Home Blog Page 240

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റ് ഏപ്രിൽ 28ന് റിലീസ്

0

എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ ടീസർ മുതൽ പാട്ടുകൾ വരെ സോഷ്യൽ മീഡിയ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രിൽ 28നെന്ന് തീരുമാനിക്കുകയാണ് അണിയറപ്രവർത്തകർ. അഖിലിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 8ന് മുന്നോടിയായി ഒരു മാസ്സ് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഒരു ആക്ഷൻ ലുക്കിലാണ് പോസ്റ്ററിൽ അഖിൽ അക്കിനേനിയെ കാണുന്നത്. ഒരു വൻ തീപിടുത്തത്തിന്റെ മുന്നിലൂടെ മെഷീൻ തോക്ക് പിടിച്ച് നിൽക്കുന്ന അഖിലിനെ പോസ്റ്ററിൽ കാണാം. റിലീസ് പോസ്റ്ററിന് ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന ഉറപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

സമ്മർ വെക്കേഷൻ അവധി ആയതുകൊണ്ട് തന്നെ ഏജന്റിന് പോസിറ്റീവ് ഫാക്ടറാണ് വരുന്നത്. അഖിലിനെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രവും ലുക്കുമാണ് സംവിധായകൻ സുരേന്ദർ റെഡ്ഢി നൽകിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി

ഫ്രൈഡേ ഫിലിംഹൗസിന്റെ പുതിയ ചിത്രം ആരംഭിച്ചു

0

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ചിത്രീകരണം 

ഏപ്രിൽ ആറ് വ്യാഴാഴ്ച്ച ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു.

സാജിദ് യാഹ്യയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്

മഞ്ജു വാര്യർ കേന്ദ്ര

 കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ  മോഹൻലാൽ എന്ന ചിത്രത്തിനു ശേഷം സാജിദ് യാഹ്യ സംവിധാനം

ചെയ്യുന്ന ചിത്രമാണിത്.

വിജയ് ബാബു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.

ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

രഞ്ജിത്ത് സജീവ്, നെഹാ നസ്നീൻ – എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അങ്കമാലി ഡയറീസ്സിനു ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്.

ഇരുപത്തിയഞ്ചോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രത്യേക ഓഡിയഷനിലൂടെ

തെരഞ്ഞെടുത്ത ഇവർക്കു വേണ്ടി രണ്ടാഴ്ചക്കാലത്തെ പരിശീലനവും നൽകിക്കൊണ്ടാണ് ഇവരെ ചിത്രീകരണത്തിന് സജ്ജമാക്കിയത്.

സിദ്ദിഖ്, ലെന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

എഴുപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം, മികച്ച ആക്ഷനുകൾ , ഗാനങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനറായിരിക്കും ഈ ചിത്രം.

പന്ത്രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മൂന്നു സംഗീത സംവിധായകരാണ് സംഗീതമൊരുക്കുന്നത്.

നിഹാൽ, പ്രകാശ് അലക്സ്‌ ,വിമൽ എന്നിവരാണിവർ.

സുഹൈൽ കോയയുടേതാണ് വരികൾ.

ഛായാഗ്രഹണം. ഷാരോൺ ശ്രീനിവാസ്.

എഡിറ്റിംഗ് – അമൽ മനോജ്.

കലാസംവിധാനം – അനീസ് നാടോടി.

കോസ്റ്റും – ഡിസൈൻ – സമീരാ സനീഷ്

മേക്കപ്പ് – നരസിംഹ സ്വാമി.

എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – വിനയ് ബാബു

പ്രൊഡക്ഷൻ മാനേജേർസ് – സെന്തിൽ പൂജപ്പുര,, നജീർ നസീം,

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട് .

പ്രൊഡക്ഷൻ കൺട്രോളർ – ഷിബു.ജി.സുശീലൻ.

വാഴൂർ ജോസ്.

ഫോട്ടോ – വിഷ്ണു . എസ്.രാജൻ.

ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം നേർന്നു കൊണ്ട് ‘ഉണ്ണി മുകുന്ദൻ ‘

0

ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ധ്യാനനിരതനായ ഹനുമാൻ സ്വാമിയുടെ ചിത്രം പങ്കുവെച്ചാണ് താരം ആശംസകൾ നേർന്നത്. ‘ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം’ എന്ന തലകെട്ടോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് രാമനവമി ആശംസകളും താരം നേർന്നിരുന്നു. ഈ പോസ്റ്റും വൈറലായിരുന്നു. ശ്രീരാമന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഉണ്ണിയുടെ ആശംസ.

