Home Blog Page 241

രണ്ടു മണിക്കൂർ കൊണ്ട് 2 മില്യൺ ഫോളോവേഴ്സ് വിജയ് ഇൻസ്റ്റാഗ്രാമിൽ സ്വന്തമാക്കി

0

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു എന്ന വാർത്ത വളരെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ‘ആക്ടർ വിജയ് ‘ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ പ്രതീക്ഷപെട്ടത്. വിജയ് ഇൻസ്റ്റാഗ്രാം ആരംഭിച്ചു നിമിഷങ്ങൾക്കകം ഫോളോവേഴ്സിന്റെ എണ്ണവും വർധിച്ചു കൊണ്ടിരുന്നു.

രണ്ടു മണിക്കൂർ കൊണ്ട് 2 മില്യൺ ഫോളോവേഴ്സാണ് വിജയ് ഇൻസ്റ്റാഗ്രാമിൽ സ്വന്തമാക്കിയത്. 20 മണിക്കൂറിലേക്ക് അടുക്കുമ്പോൾ 4 മില്യൺ ഫോളോവേഴ്സ് എത്തിയിരിക്കുന്നു. അക്കൗണ്ടിൽ പോസ്റ്റും സ്റ്റോറിയുമെല്ലാം പങ്കുവെച്ചിട്ടുണ്ട്. ‘ഹലോ നൻപൻസ് ആൻഡ് നൻബീസ് ‘ എന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്. വിജയ് യുടെ ഓഫീസറാണ് അക്കൗണ്ട് കൈക്കാര്യം ചെയ്യുന്നത്. സിനിമാമേഖലയിൽ നിന്ന് അനവധി താരങ്ങൾ വിജയ് യെ സോഷ്യൽ മീഡിയയിലേക്ക് സ്വാഗതം ചെയ്ത് പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നു. ട്വിറ്റർ, ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വിജയ്ക്ക് പ്രൊഫൈലുകളുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലിയോ’ ആണ് വിജയ് യുടെ പുതിയ ചിത്രം. https://www.instagram.com/actorvijay/

എം ജി ശ്രീകുമാറിനൊപ്പം വേദിയിൽ പാടുന്ന ശാലിനിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

0

അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ശാലിനി എന്ന നടിയോടുള്ള ആരാധക സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നു വൈറലാകറുണ്ട്. ശാലിനിയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടി എന്ന നിലയിൽ ശാലിനിയെ അറിയുന്ന ആരാധകർക്ക് ഈ വീഡിയോ കാണുമ്പോൾ അത്ഭുതം തോന്നിയേക്കാം. കാരണം വേദിയിൽ നിന്ന് ഗാനം ആലപിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാനാവുക.

ശാലിനിയ്ക്കൊപ്പം പാട്ടു പാടുന്നത് വേറാരുമല്ല മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാറാണ്.’ മേഘം’ എന്ന ചിത്രത്തിലെ മാർഗഴിയെ മല്ലികയെ’ എന്ന ഗാനമാണ് ശാലിനി പാടുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്ന ബാനർ വേദിയുടെ പുറകിലായി കാണാം. ഏതു പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല. ശാലിനിയുടെ ശബ്ദം ആദ്യമായി കേൾക്കുകയാണ്, ശാലിനി ഇത്ര നന്നായി പാടുമായിരുന്നോ തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മഞ്ഞ നിറത്തിലുള്ള സൽവാർ ആണ് ശാലിനി അണിഞ്ഞിരിക്കുന്നത്. നിറം, പ്രേം പൂജാരി തുടങ്ങിയ ചിത്രങ്ങളിലെ ലുക്കിലാണ് ശാലിനി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്ന ശാലിനി ഈയടുത്താണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. കുടുംബത്തിനൊപ്പമുള്ള ആഘോഷങ്ങളും യാത്രചിത്രങ്ങളും മറ്റും ശാലിനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

