Home Blog Page 25

കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (ഏപ്രിൽ 6) വിവിധ ജില്ലകളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ (06/04/2026)

ഇന്ന് താഴെ പറയുന്ന അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്:

  • കൊല്ലം
  • പത്തനംതിട്ട
  • ആലപ്പുഴ
  • കോട്ടയം
  • ഇടുക്കി

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.


കാറ്റും ഇടിമിന്നലും: പ്രധാന വിവരങ്ങൾ

  • ശക്തമായ കാറ്റ്: ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
  • തുടരുന്ന മഴ: ഏപ്രിൽ 7 മുതൽ ഏപ്രിൽ 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശം: ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കാറ്റിൽ മരങ്ങൾ വീഴാനോ മരച്ചില്ലകൾ ഒടിഞ്ഞുവീഴാനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച പുതുക്കിയ കാലാവസ്ഥാ ബുള്ളറ്റിനിലാണ് ഈ വിവരങ്ങളുള്ളത്. കൂടുതൽ വിവരങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ശ്രദ്ധിക്കുക.

രശ്മിക മന്ദാനയുടെ മുപ്പതാം പിറന്നാള്‍ സ്പെഷൽ വീഡിയോയുമായി ‘രണബാലി’ ടീം

0

രശ്മിക മന്ദാനയുടെ മുപ്പതാം ജന്മദിനത്തിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കി ‘രണബാലി’ സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ രശ്മികയുടെ കഥാപാത്രമായ ജയമ്മയുടെ മേക്കപ്പ്, കോസ്റ്റ്യൂം ടെസ്റ്റ് വീഡിയോ പുറത്തുവിട്ടു.വിജയ് ദേവരകൊണ്ട നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഏറെ കരുത്തുറ്റ ഒരു കഥാപാത്രമായാണ് രശ്മിക എത്തുന്നത്. ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’. ചിത്രത്തിലെ രശ്മികയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള, ദൃഢനിശ്ചയമുള്ള ‘ജയമ്മ’ എന്ന കഥാപാത്രമായാണ് രശ്മിക ചിത്രത്തിലെത്തുന്നത്. പരമ്പരാഗതമായ സാരിയും ആഭരണങ്ങളും വലിയ പൊട്ടും അണിഞ്ഞുള്ള രശ്മികയുടെ ലുക്ക് പഴയകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. “ഐ ലവ് യു ജയമ്മ” എന്ന് കുറിച്ചുകൊണ്ടാണ് ഈ വീഡിയോ വിജയ് ദേവരക്കൊണ്ട സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിവാഹശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. രശ്മികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘ജയമ്മ’ എന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്.

ചിത്രത്തിൽ ഇരുവരുടേയും പ്രണയാ‍ര്‍ദ്ര നിമിഷങ്ങൾ കോർത്തിണക്കിയ ‘ഏൻന്തയ്യ സാമി…’ എന്ന മനോഹരമായ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘രണബാലി’യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും അടുത്തിടെ സോഷ്യൽ മീഡിയയിലാകെ തരംഗമായിരുന്നു. സെപ്റ്റംബർ 11-നാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

‘ദി മമ്മി’ എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന ‘രണബലി’ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് – അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി
പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു,
സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ്. നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.

സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്.

ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിൻ്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വിടുന്നതിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങൾ ഒരുമിച്ച് അണിനിരന്ന രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.

ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, ആർട്ട് – അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ശ്വേതിൻ വി, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, സ്റ്റിൽസ് – രാംനാഥ് മാഥൂർ, ഡിസൈൻസ് – ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷം പ്രമാണിച്ച്, പ്രേക്ഷകർക്ക് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും “(“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ഈ വർഷം തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.

സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവിധ മാസ്സ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. “ഒറ്റക്കൊമ്പൻ” കൂടാതെ ജയസൂര്യ നായകനായ “കത്തനാർ”, എസ് ജെ സൂര്യ നായകനായ “കില്ലർ”, മോഹൻലാൽ നായകനായ “L367” എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ.

രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം -ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, ആക്ഷൻ – കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം – സാൻഡി, സൗണ്ട് ഡിസൈൻ – എം ആർ രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ – യെല്ലോ ടൂത്ത്സ്, പിആർഒ – വാഴൂർ ജോസ്, ശബരി

ഉറ്റതോഴിയെ കാണാൻ ലൊക്കേഷനിലേക്ക് ഓടിയെത്തി സുചിത്ര മോഹൻലാൽ!

0

25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന തന്റെ പ്രിയ സുഹൃത്ത് സരിതയെ കാണാനായി ‘ആരംഭം’ സിനിമയുടെ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി സുചിത്ര മോഹൻലാൽ. തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുചിത്ര എത്തിയതോടെ വലിയൊരു സൗഹൃദ സംഗമത്തിന് കൂടിയാണ് സെറ്റ് വേദിയായത്.

തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ആരംഭം’. സംവിധായകൻ സുജേഷ് ആനി ഈപ്പനുമായും വർഷങ്ങളുടെ സൗഹൃദം സുചിത്രയ്ക്കുണ്ട്. അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Suchitra Mohanlal’s surprise visit to the sets of ‘Aarambham

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്; സംവിധാനങ്ങളുടെ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് ഡബ്ല്യു.സി.സി

0

നടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സിനിമാ മേഖലയിലെ സുരക്ഷാ വീഴ്ചകളെ ചോദ്യം ചെയ്ത് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). സിനിമാ മേഖലയ്ക്ക് ഇനി അറിവില്ലായ്മയുടെയോ നിഷ്ക്രിയത്വത്തിന്റെയോ പിന്നിൽ ഒളിക്കാൻ കഴിയില്ലെന്ന് ഡബ്ല്യു.സി.സി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

“ഒരു യുവനടിയുടെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുറ്റവാളികൾക്ക് ഈ ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നത്? തീർത്തും പ്രവർത്തിക്കാത്ത ഒരു സിസ്റ്റത്തിൽ നിന്നാണത്,” ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. നിയമങ്ങൾ ഉണ്ടാക്കിയിട്ടും സുരക്ഷാ സംവിധാനങ്ങൾ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ലെന്നും ഇവ കേവലം കടലാസിൽ മാത്രം ഒതുങ്ങാനുള്ളതല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ (IC) രൂപീകരിക്കണമെന്നും, പോഷ് (POSH) നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് അനുവാദമില്ലാതെ തന്റെ കാരവാനിൽ കയറി രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. സംഭവത്തിൽ കടുത്ത മാനസികാഘാതമേറ്റ നടി കൗൺസിലിംഗിനും ചികിത്സയ്ക്കും ശേഷമാണ് പരാതി നൽകാൻ തയ്യാറായതെന്ന് പോലീസ് അറിയിച്ചു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ജയിലിലേക്ക് പോകുന്നതിന് മുൻപ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തിന് വേണ്ടി ഉടൻ തന്നെ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

we acknowledge and salute the courage of the young actress, wcc reacts to the director renjith issue

വിവാഹ വാർഷികത്തിൽ പ്രിയയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകളുമായി കുഞ്ചാക്കോ ബോബൻ; പോസ്റ്റിലെ സിനിമാ പേരും ശ്രദ്ധേയം!

0

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 21-ാം വിവാഹ വാർഷികം. ഈ സന്തോഷകരമായ വേളയിൽ പ്രിയയ്ക്ക് ആശംസകൾ നേർന്ന് ചാക്കോച്ചൻ പങ്കുവെച്ച ഹൃദ്യമായ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

തന്റെ സ്വപ്നങ്ങളുടെ രാജ്ഞി എന്നാണ് പ്രിയയെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ” ‘ഒരു വിവാഹ സാഹചര്യത്തിൽ’ – 21 വർഷത്തെ ദാമ്പത്യ രഹസ്യം… അത് ഞാൻ ആസ്വദിക്കുന്നു!!! എന്റെ സ്വപ്നങ്ങളുടെ രാജ്ഞിയായതിന്, എന്റെ ഹൃദയത്തിന്റെ രാജ്ഞിയായതിന്, എന്റെ ജീവിതത്തിന്റെ രാജ്ഞിയായതിന് നന്ദി. ഒത്തൊരുമയുടെ വിവാഹ വാർഷിക ആശംസകൾ,” കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിലെ ആദ്യ വരിയും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പേരിനെ രസകരമായി മാറ്റിയാണ് ‘ഒരു വിവാഹ സാഹചര്യത്തിൽ’ എന്ന് അദ്ദേഹം നൽകിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫനൊപ്പം ചേർന്ന് കുഞ്ചാക്കോ ബോബൻ തന്നെയാണ് നിർമ്മിക്കുന്നത്. സജിൻ ഗോപു, ദിലീഷ് പോത്തൻ, ശരണ്യ, ചിദംബരം, രാജേഷ് മാധവൻ, സുധീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇതിനുപുറമെ, മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘പാട്രിറ്റ്’ (Patriot) ആണ് കുഞ്ചാക്കോ ബോബന്റേതായി വരാനിരിക്കുന്ന മറ്റൊരു വലിയ പ്രോജക്ട്. ഡാനിയൽ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും.

Kunchacko Boban Pens Sweet 21st Anniversary Post for Wife Priya

പ്രളയത്തിലും കോവിഡിലും തളരാത്ത വികസനം; ജനകീയ മാറ്റങ്ങൾ വോട്ടാകുമെന്ന ഉറപ്പിൽ എൽ.ഡി.എഫ്

0

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ജനങ്ങളുടെ ജീവിതനിലവാരത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും സമാനതകളില്ലാത്ത കുതിച്ചുചാട്ടമുണ്ടായതായി പഠന റിപ്പോർട്ടുകൾ. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ സമസ്ത മേഖലകളിലും കൈവരിച്ച ഈ നേട്ടങ്ങൾ ഓരോ പൗരന്റെയും ദൈനംദിന ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കപ്പുറം, ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങൾ വിലയിരുത്തി ജനങ്ങൾ വിധിയെഴുതുമെന്ന ഉറപ്പിലാണ് ഇടതുപക്ഷം.

കുടിയേറ്റം കുറയുന്നു; കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർ കൂടുന്നു വിദേശത്തേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റം കുറയുന്നതായാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്. ഇരുദയ രാജൻ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

  • 2013-ൽ കേരളത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയവർ 24 ലക്ഷമായിരുന്നെങ്കിൽ, 2018-ൽ അത് 21 ലക്ഷമായി കുറഞ്ഞു.
  • മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 2018-ലെ 12 ലക്ഷത്തിൽ നിന്ന് 2023-ൽ 18 ലക്ഷമായി ഉയർന്നു. കേരളത്തിലെ സാഹചര്യങ്ങൾ കൂടുതൽ അനുകൂലവും ആകർഷകവുമാകുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

സന്തോഷത്തിലും വികസനത്തിലും മുൻപന്തിയിൽ ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കിയുള്ള ‘ഹാപ്പി ഇൻഡെക്സിൽ’ കേരളം രാജ്യത്ത് ഒന്നാമതാണ്. 2021-ൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിലും കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു. ആളോഹരി വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചുള്ള കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് റിപ്പോർട്ടുകളിലും സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തുന്നത്.

പ്രതിസന്ധികളിലെ കരുതലും ക്ഷേമപ്രവർത്തനങ്ങളും രണ്ട് മഹാപ്രളയങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ചാണ് സംസ്ഥാനം ഈ വികസന നേട്ടങ്ങൾ കൈവരിച്ചത്. കോവിഡ് കാലത്ത് വരുമാനം നിലച്ചവർക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായങ്ങളും ഭക്ഷ്യക്കിറ്റുകളും വലിയ ആശ്വാസമായി. കഴിഞ്ഞ പത്തുവർഷത്തിനിടെ ക്ഷേമ പെൻഷൻ 600 രൂപയിൽ നിന്ന് 2500 രൂപയായി വർദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാർക്ക് താങ്ങായി മാറി.

അടിസ്ഥാനസൗകര്യ വികസനത്തിലെ കുതിച്ചുചാട്ടം നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ റോഡ് ശൃംഖലകളും കണക്ടിവിറ്റിയും വലിയ തോതിൽ മെച്ചപ്പെട്ടു. ഇത് യാത്രാസമയം കുറയ്ക്കാനും ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും സഹായിച്ചു.

  • പതിനായിരം പേർ താമസിക്കുന്ന പെരുമ്പളം ദ്വീപിനെ 100 കോടി രൂപ ചെലവിൽ പാലം നിർമ്മിച്ച് പുറംലോകവുമായി ബന്ധിപ്പിച്ചു.
  • ആദിവാസി ഊരുകൾ ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ എത്തിച്ചു.

മാറിമറിഞ്ഞ പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകൾ സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾ ഇന്ന് കൂടുതലായി സർക്കാർ ആശുപത്രികളിലേക്ക് എത്തുന്നു. സൗജന്യ ചികിത്സയും മരുന്നുകളും മുതൽ കിഫ്ബി (KIIFB) വഴി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും ഇതിന് കാരണമായി.

വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങളാണുണ്ടായത്. 2016-ൽ അഞ്ചാം ക്ലാസിൽ പഠിച്ച, ഇന്ന് കന്നി വോട്ടറായ ഒരു വിദ്യാർത്ഥിക്ക് ഈ മാറ്റങ്ങൾ വ്യക്തമായി അറിയാം. ഓണപ്പരീക്ഷയ്ക്ക് പാഠപുസ്തകങ്ങളില്ലാതെ കാത്തിരുന്ന കാലത്തിൽ നിന്ന് സ്കൂൾ അടയ്ക്കും മുൻപേ പാഠപുസ്തകങ്ങൾ ലഭിക്കുന്ന അവസ്ഥയിലേക്കും, പവർ കട്ട് പൂർണ്ണമായും ഇല്ലാതായ കാലത്തിലേക്കും കേരളം മാറി.

വികസനത്തിന് കരുത്തായി കിഫ്ബി കിഫ്ബി പോലുള്ള കാര്യക്ഷമമായ സംവിധാനങ്ങളില്ലായിരുന്നെങ്കിൽ മികച്ച പാതകളും, ആശുപത്രി-സ്കൂൾ കെട്ടിടങ്ങളും, സിന്തറ്റിക് സ്റ്റേഡിയങ്ങളും, ദേശീയപാത വികസനവും ഇത്ര വേഗത്തിൽ സാധ്യമാകുമായിരുന്നില്ല എന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ദീർഘവീക്ഷണത്തോടെയുള്ള ഈ ഭരണമികവാണ് നെഗറ്റീവ് പ്രചാരണങ്ങളെ അതിജീവിക്കാൻ സർക്കാരിന് ആത്മവിശ്വാസം നൽകുന്നത്. ജനങ്ങളുടെ അനുഭവങ്ങളിൽ വന്ന ഈ മാറ്റങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഉറപ്പിലാണ് ഭരണമുന്നണി.

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

0

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. ഏപ്രിൽ 17 ന് വിഷു റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്.

അടുത്തിടെ ചിത്രത്തിന്റെ ടീസർ, ആദ്യ ഗാനം എന്നിവ പുറത്തു വന്നിരുന്നു. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ പ്രണയ ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ടീസർ സമ്മാനിച്ചത്. കോമഡിക്കൊപ്പം റൊമാന്റിക് ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്ന സൂചനയും സമ്മാനിച്ച ടീസർ, അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്നും കാണിച്ചു തരുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും, ടീസറും നൽകുന്നത്.

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “മധുവിധു”. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് “മധുവിധു”.

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് – ആരോമൽ, പിആർഒ- ശബരി

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” ടീസർ ട്രെയ്‌ലർ ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ് ; ജയസൂര്യ – റോജിൻ തോമസ് ചിത്രം റിലീസിനൊരുങ്ങുന്നു

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചയായി മാറിയ ഈ ട്രെയ്‌ലർ, യൂട്യുബിലും ആഗോള തലത്തിലാണ് ട്രെൻഡ് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ആഗോള തലത്തിൽ ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തി ചരിത്രമാവുകയാണ്. കുവൈറ്റ്, ഒമാൻ , ഖത്തർ എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനത്തു ട്രെൻഡ് ചെയ്യുന്ന ഈ ടീസർ ട്രെയ്‌ലർ, ഓസ്‌ട്രേലിയയിൽ പതിമൂന്നാം സ്ഥാനത്തും ബംഗ്ലാദേശിൽ ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ് ട്രെൻഡ് ചെയ്യുന്നത്. സൗദി അറേബ്യയിൽ യൂട്യൂബിൽ രണ്ടാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ കാനഡയിൽ പതിനൊന്നാം സ്ഥാനത്തും, അയർലണ്ടിൽ ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്. നെതർലണ്ടിൽ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ട്രെയ്‌ലർ ട്രെൻഡ് ചെയ്യുന്നത്. ഇത് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച ആഗോള സ്വീകരണത്തിൻറെ വലിപ്പമാണ് കാണിച്ചു തരുന്നത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ ട്രെയ്‌ലർ സമ്മാനിച്ചത്.

റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

.

ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ്, വിഎഫ്എക്സ് ഡയറക്ടർ – റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, ആക്ഷൻ ഡിസൈൻ – റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, ഹെഡ് ഓഫ് ടെക്നോളജീസ് – സെന്തിൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് – ശാലം, ഗോപേഷ് ശരത്, മേക്കപ്പ് – റൊണക്സ് സേവ്യർ, വസ്ത്രങ്ങൾ – അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രഫി – അജിത് എ ജോർജ്, കളറിസ്റ്റ് – ലൂക്കാസ്, വിഎഫ്എക്സ് ആൻഡ് ഡിഐ സ്റ്റുഡിയോ – പോയറ്റിക് , പിആർഒ – ശബരി, വാഴൂർ ജോസ്.

