Home Blog Page 249

ഇത് ക്രിസ്റ്റഫർ സ്വാഗ്; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

0
https://youtu.be/viMq7SKebVA

മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർ. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു, ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് അണിറ പ്രവർത്തകർ പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വീഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത്.തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പറമ്പോൾ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവയിലൂടെ ശ്ര​ദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ. ചിത്രം ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മഹാവീര്യർ ഫെബ്രുവരി 10 മുതൽ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

0

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ,
പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’ ഫെബ്രുവരി 10ന് സൺ നെക്സ്റ്റ് വഴി ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്‌, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം – ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. പി ആർ ഒ – ശബരി

പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ ‘മിസ്സിങ് ഗേൾ’; ഫസ്റ്റ് പോസ്റ്റ് പുറത്തിറങ്ങി

0

ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മിസ്സിങ് ഗേൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ഈ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിൽ ഉള്ള ചിത്രത്തിൽ പുതുമുഖ സഞ്ജു സോമനാഥാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സംവിധാകൻ, തിരക്കഥാകൃത്ത്, നായകൻ, നായിക, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ‘മിസ്സിങ് ഗേൾ’ ഔസേപ്പച്ചൻ വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ആദ്യ ചിത്രം ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാനം പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെയുള്ള ചിത്രങ്ങളിലൂടെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. തന്റെ മുൻ ചിത്രങ്ങളിലെ ​പോലെ ‘മിസ്സിങ് ഗേൾ’ലും ഒത്തിരി ​ഗാനങ്ങൾ ഉണ്ടെന്ന് നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി നേരത്തെ പറഞ്ഞിരുന്നു. ജയഹരി കാവലമാണ് ചിത്രത്തിലെ ​​​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു.

കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ’ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

0

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പം പുതിയ ചിത്രത്തിന് ഒരുങ്ങുന്നു. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ.

ബ്ലോക്ക്ബസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുന്നത്. എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് ദേവരക്കൊണ്ടയുമായി സഹകരിക്കുന്ന ആദ്യ സിനിമയാണ് എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ വലിയ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രം. ചിത്രത്തിൻ്റെ പേരും, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്- തനയ് സൂര്യ, പി.ആർ.ഒ- ശിവപ്രസാദ്.

റംസാന് നൽകാനുള്ള ഉപദേശവുമായി ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ

0

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ഷോയുടെ അകത്തും പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് വന്നതിനുശേഷം ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. ഷോ കഴിഞ്ഞതിനു ശേഷം ദിൽഷക്കു നേരെ വ്യാപക സൈബർ ആക്രമണങ്ങളും നടന്നിരുന്നു.എന്നാൽ അതിലൊന്നും ഇടപെടാതെ തന്റെ സ്വപ്നങ്ങളുടെ പിന്നാലെയാണ് ദിൽഷ ഇപ്പോൾ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ ദിൽഷ തന്റെ ഡാൻസിംഗ് കരിയറിൽ ശ്രദ്ധ ചെലുത്തുകയാണ്.

സുഹൃത്ത് റംസാൻ മുഹമ്മദിനോടപ്പമുള്ള ഡാൻസ് ഷോ വീഡിയോകൾ ശ്രദ്ധ നേടി. ഇപ്പോഴിതാ റംസാനുമായുള്ള സൗഹൃദത്തെ കുറിച്ചു ദിൽഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘റംസാൻ എന്റെ നല്ല ഫ്രണ്ടാണ്, നല്ല ഡാൻസറാണ്. എനിക്ക് ഡാൻസ് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഡാൻസറാണ് റംസാൻ. കുറെ വർഷങ്ങളായിട്ട് അറിയാം, ഇപ്പോൾ കുറച്ചു കൂടെ നന്നായിട്ടു അറിയാം. റംസാനെ കുറിച്ച് ദിൽഷ നൽകിയ മറുപടി ഇങ്ങനെയാണ്. റംസാന് കൊടുക്കാനുള്ള വലിയ ഉപദേശമുണ്ട്. അതിൽ ആദ്യ ഉപദേശം അവനറിയാം. കുറച്ചു ദേഷ്യം കൂടുതലാണ്. ഇടക്ക് ദേഷ്യം വരുമ്പോൾ ഞാൻ പറയാറുണ്ട് കുറച്ചൊന്നു കൺട്രോൾ ചെയ്യാണെന്ന്. റീൽസെടുക്കുന്ന സമയത്തു അവന്റെയടുത്ത് നിന്ന് ഏറ്റവും കൂടുതൽ വഴക്കാണ്  കിട്ടാറുള്ളത്. രണ്ടാമത്തെ ഉപദേശം റീൽസെടുക്കുമ്പോൾ വഴക്ക് പറയാതിരുന്നാൽ കുറച്ചു നന്നായിട്ടു എനിക്ക് എക്സ്പ്രഷനിട്ടു ചെയ്യാൻ കഴിയും, ദിൽഷ പറഞ്ഞു.