2021 ലെ കൊറോണ കാലത്ത് ഉണ്ണി പങ്കുവെച്ച ഹനുമാൻ ജയന്തി ആശംസക്ക് നടൻ സന്തോഷ്‌ കീഴാറ്റൂർ ഇട്ട കമന്റ്‌ വലിയ ചർച്ചയായിരുന്നു. ഒരു കൈയിൽ ഹനുമാൻ ശില്പമെന്തി നിൽക്കുന്ന തന്റെ ചിത്രവും ഹനുമാന്റെ ചിത്രവുമാണ് ഉണ്ണി അന്ന് പോസ്റ്റ്‌ ചെയ്തുകൊണ്ട് ആശംസിച്ചത്. അതിന് താഴെ ‘ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്‌. ഞാൻ ഇവിടെ ഈ പോസ്റ്റ്‌ ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ്‌ ഇട്ട് സ്വന്തം വില കളയാതെ…

‘Btb, what keeps you high in these days?’ എന്നായിരുന്നു ഉണ്ണി അന്ന് മറുപടി നൽകിയത്. 

‘ആദിപുരുഷ് ‘ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ

0

ഹനുമാൻ ജയന്തി ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവെച്ച് ‘ആദിപുരുഷ് ‘ സിനിമയുടെ അണിയറപ്രവർത്തകർ. ദേവദത്ത നാഗെയാണ് ചിത്രത്തിൽ ഹനുമാനായി വേഷമിടുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ് ‘ രാമായണത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ്. ധ്യനനിമഗ്നനായിരിക്കുന്ന ദേവദത്ത നാഗെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ പ്രഭാസിനെയും കാണാൻ സാധിക്കും. “രാമന്റെ ഭക്തനും രാമകഥയുടെ ജീവിതവും… ഹനുമാൻ പ്രഭുവാണ്. ആദിപുരുഷ് ആഗോളതലത്തിൽ 2023 ജൂൺ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു” എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് പ്രഭാസ് കുറിച്ചത്.

മുൻപ് ശ്രീരാമന്റെ ജന്മദിനമായ രാമനവമി ദിനത്തിൽ,

ആദിപുരുഷിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. രാമ ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ ഭക്തി സാന്ദ്രമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപെടുത്തിയിരിക്കുന്നത്. രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. 2023- ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ടി – സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രേമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രൊജക്റ്റാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രികരിക്കുക. കൂടാതെ തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.

രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം യാനൈ മുഖത്താൻ ട്രെയിലർ മില്യനുകൾ കടന്ന് മുന്നേറുന്നു 

0

യുവ സംവിധായകൻ രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമയായ ” യാനൈ മുഖത്താൻ” ഏപ്രിൽ 14- ന് റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്ത് വിട്ടു.വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലർ പുറത്ത് വിട്ട് ഏതാനും   മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യനിൽ ഏറെ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറ്റം തുടരുകയാണ്. ജാതി മത വർഗ്ഗീയതയെ വിമർശിക്കുന്ന ആക്ഷേപ ഹാസ്യമാണ് പ്രമേയമാണ് സിനിമയുടേത് എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. തമിഴിൽ ” യാനൈ മുഖത്താൻ ” എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്.  

മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം ‘, ‘ ഇന്നു മുതൽ ‘, ‘ ലാൽ ബഹദൂർ ശാസ്ത്രി ‘ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില.യോഗി ബാബുവാണ് ഫാൻ്റസി – ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. ഊർവശി,രമേഷ് തിലക്,കരുണാകരൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൻ്റെ യാനൈ മുഖത്താനെ കുറിച്ച് രജീഷ് മിഥില പറയുന്നു ….

” ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയിൽ കാശ് ഇട്ടിട്ടെ പോകു. അതേ സമയം ആളൊരു ലോക തരികിടയുമാണ്. ആ രമേശ് തിലകിൻ്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം തന്നെ നേരിൽ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. അങ്ങനെ വന്നാൽ തന്നെ താനാണ് ദൈവം എന്ന് അയാൾക്ക് തെളിയിക്കാൻ പോരാടേണ്ടി വരും. രമേഷ് തിലകിൻ്റെ ജീവിതത്തിൽ യോഗി ബാബുവിൻ്റെ കടന്ന് വരവോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകൾ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ആദ്യന്തം ജിജ്ഞാസാഭരിതവും നർമ്മരസപ്രദവുമായ എൻ്റർടൈനറായിരിക്കും ” യാനൈ മുഖത്താൻ “. 

