Home Blog Page 242

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗവും ഗോകുലത്തിന് ,ട്രെയിലർ മാർച്ച് 29 ന്!

0

മിഴ് സിനിമാ ലോകത്തിൻ്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി വാഴുന്ന മക്കൾ തിലകം എം ജി ആർ മുതൽ കമലഹാസൻ അടക്കമുള്ളവർ ഇത് സിനിമയാക്കാൻ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇതിനിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ എറ്റവും വലിയ ഒരു ടിവി ചാനൽ നടൻ റഹ്മാനെ വെച്ച് ‘ പൊന്നിയിൻ സെൽവൻ ‘  ബ്രഹ്മാണ്ഡ മെഗാ പരമ്പര നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നൂ. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഇങ്ങനെ സിനിമയിലെ ജാംബവാൻമാർക്ക് കഴിയാതെ പോയത് വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രവർത്തികമാക്കി ചരിത്രം സൃ്ടിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. അതും വൻ താര നിരയെ അണനിരത്തി രണ്ടു ഭാഗങ്ങളായി  ചിത്രീകരിച്ചു കൊണ്ട്.ആദ്യ ഭാഗം നിരൂപക പ്രശംസ പിടിച്ചു പറ്റി ബോക്സ് ഓഫീസിൽ വിജയത്തിൻ്റെ ചരിത്രം സൃഷിട്ടിച്ചിരുന്നു. 

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രിൽ 28 – ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ്  പിഎസ്-2 ൻ്റെയും കേരളത്തിലെ വിതരണക്കാർ. റിലീസിന് മുന്നോടിയായി പിഎസ്-2 ൻ്റെ ട്രെയിലർ മാർച്ച് 29 ന് പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ  ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തു വിട്ടു. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ,  തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ഗാന ശില്പികൾ.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും .

സി.കെ.അജയ് കുമാർ, പി ആർ ഒ 

നടൻ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം അന്തരിച്ചു

0

നടൻ അജിത്ത് കുമാറിന്റെ പിതാവ് പി സുബ്രമണ്യം അന്തരിച്ചു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്നങ്ങളാൽ ചെന്നൈയിൽ ചികിത്സായിലായിരുന്നു. കേരളത്തിലെ പാലക്കാട്‌ സ്വദേശിയാണ് പി സുബ്രാമണ്യം. ഭാര്യ ശാലിനിക്കും മക്കൾക്കുമൊപ്പം വിദേശയാത്രയിലാണ് അജിത്ത്. ഉടനെ നാട്ടിലെത്തുമെന്നാണ് വിവരം. അജിത്തിനെ കൂടാതെ അനിൽ കുമാർ, അനൂപ് കുമാർ എന്നീ മക്കളും ഇദ്ദേഹത്തിനുണ്ട്. മോഹിനിയാണ് ഭാര്യ. കുറച്ചു നാളായി ഇതിന്റെ ചികിത്സയിലായിരുന്നു സുബ്രഹ്മണ്യം. ബെസന്ത് നഗർ ശ്മശനത്തിൽ വെച്ചായിരിക്കും ശവസംസ്‌കാരം. സിനിമപ്രവർത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേർ പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ചു. 

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ്‌ സർക്കാർ അന്തരിച്ചു

0

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. മാർച്ച്‌ 24 ന് പുലർച്ചെ 3.30 നാണ് അന്ത്യം. പരീനിത, ലഗാ ചുനാരി മേ ദാഗ്, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രദീപ്‌ സർക്കാർ ഡയാലിസിസിന് വിധേയനായിരുന്നു. ശരീരത്തിൽ പൊട്ടസ്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംവിധായകനും നിർമ്മാതവുമായ വിധു വിനോദ് ചോപ്രയുടെ നിർമ്മാണ കമ്പനിയായ വിനോദ് ചോപ്ര പ്രൊഡക്ഷൻസിലൂടെയാണ് പ്രദീപ്‌ സർക്കാർ തന്റെ കരിയർ ആരംഭിച്ചത്.

