Home Blog Page 243

പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ പ്രണയാർദ്രമായ ‘ അകമലർ ‘ ഗാനം എത്തി

0

ണിരത്നം അണിയിച്ചൊരുക്കിയ തൻ്റെ ഡ്രീം പ്രോജക്റ്റായ ‘പൊന്നിയിൻ സെൽവൻ ‘ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ പിഎസ്-2 ‘ വിലെ പ്രണയാർദ്രമായ

 “അകമലർ  അകമലർ  ഉണരുക യായോ

മുഖമൊരു കമലമായ്   വിരിയുകയായോ 

പുതുമഴ പുതുമഴ ഉതിരുകയായോ

തരുനിര മലരുകളണിവു 

ആരത്…. ആരത് എൻ ചിരി കോർത്തത്… 

എന്നു തുടങ്ങുന്ന മെലഡി ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. കാർത്തി, തൃഷ, എന്നിവരാണ് ഫാൻ്റസിയായി ചിത്രീകരിച്ച ഗാനത്തിൽ.

 സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത് .  

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ. ഏപ്രിൽ 28-ന് ലോകമെമ്പാടും ‘ പിഎസ് -2 ‘ റിലീസ് ചെയ്യും. 

‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ ടിച്ചത് . 

ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും .

# oസി.കെ.അജയ് കുമാർ, പി ആർ ഒ

രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടിൽ മോഷണം

0

രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്. വിഷയത്തിൽ തെയ്‌നാംപേട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ

ആഭരണങ്ങൾ  ലോക്കറിൽ വച്ചിരുന്നതയും, വീട്ടിലെ ചില ജോലിക്കാർക്ക് അത് അറിയാമായിരുന്നതായും എഫ് ഐ ആറിൽ പറയുന്നു. മോഷണം റിപ്പോർട്ട്‌ ചെയ്തതിന് പിന്നാലെ ഐ പി സി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യ രജനികാന്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സലാമിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. 2019ൽ തന്റെ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ വെച്ചാണ് താൻ ആഭരണങ്ങൾ അവസാനമായി കണ്ടതെന്ന് പരാതിയിൽ പറയുന്നു.വിവാഹത്തിന് ശേഷം ഇവയെല്ലാം തന്റെ കൈവശമുണ്ടായിരുന്ന ലോക്കറിൽ സൂക്ഷിച്ചിരുന്നു.

ഇതിന് ശേഷം 2021ഓഗസ്റ്റ് 21 ന് മുൻ ഭർത്താവ് ധനുഷിന്റെ സിഐടി ഫ്ലാറ്റിലേക്കും, 2021 സെപ്റ്റംബറിൽ ചെന്നൈയിലേ സെന്റ് മേരിസ് റോഡിലുള്ള സ്വന്തം അപാർട്മെന്റിലേക്കും, 2022 ഏപ്രിലിൽ പോയസ് ഗാർഡനിലെ വസതിലേക്കും ലോക്കർ മാറ്റിയതായി മൊഴിയിൽ പറയുന്നു. ലോക്കറിന്റെ താക്കോൽ സെന്റ് മേരിസ് റോഡിലെ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്നു. ഡയമണ്ട് സെറ്റുകൾ, പുരാതന സ്വർണഭരങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ എന്നിവയാണ് മോഷണം പോയത്. താൻ വീട്ടിലില്ലാത്ത സമയത്തും സെന്റ് മേരിസ് റോഡിലെ തന്റെ അപാർട്മെന്റിൽ ഇടക്കിടെ വന്നിരുന്ന വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി ഡ്രൈവർ വെങ്കട്ട് എന്നിവരെ തനിക്ക് സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയിൽ പറഞ്ഞു.

