HomeMoviesഅക്ഷയ് കുമാറിന്റെ പരസ്യത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു

അക്ഷയ് കുമാറിന്റെ പരസ്യത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു

കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു പരസ്യത്തിന്റെ വീഡിയോയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഖത്തർ എയർവേസിനു വേണ്ടി അഭിനയിച്ച പരസ്യത്തിൽ ഒരു ഗ്ലോബിനു മുകളിലുടെ അക്ഷയ് കുമാർ നടക്കുന്ന രംഗമാണുള്ളത്. പരസ്യത്തിൽ ഒരിടത്തു ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത്‌ അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. പരസ്യം വിവാദമായതോടെ അക്ഷയ് കുമാറിനെതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ പരസ്യം രാജ്യത്തിനു അപമാനമാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അക്ഷയ് കുമാറിനൊപ്പം നോറ ഫത്തേഹി, മൗനി റോയ്, ദിഷ പാട്നി, സോനം ബജ്വ എന്നിവരും പരസ്യത്തിലുണ്ട്.

അക്ഷയ് കുമാറിനെ പോലെ ഇവരും ഗ്ലോബിനു മുകളിലൂടെ നടക്കുന്നതായി കാണാം. ഇന്ത്യയോട് അൽപ്പമെങ്കിലും ബഹുമാനം കാണിക്കാണമെന്നാണ് ഉപയോക്താക്കൾ പറയുന്നത്. കനേഡിയൻ കുമാർ എന്നും ഡിസാസ്റ്റർ കിംഗ് എന്നുമെല്ലാമുള്ള പരിഹാസങ്ങളും നടനെതിരെ ഉയർന്നു കഴിഞ്ഞു. അക്ഷയ് കുമാറിനെ രാജ്യദ്രോഹി എന്നാണ് ചിലർ വിശേഷിപ്പിച്ചത്. അക്ഷയ് കുമാർ മാപ്പ് പറയണമെന്ന് ഉപയോക്താക്കൾ ആവശ്യപെട്ടു. ഇപ്പോൾ താരം ഇതിൽ എങ്ങനെ പ്രതികരിക്കും എന്നാണ് എല്ലാരും കാത്തിരിക്കുന്നത്. ഫെബ്രുവരി 24 ന് തീയേറ്ററുകളിൽ എത്തുന്ന സെൽഫിയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. മലയാളം സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. വേദാത് മറാത്തേ, ബഡേ മിയ ചോട്ടെ മിയ, ഗുർഖ എന്നിവയാണ് ഇനി അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങനുള്ളത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular