Home Blog Page 24

സബ്ക്രിഷൻ എന്നാൽ അശ്ലീലമല്ല’; വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി നടി അന്ന രാജൻ

0

സോഷ്യൽ മീഡിയയിലെ തന്റെ സബ്ക്രിഷൻ ഫീച്ചറിനെക്കുറിച്ച് വ്യക്തത വരുത്തി നടി അന്ന രാജൻ. തന്റെ ഇൻസ്റ്റാഗ്രാം പേജിലെ സബ്ക്രിഷൻ പ്ലാനുമായി ബന്ധപ്പെട്ട് തെറ്റായ ധാരണകൾ പടരുന്ന സാഹചര്യത്തിലാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.

തന്റെ സബ്സ്ക്രൈബർമാർക്കായി പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

അന്ന രാജൻ പറഞ്ഞത്:
രണ്ട് വർഷം മുൻപാണ് താൻ സബ്ക്രിഷൻ ആരംഭിച്ചതെന്നും ആരാധകരുമായി കൂടുതൽ അടുത്തറിയാൻ ലഭിച്ച മനോഹരമായ ഇടമാണിതെന്നും താരം പറഞ്ഞു. ഇതിന്റെ പ്രധാന സവിശേഷതകൾ താരം പങ്കുവെച്ചു:

മുൻഗണന: പുതിയ ഫോട്ടോകളും റീലുകളും സബ്സ്ക്രൈബർമാർക്ക് നേരത്തെ കാണാൻ സാധിക്കും.

ആശയവിനിമയം: ആരാധകർക്ക് തന്നോട് നേരിട്ട് സംസാരിക്കാനും ആശംസകൾ അറിയിക്കാനും ഇതിലൂടെ അവസരമുണ്ട്.

ഗുണനിലവാരം: ക്രിയേറ്റീവായതും മാന്യവുമായ ഉള്ളടക്കങ്ങൾ (Content) മാത്രമായിരിക്കും ഇതിലുണ്ടാവുക.

“സബ്ക്രിഷൻ എന്നാൽ അനാവശ്യമായ ഉള്ളടക്കം എന്നല്ല അർത്ഥം. ക്വാളിറ്റിയുള്ളതും പ്രൊഫഷണലുമായ കാര്യങ്ങൾ മാത്രമാണ് ഈ ഇടത്തിലുള്ളത്. മാന്യമല്ലാത്ത ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.” – അന്ന രാജൻ

അനാവശ്യമായ ചിന്താഗതികളോടെ ആരും സബ്ക്രിഷൻ എടുക്കേണ്ടതില്ലെന്ന കർശനമായ സന്ദേശമാണ് താരം നൽകുന്നത്. ആരാധകർ നൽകുന്ന പിന്തുണയ്ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച താരമാണ് അന്ന രാജൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

Subscription Doesn’t Mean Unprofessional Content”: Actress Anna Rajan

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” യൂട്യൂബിൽ 101 മില്യൺ കാഴ്ചക്കാരെയും നേടി ആഗോള തലത്തിൽ ട്രെൻഡിങ് തുടരുന്നു. 101 മില്യൺ കാഴ്ചക്കാരെ പിന്നിട്ടതിനൊപ്പം തന്നെ ഈ ഗാനം 1.3 മില്യൺ ലൈക്കും യൂട്യൂബിൽ നിന്ന് നേടിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.

റിലീസ് ചെയ്ത് രണ്ട് മാസത്തോളം ആവാറായിട്ടും ഈ ഗാനം ആഗോള തലത്തിൽ പ്രേക്ഷകരെ ആകർഷിക്കുകയാണ്. നാനിയുടെ ജന്മദിനം പ്രമാണിച്ച് പുറത്തു വിട്ട ഗാനം, റിലീസ് ആയി 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെ നേടിയും റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, സൗദി അറേബ്യ, യുഎസ്എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മ്യൂസിക് ചാർട്ടുകളിൽ മുൻപന്തിയിലെത്തി. ഈ ഗാനത്തിൽ നാനി കാഴ്ചവച്ച ഐക്കണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തിൽ വൈറലായി മാറി.

ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷേർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ് പാരഡൈസ്’ എത്താനൊരുങ്ങുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ഇരു നിറമുള്ള, തടിച്ച ആ പെൺകുട്ടിക്ക് അന്ന് ആത്മവിശ്വാസം തീരെ ഇല്ലായിരുന്നു,അന്ന് ആ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്’: ബാല്യകാല ചിത്രവും ഓർമ്മകളും പങ്കുവെച്ച് സമീറ റെഡ്ഢി

0

ബാല്യകാലത്തെ അരക്ഷിതാവസ്ഥകളെക്കുറിച്ചും ആത്മവിശ്വാസമില്ലായ്മയെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത നടി സമീറ റെഡ്ഡി. കുട്ടിക്കാലത്തെ തന്റെ പഴയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വൈകാരികമായ കുറിപ്പ്. നിറത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലും താൻ അനുഭവിച്ച വേദനകളാണ് സമീറ കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

“കുട്ടിക്കാലത്ത് എനിക്ക് ആത്മവിശ്വാസം തീരെ ഇല്ലായിരുന്നു. സത്യമായിട്ടും, ഇരു നിറമുള്ള, തടിച്ച, അരക്ഷിതയായ ആ പെൺകുട്ടിയെ പിടിച്ചു കുലുക്കി, ഭാവിയിൽ അവൾ എത്രമാത്രം അദ്ഭുതകരമായ ഒരു വ്യക്തിയായി മാറുമെന്ന് പറയാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു,” സമീറ കുറിച്ചു.

കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ താരം ഓർമ്മിപ്പിക്കുന്നുണ്ട്:

“എനിക്ക് കുട്ടികളുണ്ടായപ്പോൾ, അവരെ ദയയും അനുകമ്പയുമാണ് ആദ്യം പഠിപ്പിക്കേണ്ടതെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ വ്യക്തിപരമായ അതിർവരമ്പുകളുടെയും ആത്മവിശ്വാസത്തിന്റെയും പ്രാധാന്യവും അവരെ പഠിപ്പിക്കണം. നിർഭാഗ്യവശാൽ ഈ ലോകത്ത് ആ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. വളർന്നുവരുമ്പോൾ ഞാൻ ആ വേദന നന്നായി അനുഭവിച്ചതാണ്.”

പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും സമീറ തന്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

“ഇതൊരു ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ സ്നേഹിക്കുന്നവർക്ക് ചുറ്റും അണിനിരക്കുക. അവരെ സംരക്ഷിക്കുക. അവർക്ക് കരുത്തേകുക. അവർ പറയുന്നത് കേൾക്കുക. അത് ഒരു കുട്ടിയായാലും പൂർണ്ണ വളർച്ചയെത്തിയ മുതിർന്ന ആളായാലും. എന്നെക്കുറിച്ചുള്ള എന്റെ തന്നെ ധാരണകളെ ഞാൻ ഇപ്പോഴും തിരുത്തി പഠിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്ത് നമ്മുടെ മനസ്സിൽ പതിഞ്ഞുപോയ കാര്യങ്ങളെ മറികടക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്.”

ശരീരത്തിന്റെ മാറ്റങ്ങളെയും പ്രായത്തെയും പോസിറ്റീവായി കാണാനും (Body Positivity), ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും എപ്പോഴും മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന താരമാണ് സമീറ റെഡ്ഡി. യാതൊരു മേക്കപ്പും ഇല്ലാതെ തന്റെ നരച്ച മുടിയും മുഖത്തെ പാടുകളും ആരാധകരുമായി പങ്കുവെയ്ക്കാൻ താരം മടിക്കാറില്ല. സമീറയുടെ ഏറ്റവും പുതിയ ഈ കുറിപ്പും വലിയ പിന്തുണയോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്..