English Summary : Shalini singing with mg sreekumar,old video viral

3 കോടിയുടെ മെയ്‌ബ സ്വന്തമാക്കി ദുൽഖർ സൽമാൻ

0

സിനിമയോടുള്ള പ്രണയം പോലെ തന്നെ കാർ പ്രേമവും ദുൽഖർ സൽമാന് പാരമ്പര്യമായി കിട്ടിയ ഒന്നാണെന്ന് പറയാം. കാരണം വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ പ്രണയം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ മകനാണ് ദുൽഖർ. വാപ്പച്ചിയുടെ കാർ പ്രണയവും ടെക്നോളജി പ്രണയുവുമൊക്കെ കണ്ടുവളർന്ന, വാപ്പച്ചിയെ  റോൾ മോഡലായി കാണുന്ന ആ ചെറുപ്പക്കാരനിൽ സ്വാഭാവികമെന്ന പോലെ കാറുകളോടുള്ള പ്രണയം വളരുകയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികളുടെ ലിസ്റ്റെടുത്താൽ അതിൽ ഒന്നും രണ്ടും സ്ഥാനതായി ഈ അച്ഛനും മകനും കാണും. ലക്ഷ്വറി സൂപ്പർ കാറുകൾ, വിൻറ്റേജ് കാറുകൾ എന്നു തുടങ്ങി വലിയൊരു വാഹന കളക്ഷൻ തന്നെ ദുൽഖറിനുണ്ട്. ഇടക്ക് തന്റെ പ്രിയപ്പെട്ട കാറുകളെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും ദുൽഖർ എത്താറുണ്ട്.

ഇപ്പോഴിതാ ദുൽഖറിന്റെ ഗ്യാരെജിലേക്ക് പുതിയൊരു സൂപ്പർസ്റ്റാർ കൂടിയെത്തിയിരിക്കുകയാണ്. മെഴ്‌സിഡീസിന്റെ മെയ്‌ബ ജി എൽ എസ് 600 ആണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. മലയാള താരങ്ങളിൽ ആദ്യമായി മെയ്‌ബ സ്വന്തമാക്കിയ താരമെന്ന വിശേഷണവും ദുൽഖറിന് സ്വന്തം. മൂന്ന് കോടി രൂപയാണ് ഈ കാറിന്റെ വില. സ്വപ്നവാഹനത്തിനും തന്റെ ഇഷ്ടനമ്പറാണ് ദുൽഖർ നൽകിയിരിക്കുന്നത്. ഇഷ്ടനമ്പറായ 369 ലേലത്തിലൂടെ സ്വന്തമാക്കാനായി 1.85 ലക്ഷം രൂപയോളമാണ് ദുൽഖർ മുടക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

മെഴ്‌സിഡീസിന്റെ ബെൻസ് SLS AMG(C 197/R 197) എന്ന കാറും ദുൽഖറിന്റെ ഗ്യാറെജിലുണ്ട്. “ഇത് ഫെരാരി 458 നേക്കാൾ ശക്തമാണ്, ലംബോർഗിനിയേക്കാൾ ലൗഡാണ്. ചിന്തിക്കുന്ന മനുഷ്യന്റെ സൂപ്പകാർ ഇതാണ്. ” എന്നാണ് ജെറമി ക്ലാർക് സൺ SLS അംഗങ്ങൾ യെ വിശേഷിപ്പിച്ചത്.ഇപ്പോൾ നിർമ്മിതിയിൽ ഇല്ലാത്ത ഈ കാറിന്റെ വില ഏകദേശം രണ്ടര കോടിയിലേറെ വരും എന്നാണ് കാർ വാലെ എന്ന ഓട്ടോ വെബ്സൈറ്റ് പറയുന്നത്. കഴിഞ്ഞ ദിവസം തന്റെ കളക്ഷനിലുള്ള 2022 ഇറങ്ങിയ ബി എം ഡബ്ലു എം 3 എന്ന കാറിനെയും ദുൽഖർ പരിചയപെടുത്തിയിരുന്നു. ‘ ‘എന്റെ ഗാരേജിൽ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. അതിലൊന്ന് ഈ കാർ ആരോ മോഷ്ടിക്കുന്നത് സ്വപ്നം കണ്ടു ഞെട്ടി ഉണർന്നതാണ് ” ദുൽഖർ പറഞ്ഞു.

