Home Blog Page 21

പാകിസ്ഥാന് താക്കീതുമായി ഇന്ത്യൻ സൈന്യം: ‘ഇന്ത്യ ഒന്നും മറക്കില്ല’; പഹൽഗാം വാർഷികത്തിൽ സുരക്ഷ ശക്തം

0

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി പാകിസ്ഥാന് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈന്യം. “ചില അതിർവരമ്പുകൾ ഒരിക്കലും ലംഘിക്കപ്പെടാൻ പാടില്ലാത്തതാണ്” എന്നും “ഇന്ത്യ ഒന്നും മറക്കില്ല” എന്നും സൈന്യം സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം ഭീകരർ നടത്തിയ അരുംകൊലയ്ക്ക് ഇന്ത്യ നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന കനത്ത തിരിച്ചടിയുടെ ഓർമ്മ പുതുക്കുന്നതാണ് സൈന്യത്തിന്റെ ഈ പ്രതികരണം.

എന്താണ് ഓപ്പറേഷൻ സിന്ദൂർ?

2025 ഏപ്രിൽ 22-നായിരുന്നു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ലഷ്കർ-ഇ-ത്വയ്യിബ ഭീകരർ വെടിവെപ്പ് നടത്തിയത്. 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും അന്ന് കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി മെയ് 7-ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപതോളം ഭീകര കേന്ദ്രങ്ങളാണ് അന്ന് ഇന്ത്യൻ സൈന്യം തകർത്തത്.

കരയിലും കടലിലും സജ്ജമായി ഇന്ത്യ

ഈ ഓപ്പറേഷനെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകൾ അടുത്തിടെ പുറത്തുവന്നിരുന്നു:

  • നാവികസേനയുടെ കരുത്ത്: ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യൻ യുദ്ധക്കപ്പലുകൾ പാകിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം അകലെയായിരുന്നുവെന്ന് നേവി ചീഫ് അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി വെളിപ്പെടുത്തി. പാകിസ്ഥാന്റെ അപേക്ഷ മാനിച്ചാണ് അന്ന് ആക്രമണം ഒഴിവാക്കിയത്.
  • കരസേനയുടെ ഒരുക്കം: പാകിസ്ഥാൻ എന്തെങ്കിലും പ്രകോപനം തുടർന്നിരുന്നെങ്കിൽ അതിർത്തി കടന്നുള്ള കരയുദ്ധത്തിന് സൈന്യം പൂർണ്ണ സജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും വ്യക്തമാക്കിയിരുന്നു.

കശ്മീരിൽ അതീവ ജാഗ്രത

വാർഷികത്തോടനുബന്ധിച്ച് പഹൽഗാം ഉൾപ്പെടെയുള്ള കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ ക്യുആർ കോഡ് (QR Code) അധിഷ്ഠിത തിരിച്ചറിയൽ സംവിധാനവും സേവനദാതാക്കളുടെ വെരിഫിക്കേഷനും ഏർപ്പെടുത്തിയിട്ടുണ്ട്.

“മനുഷ്യത്വത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ മറുപടി നിർണ്ണായകമായിരിക്കും. നീതി നടപ്പിലാക്കും,” എന്നാണ് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

സിനിമയിൽ 26 വർഷങ്ങൾ പൂർത്തിയാക്കി പുരി ജഗനാഥ്; വിജയ് സേതുപതി ചിത്രം “സ്ലം ഡോഗ്” പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു

0

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ചിത്രീകരണം പൂർത്തിയാക്കി, എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ, സിനിമാ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ പുരി ജഗനാഥിന് പ്രശംസയുമായി വിജയ് സേതുപതി. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

