പുതിയ കാലത്തിന്റെ സാങ്കേതിക മികവോടെ പഴയ ‘സ്‌ഫടികം’ ഇന്ന് തിയേറ്ററുകളിൽ

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ – ഭദ്രൻ ടീമിന്റെ ‘സ്‌ഫടികം’. ആടു തോമയായി മോഹൻലാലും ചാക്കോമാഷായി തിലകനും മത്സരിച്ചു അഭിനയിച്ച ചിത്രം. അതിനോട് കിടപിടിക്കുന്ന കെ പി എസ് സി ലളിതയുടെ ചാക്കോമാഷിന്റെ ഭാര്യയുടെ കഥാപാത്രം. ‘സ്‌ഫടിക’മെന്നാൽ മലയാളിക്ക്, പ്രത്യേകിച്ച് മോഹൻലാൽ ഫാനിനു നൊസ്റ്റാൾജിയയാണ്. തങ്ങൾ ആരാധിക്കുന്ന ഹീറോയുടെ സൂപ്പർ ഹീറോ ഭാവം പതിഞ്ഞ ചിത്രം. എത്ര കണ്ടാലും മതിവരില്ല അവർക്ക്. സ്‌ഫടികം വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ ഫാനിനും, ഇതുവരെ കണ്ടിട്ടില്ലാത്ത ന്യൂ ജെൻ പ്രേക്ഷകർക്കുമായി ചിത്രം ഇന്ന് റി റിലീസ് ചെയ്യാപെടുക്കയാണ്.

പുതിയ കാലത്തിന്റെ സാങ്കേതിക തികവോടെയാണ് പഴയ ‘സ്‌ഫടികം’ ഇന്ന് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. 28 വർഷങ്ങൾക്കു ശേഷമാണ് സ്‌ഫടികം(1995) 4k ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവിൽ ഇന്ന് തീയേറ്ററുകളിൽ എത്തുന്നത്. പഴയ പതിപ്പിൽ നിന്നും എട്ടര മിനിറ്റ് ധൈർഖ്യം കൂടിയ സ്‌ഫടികമാണ് പുതിയത് എന്നും സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തി. 

admin:
Related Post