ഓ സിൻഡ്രല്ല’ എന്ന ചിത്രത്തിലെ നായിക ദിൽഷ

0

റിയാലിറ്റി ഷോയിലൂടെ കടന്നു വന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ഷോയുടെ അകത്തും പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും ഇടപെടാതെ തന്റെ സ്വപ്നങ്ങളുടെ പിന്നാലെയാണ് ദിൽഷ ഇപ്പോൾ. ഷോ കഴിഞ്ഞതിന് ശേഷം ദിൽഷയ്ക്ക് നേരെ വ്യാപക സൈബറാക്രമണങ്ങളും നടന്നിരുന്നു. ബിഗ്ബോസിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇപ്പോഴിതാ ദിൽഷ നായികയാകുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. ‘ഓ സിൻഡ്രല്ല’ എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗീസും കഥാപാത്രമായി എത്തുന്നു. ‘ ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രല്ല പ്രഖ്യാപിക്കുന്നു. എല്ലാറ്റിനും ഞാൻ നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിനിങ്ങിനായി അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിനായി നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു അത്‍ഭുത മനുഷ്യനാണ്. എല്ലാവർക്കും നന്ദി. ‘നിങ്ങളുടെ എല്ലാ പിന്തുണയും വേണം’, എന്നാണ് ദിൽഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്. 

നയൻതാരയുടെ 75-മത്തെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0

തെന്നിന്ത്യൻ സൂപ്പർ താരം നയൻ‌താരയുടെ 75 -മത്തെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൽ നയൻ‌താരക്ക്‌ പുറമെ സത്യരാജ്, ജയ്, റെഡിൻ കിന്സ്ലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്നാണ് വിവരം.

നിലേഷ് കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസും ട്രൈഡന്റ് ആർട്സസും ചേർന്ന് നാദ് സ്റ്റുഡിയോയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. നയൻ‌താര അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നതത് അഭിമാനകരമാണ്. ചിത്രത്തിന്റെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നും നാദ് സ്റ്റുഡിയോ ഉടമയും നിർമ്മാതവുമായ ജതിൻ സേതി പറഞ്ഞു.

സ്റ്റൈലിഷ് ലുക്കിൽ അഹാന കൃഷ്ണകുമാർ

0

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. നടി

അഹാനയുടെയും സഹോദരിമാരുടെയും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. വീട്ടിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളാണ് എന്നതും ഇവരുടെ പ്രത്യേകതയാണ്. ഇത്തരത്തിൽ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധെയമാകുന്നത്. ബ്രൗൺ നിറത്തിലുള്ള ലെതർ പാന്റ്സും നീല നിറത്തിലുള്ള ഷർട്ടുമാണ് താരം അണിഞ്ഞത്. സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

യാത്രകൾ ഏറെ ഇഷ്ടപെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന. സഹോദരിമാർക്കൊപ്പം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അഹാന പങ്കുവെക്കാറുമുണ്ട്. ‘തോന്നല് ‘ എന്ന മ്യൂസിക്കൽ വീഡിയോ അഹാന കൃഷ്ണ സംവിധാനം ചെയ്തിരുന്നു. തന്റെ ആദ്യ സംവിധാന സംരഭമായ തോന്നലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് അഹാന എത്തിയത്. 

അച്ഛൻ രംഗനാഥനും മകൻ ദേവാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ മാധവൻ

0

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ രംഗനാഥനും മകൻ വേദാന്തിനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്. തന്റെ പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് മാധവൻ.

കഥാപാത്രത്തിന്റെ ലുക്ക്‌ നോക്കാനായി അച്ഛൻ രംഗനാഥന്റെ മുടിയിലാണ് പരീക്ഷണം. “സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക്‌ നോക്കാൻ മുടിയിൽ പരീക്ഷണം നടത്താൻ അച്ഛൻ സമ്മതിക്കുമ്പോൾ” എന്നാണ് ചിത്രത്തിന് താഴെ മാധവൻ കുറിച്ചത്. അച്ഛന്റെ മുടി പല സ്റ്റൈലിൽ ട്രീം ചെയുകയാണ് മാധവൻ. എന്നാൽ ആരാധകർ പറയുന്നത്അച്ഛന്റെ അതെ ലൂക്കാണ് മാധവണെന്നതാണ്. ചിലർ മാധവൻ വേഷം മാറി വന്നതാണോയെന്നും തെറ്റിദ്ധരിച്ചു.