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്; ആഗോള റിലീസ് ഏപ്രിൽ 10 ന്

0

പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രദീപ് രംഗനാഥൻ-വിഘ്നേഷ് ശിവൻ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘ലവ് ടുഡേ’, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’ എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി പ്രദർശനത്തിന് എത്തുന്നത്. ഇതിൽ ‘ലവ് ടുഡെ’ സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് ലവ് ഇൻഷുറൻസ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ്. പിആർഒ – ശബരി

രാമായണം ടീസർ: ശ്രീരാമനായി രൺബീർ കപൂർ; നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് ഗംഭീര വരവേൽപ്പ്

0

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ ടീസർ പുറത്തിറങ്ങി. ശ്രീരാമനായുള്ള രൺബീർ കപൂറിന്റെ ആദ്യ ഗ്ലിംപ്‌സുകൾ ഉൾക്കൊള്ളുന്നതാണ് ടീസർ. ശ്രീരാമന്റെ പട്ടാഭിഷേകം മുതൽ പഞ്ചവടിയിലെ വനവാസം വരെയുള്ള രംഗങ്ങളിൽ അതീവ ശാന്തനായും പൂർണ്ണ തേജസ്സോടെയുമാണ് രൺബീറിനെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ടീസറിന്റെ അവസാന ഭാഗത്ത് രാവണനായി എത്തുന്ന കെ.ജി.എഫ് താരം യാഷിനെയും മിന്നായം പോലെ കാണാം.

ബ്രഹ്മാണ്ഡ ബഡ്ജറ്റ്: 4000 കോടി!

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റുകളിലൊന്നായ 4,000 കോടി രൂപ ചിലവിട്ടാണ് രാമായണം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് നമിത് മൽഹോത്രയുടെ വാക്കുകൾ പ്രകാരം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണിത്. പ്രഖർ ഗുപ്തയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ:

“ആറോ ഏഴോ വർഷം മുൻപ് ഈ സിനിമ ചെയ്യാൻ ഇറങ്ങിത്തിരിച്ചപ്പോൾ പലരും എന്നെ ഭ്രാന്തനെന്ന് വിളിച്ചു, കാരണം ഒരു ഇന്ത്യൻ സിനിമയും ഇത്രയും വലിയ ക്യാൻവാസിൽ ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. രണ്ട് ഭാഗങ്ങൾക്കും കൂടി 500 ദശലക്ഷം ഡോളറാണ് (ഏകദേശം 4000 കോടി രൂപ) ബഡ്ജറ്റ് കണക്കാക്കുന്നത്. ലോകമെമ്പാടും പ്രദർശിപ്പിക്കാൻ അർഹതയുള്ള ഈ വലിയ ഇതിഹാസത്തെ, ഹോളിവുഡ് ചിത്രങ്ങളേക്കാൾ മികച്ച രീതിയിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”

സംഗീതമൊരുക്കാൻ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും

ഇന്ത്യയുടെ അഭിമാനമായ എ.ആർ. റഹ്മാനും ഹോളിവുഡ് ഇതിഹാസം ഹാൻസ് സിമ്മറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ എ.ആർ. റഹ്മാൻ ഈ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞതിങ്ങനെ:

“ഞങ്ങൾ രണ്ട് പേർക്കും ഇതൊരു വലിയ വെല്ലുവിളിയാണ്. ലോകത്തിന് തന്നെ വളരെ പ്രധാനപ്പെട്ടതും ഐതിഹാസികവുമായ ഒന്നിനാണ് ഞങ്ങൾ സംഗീതം നൽകുന്നത്. ടീസറിൽ നിങ്ങൾ കേട്ട ആ സൗണ്ട്സ്കേപ്പ് ഹാൻസ് സിമ്മർ ഒരുക്കിയതാണ്, അതിൻ്റെ അവസാന ഭാഗത്ത് ഞാൻ സംസ്കൃത വരികൾ കൂട്ടിച്ചേർക്കുകയായിരുന്നു. ഇന്ത്യയിലെ എല്ലാവർക്കും അറിയാവുന്ന ഈ ഇതിഹാസത്തെ പുതിയൊരു രീതിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.”

റിലീസും താരനിരയും

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

  • ആദ്യ ഭാഗം: 2026 ഒക്ടോബറിൽ ദീപാവലിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
  • രണ്ടാം ഭാഗം: 2027 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് നിലവിലെ പദ്ധതി.

രൺബീർ കപൂർ, യാഷ് എന്നിവരെ കൂടാതെ സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഷ്വൽ എഫക്ട്സിനും ആക്ഷൻ രംഗങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ചിത്രം ഇന്ത്യൻ സിനിമയെ ആഗോള തലത്തിൽ മറ്റൊരു തലത്തിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rama | Namit Malhotra’s Ramayana