ഗ്രേറ്റ് ഇന്ത്യൻ സിനിമാസിൻ്റെ ബാനറിൽ രജീഷ് മിഥിലയും ലിജോ ജയിംസും ചേർന്നാണ് 

‘ യാനൈ മുഖത്താൻ‘ നിർമ്മിക്കുന്നത്. കാർത്തിക് നായർ ഛായഗ്രഹണവും ഭരത് ശങ്കർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

#സി.കെ.അജയ് കുമാർ, പി ആർ ഒ

6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാർ സമ്മാനിച്ച് നിർമാതാവ് സുധാകർ ചെറുകുരി

0

നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറി ദസറ. വെറും 6 ദിവസങ്ങൾ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടും നിന്ന് ചിത്രം നേടിയെടുത്തത്. അവധി ദിവസങ്ങളിൽ മാത്രമല്ല വർക്കിങ്ങ് ദിവസങ്ങളിലും ചിത്രം മികച്ച ബോക്‌സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു. 6 ദിവസങ്ങൾ കൊണ്ട് ഈ സ്വപ്ന നേട്ടം സ്വന്തമാക്കുമ്പോൾ നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായി ദസറ മാറിയിരിക്കുകയാണ്.

മറ്റ് ഭാഷകളിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് തുടക്കം പതിയെ നീങ്ങി തുടങ്ങിയെങ്കിലും പോസിറ്റീവ് റെസ്പോൺസ് കൊണ്ട് ചിത്രം വൻ കളക്ഷനിലേക്ക് നീങ്ങുന്നുണ്ട്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച ചിത്രം യുഎസ്‌ഐ ൽ മാത്രം 2 മില്യൺ ഡോളർ കളക്ഷനിൽ എത്തി.

കരിംനഗറിൽ നടന്ന വിജയാഘോഷ പരിപാടിയിൽ സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMWവിന്റെ അടിപൊളി കാർ നിർമാതാവ് സുധാകർ ചെറുകുരി സമ്മാനിച്ചു. ചിത്രത്തിൽ അഭിനയിച്ചവർക്കും ടെക്‌നീഷ്യൻസിനുമായി ഓരോരുത്തർക്കും 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുകയും ചെയ്‌തു. പി ആർ ഒ – ശബരി

അടുത്ത സുഹൃത്തുക്കൾക്കും കുടുംബവുമൊത്ത് ദുബായിൽ ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും

0

തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയും അത്രമേൽ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ ബേബി ഷവർ ആഘോഷം ദുബായിൽ വെച്ച് നടന്നിരിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു.

ചടങ്ങിൽ താരദമ്പതികൾ അത്രമേൽ ഗംഭീരമായ വേഷത്തിലായിരുന്നു എത്തിയിരുന്നത്. ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത് ഉപാസന സഹോദരികളായ അനുഷ്‌പാല കാമിനെനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ്. ഇരുവരും തന്നെയാണ്‌ ഉപാസാനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ. പ്രത്യേക ചാരുത കൊണ്ട് ഉപാസനയുടെ മുത്തശ്ശി ചടങ്ങിനെത്തിയവരുടെ ഹൃദയം കീഴടക്കി.

ഇൻസ്റ്റാഗ്രാമിൽ രാം ചരണുമായുള്ള ചില ചിത്രങ്ങളും ഉപാസന പങ്കുവെച്ചിട്ടുണ്ട്. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ട് പോകാൻ പരിശ്രമിക്കുന്ന പല സ്ത്രീകൾക്കും ഉപാസന ഒരു മാതൃക കൂടിയാണ്. മാതൃത്വത്തിന്റെ സന്തോഷം നിലനിർത്തുന്നതോടൊപ്പം തന്നെ സ്വന്തം സ്വപ്നങ്ങൾ പിന്തുടരാനുള്ള കരുത്ത് ഒരുപാട് സ്ത്രീകൾക്ക് പകർന്ന് കൊടുക്കാൻ ഉപാസനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഗർഭ കാലയളവിൽ ഒട്ടാകെ തന്നെ സമൂഹത്തിൽ നല്ലൊരു സ്വാധീനം വരുത്താനായി പ്രതിബദ്ധതയിൽ മുറുകെ പിടിച്ച് അപ്പോളോ ആശുപത്രിയിലെ വൈസ് ചെയർപേഴ്സൻ സ്ഥാനത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു ഉപാസന.