I had zero confidence”: Sameera Reddy opens up about her childhood insecurities

മകൾക്കൊപ്പം ‘ട്വിന്നിങ്’, ഒപ്പം കുടുംബത്തിലേക്ക് പുതിയ വാഹനവും; ഇരട്ടി സന്തോഷം പങ്കുവെച്ച് നടി ഉത്തര ഉണ്ണി!

0

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ഉത്തര ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മകൾക്കൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രം അണിഞ്ഞുകൊണ്ടുള്ള മനോഹരമായ ചിത്രത്തിനൊപ്പം, കുടുംബത്തിലേക്ക് പുതിയൊരു വാഹനം സ്വന്തമാക്കിയ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചു.

“ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന് അവൾ എന്നോട് പറയുന്നതുവരെ ഞങ്ങൾ ഈ ‘ട്വിന്നിങ്’ (Twinning) തുടരും,” എന്ന് മകളോടുള്ള വാത്സല്യം പ്രകടിപ്പിച്ചുകൊണ്ട് ഉത്തര കുറിച്ചു. ഇതിനൊപ്പം തന്നെ “കുടുംബത്തിലെ പുതിയ അംഗം” (New member in the family) എന്ന് കുറിച്ചുകൊണ്ട് എം.ജി (MG) യുടെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷവും പോസ്റ്റിൽ പറയുന്നുണ്ട്.

വാഹന ഡീലർമാരായ എം.ജി സെലക്ട് കൊച്ചിക്ക് (MG Select Kochi) നന്ദി പറഞ്ഞിരിക്കുന്ന പോസ്റ്റിൽ ഭർത്താവ് നിതേഷ് എസ് നായരെയും താരം ടാഗ് ചെയ്തിട്ടുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയ താരകുടുംബത്തിന് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

Double Joy for Uthara Unni: Twinning With Her Daughter

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

0

നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ച വിവരം “ദ ലാസ്റ്റ് ഡാൻസ്” എന്ന കുറിപ്പോടെ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് ആണ് പുറത്തു വിട്ടത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് “ഐ ആം ഗെയിം” ഒരുങ്ങുന്നത്. 2026 ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ആഗോള കലക്ഷൻ 1600 കോടി പിന്നിട്ട്”ധുരന്ധർ പ്രതികാരം”; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ്സ്

0

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ആധിപത്യം തുടരുന്നു. മൂന്നാം വീക്കെൻഡ് അവസാനിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടമാണ് “ധുരന്ധർ പ്രതികാരം” സ്വന്തമാക്കിയത്. 1622 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കലക്ഷൻ. ആഗോള പ്രതിഭാസമെന്ന നിലയിൽ വിപണികളിലുടനീളം ഇന്ത്യൻ സിനിമയുടെ വ്യാപ്തിയും വ്യാപ്തിയും പുനർനിർവചിച്ചു കൊണ്ടാണ് ചിത്രം മുന്നേറുന്നത്.

ആദ്യ രണ്ട് ആഴ്ചകളിലെ തകർപ്പൻ പ്രകടനത്തിന് ശേഷം, മൂന്നാം വാരാന്ത്യത്തിലും ചിത്രം അതിന്റെ സെൻസേഷണൽ ബോക്സ് ഓഫീസ് റൺ തുടർന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ കളക്ഷൻ ആണ് ചിത്രം രേഖപ്പെടുത്തിയത്. ഇന്ത്യയിലും വിദേശ മാർക്കറ്റിലും അസാധാരണമായ ഹോൾഡ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളർ, ജർമ്മനിയിൽ 1 മില്യൺ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ധുരന്ധർ പ്രതികാരം സ്വന്തമാക്കി.