ക്രീയേറ്റീവ് ഡയറക്ടർ – ആർട്ട്‌ എന്ന നിലയിൽ മുഖ്യധാര പരസ്യങ്ങളിൽ 17 വർഷം പ്രവർത്തിച്ച ശേഷം, ഒരു പരസ്യ ചലച്ചിത്ര നിർമ്മാതാവായി അദ്ദേഹം തന്റെ സംവിധാന യാത്ര ആരംഭിച്ചു. ഏറെ നിരൂപക പ്രശംസ നേടിയ ‘പരിനീത’യിലൂടെ  മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് നേടികൊടുത്തു. പ്രശസ്തമായ എബി അവാർഡ്, റാപ്പ അവാർഡ്, ദേശീയ ചലച്ചിത്ര അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. ലാഗാ ചുനാരി മേ ദാഗ്, ലഫംഗേ പരിന്ദേ, മർദാനി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത മൂന്ന് ഫീചർ ചിത്രങ്ങൾ. കാജോൾ പ്രധാന കഥാപാത്രമായി എത്തിയ ഹെലികോപ്റ്റർ ഈലയാണ് അദേഹത്തിന്റെ അവസാന ചിത്രം.

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാന

0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ രശ്മിക, ഈയിടെ പുതിയ സിനിമാ റിലീസുകളിലൂടെ ഹിന്ദി സിനിമാവ്യവസായരംഗത്തേയ്ക്കും കടന്നിരുന്നു. കല്യാണിന്‍റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചന്‍, ദേശീയ ബ്രാന്‍ഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാര്‍ജുന, തമിഴ്നാട് ബ്രാന്‍ഡ് അംബാസിഡറായ പ്രഭു, കര്‍ണാടകയിലെ ശിവരാജ് കുമാര്‍, കേരള ബ്രാന്‍ഡ് അംബാസിഡറായ കല്യാണി പ്രിയദര്‍ശന്‍ എന്നീ പ്രശസ്ത താരങ്ങള്‍ക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും.

ദക്ഷിണേന്ത്യന്‍ വിപണികളിലേയ്ക്ക് ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ ഉള്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണി പ്രിയദര്‍ശനൊപ്പം ലൈഫ്സ്റ്റൈല്‍ ആഭരണനിരയുടെ മുഖമാകുന്ന രശ്മികയുടെ ജനപ്രീതിയും ആകര്‍ഷണീയതയും വിവിധ ജനസമൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ബ്രാന്‍ഡിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രശ്മിക മന്ദാന സംസാരിച്ചത്. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നതും പ്രമുഖവുമായ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഭാഗമാകുന്നതിലും ബച്ചന്‍ സാര്‍, നാഗാര്‍ജുന സാര്‍, പ്രഭു സാര്‍ തുടങ്ങിയവര്‍ക്കൊപ്പം അണിചേരുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. വിശ്വാസത്തിന്‍റെയും സുതാര്യതയുടെയും പ്രതീകമായ കല്യാണ്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുക എന്നത് ബഹുമതിയായി കണക്കാക്കുന്നു. കല്യാണ്‍ ജൂവലേഴ്സിലെ ആഭരണങ്ങളുടെ വൈശിഷ്ട്യമാര്‍ന്ന രൂപകല്‍പ്പനകളും കരവിരുതും എല്ലായ്പ്പോഴും മോഹിപ്പിക്കുന്നതായിരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്സുമൊത്തുള്ള മികവിലേയ്ക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്നും രശ്മിക പറഞ്ഞു.

രാജ്യമെങ്ങും സാന്നിദ്ധ്യം വിപുലമാക്കുന്ന കല്യാണ്‍ ജൂവലേഴ്സ് ഈയടുത്ത കാലത്ത് വിവിധ നഗരങ്ങളിലായി ഒട്ടേറെ പുതിയ ഷോറൂമുകള്‍ തുറന്നിരുന്നു. ഓരോ ഷോറൂമിലും വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളും ഇന്‍ഹൗസ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട്, സെമി പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ ലൈല, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. രശ്മിക മന്ദാനയുടെ നിയമനത്തോടെ ബ്രാന്‍ഡ് പുതിയ ഉയരത്തിലും വിപുലമായ ജനസമൂഹങ്ങളിലേയ്ക്കും എത്തുന്നതിനും വിശ്വാസ്യതയാര്‍ന്ന ഇന്ത്യയിലെ ആഭരണബ്രാന്‍ഡ് എന്ന നിലയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നതിനുമാണ് പരിശ്രമിക്കുന്നത്.

