നടി മോളി കണ്ണമ്മാലി തിരിച്ചുവരവിന്റെ പാതയിൽ, അമ്മ സംഘടനയെ കുറിച്ച് വിശദികരണവുമായി ടിനി ടോം

ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന നടി മോളി കണ്ണമ്മാലി രോഗമുക്തി നേടി തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന താരത്തിന് സമൂഹിക പ്രവർത്തകരും സിനിമംഗങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. എന്നാൽ താര സംഘടനയായ അമ്മയുടെ സഹായം നടിക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും സംഘടനക്ക് നേരെ ഉയർന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദികരണവുമായി എത്തിയിരിക്കുകയാണ് നടൻ ടിനി ടോം. മോളി കണ്ണമ്മാലി സംഘടന അംഗം അല്ലാത്തതിനാൽ, അമ്മയുടെ ചട്ടപ്രകാരം സഹായിക്കാൻ കഴിയില്ലെന്നാണ് ടിനി ടോം പറയുന്നത്. പക്ഷെ സംഘടനയിലെ അംഗങ്ങളിൽ നിന്നും വ്യക്തിപരമായി അവർക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.

ടിനി ടോമിന്റെ വാക്കുകളിൽ നിന്ന് ” മോളി കണ്ണമ്മാലിക്ക്‌ വീട് വെച്ച് കൊടുക്കാൻ മമ്മുക്കയാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. വ്യക്തിപരമായി സഹായിച്ചവരും ഉണ്ട്. അമ്മ സംഘടനയുടെ ഹെൽപ് കിട്ടിയിട്ടില്ല എന്നെ ഉള്ളൂ. അമ്മ സംഘടനയ്ക്ക്‌ ഒരു അജണ്ട ഉണ്ട്. അതനുസരിച്ചെ കാര്യങ്ങൾ ചെയ്യാൻ പറ്റൂ. അമ്മയില്ലേ അംഗങ്ങൾ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. അമ്മ ഒരു ആർഭാട സംഘടനയായി പുറത്ത് നിന്നുള്ളവർക്ക് തോന്നും. പക്ഷെ അതിൽ നൂറോളം പേർ മാത്രമാണ് സുഖസൗകര്യങ്ങളിൽ ജീവിക്കുന്നവർ. കാലത്തിന്റെ ഓട്ടത്തിനിടക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നവരാണ്. മാസം 5000 രൂപ വെച്ച് കൈനീട്ടം പരിപാടി 250 ഓളം പേർക്ക് കൊടുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് കൊടുക്കുന്നുണ്ട്. ഇവയൊന്നും പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോൾ എല്ലാവരും വണ്ടിയിൽ വന്നിറങ്ങുന്നു. അതിന് പിന്നിലുള്ള അധ്വാനം അറിയില്ല.കാശ് കിട്ടുമെങ്കിലും രാവിലെ മുതൽ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്- ടിനി ടോം കൂട്ടിച്ചേർത്തു.

admin:
Related Post