ജൂനിയർ എൻ ടി ആർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എൻടിആർ 30 ആരംഭിച്ചു

ജൂനിയർ എൻ ഡി ആർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എൻഡിആർ 30 ആരംഭിച്ചു. ജൂനിയർ എൻ ഡി ആറും ബോളിവുഡ് താരസുന്ദരി ജാൻവി കപൂറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. താരനിബിഡമായ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ എന്നിവരും ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു. എൻ ടി ആർ ആർട്ടിസിന് കിഴിൽ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിലാണ് ചിത്രം ലോഞ്ച് ചെയ്തത്. പ്രശാന്ത് നീൽ, എസ് എസ് രാജമൗലി, പ്രശസ്ത നിർമ്മാതാവ് ശ്യാം പ്രസാദ്റെഡ്‌ഡി , ജാൻവി കപൂർ, പ്രകാശ് രാജ്‌, ശ്രീകാന്ത്, അഭിഷേക് അഗർവാൾ, ഭരത് ചൗദരി, ദിൽരാജു തുടങ്ങിയ പ്രമുഖരാണ് പരിപാടിയിൽ പങ്കെടുത്തത്. എസ് എസ് രാജമൗലിയാണ് ചിത്രത്തിന് ആദ്യ ക്ലാപ് ബോർഡ്‌ മുഴക്കിയത്. സംവിധായകൻ കൊരട്ടാല ശിവ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. പ്രശാന്ത് നീലാണ് ആദ്യ ഷോർട്ട് സംവിധാനം ചെയ്തത്. ജനതാ ഗാരേജിന് ശേഷം എൻടിആറുമായി ചേർന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചടങ്ങിൽ സംഗീത സംവിധായകൻ അനിരുധും പങ്കെടുത്തിരുന്നു. ചിത്രം 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യും. ഉഛജ ആയി രത്നവേലു കടഇ, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. 2016 ലാണ് ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ജനതാഗാരേജിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. 

admin:
Related Post