താരദമ്പതികൾ സമൂഹത്തിൽ അത്രമേൽ സ്വാധീനം ചെലുത്തുന്നവരും ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകുന്നവരുമാണ്. രക്ഷാകർതൃത്വത്തിലേക്കുള്ള ചുവട് വയ്പ്പ് ഒരുപാട് ആകാംഷ ഉണർത്തുന്നതുമാണ്. ഒരുമിച്ചുള്ള ഈ മനോഹര യാത്രയിൽ ഒത്തിരി സ്നേഹവും സന്തോഷവും ഞങ്ങൾ ആശംസിക്കുന്നു. പി ആർ ഒ – ശബരി

താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ‘ പൊന്നിയിൻ സെൽവൻ2 ‘ ട്രെയിലർ കത്തിക്കയറുന്നു

0

തമിഴകത്തിൻ്റെ തലസ്ഥാന നഗരിയായ ചെന്നൈയ്ക്ക് കഴിഞ്ഞ ബുധനാഴ്ച രാവ് ആഘോഷ രാവായിരുന്നു . തെന്നിന്ത്യൻ മണ്ണിലെ വെള്ളി നക്ഷത്രങ്ങൾ മിന്നി തിളങ്ങിയ ആഘോഷ രാവിൽ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും നിർമ്മിച്ച് മണിരത്നം സംവിധാനം ചെയ്ത താര ബഹുലമായ ബ്രഹ്മാണ്ഡ സിനിമ ‘ പൊന്നിയിൻ സെൽവൻ-2 ‘ ൻ്റെ ഓഡിയോയും ട്രെയിലറും ‘ ഉലക നായകൻ ‘ കമലഹാസൻ പതിനായിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.ഏ ആർ റഹ്മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബവും തദവസരത്തിൽ പുറത്തിറക്കി. 29- ന് ബുധനാഴ്ച വൈകിട്ട് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നൂ ചടങ്ങ്. ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. ഒരു കാരണവരെ പോലെ മണിരത്നം ചടങ്ങിൻ്റെ ഒരുക്കങ്ങൾ നിരീക്ഷിച്ച് പ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ലൈക്കയുടെ സാരഥി നിർമ്മാതാവ് കെ.സുഭാസ്ക്കരൻ മണിരത്ന പത്നി സുഹാസിനി എന്നിവർ അതിഥികളെ വരവേൽക്കാൻ മുന്നിട്ടു നിന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു.വേദി പങ്കിട്ട വിശിഷ്ട വ്യക്തികളും താരങ്ങളും മുൻ ലോക സുന്ദരി ഐശ്വര്യാ റായ് ബച്ചനേയും അവർ അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തെയും വാനോളം പുകഴ്ത്തി.
‘ പൊന്നിയിൻ സെൽവൻ 2 ‘ വിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം അഭിനേതാക്കളായ ശോഭന, രേവതി, ഖുഷ്ബു, സുഹാസിനി, സംവിധായകൻ ഭാരതി രാജ, തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, നടൻ ജോജു ജോർജ്,തുടങ്ങിവർ പങ്കെടുത്ത് ‘ പിഎസ്2 ‘ ന് വിജയാശംസകൾ നേർന്നു . ഒടുവിലെ വിശിഷ്ട അതിഥിയായി നടൻ ചിമ്പു എത്തി. ചിമ്പുവിൻ്റെ വരവ് അരങ്ങിലുണ്ടായിരുന്ന ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ചു. സദസ്യർ ഒന്നടങ്കം കരഘോഷം മുഴക്കി ആരവത്തോടെയാണ് ചിമ്പുവിനെ വരവേറ്റത്.

ചടങ്ങിൽ സംസാരിക്കവേ ഭാരതിരാജ ” ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് പൊന്നിയിൻ സെൽവൻ വായിക്കുന്നത്. ഏതു കഥ വേണമെങ്കിലും സിനിമയായി ചിത്രീകരിക്കാം. പക്ഷേ ഒരു ചരിത്ര കഥ പിശകാതെ എടുക്കണം. മണിരത്നം ജീനിയസാണ്… ഈ കഥ സിനിമയാക്കാൻ എം ജി ആർ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നെയും കമൽ, ശ്രീദേവി എന്നിവരെയും വെച്ച് അദ്ദേഹം ചർച്ച ചെയ്തു. വന്തിയ തേവനായി കമലിനെ അഭിനയിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ആ സമയത്ത് പെട്ടെന്ന് എം ജി ആർ അസുഖ ബാധിതനായി. അതു കൊണ്ട് അത് നടക്കാതെ പോയി.ഞാൻ ഉഴപ്പിയേക്കും എന്ന് കരുതിയാവും മണിരത്നത്തെ കൊണ്ട് ദൈവം എടുപ്പിച്ചത്. ധാരാളം കലാകാരന്മാർക്കിടയിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയവരാണ് നമ്മൾ. കാതൽ (പ്രണയം) എന്ന ഒന്നാണ് കലാകാരനെ വളർത്തുന്നത്. മണിരത്നം താൻ റൊമാൻ്റിക്കാണെന്ന് പറയാറേ ഇല്ല. കമൽ താൻ റൊമാൻ്റിക്കാണെന്ന് പറയും. പൊന്നിയിൻ സെൽവനു വേണ്ടി നായികമാരെ (ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധൂലിപാല) ലഡു ലഡുവായിട്ടാണ് മണി തിരഞ്ഞെടുത്തിരിക്കുന്നത്. നന്ദിനി, കുന്ദവൈ, പൂങ്കുഴലി… എല്ലാവരെയും പ്രേമിക്കാം. ലോകം മുഴുവൻ ഇന്ന് ഈ പൊന്നിയിൻ സെൽവനെ കുറിച്ച് ചർച്ച ചെയ്യുന്നു. ഇന്ത്യയെ മാത്രമല്ലാ, ലോകത്തിൻ്റെ തന്നെ ശ്രദ്ധ നമ്മളിലേക്ക് തിരിക്കാൻ കാരണ ഭൂതനായി മണിരത്നം.” എന്ന് പറഞ്ഞു.