ചിത്രത്തിൻ്റെ കലക്ഷൻ ബ്രേക്ക് അപ് ഇങ്ങനെ, ചിത്രം ആദ്യ
ആഴ്ചയിൽ ഇന്ത്യയിൽ നിന്ന് നേടിയ ആകെ നെറ്റ് കളക്ഷൻ (8 ദിവസം) – ₹690.00 കോടി. രണ്ടാം ആഴ്ചയിലെ ആകെ നെറ്റ് കളക്ഷൻ – ₹271 കോടി. മൂന്നാം വാരാന്ത്യത്തിൽ, 16-ാം ദിവസം വെള്ളിയാഴ്ച ചിത്രം നേടിയ കലക്ഷൻ ₹23 കോടി, 17-ാം ദിവസം ശനിയാഴ്ച നേടിയത് ₹27 കോടി, 18-ാം ദിവസം ഞായറാഴ്ച സ്വന്തമാക്കിയത് ₹30 കോടി എന്നിങ്ങനെയാണ്. മൂന്നാം വാരാന്ത്യത്തിലെ ആകെ കളക്ഷൻ ആയി ചിത്രം നേടിയത് ₹80 കോടി രൂപയാണ്.

ഇന്ത്യയിൽ നിന്ന് ചിത്രം ഇതിനോടകം സ്വന്തമാക്കിയ നെറ്റ് ഗ്രോസ് ₹1041.00 കോടി രൂപയും, ഇവിടെ നിന്ന് നേടിയ ടോട്ടൽ ഗ്രോസ് ₹1,228.00 കോടി രൂപയുമാണ്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ₹394.00 കോടി നേടിയ ചിത്രം, ലോകമെമ്പാടും നിന്നും ആകെ നേടിയ ബോക്സ് ഓഫീസ് കലക്ഷൻ ₹1,622.00 കോടി രൂപയാണ്.

എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രീമിയർ ഷോകൾ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ,
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി, 1000 കോടി നേടിയ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളിൽ), വടക്കേ അമേരിക്കയിൽ 25 മില്യൺ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം, ജർമ്മനിയിൽ €1 മില്യൺ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം, വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, വെറും 10 ദിവസത്തിനുള്ളിൽ ധുരന്ധർ പാർട്ട് 1 വിദേശ കളക്ഷൻ മറികടന്നു എന്നിങ്ങനെയാണ് “ധുരന്ധർ പ്രതികാരം” സ്ഥാപിച്ച റെക്കോർഡുകൾ. പിആർഒ – ശബരി

ഇനി ഞാൻ ആരെ അപ്പൂപ്പാ എന്ന് വിളിക്കും?’; മുത്തശ്ശന്റെ വിയോഗത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഹാന കൃഷ്ണ

0

പ്രിയപ്പെട്ട മുത്തശ്ശന്റെ വിയോഗത്തിന്റെ തീവ്രമായ വേദന പങ്കുവെച്ച് നടി അഹാന കൃഷ്ണ. മാർച്ച് 29-നാണ് അഹാനയുടെ അപ്പൂപ്പൻ അന്തരിച്ചത്. മുത്തശ്ശനുമായുള്ള മനോഹരമായ ഓർമ്മകളും അദ്ദേഹത്തെ നഷ്ടപ്പെട്ടതിലെ വേദനയും പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണുനനയിക്കുകയാണ്.

സംഭവിച്ചതുമായി പൊരുത്തപ്പെട്ടതിന് ശേഷം എന്തെങ്കിലും എഴുതാമെന്നാണ് ആദ്യം കരുതിയതെന്നും, എന്നാൽ ഈ യാഥാർത്ഥ്യം തനിക്ക് ഒരിക്കലും പൂർണ്ണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പിന്നീട് മനസ്സിലായെന്നും അഹാന പറയുന്നു. ഒരു യാത്രപോലും പറയാതെ മാർച്ച് 29-ന് വൈകുന്നേരം 4.30-ഓടെ അദ്ദേഹം മടങ്ങിയപ്പോൾ തന്റെ ഒരു ഭാഗം കൂടിയാണ് കൂടെപ്പോയതെന്ന് താരം കുറിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന് പ്രായമേറുകയും ആരോഗ്യം മോശമാവുകയും ചെയ്തപ്പോൾ, അദ്ദേഹത്തെ എപ്പോഴെങ്കിലും നഷ്ടപ്പെടുമെന്ന ഭയം തനിക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തോടൊപ്പം പരമാവധി നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ താൻ ശ്രമിച്ചിരുന്നു. ഈ ഓർമ്മകൾ നൽകുന്ന സന്തോഷം വലുതാണെങ്കിലും, ഇനി വരാനിരിക്കുന്ന ദിവസങ്ങളെല്ലാം അപൂർണ്ണമായിരിക്കുമെന്ന തിരിച്ചറിവ് വേദനയാണെന്നും അഹാന പറയുന്നു.