പവർ സ്റ്റാർ പവൻ കല്യാണിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബദ്രിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പുരി ജഗന്നാഥ്, ഇപ്പോൾ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, തന്റെ സംവിധായകനെ പ്രശംസിച്ചു കൊണ്ട് വിജയ് സേതുപതി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ 26 വർഷത്തെ ഈ മനുഷ്യന്റെ യാത്ര ഒരു നാഴികക്കല്ല് മാത്രമല്ല, ധൈര്യത്തോടും ദൃഢനിശ്ചയത്തോടും നിർഭയമായ ശബ്ദത്തോടും കൂടി സൃഷ്ടിച്ചെടുത്ത പാരമ്പര്യമാണ് എന്ന് വിജയ് സേതുപതി കുറിച്ചു. സ്ലം ഡോഗ് 33 ടെമ്പിൾ റോഡിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് തികച്ചും സന്തോഷകരമാണ് എന്നും, അഭിനേതാക്കളെന്ന നിലയിൽ, തങ്ങളെ വിശ്വസിക്കുകയും കംഫർട്ട് സോണുകൾക്കപ്പുറത്തേക്ക് തങ്ങളെ നയിക്കുകയും ചെയ്യുന്ന സംവിധായകരെ അഭിനേതാക്കൾ എപ്പോഴും തിരയുന്നു, പുരി ജഗനാഥ് അത് അനായാസമായി ചെയ്യുന്നു എന്നും വിജയ് സേതുപതി പറഞ്ഞു. ഈ ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും വളരെ സവിശേഷമായ ഒരു ചിത്രമായി ഇത് മാറുമെന്ന് താൻ വിശ്വസിക്കുന്നു എന്നും, പുരി ജഗനാഥിന് തുടർച്ചയായ വിജയവും ഇനിയും ഒരുപാട് വർഷം കഥകൾ പറയാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അതീവ രസകരമായ കഥാപാത്രങ്ങളുമായി ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.

ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് സ്ലം ഡോഗ് ഒരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. തമിഴ്നാട് തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ചിത്രത്തിന്റെ പ്രമോഷണൽ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

ആഗോള കലക്ഷൻ 1783 കോടി നേടി “ധുരന്ധർ 2”; 30 ദിവസം പിന്നിട്ട് ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കുതിപ്പ്

0

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ധുരന്ധർ പ്രതികാരം”, റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ്സ് കലക്ഷൻ.

ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ കളക്ഷൻ്റെ ബ്രേക്ക് അപ്പും നിർമ്മാതാക്കൾ പുറത്ത് വിട്ടു. 8 ദിവസം നീണ്ട ആദ്യ ആഴ്ച്ച 690 കോടി ഇന്ത്യയിൽ നിന്ന് നെറ്റ് ഗ്രോസ്സ് നേടിയ ചിത്രം, രണ്ടാം ആഴ്ച്ച നേടിയത് 271 കോടി, മൂന്നാം ആഴ്ച നേടിയത് 120 കോടി, നാലാം ആഴ്ച നേടിയത് 58 കോടി എന്നിങ്ങനെയാണ്.

ചിത്രത്തിൻ്റെ അഞ്ചാം വീക്കെൻഡിൽ, വെള്ളിയാഴ്ച (30 ആം ദിവസം) 3 കോടി, ശനിയാഴ്ച 5 കോടി, ഞായറാഴ്ച 5.50 കോടി എന്നിങ്ങനെ ഇന്ത്യ നെറ്റ് ഗ്രോസ് നേടിയ ചിത്രം അഞ്ചാം വീക്കെൻഡിൽ നിന്ന് ആകെ സ്വന്തമാക്കിയത് 13.50 കോടി രൂപ. ഇന്ത്യയിൽ നിന്ന് 1153 കോടി നെറ്റ് ഗ്രോസ് 32 ദിവസം കൊണ്ട് നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് നേടിയ ടോട്ടൽ ഗ്രോസ് 1360 കോടിയാണ്. 423 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് നേടിയെടുത്തത്. അതോടെ ചിത്രത്തിൻ്റെ ആഗോള ടോട്ടൽ ബോക്സ് ഓഫീസ് കലക്ഷൻ 1783 കോടി പിന്നിട്ടു. പിആർഒ – ശബരി

അമ്മ ഇവിടുന്നാണ് ഒളിച്ചോടിപ്പോയത്’; ആനിയുടെ സ്വന്തം വീട്ടിൽ നിന്നും രസകരമായ വ്ലോഗുമായി മകൻ റുഷിൻ