ഒരുപാട് നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുള്ള കൃത്യമായ സമയമെന്നു ദുൽഖർ പറയുന്നു. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ വാക്കുകൾ. തെന്നിന്ത്യൻ സിനിമ ലോകത്തു ഏറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. താരപുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റെതായ സ്ഥാനം നേടിയെടുക്കാൻ ദുൽഖറിനു കഴിഞ്ഞു. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സീതാരാമം, ചുപ് എന്നിവ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. ആർ ബൽകി സംവിധാനം ചെയ്ത ‘ചുപ് ‘ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്. ദുൽഖറിന്റെ അഭിനയം ദേശീയതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

English Summary : dulquer buys mercedes benz maybach gls 600

നടൻ അടൂർ ഭാസി ഓർമ്മയായിട്ട് 33 വർഷം

0

മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞുനിന്ന അതുല്യ നടൻ അടൂർ ഭാസി ഓർമയായിട്ട് 33 വർഷം. നാടകാഭിനയത്തിലൂടെയാണ് ഭാസ്കരൻനായർ എന്ന അടൂർ ഭാസി സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. 1953 ൽ തിരമാല എന്ന സിനിമയിലൂടെ അദ്ദേഹത്തിന്റെ സിനിമ യാത്ര ആരംഭിച്ചു. തുടർന്നുള്ള 36 വർഷങ്ങളിൽ അറുന്നുറോളം സിനിമകളിൽ അദ്ദേഹം നിറഞ്ഞു നിന്നു. ഹാസ്യസാഹിത്യകാരനായ ഇ വി കൃഷ്ണപിള്ളയുടെയും കെ മഹേശ്വരിഅമ്മയുടെയും മകനായി തിരുവനന്തപുരം വഴുതകാട് റോസ്കൊട്ട് ബംഗ്ലാവിൽ 1927 മാർച്ച്‌ ഒന്നിനാണ് അടൂർ ഭാസിയുടെ ജനനം. അച്ഛന്റെ മരണശേഷം അടൂരിലേക്ക് എത്തി. പിന്നീട് പേരിനൊപ്പം അടൂരും ചേർത്തു.

അഭിനയം കൂടാതെ രചയിതാവ്, പത്രപ്രവർത്തകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും ഭാസി മലയാളത്തിൽ നിറഞ്ഞു നിന്നു. നടൻ ബഹദൂറുമായി ചേർന്നുള്ള കോമ്പിനേഷൻ മലയാള സിനിമയിൽ ഒരു ഭാസി – ബഹദൂർ എന്ന ഒരു സംസ്‌കാരം തന്നെ സൃഷ്ടിച്ചു. ഇതിന് ആസ്പതമായി കേരളത്തിൽ കാർട്ടൂൺ പരമ്പരയും പുറത്തിറങ്ങി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടൂർ ഭാസി അവതരിപ്പിച്ച അഴിമതി നാറാപിള്ള, ലക്ഷപ്രഭുവിലെ പിള്ള,

ചട്ടക്കാരിയിലെ എൻജിൻ ഡ്രൈവറുമൊക്കെ മലയാളികളുടെ മനസ്സിൽ തട്ടിനിൽക്കുന്ന കഥാപാത്രങ്ങളായി.

1977 ൽ പ്രദർശനത്തിനെത്തിയ സ്ഥാനാർഥി സാറാമ്മയിലെ ശാസ്ത്രികളുടെ കഥാപാത്രം പുതുതലമുറയുടെ മനസിലും ഇടംപിടിച്ചു. ‘കുരുവിപ്പെട്ടി നമ്മുടെ പ്പെട്ടി കടുവപെട്ടിക്ക് വോട്ടില്ല’ എന്ന് പാടി അഭിനയിച്ച അടൂർ ഭാസിയുടെ കഥാപാത്രം ഇന്നും നമുക്കിടയിൽ രാഷ്ട്രീയത്തിൽ ജീവിക്കുന്നുണ്ട്. വ്യക്കരോഗബാധയെ തുടർന്ന് 1990 മാർച്ച്‌ 29ന് 63 ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. അച്ഛന്റെ അൻപത്തിരണ്ടാം ചരമവാർഷികത്തിന്റെ തലേദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1974ലും 1979ലും മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും 1984 ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.