ഏപ്രിൽ 14 ന് ‘റെൻഫീൽഡ്’ പ്രേക്ഷകർക്ക്‌ മുന്നിലെത്തും

0

നിക്കോളാസ് കേജ്‌, നിക്കോളാസ് ഹോൾട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ് മക്കേർ സംവിധാനം ചെയ്യുന്ന

ഹൊറർ കോമഡി ചിത്രം റെൻഫീൽഡിന്റെ അവസാന ട്രെയ്ലർ പുറത്തിറക്കി. ഡ്രാക്കുളയുടെയും അടിമയായ റെൻഫീൽഡിന്റെയും കഥയാണ് ചിത്രം പറയുന്നത്. വർഷങ്ങളോളം ഡ്രാക്കുളക്കായി സേവനങ്ങൾ ചെയ്തിരുന്ന റെൻഫീൽഡ് ഒടുവിൽ അയാളിൽ നിന്നും മോചനം നേടാനും തന്റെതായ ജീവിതം കണ്ടെത്താനും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ട്രൈയ്ലർ കടന്നുപോകുന്നത്. ആക്ഷൻ രംഗങ്ങളും വയലൻസും നിറച്ച ട്രെയ്ലറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 14 ന് റെൻഫീൽഡ് പ്രേക്ഷകർക്ക് മുൻപിൽ എത്തും. അവ്ക്വാഫിന, ബ്രാൻഡൻ സ്കോട്ട് ജോൺസ്, ബെൻ ഷ്വാർട്സ്, ബെസ് റൗസ്, ജെന്ന കാനെൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കൈബൗണ്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിസ് മക്കേ, റോബർട്ട്‌ കിർക്ക്മാൻ, ബ്രയാൻ ഫർസ്റ്റ്, ഡേവിഡ് ആൽപർട്ട്, സീൻ ഫർസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യൂണിവേഴ്സൽ പിക്ചഴ്സാണ് ചിത്രം വിതരണം ചെയുന്നത്. 

ആടുജീവിതം ഒക്ടോബറിലെത്തും

0

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമായയാണ് ആടുജീവിതം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ റിലീസായി ഒക്ടോബർ 20 ന് ചിത്രം തീയേറ്ററുകളിൽ എത്തും. മാജിക്‌ ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ആടുജീവിതം. സൗദി അറേബ്യയിലേ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങൾ വൈറലായിരുന്നു. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റ് താരങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ എസ് സുനിലാണ് ഛായഗ്രഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത് അമ്പാടിയാണ്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രികരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവർഷം നീണ്ടുനിന്ന ചിത്രികരണം കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്.

രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷ ചിത്രം ‘ഡെക്സ്റ്റർ’; ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസായി

0

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. മലയാളം-തമിഴ് എന്നീ ദ്വി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ഡെക്സ്റ്റർ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പോസ്റ്റർ വിനീത് ശ്രീനിവാസനും തമിഴ് പോസ്റ്റർ വിഷ്ണു വിശാലുമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. ചിത്രീകരണം പൂർത്തിയായ ചിത്രം ജൂലൈയിൽ റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ​ഗോവിന്ദരാജ് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്. ജോ പോൾ, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് വിജയ് സം​ഗീതം പകർന്നിരിക്കുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ​ഗായകർ.