കുട്ടിക്കാലത്ത് തനിക്ക് ഏറ്റവും നല്ല ഉടുപ്പുകൾ വാങ്ങിത്തന്നതിന്, ആദ്യത്തെ വിമാന ടിക്കറ്റ് എടുത്തുതന്നതിന്, അമ്മയ്ക്ക് മികച്ചൊരു കുട്ടിക്കാലം നൽകിയതിന്, തങ്ങൾ ഇന്നു ജീവിക്കുന്ന മികച്ച ജീവിതത്തിലേക്ക് വഴിതെളിച്ചതിന്, സ്കൂൾ പുസ്തകങ്ങൾ ഭംഗിയായി പൊതിഞ്ഞു തന്നതിന്, ഭക്ഷണം പാഴാക്കാതെ ആസ്വദിച്ച് കഴിക്കാൻ പഠിപ്പിച്ചതിന്, തങ്ങളെയോർത്ത് എപ്പോഴും അഭിമാനിച്ചിരുന്നതിന്… അങ്ങനെ എല്ലാത്തിനും അഹാന തന്റെ പ്രിയപ്പെട്ട അപ്പൂപ്പന് നന്ദി പറയുന്നു.

സ്വർഗ്ഗത്തിൽ അദ്ദേഹം ഇപ്പോൾ സന്തോഷവാനായിരിക്കുമെന്ന് വിശ്വസിക്കുന്നതായും അഹാന തന്റെ കുറിപ്പിൽ പറയുന്നുണ്ട്. “ഒരു ദിവസം 15 മരുന്നുകൾ കഴിക്കേണ്ടി വരാത്തത്, സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളുടെ സഹായം ആവശ്യമില്ലാത്തത്, പ്രമേഹവും സ്ട്രോക്കും മറ്റ് അസുഖങ്ങളുമായി ഇനി ആശുപത്രിയിൽ പോകേണ്ടി വരാത്തത്… ഇതെല്ലാം ഇപ്പോൾ വലിയ ആശ്വാസമായിരിക്കും. അപ്പൂപ്പൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി, സമാധാനത്തോടെ ഇരിക്കുന്നു എന്ന് ഞാൻ കരുതുന്നു,” അഹാന കുറിച്ചു.

“ഒരു ദിവസം നമ്മൾ വീണ്ടും കണ്ടുമുട്ടുമ്പോൾ ഇതിനെക്കുറിച്ചൊക്കെ എനിക്ക് കൂടുതൽ പറഞ്ഞുതരണം. യാത്രവിടനൽകുന്നു അപ്പൂപ്പാ… ഇനി ഞാൻ ആരെ അപ്പൂപ്പാ എന്ന് വിളിക്കും?” എന്ന ഹൃദയഭേദകമായ ചോദ്യത്തോടെയാണ് അഹാന തന്റെ വികാരനിർഭരമായ കുറിപ്പ് അവസാനിപ്പിക്കുന്നത്. അനവധി പേരാണ് താരത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആശ്വാസവാക്കുകളുമായി പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Ahaana Krishna Pens Heartbreaking Tribute on Grandfather’s Passing

‘എതിർപക്ഷത്തിന്‌ ഇത്ര പരാജയഭീതിയോ?’; ആറന്മുളയിൽ എൽഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ രൂക്ഷവിമർശനവുമായി വീണാ ജോർജ്

0

ആറന്മുള: നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ആരോഗ്യ വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വീണാ ജോർജ്. എതിർപക്ഷത്തിന് പരാജയഭീതിയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എൽഡിഎഫിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമാണ് വ്യാപകമായി നശിപ്പിക്കുകയും എടുത്തുമാറ്റുകയും ചെയ്തിരിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്.