English Summary : It has been 33 years since actor Adoor Bhasi died

അഭിനയ നാളുകൾ ഓർത്ത് നടിയും രാഷ്ട്രീയ നേതാവുമായ സ്മൃതി ഇറാനി

0

നടി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ സുപരിചിതയായ താരമാണ് സ്മൃതി ഇറാനി. ‘ക്യോൻകി സാസ് ബീ കബി ബഹുഥി’ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ താൻ ഓട്ടോയിലാണ് സെറ്റിലെത്തിയതെന്ന ഓർമ്മകൾ പറഞ്ഞ് സ്മൃതി ഇറാനി. കാർ വാങ്ങാനുള്ള കാശില്ലാത്തതായിരുന്നു അതിന് കാരണം. മേക്കപ്പ്മാൻ വരെ കാറിൽ വന്നിരുന്ന സെറ്റിലേക്ക് താൻ ഓട്ടോയിലെത്തുമ്പോൾ എല്ലാവർക്കും ഞെട്ടാലായിരുനെന്നും സ്മൃതി പറയുന്നു. നീലിഷ് മിശ്രയുമായുള്ള അഭിമുഖത്തിലാണ് തന്റെ വരുമാനത്തെക്കുറിച്ചുള്ള നിർമ്മാതാവ് ശോഭ കപൂറിനു തന്നോടുള്ള പെരുമാറ്റത്തെകുറിച്ച് സ്മൃതി പറഞ്ഞത്.

“ക്യോൻകീ സാസ് ബി കബി ബഹുഥി യിൽ അഭിനയിച്ചു തുടങ്ങിയതിന്റെ ആദ്യ വർഷം 1800 ആയിരുന്നു എനിക്ക് ലഭിച്ചത്. പിന്നീട് ഞാൻ വിവാഹിതയായപ്പോൾ എനിക്കും സുബിനുമായി 30,000 രൂപ ലഭിച്ചു”സ്മൃതി പറയുന്നു. ഞാൻ ഓട്ടോയിൽ വരുന്നതു കണ്ട് ബുദ്ധിമുട്ട് തോന്നിയിട്ട് എന്റെ മേക്കപ്പ്മാൻ പോലും എന്നോട് കാർ വാങ്ങാൻ പറഞ്ഞു സ്മൃതി കൂട്ടിച്ചേർത്തു. സെറ്റിൽ ഭക്ഷണം, പാനീയം എന്നിവ പ്രവേശിപ്പിക്കില്ലെന്നതായിരുന്നു നിർമ്മാതാവ് ശോഭയുടെ നിയമമെന്ന് സ്മൃതി പറയുന്നു. ഉപകാരങ്ങൾക്ക്‌ കേടുവരാതിരിക്കാനായിരുന്നു ആ നിയമം. അഭിനേതാക്കൾക്ക് ചായ കുടിക്കാനുള്ള അനുവാദം നൽകിയാലും അണിയറപ്രവർത്തകർക്ക് അതു ലഭിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അണിയറപ്രവർത്തകരായ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനായി പുറത്തുപോകുമായിരുന്നെനും സ്മൃതി കൂട്ടിച്ചേർത്തു. തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് അവർ സീരിയലിൽ അവതരിപ്പിച്ചിരുന്നത്. 2003 ലാണ് സ്മൃതി ഭാരതീയ ജനത പാർട്ടിയിൽ അംഗത്വമെടുത്തത്.  

പൊന്നിയിൻ സെൽവൻ-2 ‘ ഓഡിയോ ട്രെയിലർ ലോഞ്ചിനു മുന്നോടിയായി മ്യുസിക്ക് ആൽബം മേക്കിംഗ് വീഡിയോ

0

പൊന്നിയിൻ സെൽവൻ-2 ൻ്റെ ഓഡിയോ ട്രെയിലർ റിലീസിംഗ് വരുന്ന മാർച്ച് 29 ന് വൈകീട്ട് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ നടക്കുന്ന ബ്രഹ്മാണ്ഡ ചടങ്ങിൽ ഇന്ത്യൻ സിനിമയുടെ തന്നെ ഉന്നത താരങ്ങൾ സംബന്ധിക്കും എന്നാണു സൂചന. ട്രെയിലറിനോടൊപ്പം ഏ ആർ റഹ്മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബം പുറത്തിറക്കും.റഫീക്ക് അഹമ്മദാണ് അഞ്ചു ഭാഷകളിൽ എത്തുന്ന ‘ പിഎസ് 2 ‘ ലെ മലയാള ഗാനങ്ങൾ രചിച്ചിരക്കുന്നത്. ഇതിൻ്റെ മേക്കിംഗ് വീഡിയോ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും പുറത്തു വിട്ടു. ഏ ആർ റഹ്മാൻ്റെ മേൽനോട്ടത്തിൽ ശ്വേതാ മേനോൻ, ചിൻമയി, ശക്തിശ്രീ ഗോപാൽ എന്നിവർ ഗാനാലാപനം നടത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.  