ട്രെയിലർ പ്രകാശനം ചെയ്തു കൊണ്ട് കമലഹാസൻ ഇങ്ങനെ പറഞ്ഞു:…

” മികച്ച കലാകാരന്മാർക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് അവസരങ്ങൾ കിട്ടി. ഇതു പോലുള്ള ചില ചിത്രങ്ങൾ എൻ്റെ കൈ വിട്ടു പോയിട്ടുമുണ്ട്. പൊന്നിയിൻ സെൽവൻ എന്ന വലിയ കാൻവാസിലുള്ള സിനിമ സംവിധാനം ചെയ്തിട്ട് ഒന്നുമറിയാത്ത പോലെ അദ്ദേഹം ശാന്തനായിട്ടിരിക്കുന്നു.ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഊഹിക്കാൻ കഴിഞ്ഞു. ദുബായിൽ വെച്ച് യാദച്ഛികമായി ഏ.ആർ.റഹ്മാൻ്റെ ഓർക്കസ്ട്രയിൽ ഇതിലെ പാട്ടുകൾ കേൾക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇതിൽ അസൂയപ്പെടാൻ സമയമില്ല. ജീവിതം ശുഷ്‌കമാണ്. അതിൽ നിന്നു കിട്ടുന്ന അവസരങ്ങൾ ഒന്നിച്ച് ആസ്വദിക്കണം.പ്രേമമോ വീരമോ എന്ന് ചോദിച്ചാൽ പ്രണയത്തോട് ചേർന്ന വീരം വേണം എന്നു ഞാൻ പറയും. പ്രണയവും വീരവും കൂടാതെ തമിഴ് സംസ്കാരമില്ല. ആ രണ്ടു ഘടകങ്ങളാണ് നമ്മെ ഇവിടെ എത്തിച്ചിരിക്കുന്നത്. ഭക്തി മാർഗം പിന്നീട് വന്നതാണ്.

ലോക സുന്ദരി ഐശ്വര്യാ റായ് തന്നെയാണെന്ന് ഈ സിനിമയിലൂടെ മണിരത്നം വീണ്ടും കാണിച്ചു തരുന്നു. ഇത് ചോളർക്കു മാത്രമല്ല തമിഴ് സിനിമക്കും സുവർണ്ണ കാലമാണ്. ഇത് നമ്മൾ ഉയർത്തി പിടിക്കണം. അതിന് ഈ വേദിയിൽ എനിക്ക് അവസരം ലഭിച്ചതിൽ നന്ദിയോടെ ഞാൻ ഇവർക്ക് ആശംസകൾ നേരുന്നു. ഇനിയും പല വിജയ വേദികൾ മണിരത്നത്തിനായി കാത്തിരിക്കുന്നുണ്ട്. അതിൽ എനിക്കും ഒരു പങ്കുണ്ടാവണം എന്ന അത്യാഗ്രഹം എനിക്കുണ്ട്. ഇതു പോലൊരു ചരിത്ര സിനിമ എടുക്കാനാവില്ല എന്ന ഭയം എല്ലാവർക്കുമുണ്ട്. മണിരത്നത്തിനും ആ ഭയം ഉണ്ടായിരുന്നിരിക്കാം. വീരം എന്നാൽ എന്താണെന്ന് അറിയാമോ?… ഭയം ഇല്ലാത്ത പോലെ അഭിനയിക്കുന്നതാണ്. വീരത്തോടെ സാഹസികമായി മണിരത്നം ഈ സിനിമ പൂർത്തിയാക്കി അഭിനന്ദനങ്ങൾ…”