മാധവന്റെ മകൻ വേദാന്തിനെയും ചിത്രത്തിൽ കാണാം. നീന്തൽ മേഖലയിൽ സജീവമാണ് മാധവന്റെ മകൻ ദേവാന്ത്‌. അനവധി അംഗീകരങ്ങളും ദേവാന്ത്‌ സ്വന്തമാക്കിയിട്ടുണ്ട്. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന തമ്പി നാരായണൻറെ ജീവിതത്തെ ആസ്പദമാക്കി മാധവൻ റോക്കറ്ററി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം’ അകമലർ ‘ തിങ്കളാഴ്ച എത്തും

0

ണിരത്നത്തിൻ്റെ  ഡ്രീം സിനിമയായ ‘.പൊന്നിയിൻ സെൽവൻ ‘ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ പിഎസ്-2 ‘ ഏപ്രിൽ 28-ന്. ലോകമെമ്പാടും റിലീസ് ചെയ്യും. 

‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്.  ‘പൊന്നിയിൻ സെല്‍വൻ 2’ (പിഎസ്-2) ൻ്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ  ‘ അകമലർ’ എന്നു തുടങ്ങുന്ന ആദ്യ ഗാനം  മാർച്ച് 20ന് തിങ്കളാഴ്ച  പുറത്തിറക്കുമെന്ന് അണിയറക്കാർ അറിയിച്ചു കൊണ്ട് പോസ്റ്റർ എത്തി.റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.

 സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്.  

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം.ആദ്യ ഭാഗത്തിൽ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി.രണ്ടാം ഭാഗത്തിലാണ് കഥയുടെ കാതൽ.ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ  കാത്തിരിക്കുകയാണ്  ആരാധകര്‍ ഏ.ആർ.റഹ്മാൻ്റെ സംഗീതവും,രവി വർമ്മൻ്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിൻ സെൽവ ‘നിലെ ആകർഷക  ഘടകങ്ങളാണ്.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി  നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘ തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും .

# സി.കെ.അജയ് കുമാർ, പി ആർ ഒ

ട്രോൾ കണ്ട് പൊട്ടിചിരിച്ചു നവ്യയും മുകേഷും

0

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമലോകത്തേക്ക് മടങ്ങി വന്ന നടി നവ്യ നായർ ടെലിവിഷൻ മേഖലയിലും സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കിടിലം’ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിലൊരാളാണ് നവ്യ. മുകേഷ്, റിമി ടോമി എന്നിവരാണ് ജൂറിയിലെ മറ്റു താരങ്ങൾ. നവ്യ ഷോയ്ക്കിടയിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുപാട് ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.

പണ്ടുള്ള സന്യാസിമാർ അവരുടെ ഇന്റെർണൽ ഓർഗൻസ് പുറത്തെടുത്തു ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്” എന്നാണ് നവ്യ പറയുന്നത്. ഇതിന് മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. അതെ ശരിയാണ്, ഞാൻ പണ്ട് സെക്കന്റ്‌ ഷോ കഴിഞ്ഞു മടങ്ങുമ്പോൾ ജംഗ്ഷനിലിരുന്ന് കുറച്ചു സന്ന്യാസിമാർ ഇതു ക്ലീൻ ചെയുന്നത് കണ്ടിട്ടുണ്ട് മുകേഷിന്റെ വാക്കുകളിങ്ങനെ. ട്രോളുകൾക്കൊപ്പം തന്നെ വിമർശനങ്ങളും നവ്യ നേരിട്ടു. എന്നാൽ ട്രോളുകളോടെല്ലാം നവ്യ വളരെ മൃദുവായാണ് സമീപിക്കുന്നതെന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

താൻ പറഞ്ഞ കാര്യങ്ങൾ ട്രോൾ രൂപത്തിൽ അവതരിപ്പിച്ച സോഷ്യൽ മീഡിയ താരങ്ങളുടെ റീൽ ആസ്വദിക്കുകയാണ് നവ്യ. ഇതു കണ്ട് പൊട്ടിച്ചിരിക്കുന്ന താരത്തിനെ വീഡിയോയിൽ കാണാം. നീണ്ട ഇടവേളയ്ക്കു ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു. അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം. പ്രിന്റിംഗ് പ്രെസ്സ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. സൈജു

കുറുപ്പാണ് ചിത്രത്തിലെ നായകൻ. ‘മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്. 