സാധാരണയായി നാട്ടിലെ രാഷ്ട്രീയ പ്രവർത്തകർ ചെയ്യാത്ത തരത്തിലുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രിയപ്പെട്ടവർ പറയുന്നതായി വീണാ ജോർജ് പോസ്റ്റിൽ കുറിച്ചു. “എതിർപക്ഷത്തിന്‌ ഇത്ര പരാജയഭീതിയോ?” എന്ന് ചോദിച്ച മന്ത്രി, ബോർഡുകളിലെ ചിത്രങ്ങൾ കീറാൻ കഴിഞ്ഞേക്കാം, എന്നാൽ ഈ അക്രമികൾക്ക് ജനങ്ങളുടെ മനസ്സുകളിലെ ചിത്രങ്ങൾ മായ്ച്ചുകളയാൻ കഴിയില്ലെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയം വീണാ ജോർജ് ഉന്നയിക്കുന്നത്. ഈ സംഭവം ആറന്മുളയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. എതിരാളികളുടെ ഇത്തരം നടപടികൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്.

Veena George Slams Destruction of LDF Campaign Boards in Aranmula

‘കഹോ നാ പ്യാർ ഹെ’ ജീവൻ വെച്ച ക്രാബിയിൽ; അവധിക്കാലം ആഘോഷിച്ച് ജിപിയും ഗോപികയും, പോസ്റ്റ് വൈറൽ

0

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തങ്ങളുടെ പുതിയ അവധിക്കാല യാത്രയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കഹോ നാ പ്യാർ ഹെ’യിലൂടെ സിനിമാപ്രേമികൾക്ക് പ്രിയങ്കരമായ തായ്‌ലൻഡിലെ ‘ക്രാബി’യിലാണ് (Krabi) ഇരുവരും ഇപ്പോൾ ഉള്ളത്.

യാത്രകളെ ഏറെ സ്നേഹിക്കുന്നവരാണ് ജിപിയും ഗോപികയും. തെക്കൻ തായ്‌ലൻഡിലെ മനോഹരമായ കടൽത്തീരങ്ങൾക്കും ചുണ്ണാമ്പുകല്ല് പാറകൾക്കും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായ ക്രാബിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയെ സ്നേഹിക്കുന്നവർക്ക് എക്കാലത്തും ഓർമനിൽക്കുന്നതാണ് ഹൃതിക് റോഷൻ നായകനായ ചിത്രത്തിലെ ലൊക്കേഷനുകൾ.

“ഒടുവിൽ നമ്മളിവിടെ എത്തിയിരിക്കുന്നു… ‘കഹോ നാ പ്യാർ ഹേ’ എന്ന സിനിമയ്ക്ക് ജീവൻ തുടിച്ച അതേ മണ്ണിൽ! ഒരുപക്ഷേ നമ്മൾ കണ്ടുവളർന്ന സിനിമകളോടുള്ള ഇഷ്ടമായിരിക്കാം… അല്ലെങ്കിൽ കടൽ അതിന്റെ കഥകൾ പറഞ്ഞുതരുന്ന ആ ഒരു രീതിയായിരിക്കാം ഇതിന് കാരണം. ഫ്രാ നാംഗ് മുതൽ ടപ്പ് ഐലൻഡ് വരെ… ഞങ്ങൾ വെറുതെ ചിത്രങ്ങൾക്കായി പോസ് ചെയ്യുകയായിരുന്നില്ല, മറിച്ച് ആ ഫ്രെയിമിന്റെ തന്നെ ഒരു ഭാഗമായി മാറുകയായിരുന്നു,” എന്നാണ് ജിപി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജിപി പിന്നീട് ഡാഡികൂൾ, പ്രേതം 2, തെലുങ്ക് ചിത്രം ‘അല വൈകുണ്ഠപുരമുലു’ തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനായി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ‘സാന്ത്വനം’ അടക്കമുള്ള ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആയുർവേദ ഡോക്ടർ കൂടിയായ ഗോപിക അനിൽ.

