനു പിന്നാലെ ചുവടു മാറ്റി മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

രാജസ്ഥാനിൽ സിനിമയുടെ ചിത്രികരണം പുരോഗമിക്കുകയാണ്.ഇപ്പോഴിതാ യുവസംവിധായകരിൽ ശ്രദ്ധെയനായ ടിനു പാപ്പച്ചനുമായി പുതിയ പ്രൊജക്ടിനു മോഹൻലാൽ കൈ കൊടുത്തതെന്നാണ് റിപ്പോർട്ട്‌. അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിച്ച പുഷ്പ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രം നിർമിച്ച മൈത്രി മൂവി മേക്കേഴ്സാണ് ടിനു പാപ്പച്ചൻ- മോഹൻലാൽ ചിത്രം നിർമ്മിക്കുകയെന്നാണ് വിവരം. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ചിത്രികരണം ആരംഭിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 

admin:
Related Post