‘കണ്ണെഴുതി പൊട്ടും തൊട്ട് ‘ സിനിമയെക്കുറിച്ചു ടി കെ രാജീവ്‌ കുമാർ

0

മഞ്ജു വാര്യർ, തിലകൻ, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടി കെ രാജീവ്‌ കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’. സിനിമയിലെ മഞ്ജുവിന്റെ ഭദ്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രകടനമാണ് മഞ്ജു കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയുടെ കഥ മഞ്ജുവിനോട് പറയാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ രാജീവ്‌ കുമാർ. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

രാജീവ്‌ കുമാറിന്റെ വാക്കുകളിൽ നിന്ന് ” അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോൾ മഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി. കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ചേട്ടാ ഈ സിനിമയിൽ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാൻ സമ്മതം മൂളി. ആ പ്രായത്തിൽ ഇത്തരത്തിലൊരു കഥ കേൾക്കുമ്പോൾ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉൾകാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. അഭിനയിക്കാൻ വരുമ്പോൾ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപെട്ടിട്ടുള്ളു. സീൻ വിവരിക്കുമ്പോൾ വിശദമായി പറഞ്ഞ് കൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാൻ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാൻ കട്ട് പറയാൻ വരെ മറന്നുപോയി ‘ രാജീവ്‌ കുമാർ പറഞ്ഞു. ഒരു പെണ്ണിന്റെ പ്രതികാര കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ പറയുന്നത്.

തന്റെ മാതാപിതാക്കളെ കൊന്ന നടേശൻ എന്ന മുതലാളിയെ വകവരുത്താൻ ശ്രമിക്കുന്ന ഭദ്ര എന്ന പെൺകുട്ടിയായാണ് മഞ്ജു എത്തിയത്. ശൃംഗാരവും പ്രതികരവും പ്രണയവും പകയുമെല്ലാം മാറിമാറി പകർന്നാടെണ്ടുന്ന ആ വേഷം മഞ്ജു തന്മയത്വത്തോടെ അവതരിപ്പിച്ചു. നടേശാനെന്ന കഥാപാത്രം അവതരിപ്പിച്ചത് അഭിനയകലയുടെ പെരുന്തച്ചൻ തിലകനാണ്. തിലകനും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് തിലകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു – എന്റെ രംഗം ഇല്ലാത്തപ്പോൾ പോലും ഞാൻ സെറ്റിൽ പോകുമായിരുന്നു. കാരണം ആ പെൺകുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പമെത്താൻ കഴിയു എന്നായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രേത്യേക പരാമർശം മഞ്ജുവിന് ലഭിച്ചു.

‘പൂവൻ’ ഒടിടി യിലേക്ക്

0

വിനീത് വാസുദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പൂവൻ’. ആന്റണി വർഗീസ് പെപ്പെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സവിശേഷ സ്വഭാവ വിശേഷങ്ങളുള്ള ഒരു പൂവൻ കോഴി കാരണം ഉറക്കവും സ്വാസ്ഥ്യവും നഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരൻ, അയാളുടെ ചുറ്റുമുള്ള നിത്യജീവിത കാഴ്ചകൾ, കൗതുകമുണ്ടാക്കുന്ന കഥഗതിയാണ് ഒറ്റ കേൾവിയിൽ ‘പൂവന്റേത് ‘. വിനീത് വാസുദേവന്റെ ആദ്യ ചിത്രം പറയാൻ ശ്രമിക്കുന്നത് റോ -റസ്റ്റിക്ക് ജീവിതങ്ങൾ എന്ന് സമകാലിക മലയാള സിനിമ കുറച്ച് കാലമായി പതിവ് ശൈലിയിൽ അടയാളപ്പെടുത്തിയ കുറച്ച് മനുഷ്യരിലൂടെയാണ്.

ഇവരുടെ പ്രണയം, പരിഭവം, ആശയകുഴപ്പങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. സാധരണം, സ്വാഭാവികം എന്നൊക്കെ വിളിക്കാവുന്ന കുറച്ചധികം കാഴ്ചകളിലൂടെ സിനിമ തുടങ്ങിയവസാനിക്കുന്നു. സജിൻ ചെറുകയിൽ, വിനീത് വാസുദേവ്, വിനീത് വിശ്വം, വരുൺ ധര, ഗിരീഷ് എ ഡി, അനീഷ്‌മ അനിൽകുമാർ, അഖില ഭാർഗവൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 2023 ജനുവരി 6ന് തീയേറ്ററുകളിലെത്തിയ ചിത്രം മാർച്ച്‌ 24 മുതൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. സീ 5 ലാണ് ചിത്രം സ്ട്രീം ചെയ്യുക. ഷെബിൻ ബേക്കർ, ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