ക്രാബിയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കുന്ന ജിപിയുടെയും ഗോപികയുടെയും പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് യാത്രാചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

Gp and gopika new travel post

പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി ബിഹാർ എംഎൽഎ മൈഥിലി താക്കൂറും സഹോദരനും; മലയാളത്തിലുള്ള ഹൃദ്യമായ കുറിപ്പ് വൈറലാകുന്നു

0

പ്രശസ്ത ഗായികയും ബിഹാർ എംഎൽഎയുമായ മൈഥിലി താക്കൂറും സഹോദരൻ റിഷവ് താക്കൂറും തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ദർശനത്തിന് ശേഷം റിഷവ് താക്കൂർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ മലയാളികളുടെ ഹൃദയം കവരുന്നത്.

അന്യസംസ്ഥാനക്കാരായിട്ടും, തികച്ചും മലയാളത്തിലാണ് അദ്ദേഹം ദർശനാനുഭവം ആരാധകരുമായി പങ്കുവെച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. പത്മനാഭ സ്വാമിയോടുള്ള ഭക്തിയും കേരളത്തോടുള്ള സ്നേഹവും വ്യക്തമാക്കുന്നതാണ് പോസ്റ്റ്.

“കേരളം ഞങ്ങൾക്ക് ഒരു അത്യപൂർവ സമ്മാനം നൽകി — ഭഗവാൻ പദ്മനാഭ സ്വാമിയുടെ ദർശനം. ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ, മറ്റെല്ലാം മറന്നുപോകുന്നു. ചില അനുഗ്രഹങ്ങൾ നമ്മൾ എന്നും ഹൃദയത്തിൽ കൊണ്ടുനടക്കും. ” എന്നാണ് റിഷവ് താക്കൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാളികളല്ലാത്ത ഇവർ ശുദ്ധമായ മലയാളത്തിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി മലയാളികളാണ് പോസ്റ്റിന് താഴെ സന്തോഷവും സ്നേഹവും അറിയിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. ഗായിക എന്ന നിലയിൽ രാജ്യത്തൊട്ടാകെ ആരാധകരുള്ള മൈഥിലി താക്കൂർ അടുത്തിടെയാണ് ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Bihar MLA Maithili Thakur and Brother Visit Sree Padmanabhaswamy Temple viral malayalam post

ട്വന്റി 20-യിൽ വൻ പൊട്ടിത്തെറി; ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

0

എറണാകുളം: തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന് തൊട്ടുമുൻപ് ട്വന്റി 20-യിൽ വൻ പൊട്ടിത്തെറി. എൻ.ഡി.എയുമായി (ബി.ജെ.പി) വേദി പങ്കിട്ടതിലും സഖ്യം ചേർന്നതിലും പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ഇതോടെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20-ക്ക് ഭരണവും നഷ്ടമാകും.

സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് താൻ ട്വന്റി 20-യുടെ ഭാഗമായതെന്നും, എന്നാൽ എൻ.ഡി.എയുമായി അവർ വേദി പങ്കിട്ടത് തന്റെ ആദർശങ്ങൾക്കും ചിന്താഗതികൾക്കും വിരുദ്ധമാണെന്നും പൂജ ജോമോൻ വ്യക്തമാക്കി. അതിനാൽ ട്വന്റി 20-യിൽ തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ചുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും അവർ രാജിവെച്ചത്.