ദേഷ്യപെടുന്നതിന്റെ കാരണവും റംസാൻ വ്യക്തമാക്കി പ്രാക്റ്റീസ് ചെയ്യുന്ന സമയത്തു ദിൽഷ നല്ല കുട്ടിയായി നല്ല പെർഫെക്ട് ആയി ചെയ്യും, എനിക്കൊരു ക്രൂ ഒന്നുമില്ല. നമ്മൾ തന്നെ ലൈറ്റും പ്രോപ്പർട്ടികളും സെറ്റ് ചെയ്യണം. എല്ലാം നമ്മൾ സെറ്റ് ചെയ്തു ഷൂട്ട്‌ ചെയ്യുമ്പോൾ ആൾ തെറ്റിക്കും. ദേഷ്യ പെടുന്നതല്ല ഞാനെന്തെങ്കിലും പറയുമ്പോൾ അവൾക്കു ദേഷ്യമായി തോന്നുന്നതാണ്, റംസാൻ പറഞ്ഞു.

മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്‌ഫടികം’ റീ മാസ്റ്റർ ചെയ്ത 4കെ പതിപ്പിന്റെ ട്രൈയ്ലർ പുറത്തിറക്കി

0

‘സ്‌ഫടികം’റീ മാസ്റ്റർ ചെയ്ത ഫോർ കെ പതിപ്പിന്റെ ട്രെയ്ലർ പുറത്തിറക്കി. മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ്‌ ചിത്രം ‘സ്‌ഫടികം’ 28 വർഷങ്ങൾക്കു ശേഷം 4കെ ദൃശ്യ മികവിൽ തീയേറ്ററുകളിൽ റീ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ ഹിറ്റ്‌ ഡയലോഗുകളും സീനുകളും കൂട്ടിയിണക്കി 4കെ യിലാണ് ട്രെയ്ലറും റിലീസ് ചെയ്തിരിക്കുന്നത്. ആടുതോമ വീണ്ടും സ്ക്രീനിലെത്തുന്ന  ആവേശത്തിലാണ് പ്രേക്ഷകർ. 1995 ലാണ് ഭദ്രൻ സംവിധാനം ചെയ്ത സ്‌ഫടികം റിലീസ് ചെയ്തത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്‌ഫടികം. ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ എല്ലാ ചേരുവകളും ചേർത്തുകൊണ്ടാണ് ചിത്രം റീ റിലീസിനെത്തുന്നത്. എട്ടര മിനിറ്റ് ദൈർഖ്യം കൂടിയ ചിത്രമാണ് പ്രേക്ഷകർ കാണാൻ പോകുന്നതെന്ന് ഭദ്രൻ പറഞ്ഞിരുന്നത്.

1995 ലെ ബോക്സ്‌ ഓഫീസിൽ എട്ടു കോടിയിലധികം കളക്ഷൻ നേടിയ സ്‌ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. രണ്ടു കോടി രൂപയോളം നിർമ്മാണ ചിലവുമായാണ് സ്‌ഫടികം 4 കെ പതിപ്പ് തയാറായത്. പഴയതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്‌മോസ് മിക്സിലാണ് സ്‌ഫടികം എത്തുന്നത്. ചെന്നൈയിൽ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂർത്തിയായത്. ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ സൗണ്ട് ഡിസൈനർ രാജകൃഷ്ണനാണ് ശബ്‍ദ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 1995 ൽ മോഹൻലാൽ നായകനായെത്തിയ സ്‌ഫടികം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു.

ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ നായക വേഷം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മാസ് കഥാപാത്രമാണ്. തിലകൻ, രാജൻ പി ദേവ്, ഉർവശി, ഇന്ദ്രൻസ്, കെ പി എസ് സി ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചാക്കോ മാഷായി തിലകനും

തോമാചനായി മോഹൻലാലും മത്സരിച്ചു അഭിനയിച്ച ചിത്രം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളും സ്നേഹബന്ധങ്ങളുടെ ഊഷ്മളതയും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. 

നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായ ഹസ്തവുമായി പ്രൊഡ്യൂസർ ബസാറും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും

0

 ടി ടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടിവി സീരിയൽ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായ ഹസ്തവുമായി  സംയുക്തമായി എത്തുന്നു പ്രൊഡ്യൂസർ ബസാർ ഡോട് കോം ( Producerbazaar.com ), ബെറ്റർ  ഇൻവെസ്റ്റ് ക്ലബ്ബ് ( BetterInvest.club) എന്നീ സ്ഥാപനങ്ങൾ. ഓ ടി ടി പ്ലാറ്റ് ഫോമുകൾ, ഓഡിയോ സ്ഥാപനങ്ങൾ എന്നിവ നിർമ്മാതാക്കളുമായി കരാർ ഒപ്പിടുന്ന വേളയിൽ നിശ്ചിത തുക പല തവണകളായി നൽകുന്ന രീതിയാണ് സിനിമാ വ്യവസായ രംഗത്ത് പതിവായി പിന്തുടർന്ന് പോരുന്നത്.സിനിമയുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കുന്ന ടെലിവിഷൻ സ്ഥാപനങ്ങളും ഇപ്പോൾ ഈ രീതി പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് വെബ് സീരീസ്, ടിവി സീരിയൽ നിർമ്മാതാക്കൾക്ക്, അവർ അടുത്തടുത്തതായി നിർമ്മിക്കുന്ന പ്രോജക്ടുകൾക്കു സാമ്പത്തികം ലഭിക്കുന്നതിന്   കാല താമസം നേരിടുന്ന സാഹചര്യം സംജാതമാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്ത് അവർക്ക് നിർമ്മാണം സുഗമമായി നടത്താൻ സഹായകമാവും വിധം ചിട്ടയായ ലോൺ സൗകര്യം ആവശ്യാനുസരണം സിനിമാ രംഗത്ത് ഇല്ലെന്ന വസ്തുത മനസ്സിലാക്കി പ്രൊഡ്യൂസർ ബസാർ ഡോട് കോം (നേരത്തെ ഈ സ്ഥാപനം ഒറാക്കിൾ മുവിസ് എന്നാണ് അറിയപ്പെട്ടിരുന്നത്) ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബ് എന്ന സാമ്പത്തിക സഹായ സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് നിർമ്മാതാക്കളെ സഹായിക്കാൻ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കയാണ്. ഇതിലൂടെ ഓ ടി ടി പ്ലാറ്റ് ഫോം, ഓഡിയോ കമ്പനി, ടിവി ചാനലുകൾ എന്നിവയുമായി കരാർ ചെയ്തിട്ടുള്ള നിർമ്മാതാക്കൾക്ക് ഏഴു മുതൽ പത്തു ദിവസത്തിനുള്ളിൽ സാമ്പത്തിക സഹായം നൽകുമെന്നാണു വാഗ്ദാനം.ഈ സഹായം ലഭിക്കുന്നതിനായി ഒരു ഈടിൻ്റെയും ആവശ്യമില്ല എന്നും പറയുന്നു. മേൽ പറഞ്ഞ ഓ ടി ടി, സാറ്റ് ലൈറ്റ് കമ്പനികളുമായി നിർമ്മാതാക്കൾ ഉണ്ടാക്കിയിട്ടുള്ള കരാർ പത്രം മാത്രം മതിയാവും. 

ഇതു വരെ നാലു സിനിമകൾക്ക് ഈ രീതിയിൽ സാമ്പത്തിക സഹായം നൽകി കഴിഞ്ഞുവത്രെ. തമിഴ് കൂടാതെ മലയാളം, തെലുങ്ക് ,കന്നഡ, മറാത്തി തുടങ്ങിയ മറ്റു ഭാഷാ നിർമ്മാതാക്കൾക്കും സാമ്പത്തിക സഹായം നൽകാനുള്ള സൗകര്യവും  പ്രൊഡ്യൂസർ ബസാർ ഡോട് കോമും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും ഏർപ്പെടുത്തി കഴിഞ്ഞുവത്രെ.  

ഈ സംരംഭത്തെ കുറിച്ച് ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബിൻ്റെ സ്ഥാപകൻ പ്രദീപ് സോമു ഇങ്ങനെ വിശദീകരിച്ചു.

