ഓസ്ട്രേലിയൻ നഗരം ചുറ്റികാണുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ

മോഡൽ, നടി, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് റീലുകളുമൊക്കെ പങ്കുവെക്കാറുണ്ട്. യാത്രകൾ വളരെയധികം ഇഷ്ടപെടുന്ന സാനിയയുടെ ഓസ്ട്രേലിയൻ ട്രിപ്പിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിനു മുൻപ് കശ്മീർ, തായ്‌ലൻഡ്, മണാലി, ദുബായ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ അതിപുരാതന ട്രെയിനിലുള്ള യാത്രയും, ഹോട്ട് എയർ ബലൂണിൽ പറക്കുന്നതും, സ്വന്തമായി ഓസ്ട്രേലിയൻ ടിന്നർ ഉണ്ടാകുന്നതിന്റെ വീഡിയോയുമാണ് സാനിയ പങ്കുവെച്ചത്.

അതിനൊപ്പം ഒരു ഡാൻസ് റീലും താരം ഷെയർ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ നഗരം ചുറ്റി കാണുകയാണ് സാനിയ. താരത്തിന്റെ യാത്രചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ സാനിയ ബാല്യകാല സഖി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ കൂടുതൽ ശ്രദ്ധിക്കപെടുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ലൂസിഫറിലും സാനിയ അഭിനയിച്ചിരുന്നു. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സാറ്റർഡേ നൈറ്റ്‌’ ആണ് സാനിയ അവസാനം അഭിനയിച്ച ചിത്രം. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.  

admin:
Related Post