റീച്ചാർഡ് കാർപെന്റെറിന് നന്ദി പറഞ്ഞു രാജമൗലി

0

ഓസ്കർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ഒരു ചെറു പ്രസംഗം നടത്തിയിരുന്നു. ‘കാർപെന്റെഴ്സ് കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കറുമായി ഇവിടെ നിൽക്കുന്നു’. ഓസ്കർ വേദിയിൽ വെച്ച് കീരവാണി പരാമർശിച്ച ആ ‘കാർപെന്റെഴ്സ് ‘എന്താണെന്ന് ചിലരെങ്കിലും ഗൂഗിളിൽ തെരഞ്ഞിട്ടുണ്ടാകും. ചുരുങ്ങിയ കാലംകൊണ്ട് ലോകശ്രദ്ധ നേടിയ വിഖ്യാത അമേരിക്കൻ സംഗീതജ്ഞരാണ് റീച്ചാർഡ് കാർപെന്ററും അനിയത്തി കാരൻ കാർപെന്ററും. അവർ അറിയപ്പെട്ടത് ‘കാർപെന്റെഴ്സ് ‘ എന്ന പേരിലാണ്. ഓസ്കർ വേദിയിൽ എംഎം കീരവാണി പറഞ്ഞത് ‘കാർപെന്റെഴ്സി’നെ കേട്ടാണ് താൻ വളർന്നതെന്നാണ്.

കീരവാണി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഇപ്പോഴിതാ കീരവാണിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ റിച്ചാർഡ് കാർപെന്റെർ. കീരവാണിയെയും ആർആർആറിനെയും അഭിനന്ദിക്കാനായി കാർപെന്റെഴ്സിന്റെ പ്രശസ്ത ഗാനമായ ഓൺ ദ ടോപ് ഓഫ് ദ വേൾഡിന്റെ റീ ഇമാജിൻഡ് വേർഷൻ പാടുന്ന വീഡിയോയാണ് റീച്ചാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റീച്ചാർഡിന്റെ ഈ പോസ്റ്റിന് കമന്റുമായി രാജമൗലിയും എത്തിയിട്ടുണ്ട്. ഓസ്കർ ക്യാംപയ്നിടയിൽ പോലും എന്റെ സഹോദരൻ വളരെ ശാന്തനായിരുന്നു. പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് കണ്ടത് മുതൽ എന്റെ സഹോദരന് കണ്ണുനീർ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അവിസ്മരണീയ നിമിഷമാണ് അദ്ദേഹം കുറിച്ചത്.

അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ചു കൊണ്ട് മഞ്ജു വാര്യർ

0

സ്വപ്‌നങ്ങൾ പിന്തുടരാൻ പ്രായമൊരു പ്രശ്നമല്ലെന്നു വീണ്ടും തെളിയിക്കുകയാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. രണ്ടു വർഷം മുൻപായിരുന്നു ഗിരിജ മാധവൻ കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹിനിയാട്ട വേദിയിലും അവർ തന്റെ സാന്നിധ്യം തെളിയിച്ചു. ഇപ്പോഴിതാ അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

‘നിലാവെട്ടം’ എന്ന പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ഗിരിജ മാധവൻ. പുസ്തക പ്രകാശന ചടങ്ങിന്റെ ചിത്രങ്ങൾ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ എന്നിവരെയും ചിത്രങ്ങളിൽ കാണാം. അമ്മയും മോളും എല്ലാവർക്കും മാതൃകയാണ്. അമ്മയ്ക്ക് ആശംസകൾ, പെണ്ണെന്നാൽ പൊന്നെന്നു തെളിയിച്ചൊരു അമ്മയും മകളും തുടങ്ങിയ ആരാധക കമെന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്. 2021 മാർച്ച്‌ മാസത്തിൽ കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം.

കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് അന്ന് ഗിരിജ മാധവൻ അവതരിപ്പിച്ചത്. ഒന്നര വർഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ മാധവൻ. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ. ഒരർത്ഥത്തിൽ, അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ട് പോയതും അമ്മയുടെ ഇച്ഛശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയുവെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.