” മീഡയക്കും ഇതര വിനോദ മേഖലക്കും യഥാസമയം സാമ്പത്തിക സഹായം ലഭിക്കാറില്ല. ബെറ്റർ ഇൻവെസ്റ്റിൽ ഒ ടീ ടി, ഓഡിയോ ലേബൽസ്, സാറ്റ് ലൈറ്റ് നെറ്റ് വർക്കുകൾ എന്നിവയുമായി നിർമ്മാതാക്കൾ ചെയ്യുന്ന കരാറുകളുടെ അടിസ്ഥാനത്തിൽ നിർമ്മാണ കമ്പനികൾക്ക് കുറഞ്ഞ പലിശയ്ക്ക് കടം നല്കുന്നു. സിനിമാ മേഖലക്ക് നിലവിൽ സാമ്പത്തിക സഹായം നൽകി വരുന്ന രീതിയെ ഇത് മാറ്റി പുന: ക്രമീകരിക്കുന്നതോടൊപ്പം നിർമ്മാണ കമ്പനികൾക്ക്  ബിസിനസിനെ തങ്ങളുടെ നിയന്ത്രണത്തിൽ വെയ്ക്കുവാനും കഴിയുന്നു ” 

പ്രൊഡ്യൂസർ ബസാർ ഡോട് കോമിൻ്റെ സ്ഥപകരിൽ ഒരാളായ ജി. കെ. തിരുനാവുക്കരശ് ഇതിനെ കുറിച്ച് വിവരിക്കവേ,

” സിനിമകൾ പൂർത്തിയാവുന്ന സന്ദർഭത്തിൽ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് പ്രോജക്ട് പൂർത്തീകരിക്കാൻ തടസമായി വരുന്നു. ഒന്നിലധികം സിനിമകൾ തുടർച്ചയായി നിർമ്മിക്കുന്ന നിർമ്മാതാക്കൾക്ക് ഈ അവസ്ഥ ഉണ്ടാകാറുണ്ട്.ബെറ്റർ ഇൻവെസ്റ്റിൻ്റെ മേൽ പറഞ്ഞ പദ്ധതികൾ നിർമ്മാതാക്കൾക്ക് സിനിമയുടെ ബിസിനസ് സ്വതന്ത്രമായി നല്ല രീതിയിൽ ആസൂത്രണം ചെയ്ത് നടത്തുവാൻ  അവസരം സൃഷ്ടിക്കുന്നു.” എന്ന് വിശദമാക്കി. 

പ്രമുഖ ഐ ടി സാങ്കേതിക വിദഗ്ധൻ സെന്തിൽ നായകം , തിരുനാവുക്കരശ് എന്നിവർ ചേർന്ന് ആരംഭിച്ചിട്ടുള്ള പ്രൊഡ്യൂസർ ബസാർ ഡോട് കോം നേരത്തെ തന്നെ സിനിമാ മേഖലയുടെ വളർച്ചയ്ക്ക് വേണ്ട പല സേവനങ്ങളും നടത്തി വരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ നിർമ്മാതാക്കളുടയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനകളും ഇവർക്ക് പൂർണ പിന്തുണ വാഗദാനം നൽകിയിട്ടുണ്ട് എന്നും ഇവർ വ്യക്തമാക്കുന്നു. മലയാള സിനിമാ നിർമാതാവ് രാമകൃഷ്ണൻ പാറക്കിലാണ് സ്ഥാപനങ്ങളുടെ കേരളത്തിൻ്റെ ചുമതലയുള്ള റീജണൽ ഹെഡ്.

സി.കെ.അജയ്കുമാർ, പിആർഒ 

സ്ലാക്ക് ലൈനിലൂടെ നടന്ന് പ്രണവ്

0

പ്രണവിന്റെ സാഹസിക വീഡിയോകൾ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. യാത്രകളും സഹാസങ്ങളും ഇഷ്ടപെടുന്ന ‘റിയൽ ലൈഫ് ചാർളി’ എന്നാണ് പ്രണവ് മോഹൻലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നതത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ സജിവമാണ് പ്രണവ്. മഴയത്ത് സ്ലാക്ക് ലൈനിലൂടെ നടക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരീരം നല്ല രീതിയിൽ ബാലൻസ് ചെയ്ത് അനായാസം ലൈനിനു മുകളിൽ കൂടി നടക്കുന്ന പ്രണവിനെ വിഡിയോയിൽ കേൾക്കാം.