‘ പി എസ് 2 ‘ വിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഏ.ആർ.റഹ്മാൻ ടീമിൻ്റെ ഗാനമേള ചടങ്ങിൻ്റെ ആകർഷക ഘടകമായിരുന്നു.അഞ്ചു ഭാഷകളിൽ എത്തുന്ന ‘ പിഎസ് 2 ‘ വിലെ മലയാള ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ് . ഇതിൻ്റെ മേക്കിങ് വീഡിയോയും നിർമ്മാതാക്കൾ പുറത്തു വിട്ടു. ട്രെയിലറിനും ഗാനങ്ങൾക്കുമൊപ്പം മേക്കിങ് വീഡിയോയും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി വൈറലായിരിക്കയാണ്. ‘ പിഎസ് 1’- ൻ്റെ ട്രെയിലറിനേക്കാൾ പതിന്മടങ്ങ് വരവേൽപ്പാണ് ‘ പിഎസ് 2 ‘- ൻ്റെ ട്രെയിലറിനും ഗാനങ്ങൾക്കും ലഭിച്ചിരിക്കുന്നത്. മലയാളം ട്രെയിലർ മാത്രം ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം കാഴ്ചക്കാരെ നേടി കത്തിക്കയറി കൊണ്ടിരിക്കയാണ് എന്നത് സിനിമക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ്.

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന, വൻബജറ്റിൽ ഒരുക്കിയ , കഴിഞ്ഞ ഭാഗത്തിൽ ബാക്കി വെച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ ‘ പി എസ് 2 ‘ ഏപ്രിൽ 28നാണ് തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റീലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണക്കാർ. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാറായ് ബച്ചൻ, തൃഷ , റഹ്മാൻ, പ്രഭു, ജയറാം, ലാൽ, ശരത് കുമാർ, വിക്രം പ്രഭു , പ്രകാശ് രാജ് , കിഷോർ, ബാബു ആൻ്റണി, റിയാസ് ഖാൻ , അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകൻ ഷങ്കർ രാമകൃഷ്ണനും , റഫീക് അഹമ്മദുമാണ് മലയാളം ‘ പൊന്നിയിൻ സെൽവൻ 2 ‘ നു വേണ്ടി യഥാക്രമം സംഭാഷണവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത്. രവി വർമ്മനാണ് ഛായഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ബൃന്ദയാണ് നൃത്ത സംവിധായിക.

പിആർഒ : സി.കെ.അജയ്കുമാർ.

അനുഷ്ക ശർമയെന്ന് തോന്നിയെങ്കിൽ തെറ്റി, താരത്തിന്റെ മുഖഛായയുള്ള മറ്റൊരു പ്രതിഭയാണിത്

0

താരങ്ങൾ തമ്മിലുള്ള രൂപസാദൃശ്യം വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുള്ളത്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരം അനുഷ്ക ശർമയോട് സാദൃശ്യമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാസിയ ഹാസൻ എന്ന പാകിസ്താനി ഗായികയുടെ ചിത്രമാണിത്. ദക്ഷിണ ഏഷ്യയിലെ പോപ്പ് സംഗീതത്തിന്റെ രാജ്ഞി എന്നാണ് നാസിയയെ വിശേഷിപ്പിച്ചിരുന്നത്. 1980 മുതൽ നാദിയയും സഹോദരൻ സൊഹെബ് ഹാസനും ചേർന്ന് 65 മില്യൺ റെക്കോർഡുകൾ വിപണിയിലെത്തിച്ചു.

ഇന്ത്യൻ ചിത്രമായ ‘കുർബാനി’ യിലാണ് നാദിയ ആദ്യമായി പാടുന്നത്. പതിനാലു വയസ്സിൽ നാദിയ പിന്നണി ഗായികയായെത്തി. പത്തു ചിത്രങ്ങളിൽ തന്റെ ശബ്ദം കൊണ്ട് മാജിക്‌ തീർത്ത നാദിയ 35 ആം വയസ്സിൽ ലോകത്തോട് വിടപറഞ്ഞു. 2000 ഓഗസ്റ്റ് 13 നാണ് അവർ മരണമടഞ്ഞത്. ശ്വാസകോശത്തിലെ ക്യാൻസർ മൂലമായിരുന്നു നാദിയയുടെ അകാലത്തിലുള്ള മരണം. ഫിലിം ഹിസ്റ്ററി പിക്സ് എന്ന പേജിൽ പ്രത്യക്ഷപ്പെട്ട നാദിയയുടെ ചിത്രത്തിനു താഴെ നിറയുന്നത് അനുഷ്ക ശർമയുടെ പേരാണ്. ഒറ്റ നോട്ടത്തിൽ അനുഷ്ക തന്നെ, അനുഷ്കയുടെ കാർബൻ കോപ്പി തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. 

