ആടുജീവിതം ഒക്ടോബറിലെത്തും

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമായയാണ് ആടുജീവിതം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ റിലീസായി ഒക്ടോബർ 20 ന് ചിത്രം തീയേറ്ററുകളിൽ എത്തും. മാജിക്‌ ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ആടുജീവിതം. സൗദി അറേബ്യയിലേ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങൾ വൈറലായിരുന്നു. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റ് താരങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ എസ് സുനിലാണ് ഛായഗ്രഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത് അമ്പാടിയാണ്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രികരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവർഷം നീണ്ടുനിന്ന ചിത്രികരണം കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്.

admin:
Related Post