ഒരു വശത്തുകൂടി നടന്ന ശേഷം മറുവശത്തേക്ക് തിരിച്ചു നടക്കുകയാണ് പ്രണവ്. താരത്തിനെ അഭിനന്ദങ്ങൾ കൊണ്ടു മൂടുകയാണ് ആരാധകർ. വളരെ രസകരമായ കമെന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. മകനെ മടങ്ങി വരു എന്ന അച്ഛൻ മോഹൻലാൽ, പേസ്റ്റ് തിരിച്ചു ട്യൂബിൽ കയറ്റാൻ പറ്റുവോ ഇനി അതു മാത്രമല്ലേ ബാക്കിയുള്ളൂ, ചാർളിയായി അഭിനയിച്ചത് ദുൽഖർ ആണെങ്കിലും ജീവിക്കുന്നത് പ്രണവാണ്. കാലിൽ ഫെവിക്വിക്ക് തേച്ചിട്ടില്ലേ അങ്ങനെ നീളുന്നു കമെന്റുകൾ.പാർകൌർ, സർഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളിൽ  പ്രണവ് പരിശീലനം നേടിയിട്ടുണ്ട്. വളരെ നിസാരമായിട്ടാണ് പ്രണവ് മല കയറുന്നത്. ക്ലൈമ്പിങ് ഷൂസ് മാത്രമാണ് പ്രണവ് മല കയറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

“കാസർഗോൾഡ് “മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

0

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ മോഷൻ ഡിജിറ്റൽ പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ,ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി,
സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സരിഗമ അവതരിപ്പിക്കുകയും എൽഎൽപിയുമായി സഹകരിച്ച്
മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ ” വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “കാസർഗോഡ്”.കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ.ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-മനോജ് കണ്ണോത്ത്,കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ

മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജന്റ് 2023 ഏപ്രിൽ 28 ന് റിലീസ്

0

മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്. പുതുവർഷത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഏജന്റ് ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മേക്കിംഗ് വീഡിയോ പുറത്തിറക്കി. ഏപ്രിൽ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

അഭിനേതാക്കൾ: അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടി
സംവിധായകൻ: സുരേന്ദർ റെഡ്ഡി
നിർമ്മാതാവ്: രാമബ്രഹ്മം സുങ്കര
സഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതി ദീപ റെഡ്ഡി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി
ബാനറുകൾ: എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ
കഥ: വക്കന്തം വംശി
സംഗീത സംവിധായകൻ: ഹിപ് ഹോപ് തമിഴ
DOP: റസൂൽ എല്ലൂർ
എഡിറ്റർ: നവീൻ നൂലി
കലാസംവിധാനം: അവിനാഷ് കൊല്ല
 പിആർഒ: ശബരി

ഗായിക വാണി ജയറാമിന് വിട

0

സിനിമ ഗാനങ്ങളുടെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച് മികച്ച ഗാനങ്ങൾ ആസ്വാദകന് സമ്മാനിച്ച ഗായിക വാണി ജയറാമിന് വിട. അന്യ ഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിൽ പ്രധാനിയാണ് വാണി ജയറാം. സംഗീത ലോകത്തു അൻപത്തിരണ്ട് വർഷം തികഞ്ഞ വേളയിലാണ് 19 ഭാഷകളിൽ  10,000 ലധികം ഗാനങ്ങൾ ആലപിച്ച വാണിയുടെ വിയോഗം. തമിഴ്നാട്ടിലെ വെല്ലൂരിൽ ആണ് വാണി ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്.

കടലൂർ ശ്രീനിവാസ അയ്യങ്കർ, ടി ആർ ബാലസുബ്രഹ്മണ്യൻ, ആർ എസ് മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരക്കന്മാർ. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടി തുടങ്ങി. ഹിന്ദുസ്താനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രിയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് ‘രുണാനുബന്ധച്യാ’ എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു. 1971ൽ ‘ബോലെ രെ പപിഹരാ’ എന്ന ഗാനവുമായി ഹിന്ദി ചലച്ചിത്രലോകത്ത്  തുടക്കംകുറിച്ച കലൈവാണി എന്ന വാണിജയറാം പിന്നെയങ്ങോട്ട് സംഗീതസ്വാദകരുടെ സിരകളിൽ ശബ്‍ദ മാധുരിയുടെ ലഹരി പടർത്തി. ബോൽ രേ പപീഹര ആവേശപൂർവമാണ് ഇന്ത്യൻ ജനത ഏറ്റെടുത്തത്. ഹിന്ദി സിനിമയിലെ മികച്ച അർദ്ധശാസ്ത്രിയ ഗാനത്തിനുള്ള താൻസൻ സമ്മാൻ ഉൾപ്പെടെ നിരവധി ബഹുമതികൾ വാണിക്ക് നേടികൊടുത്ത ആ ganam 1972 ലെ ബിനാക്ക ഗീത് മാലയുടെ വാർഷിക പട്ടികയിലും ഇടം നേടി.