സ്റ്റണ്ട്സ്: അഷ്റഫ് ​ഗുരുക്കൾ, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി: സ്നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ, ഹർഷ എൻ, കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ,പ്രൊഡക്ഷൻ മാനേജർ: മനു & നച്ചിൻ, കോ-ഡയറക്ടർ: അനു ഗോപി, മണികണ്ഠൺ, അസി.ഡയറക്ടർ: ശങ്കു, പ്രിയ മോഹൻ, സൗണ്ട് എഫ്എക്സ് & ഡിസൈൻ: ശങ്കർ ഡി, ഡിഐ & മിക്സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്സ്: നവീൻ സുന്ദർ റാവു, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ചരൺരാജ് ഡിഎം, ഡിസൈൻസ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

” നീലവെളിച്ചം ” ഏപ്രിൽ 21-ന്

0

പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഇന്നിന്റെ ഭാവ രൂപത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’ കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരൻ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തിൽ പതിപ്പിച്ച,ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങൾ ആധുനിക സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.


ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി സാജനാണ്. സഹ നിർമ്മാണം- സജിൻ അലി പുലക്കൽ,അബ്ബാസ് പുതുപ്പറമ്പിൽ, അഡീഷണൽ സ്ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്കരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ, സൗണ്ട് മിക്സിംഗ്-വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്,നിക്സൺ ജോർജ്. കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആബിദ് അബു, അഗസ്റ്റിൻ ജോർജ്.
പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ,സ്റ്റിൽസ്-ആർ റോഷൻ,ഡിഐ കളറിസ്റ്റ്-രംഗ, വിഎഫ്‌എക്സ്- മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസ്.
പി ആർ ഒ-എ എസ് ദിനേശ്.

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാർ ഇംഗ്ലീഷിലും ഒരുങ്ങുന്നു

0

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാർ ഇംഗ്ലീഷിലും ഒരുങ്ങുന്നു. ഇന്ത്യൻ ഭാഷ പതിപ്പുകൾക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയിൽ തയാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതകളായ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരദരാജ മന്നാർ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹസൻ, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായഗ്രഹണം ഭുവൻ ഗൗഡ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, സംഗീതം രവി ബസ് രൂർ. ഈ വർഷം സെപ്റ്റംബർ 28 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

നടി മോളി കണ്ണമ്മാലി തിരിച്ചുവരവിന്റെ പാതയിൽ, അമ്മ സംഘടനയെ കുറിച്ച് വിശദികരണവുമായി ടിനി ടോം

0

ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന നടി മോളി കണ്ണമ്മാലി രോഗമുക്തി നേടി തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന താരത്തിന് സമൂഹിക പ്രവർത്തകരും സിനിമംഗങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. എന്നാൽ താര സംഘടനയായ അമ്മയുടെ സഹായം നടിക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും സംഘടനക്ക് നേരെ ഉയർന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദികരണവുമായി എത്തിയിരിക്കുകയാണ് നടൻ ടിനി ടോം. മോളി കണ്ണമ്മാലി സംഘടന അംഗം അല്ലാത്തതിനാൽ, അമ്മയുടെ ചട്ടപ്രകാരം സഹായിക്കാൻ കഴിയില്ലെന്നാണ് ടിനി ടോം പറയുന്നത്. പക്ഷെ സംഘടനയിലെ അംഗങ്ങളിൽ നിന്നും വ്യക്തിപരമായി അവർക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.