0

നടി ആനിയുടെ കുന്നുകുഴിയിലുള്ള തറവാട് വീട്ടിൽ നിന്നുള്ള മകൻ റുഷിൻ ഷാജി കൈലാസിന്റെ പുതിയ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സഹോദരങ്ങളായ ജഗനും ഷാരോണിനുമൊപ്പം തറവാട് വീട്ടിൽ മാങ്ങ പറിക്കാൻ എത്തിയതായിരുന്നു റുഷിൻ. രസകരമായ അവതരണ ശൈലിയിലൂടെ അമ്മയെയും അപ്പൂപ്പനെയും ട്രോളിയാണ് റുഷിൻ തന്റെ പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘ഇവിടുന്നാണ് അമ്മ ഒളിച്ചോടി പോയത്’ എന്ന് പറഞ്ഞുകൊണ്ടാണ് ആനിയുടെ വീടിന്റെ ഇൻട്രോ റുഷിൻ പ്രേക്ഷകർക്ക് നൽകുന്നത്. അന്ന് അവിടെ നിന്ന പ്ലാവ്‌ വെട്ടി കളഞ്ഞെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും വീഡിയോകളിൽ പറയുമെന്നും തമാശരൂപേണ റുഷിൻ പറയുന്നുണ്ട്. വീഡിയോക്കിടയിൽ സഹോദരങ്ങളും ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്.

അച്ഛൻ ഷാജി കൈലാസിന്റെയും അമ്മ ആനിയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ദ്രജിത്ത് നായകനായ ‘താക്കോൽ’ എന്ന ചിത്രത്തിലൂടെ റുഷിൻ നേരത്തെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ റുഷിന്റെ ജ്യേഷ്ഠനായ ജഗൻ ദിലീപ് നായകനാകുന്ന പുതിയ ത്രില്ലർ ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ്.

Annie Son new video viral

പ്രണയസാഫല്യം…ഗുരുവായൂർ നടയിൽ വിവാഹിതയായി പ്രശസ്ത ബ്യൂട്ടി വ്ലോഗർ ഗ്ലാമി ഗംഗ

0

പ്രശസ്ത ബ്യൂട്ടി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ വിവാഹിതയായി. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. ഗുരുവായൂരിൽ വെച്ച് വിവാഹം നടക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഗംഗ നേരത്തെ പറഞ്ഞിരുന്നു. യൂട്യൂബ് ലോകത്തെ ഗംഗയുടെ അടുത്ത സുഹൃത്തുക്കളായ കാർത്തിക് സൂര്യ, ഭാര്യ വർഷ, ശരണ്യ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഗംഗ ആരാധകരെ അറിയിച്ചത്. പിന്നീട് വരൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ വിഷ്ണുവാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അപ്പു എന്നാണ് അടുത്ത സുഹൃത്തുക്കൾ വിഷ്ണുവിനെ വിളിക്കുന്നത്.

“എന്നെ പൂർണ്ണമായി മനസ്സിലാക്കുന്ന, ഞാൻ എന്ത് പറഞ്ഞാലും എന്നെ ജഡ്ജ് ചെയ്യാത്ത ആളാണ് അപ്പു. ഏത് സാഹചര്യത്തിലും ജീവിക്കാൻ തയ്യാറാവുന്ന, വളരെ സുരക്ഷിതത്വം തോന്നുന്ന ഒരാൾ. എന്നെപ്പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്, അതുകൊണ്ടാണ് പെട്ടെന്ന് കണക്ട് ആയത്,” ഗംഗ മുൻപ് പറഞ്ഞിരുന്നു.