സാബു എം ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

രാജിവെക്കാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയതായി പൂജ ജോമോൻ ആരോപിച്ചു. മുൻപ് രാജിവെച്ച മറ്റൊരു അംഗം സ്കൂൾ ബസ് ഇടിച്ച് മരിച്ച സംഭവം സൂചിപ്പിച്ചായിരുന്നു ഭീഷണി. ‘അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ, ദൈവം കാക്കട്ടെ’ എന്ന തരത്തിൽ പരോക്ഷമായി അദ്ദേഹം ഭീഷണിപ്പെടുത്തിയതായി പൂജ മാധ്യമങ്ങളോട് പറഞ്ഞു.

ട്വന്റി 20-ക്ക് ഭരണം നഷ്ടമാകും

യു.ഡി.എഫിനും ട്വന്റി 20-ക്കും 7 വീതം അംഗങ്ങളുള്ള പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി 20-ക്ക് ഭരണം ലഭിച്ചത്. പൂജ ജോമോൻ രാജിവെച്ചതോടെ ട്വന്റി 20-ക്ക് ഭൂരിപക്ഷവും ഭരണവും നഷ്ടമാകും.

അതേസമയം, ഇത് കോൺഗ്രസ് നടത്തിയ നാടകമാണെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം. മുൻപ് കോൺഗ്രസ് പ്രവർത്തകയായിരുന്ന പൂജ ജോമോന്റെ രാജിക്ക് പിന്നിൽ വി.പി സജീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണെന്നും, ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഇതിന് ശക്തമായ മറുപടി നൽകുമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. ഒരു പ്രസിഡന്റ് പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് റാണിമാർ, പിണക്കമെല്ലാം മറന്ന് ‘പട്ടായ ഗേൾസ്’, ചിത്രങ്ങൾ വൈറൽ

0

ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ താരങ്ങളാണ് ആദില, നൂറ, അനുമോൾ എന്നിവർ. ഷോയുടെ തുടക്കം മുതൽ തന്നെ പരസ്പരം മികച്ച പിന്തുണ നൽകിയ ഇവരുടെ മൂവർ സംഘത്തെ ആരാധകർ സ്നേഹപൂർവ്വം ‘പട്ടായ ഗേൾസ്’ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ ഷോ ഗ്രാൻഡ് ഫിനാലെയോട് അടുത്ത സമയത്ത് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും അനുമോൾക്കെതിരെ ചില ആരോപണങ്ങൾ ഉയരുകയും ചെയ്തത് ഈ കൂട്ടുക്കെട്ടിൽ വിള്ളൽ വീഴാൻ കാരണമായിരുന്നു.

ബിഗ് ബോസിന് ശേഷം മറ്റ് മത്സരാർത്ഥികൾ പല തവണ ഒത്തുകൂടിയപ്പോഴും ആദില-നൂറ-അനുമോൾ ഗ്യാങ്ങിനെ അവിടെയൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ സൗഹൃദം അവസാനിച്ചു എന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ സജീവമായി.

എന്നാൽ ഇപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മൂവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു ഉദ്ഘാടന വേദിയിലാണ് ഇവർ മൂവരും ഒത്തുചേർന്നത്. മുൻ ബിഗ് ബോസ് താരമായ ഷിയാസ് കരീമും ഇവർക്കൊപ്പമുണ്ടായിരുന്നു. ഷിയാസാണ് ഇവരുടെ ഒത്തുചേരലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ബിഗ് ബോസ് ഷോ അവസാനിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇവർ ഒരേ ഫ്രെയിമിൽ വീണ്ടും ഒരുമിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. “യഥാർത്ഥ സൗഹൃദം ഒരിക്കലും അവസാനിക്കില്ല” എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകർ ഇവരുടെ പുനസ്സമാഗമം ആഘോഷിക്കുന്നത്. പരസ്പരമുള്ള പിണക്കങ്ങൾ മറന്ന് തങ്ങളുടെ പ്രിയ താരങ്ങൾ വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

Bigg Boss Malayalam 7’s ‘Pattaya Girls’ Reunite Adhila Noora Anumol