പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാർ ഇംഗ്ലീഷിലും ഒരുങ്ങുന്നു

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാർ ഇംഗ്ലീഷിലും ഒരുങ്ങുന്നു. ഇന്ത്യൻ ഭാഷ പതിപ്പുകൾക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയിൽ തയാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതകളായ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരദരാജ മന്നാർ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹസൻ, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായഗ്രഹണം ഭുവൻ ഗൗഡ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, സംഗീതം രവി ബസ് രൂർ. ഈ വർഷം സെപ്റ്റംബർ 28 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

admin:
Related Post