Youtuber glamy ganga marriage at guruvayur

Photo credit : SHALABHAM WEDDING PHOTOGRAPHY

ഗുരുവിനൊപ്പം വീണ്ടും ലക്ഷ്മി…വർഷങ്ങൾക്ക് ശേഷം മുംബൈയിൽ വീണ്ടും കണ്ടുമുട്ടി പ്രഭുദേവയും ‘ലക്ഷ്മി’ താരം ദിത്യ ഭാന്ദെയും

0

നടനും പ്രശസ്ത നൃത്ത സംവിധായകനുമായ പ്രഭുദേവയും ‘ലക്ഷ്മി’ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദിത്യ ഭാന്ദെയും വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. മുംബൈയിൽ വെച്ചായിരുന്നു ഇരുവരുടെയും ഈ സന്തോഷകരമായ കൂടിച്ചേരൽ. ലക്ഷ്മി സിനിമയിലെ ഏറെ ശ്രദ്ധേയമായ ‘മൊറാക്കാ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദിത്യയുടെ പുതിയ വീഡിയോ പ്രഭുദേവ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. വീഡിയോയുടെ അവസാന ഭാഗത്ത് ദിത്യക്കൊപ്പം പ്രഭുദേവയും എത്തുന്നുണ്ട്.

“വർഷങ്ങൾക്ക് ശേഷം ലക്ഷ്മിയെ മുംബൈയിൽ വെച്ച് കണ്ടുമുട്ടി” എന്ന അടിക്കുറിപ്പോടെയാണ് പ്രഭുദേവ ഈ നൃത്ത വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. പ്രഭുദേവയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ദിത്യയും മറച്ചുവെച്ചില്ല. ഈ നിമിഷത്തിന്റെ ആവേശത്തിൽ നിന്ന് തനിക്ക് ഇപ്പോഴും പുറത്തുകടക്കാനായിട്ടില്ലെന്നും, അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത് ഏറെ ആനന്ദകരമായ ഒന്നായിരുന്നുവെന്നും ദിത്യ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചു. “എന്നും നിങ്ങളുടെ ഒരു ആരാധികയായിരിക്കും, എപ്പോഴും കടപ്പാടുണ്ടാകും,” ദിത്യ കൂട്ടിച്ചേർത്തു.

സൂപ്പർ ഡാൻസർ എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെയാണ് ദിത്യ ബാന്ദെ ലോകത്തിന് മുന്നിൽ ശ്രദ്ധ നേടുന്നത്. ഈ റിയാലിറ്റി ഷോയിലെ ദിത്യയുടെ ഗംഭീര പ്രകടനം കണ്ടതിന് ശേഷമാണ് സംവിധായകൻ എ.എൽ വിജയ് ഒരുക്കിയ ‘ലക്ഷ്മി’ എന്ന ചിത്രത്തിലേക്ക് പ്രഭുദേവ അവളെ നിർദേശിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നൽകിയ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് ദിത്യ കാഴ്ചവെച്ചത്. വർഷങ്ങൾക്കിപ്പുറവും ഇരുവരും തമ്മിലുള്ള ഈ നൃത്തവും കണ്ടുമുട്ടലും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Lakshmi’ Reunion: Prabhu Deva Shares Heartwarming Dance Video with Ditya Bhande

ഇതാണ് യഥാർത്ഥ ജയകൃഷ്ണൻ! ക്ലാരയെയും ആ പഴയ തൃശൂർ മഴയെയും കുറിച്ച് ലാലേട്ടനും ഉണ്ണി മേനോനും സംസാരിച്ചപ്പോൾ

0

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമായ ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രത്തിലെ മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന അനശ്വര കഥാപാത്രത്തിന് ആധാരമായ വ്യക്തിയെ നേരിൽ കണ്ട് മോഹൻലാൽ. ‘പപ്പപ്പ’ (Pappappa) എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഈ കൂടിക്കാഴ്ച മലയാള സിനിമാ പ്രേമികൾക്ക് വലിയൊരു വിരുന്നാണ്.

പത്മരാജന്റെ അടുത്ത സുഹൃത്തായിരുന്ന ഉണ്ണി മേനോൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് ജയകൃഷ്ണൻ എന്ന കഥാപാത്രം ജനിക്കുന്നത്. ആ കൂടിക്കാഴ്ചയിലെ പ്രധാന ഭാഗങ്ങൾ താഴെ നൽകുന്നു:

ആരാണ് യഥാർത്ഥ മണ്ണാറത്തൊടി ജയകൃഷ്ണൻ?