ഏപ്രിൽ 28 നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ ‘ പി എസ് 2 ‘ തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റീലീസ് ചെയ്യുക.ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണക്കാർ. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, പ്രകാശ് രാജ്, നാസർ, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം  ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. രവി വർമ്മനാണ് ഛായഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

സി.കെ.അജയ്കുമാർ, പി ആർ ഒ 

നിവിൻ പോളിയുടെ പുതിയ ചിത്രം; സംവിധാനം ആര്യൻ രമണി ഗിരിജാവല്ലഭൻ

0

നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആനയുടെ ചിത്രം വരച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു’. പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. നിലവിൽ ദുബായിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ. മാജിക്ക് ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേർസും  നിർമിക്കുന്ന ഈ ചിത്രത്തിൽ ശാരിസ് മുഹമ്മദാണ് തിരക്കഥ നിർവഹിക്കുന്നത്. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഹനീഫ് അദേനി തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യുൾ പൂർത്തിയാക്കിയിട്ടാണ് നിവിൻ പോളി ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിൽ ജോയിൻ ചെയ്തത്. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

പുതിയ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ തന്നെ പുറത്തുവരുമെന്നും പോസ്റ്റിൽ നിവിൻ പങ്കുവയ്ക്കുന്നുണ്ട്. പ്രോജക്ട് ഡിസൈനർ – കുട്ടു ശിവാനന്ദൻ, പി ആർ ഒ – ശബരി

ഓസ്ട്രേലിയൻ നഗരം ചുറ്റികാണുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ

0

മോഡൽ, നടി, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് റീലുകളുമൊക്കെ പങ്കുവെക്കാറുണ്ട്. യാത്രകൾ വളരെയധികം ഇഷ്ടപെടുന്ന സാനിയയുടെ ഓസ്ട്രേലിയൻ ട്രിപ്പിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിനു മുൻപ് കശ്മീർ, തായ്‌ലൻഡ്, മണാലി, ദുബായ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ അതിപുരാതന ട്രെയിനിലുള്ള യാത്രയും, ഹോട്ട് എയർ ബലൂണിൽ പറക്കുന്നതും, സ്വന്തമായി ഓസ്ട്രേലിയൻ ടിന്നർ ഉണ്ടാകുന്നതിന്റെ വീഡിയോയുമാണ് സാനിയ പങ്കുവെച്ചത്.

അതിനൊപ്പം ഒരു ഡാൻസ് റീലും താരം ഷെയർ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ നഗരം ചുറ്റി കാണുകയാണ് സാനിയ. താരത്തിന്റെ യാത്രചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ സാനിയ ബാല്യകാല സഖി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ കൂടുതൽ ശ്രദ്ധിക്കപെടുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ലൂസിഫറിലും സാനിയ അഭിനയിച്ചിരുന്നു. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സാറ്റർഡേ നൈറ്റ്‌’ ആണ് സാനിയ അവസാനം അഭിനയിച്ച ചിത്രം. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.  

നിത്യ മേനോൻ ചിത്രം ‘കോളാമ്പി’; ട്രയിലർ പുറത്തിറങ്ങി

0

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’യുടെ ട്രയിലർ റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ എത്തും. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണംനിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിര്‍വ്വഹിക്കുന്നു.

സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാവർമ്മയുടെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം.എൻ.എം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്.

തത്സമയം ഒരു പെൺകുട്ടി എന്ന സിനിമക്ക് ശേഷമാണ് ടി.കെ രാജീവ് കുമാറിന്‍റെ സിനിമയിൽ വീണ്ടും നിത്യ മേനോൻഅഭിനയിക്കുന്നത്.

കൂടാതെ രാജീവ് കുമാറിൻ്റെ 25 മത് സിനിമയുമാണ് “കോളാമ്പി”. ചിത്രത്തിൽ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജുപിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് തുടങ്ങിയവർ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്. 

