പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ്‌ സർക്കാർ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. മാർച്ച്‌ 24 ന് പുലർച്ചെ 3.30 നാണ് അന്ത്യം. പരീനിത, ലഗാ ചുനാരി മേ ദാഗ്, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രദീപ്‌ സർക്കാർ ഡയാലിസിസിന് വിധേയനായിരുന്നു. ശരീരത്തിൽ പൊട്ടസ്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംവിധായകനും നിർമ്മാതവുമായ വിധു വിനോദ് ചോപ്രയുടെ നിർമ്മാണ കമ്പനിയായ വിനോദ് ചോപ്ര പ്രൊഡക്ഷൻസിലൂടെയാണ് പ്രദീപ്‌ സർക്കാർ തന്റെ കരിയർ ആരംഭിച്ചത്.

ക്രീയേറ്റീവ് ഡയറക്ടർ – ആർട്ട്‌ എന്ന നിലയിൽ മുഖ്യധാര പരസ്യങ്ങളിൽ 17 വർഷം പ്രവർത്തിച്ച ശേഷം, ഒരു പരസ്യ ചലച്ചിത്ര നിർമ്മാതാവായി അദ്ദേഹം തന്റെ സംവിധാന യാത്ര ആരംഭിച്ചു. ഏറെ നിരൂപക പ്രശംസ നേടിയ ‘പരിനീത’യിലൂടെ  മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് നേടികൊടുത്തു. പ്രശസ്തമായ എബി അവാർഡ്, റാപ്പ അവാർഡ്, ദേശീയ ചലച്ചിത്ര അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. ലാഗാ ചുനാരി മേ ദാഗ്, ലഫംഗേ പരിന്ദേ, മർദാനി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത മൂന്ന് ഫീചർ ചിത്രങ്ങൾ. കാജോൾ പ്രധാന കഥാപാത്രമായി എത്തിയ ഹെലികോപ്റ്റർ ഈലയാണ് അദേഹത്തിന്റെ അവസാന ചിത്രം.

admin:
Related Post