‘ഹം കോ മൻ കി ശക്തി ദേനാ’ എന്ന ഗാനം സ്കൂളുകളിൽ പ്രാർതഥാനരൂപത്തിൽ ഇന്നും പ്രതിധ്വനിക്കുന്നു. ഒരിക്കൽ ഹൈദരാബാദിൽ വെച്ച് മൂവായിരത്തോളം കുട്ടികൾ ചേർന്നു ആ ഗാനം പാടുന്നത് വാണി കേട്ടുനിന്നിട്ടുണ്ട്. സലിൽ ചൗധരിക്ക് ശേഷം എം എസ് വിശ്വനാഥൻ, ദക്ഷിണമൂർത്തി, ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, എ ടി ഉമ്മർ, കണ്ണൂർ രാജൻ, ജോൺസൺ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംഗീത സംവിധായകരുടെയെല്ലാം സംവിധാനത്തിൽ ഗാനം ആലപിക്കാനുള്ള ഭാഗ്യം വാണി ജയറാമിന് ലഭിച്ചു.

ആദ്യമായി സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളത്തിൽ ഒരു പാട്ടു പാടാൻ കിട്ടിയ അവസരം ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് വാണി ജയറാം പറഞ്ഞിട്ടുണ്ട്. ആഷാഢമാസം ആത്മാവിൽ മോഹം …. കടക്കണ്ണിലൊരു കടൽ കണ്ടു ….. തിരുവോണപ്പുലരിതൻ …. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ….. നാടൻ പാട്ടിലെ മൈന ….. മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ ….. ഏതോ ജന്മകല്പനയിൽ …. സീമന്തരേഖയിൽ,  കരുണ ചെയ്യുവാൻ എന്തുതാമസം… മഞ്ചാടിക്കുന്നിൽ.. ഒന്നാനാംകുന്നിന്മേൽ… ധുംതനധും തനന ചിലങ്കേ.. മാമലയിലെ പൂമരം പൂത്ത നാൾ.. മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ.. പത്മതീർഥ കരയിൽ.. കിളിയേ കിളി കിളിയേ.. എന്റെ കൈയിൽ പൂത്തിരി… തുടങ്ങി ഒട്ടേറെ ഗാനങ്ങൾ വാണിയുടെ മധുരശബ്ദത്തിൽ മലയാളികളുടെ മനസിൽ പതിഞ്ഞവയാണ്.

നടൻ ബാബുരാജ്, വഞ്ചനാ കേസിൽ അറസ്റ്റ്

0

മുന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിലാണ് നടൻ ബാബുരാജിന്റെ അറസ്റ്റ്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പോലീസ് സ്റ്റേഷനിൽ ബാബുരാജ് ഹാജരാവുകയായിരുന്നു. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുകളുമായി ബന്ധംപ്പെട്ടു കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി  അരുൺ കുമാറാണ് പരാതി നൽകിയത്. 2020 ജനുവരിയിൽ ഈ റിസോർട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയിരുന്നു.

മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത്‌ 22 കെട്ടിടങ്ങൾ ഉൾപെടുത്തുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്‌. ഇതിൽ അഞ്ചു കെട്ടിടങ്ങൾക്ക് മാത്രമേ പള്ളിവാസൽ പഞ്ചായത്ത്‌ നമ്പറിട്ടിട്ടു ള്ളുവെന്നും പരാതിയിലുണ്ട്. 40 ലക്ഷം രൂപ കരുതൽധനമായി മാറി. സ്ഥാപന ലൈസൻസിനായി അരുൺ കുമാർ പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷിച്ചു. എന്നാൽ ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത്‌ മറുപടി നൽകി. ബാബുരാജിന് നൽകിയ 40 ലക്ഷം രൂപ തിരികെ ലഭിക്കുമെന്നാണ് അരുണിന്റെ ആവശ്യം. പല അവധികൾ പറഞ്ഞെങ്കിലും തുക നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാർച്ചിൽ അടിമാലി കോടതിയിലും അരുൺ കുമാർ കേസ് കൊടുത്തിരുന്നു. അടിമാലി പോലീസിനോട് വഞ്ചനകുറ്റത്തിന് കേസ് എടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.