എഡിറ്റർ: അജയ് കുയിലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ.,പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ സർവൈവൽ സ്പോർട്സ് ചിത്രം ‘കായ്പോള’യുടെ  ടീസർ റിലീസായി

0

വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’യുടെ ട്രെയിലർ റിലീസായി. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലർ ടീ സീരിസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. സജൽ സുദർശൻ, അഞ്ചു കൃഷ്ണ, ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് തയ്യാറാക്കിയത്. സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം, വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനിൽ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകൻ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ, അമൽ കെ ബാലു, സൗണ്ട് മിക്സിംങ്: ജിജു ടി ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വിഎഫ്എക്സ്: ഷിനു മഡ്ഹൗസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സുമേഷ് ചന്ദ്രനും, ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ! ട്രെയിലർ റിലീസായി

0

സുമേഷ് ചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം നിർവ്വഹിച്ച ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.മലയാളത്തിൻ്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ചന്ദുനാഥ്, അനു മോഹൻ, അനുശ്രീ, അനു സിതാര, അദിതി ബാലൻ, സ്വാസിക, ശ്രുതി രാമചന്ദ്രൻ, അപർണ ദാസ്, ലിയോണ ലിഷോയ്, രമ്യ നമ്പീശൻ, പ്രിയങ്ക നായർ, അദിതി രവി എന്നിവർ ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ക്ലീൻ യു സർട്ടിഫിക്കറ്റോടെ മാർച്ച് 31ന് തിയറ്ററുകളിലെത്തുന്ന ചിത്രം ‘ടു ക്രീയേറ്റീവ് മൈൻഡ്സ്’ന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടുവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണന്റെതാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ.

ലോക്ക്ഡൗണിന് ശേഷം ഓരോ വീടും ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ‘ജവാനും മുല്ലപ്പൂവും’ ഒരുക്കിയിരിക്കുന്നത്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിൻ്റെ സംഗീത സംവിധാനത്തിൽ ബി.കെ ഹരിനാരായണൻ രചിച്ച രണ്ട് ഗാനങ്ങളും മത്തായി സുനിലിൻ്റനാടൻ പാട്ടും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ‘മുറ്റത്തെ മുല്ലത്തെെ” എന്ന ഗാനം കെ.എസ് ചിത്രയും, ‘ഒന്ന് തൊട്ടേ’ എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്. ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി (സീബ്രാ ക്രോസിങ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, പി.ആർ.ഒ: പി.ശിവപ്രസാദ്, സുനിത സുനിൽ, ഡിസൈൻസ്: മനു മൈക്കൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

ജൂനിയർ എൻ ടി ആർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എൻടിആർ 30 ആരംഭിച്ചു

0

ജൂനിയർ എൻ ഡി ആർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എൻഡിആർ 30 ആരംഭിച്ചു. ജൂനിയർ എൻ ഡി ആറും ബോളിവുഡ് താരസുന്ദരി ജാൻവി കപൂറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. താരനിബിഡമായ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ എന്നിവരും ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു. എൻ ടി ആർ ആർട്ടിസിന് കിഴിൽ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിലാണ് ചിത്രം ലോഞ്ച് ചെയ്തത്. പ്രശാന്ത് നീൽ, എസ് എസ് രാജമൗലി, പ്രശസ്ത നിർമ്മാതാവ് ശ്യാം പ്രസാദ്റെഡ്‌ഡി , ജാൻവി കപൂർ, പ്രകാശ് രാജ്‌, ശ്രീകാന്ത്, അഭിഷേക് അഗർവാൾ, ഭരത് ചൗദരി, ദിൽരാജു തുടങ്ങിയ പ്രമുഖരാണ് പരിപാടിയിൽ പങ്കെടുത്തത്. എസ് എസ് രാജമൗലിയാണ് ചിത്രത്തിന് ആദ്യ ക്ലാപ് ബോർഡ്‌ മുഴക്കിയത്. സംവിധായകൻ കൊരട്ടാല ശിവ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. പ്രശാന്ത് നീലാണ് ആദ്യ ഷോർട്ട് സംവിധാനം ചെയ്തത്. ജനതാ ഗാരേജിന് ശേഷം എൻടിആറുമായി ചേർന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചടങ്ങിൽ സംഗീത സംവിധായകൻ അനിരുധും പങ്കെടുത്തിരുന്നു. ചിത്രം 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യും. ഉഛജ ആയി രത്നവേലു കടഇ, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. 2016 ലാണ് ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ജനതാഗാരേജിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.