ഞാൻ കണ്ട കാഴ്ചയിൽ ഏറ്റവും മനോഹരമായ കാഴ്ച എന്ന അടിക്കുറിപ്പോടെ ‘അഭിഷേക് ബച്ചൻ’

മാലിദ്വീപിലെ ആഡംബര റിസോർട്ടിൽ ഭാര്യ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം തന്റെ 47 – ആം ജന്മദിനം ആഘോഷിക്കുകയായിരുന്നു അഭിഷേക് ബച്ചൻ. അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ച അഭിഷേക് തങ്ങൾ താമസിച്ച റിസോർട്ടിനും നന്ദി പറഞ്ഞു. അവധിക്കാലം ചിലവഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളും അഭിഷേക് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു. അതിൽ ഏറിയ പങ്കും മാലിദ്വീപിലെ കാഴ്ചകൾ ആണ്.

ഏറ്റവും ഒടുവിലായി ‘ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച’ എന്ന അടിക്കുറിപ്പോടെ ഭാര്യയും അഭിനേത്രിയും മുൻലോക സുന്ദരിയുമായ ഐശ്വര്യയുടെ ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 5 ന് 47 വയസ്സ് തികഞ്ഞ അഭിഷേക് ബച്ചൻ, ഏറ്റവും ഒടുവിലായി സ്‌ക്രീനിൽ എത്തിയത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ദസ്വി’യിലാണ്. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭോല’യിൽ  അദ്ദേഹം ഉടൻ അഭിനയിക്കും. ‘ഘുമർ’ എന്ന ചിത്രവും അദ്ദേഹത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൽ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.  

admin:
Related Post