മക്കളുടെ പേരുകൾ വെളിപ്പെടുത്തി നയൻതാരയും വിഘ്‌നേഷും

0

തെന്നിന്ത്യൻ സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയൻതാരയുടെയും സംവിധായകനുമായ വിഘ്‌നേഷിന്റെയും. നടിയുടെ പേരിൽ വിവാദങ്ങൾ കുന്നു കൂടിയപ്പോഴും നയൻ‌താര വിഘ്‌നേഷിന് സ്വന്തമായി. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാർത്തയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കൾ ആയത്. “ഞങ്ങളുടെ ഉയിരും ഉലകവും” എന്ന് പറഞ്ഞു കൊണ്ടാണ് ഇരട്ട കുഞ്ഞുങ്ങളുടെ കൈകളുടെ ചിത്രം പങ്കുവെച്ചത്. ഇത് വരെയും കുഞ്ഞുങ്ങളുടെ മുഖം കാണിക്കാൻ രണ്ട് പേരും തയാറായിട്ടില്ല. കഴിഞ്ഞ ദിവസം വിഘ്‌നേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിശേഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.

മക്കളായ ഉയിരിനും ഉലകത്തിനും ഔദ്യോഗിക നാമം നൽകിയിരിക്കുകയാണ് താരദമ്പതികൾ. വിഘ്‌നേഷാണ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുതിയ സന്തോഷവാർത്ത പങ്കുവെച്ചത്. “ഞങ്ങൾ ഉയിർ എന്ന് വിളിക്കുന്ന മകന്റെ പേര് രുദ്രോനീൽ എൻ ശിവൻ എന്നാണ്, ഉലകം എന്ന് വിളിക്കുന്ന മകന്റെ പേര് ദൈവിക് എൻ ശിവൻ എന്നാണ്. കുഞ്ഞുങ്ങളുടെ പേരിലെ എൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നയൻ‌താര എന്നും ലോകത്തിലെ ഏറ്റവും നല്ല ‘അമ്മ എന്നുമാണ് ‘…. ഞങ്ങൾ ഒരുപാട് ഹാപ്പിയാണ്… വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞങ്ങൾ മക്കളുടെ പേര് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ അനുഗ്രഹവും സന്തോഷവും ഇവരാണ് ‘…. വിഘ്‌നേഷ് കുറിച്ചു. 

മധുവായി അപ്പാനി ശരത് സ്ക്രീനിൽ തെളിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മധുവിന്റെ അമ്മയും സഹോദരിയും

0

ആൾകൂട്ട മർദ്ദനത്തിന് വിധേയമായി മരണപെട്ട മധുവിന്റ കഥ പറയുന്ന സിനിമയാണ് ആദിവാസി. ഇതിൽ ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് അപ്പാനി ശരത്. മധു തിരിച്ചു വന്നത് പോലെയാണ് അനുഭവപ്പെട്ടത്. മറ്റൊരാളായി മാറി അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ആ ഉദ്യമത്തിൽ ശരത് വിജയിച്ചു. മധുവായി അഭിനയിച്ച ശരത്തിന്റെ പ്രകടനം കണ്ണ് നിറയാതെ കണ്ടു കൊണ്ട് ഇരിക്കാൻ സാധിക്കില്ല. കാട്ടിനുള്ളിൽ ഏകാന്ത വാസം നയിച്ചിരുന്ന മധുവിന്റെ ഒറ്റപെട്ട ജീവിതവും പ്രയാസങ്ങളും അതെ പടി ശരത്തിന്റെ പ്രകടനത്തിൽ വ്യക്തമായി. വെറുമൊരു വേഷപകർച്ചയല്ല ജീവിച്ചിരുന്ന വ്യക്തിയുടെ ആവിഷ്ക്കാരമാണ്. ഇനിയും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന മധുവിന്റെ വീട്ടുകാർക്ക് ഇത്രെയും നല്ലൊരു കാഴ്ച നൽകാൻ ശരത്തിന് സാധിച്ചു. സിനിമ കണ്ടവർക്ക് മനസിലാകും കാടിന്റെ മകനായി ജീവിച്ച മധു അതേപോലെ പുനർജനിച്ചു എന്ന്. നടപ്പ്, നോട്ടം,ഭാവം എല്ലാം അക്ഷരാർദ്ധത്തിൽ മധു തന്നെ. ശരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികകല്ലാണ് ഈ വേഷം. മുംബൈ ഫിലിം ഫെസ്റ്റിവലിലും, രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ശെരിക്കും പറഞ്ഞാൽ ശരത് എന്ന നടന്റെ കഴിവാണ് ഇത്രെയും നന്നായി മധുവിനെ പ്രതിഫലിപ്പിക്കാൻ സാധിച്ചത്.സിനിമ കണ്ടിറങ്ങിയ മധുവിന്റെ അമ്മയ്ക്കും സഹോദരിക്കും കരച്ചിൽ അടക്കാൻ സാധിച്ചില്ല. ശരത്തിന്റെ അഭിനയത്തെ കുറിച്ച് അവർ അഭിപ്രായപെടുകയും ചെയ്തു. ഇനി ഒരിക്കലും കാണാൻ സാധിക്കാത്ത മധുവിനെ ലോകത്തിന്റെ മുന്നിൽ കൊണ്ട് വന്നു. ഒരിക്കൽ കൂടി മകനെ കാണാൻ സാധിച്ചതിന്റെ സന്തോഷം അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്‌ സുബാസ്കരൻ ; ബിഗ് ബഡ്ജറ്റ് ചിത്രം എത്തുന്നത് 4 ഭാഷകളിൽ