ടിനി ടോമിന്റെ വാക്കുകളിൽ നിന്ന് ” മോളി കണ്ണമ്മാലിക്ക്‌ വീട് വെച്ച് കൊടുക്കാൻ മമ്മുക്കയാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. വ്യക്തിപരമായി സഹായിച്ചവരും ഉണ്ട്. അമ്മ സംഘടനയുടെ ഹെൽപ് കിട്ടിയിട്ടില്ല എന്നെ ഉള്ളൂ. അമ്മ സംഘടനയ്ക്ക്‌ ഒരു അജണ്ട ഉണ്ട്. അതനുസരിച്ചെ കാര്യങ്ങൾ ചെയ്യാൻ പറ്റൂ. അമ്മയില്ലേ അംഗങ്ങൾ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. അമ്മ ഒരു ആർഭാട സംഘടനയായി പുറത്ത് നിന്നുള്ളവർക്ക് തോന്നും. പക്ഷെ അതിൽ നൂറോളം പേർ മാത്രമാണ് സുഖസൗകര്യങ്ങളിൽ ജീവിക്കുന്നവർ. കാലത്തിന്റെ ഓട്ടത്തിനിടക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നവരാണ്. മാസം 5000 രൂപ വെച്ച് കൈനീട്ടം പരിപാടി 250 ഓളം പേർക്ക് കൊടുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് കൊടുക്കുന്നുണ്ട്. ഇവയൊന്നും പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോൾ എല്ലാവരും വണ്ടിയിൽ വന്നിറങ്ങുന്നു. അതിന് പിന്നിലുള്ള അധ്വാനം അറിയില്ല.കാശ് കിട്ടുമെങ്കിലും രാവിലെ മുതൽ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്- ടിനി ടോം കൂട്ടിച്ചേർത്തു.

തുരുത്ത് മാർച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

0

പ്രേക്ഷകശ്രദ്ധേയമായ മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” തുരുത്ത് ” മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത് വിഷയമാക്കുന്നത്. പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേർച്ചിത്രമാണ് തുരുത്ത് പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്. നീണ്ടവർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ , ഷാജഹാൻ തറവാട്ടിൽ, KPAC പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നല്കുന്നു. ബാനർ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം – സാജൻ ബാലൻ, സുരേഷ് ഗോപാൽ, കഥ രചന , സംവിധാനം – സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് – നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം – അനിൽ മുഖത്തല, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഓ എൻ വി , ആലാപനം – സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ – സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും – ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി സുകുമാരൻ , അസ്സോസിയേറ്റ് ഡയറക്ടർ – വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം – ജോയ് , സൗണ്ട് എഫക്ടസ് – ബിജു ജോർജ് , സംവിധാന സഹായികൾ – ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് – ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് – സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ). മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും തുരുത്തിന്റെ പേരിൽ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ

ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ ‘ജോൺ’ തിയറ്ററുകളിൽ

0

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’ റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് പ്രദർശനം. കെ.എസ്.എഫ്.ഡി.സി. പാക്കേജിൽ സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെ പൂർത്തിയാക്കിയ ഈ ചിത്രം മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ (നന്ദൻ), ഹരിനാരായണൻ, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമ്മാണവും സർഗ്ഗാത്മക സംവിധാനവും മുക്തയാണ് നിർവ്വഹിച്ചത്.

കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട് എന്നിവർ ചേർന്ന് ഛായാഗ്രഹണസംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ജോൺ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ, ആർട്ടിസ്റ്റ് മദനൻ, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണൻ, ആർട്ടിസ്റ്റ് ജോൺസ് മാത്യു, ശോഭീന്ദ്രൻ മാസ്റ്റർ, ചെലവൂർ വേണു, ജീവൻ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണൻ, ദുന്ദു, രാജഗോപാൽ, വിഷ്ണു രാജ് തുവയൂർ, അരുൺ പുനലൂർ, ഷാജി എം, യതീന്ദ്രൻ കാവിൽ, അഭിനവ് ജി കൃഷ്ണൻ, ജീത്തു കേശവ്, വിനായക് , കരുണൻ , അനിത ,സിവിക്ചന്ദ്രൻ, ടി.കെ. വാരിജാക്ഷൻ, പ്രകാശ് ബാരെ, ഒ.പി.സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി, വിജേഷ് കെ.വി, ബേബി നിയ നിഖിൽ, ബേബി ദേവ്ന അഖിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അപ്പു ഭട്ടതിരി ചിത്രസംയോജനം കൈകാര്യം ചെയ്ത ചിത്രത്തിന് ശ്രീവത്സൻ ജെ. മേനോനാണ് സംഗീതം ഒരുക്കിയത്. കലാസംവിധാനം: ദുന്ദു, ശബ്ദ സമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുൺ, പി.എ, അജീഷ് ഓമനക്കുട്ടൻ, ആന്റണി, സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.