0

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഇത്തവണ ഒന്നിക്കുന്നത് തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ ‘മിഷൻ ചാപ്റ്റർ 1’ന് വേണ്ടിയാണ്. എം രാജശേഖർ , എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ലോകം സംസാരിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘2.0’, ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസ് ടീം ‘മിഷൻ ചാപ്റ്റർ 1’ കാണുകയും എല്ലാ അതിർത്തികൾക്കുമപ്പുറം സംസാരിക്കാനുള്ള വിഷയം ചിത്രത്തിൽ ഉള്ളതായി വിലയിരുത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ 4 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ, തീയേറ്റർ റിലീസ് സംബന്ധിച്ചുള്ളക് ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്ത് വരും.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിജയ് തന്നെയാണ് ‘മിഷൻ ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി വെറും 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്. നിരവധി താരങ്ങളും മികച്ച അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്.

കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം എമി ജാക്സൻ എത്തുകയാണ്. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം നിമിഷ സജയൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജി വി പ്രകാശ് കുമാറിന്റെ മ്യുസിക്ക് മറ്റൊരു പ്രധാന ആകർഷണതയായി മാറുന്നുണ്ട്.

ചെലവേറിയ ഒരു ജയിൽ സെറ്റ് ചെന്നൈയിലായി നിർമിച്ചിരുന്നു. ലണ്ടൻ ജയിലിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിർമിച്ചിരുന്ന ഈ സെറ്റിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ സ്റ്റണ്ട് സിൽവ ഒരുക്കിയിരുന്നു. ശ്വാസം അടക്കി പിടിച്ച് കാണേണ്ട ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രേക്ഷകനെ സീറ്റിന്റെ അറ്റത്ത് ഇരുത്തുന്ന രംഗങ്ങൾ ചിത്രത്തിൽ പ്രതീക്ഷിക്കാം. അരുൺ വിജയ്‌ എന്ന താരത്തിന്റെ മറ്റൊരു ഗംഭീര വേഷം തന്നെയാവും ‘മിഷൻ ചാപ്റ്റർ 1’ ൽ കാണാൻ സാധിക്കുന്നത്.

അഭി ഹസൻ, ഭരത് ബോപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൻ ഷാ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻ ഹെഡ് – ജികെഎം തമിഴ് കുമാരൻ
നിർമാണം – സുബാസ്കരൻ, എം രാജശേഖർ , എസ് സ്വാതി
സഹ നിർമാണം – സൂര്യ വംശീ പ്രസാദ് കൊത്ത, ജീവൻ കൊത്ത
മ്യുസിക് – ജി വി പ്രകാശ് കുമാർ
കഥ, തിരക്കഥ – എ മഹാദേവ്
സംഭാഷണം – വിജയ്
ഛായാഗ്രഹണം – സന്ദീപ് കെ വിജയ്
എഡിറ്റർ – ആന്റണി , ആക്ഷൻ – സ്റ്റണ്ട് സിൽവ , കലാ സംവിധാനം – ശരവണൻ വസന്ത് , വസ്ത്രാലങ്കാരം – രുചി മുനോത്, മേക്കപ്പ് – പട്ടണം റഷീദ്‌, പിആർ ഒ – ശബരി