പത്മരാജൻ തന്റെ സുഹൃത്തായ ഉണ്ണി മേനോനെ അതീവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ജയകൃഷ്ണനെ സൃഷ്ടിച്ചത്. ഉണ്ണിയുടെ നടത്തം, സംസാരശൈലി, വസ്ത്രധാരണം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, കുടുംബത്തോടുള്ള സ്നേഹം എന്നിവയെല്ലാം പത്മരാജൻ സിനിമയിലേക്ക് പകർത്തി.

  • രണ്ടു മുഖങ്ങളുള്ള ജീവിതം: സിനിമയിലെ പോലെ തന്നെ ഉണ്ണി മേനോനും രണ്ടു തരം ജീവിതം നയിച്ചിരുന്നു. പെരുവല്ലൂരിലെ തറവാട്ടിൽ തികച്ചും ശാന്തനായ മകൻ; തൃശൂർ നഗരത്തിൽ സുഹൃത്തുക്കൾക്കിടയിൽ ആഘോഷിച്ചു നടക്കുന്ന യുവാവ്.
  • ആഘോഷമാക്കിയ ജീവിതം: ഓരോ നിമിഷവും ആഘോഷിക്കുക (Celebrate the moment) എന്നതാണ് ഉണ്ണിയുടെ പോളിസി. ഇത് മോഹൻലാൽ സ്ക്രീനിൽ അതിമനോഹരമായി അവതരിപ്പിച്ചു.

“ഞാൻ എന്റെ ജീവിതം സിനിമയിൽ കണ്ടു”

ദുബായിൽ വെച്ചാണ് ഉണ്ണി മേനോൻ ആദ്യമായി തൂവാനത്തുമ്പികൾ കാണുന്നത്. “പടം കണ്ടപ്പോൾ ഞാൻ അന്തംവിട്ടു പോയി, ഇത് എന്റെ ജീവിതം തന്നെയാണല്ലോ കാണിക്കുന്നത് എന്ന് തോന്നി” എന്ന് അദ്ദേഹം ഓർക്കുന്നു. മുണ്ട് മടക്കിക്കുത്തുന്നതും അരിചാക്ക് ചുമലിൽ വെച്ച് വരുന്നതുമെല്ലാം തന്റെ അതേ ശൈലിയിലാണെന്ന് അദ്ദേഹം മോഹൻലാലിനോട് പറഞ്ഞു.

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ച ഒരു വലിയ അനുഭൂതിയായിരുന്നു. “ആയിരം കുപ്പി വീഞ്ഞ് കുടിച്ച സുഖം” എന്നാണ് ലാലേട്ടൻ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.

ക്ലാര എന്ന രഹസ്യം

മലയാളി ഇന്നും തിരയുന്ന ചോദ്യമാണ് ‘ആരായിരുന്നു ക്ലാര?’ എന്നത്. ലാലേട്ടൻ ഇതേ ചോദ്യം ഉണ്ണിയോട് ചോദിച്ചു. അങ്ങനെയൊരാൾ ജീവിതത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ അതൊരു രഹസ്യമായി തന്നെ അദ്ദേഹം ബാക്കി വെച്ചു. എങ്കിലും 100 ശതമാനവും സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് സിനിമയിൽ കാണിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മഴയും ഓർമ്മകളും

മഴയോടുള്ള ഇഷ്ടത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് കുടയില്ലാതെ കെട്ടിപ്പിടിച്ച് മഴ നനഞ്ഞു നടന്ന പത്മരാജന്റെയും ഉണ്ണി മേനോന്റെയും സൗഹൃദം സിനിമയിലെ മഴയായി മാറുകയായിരുന്നു.

ജീവിക്കുന്ന സ്മാരകം

“മരിച്ചുകഴിയുമ്പോഴാണ് ആളുകൾക്ക് സ്മാരകം പണിയാറുള്ളത്, എന്നാൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ പത്മരാജൻ എനിക്കൊരു സ്മാരകം പണിതു തന്നു” എന്നാണ് ഉണ്ണി മേനോൻ വികാരാധീനനായി പറഞ്ഞത്. ഇന്ന് 87-ാം വയസ്സിലും ലാലേട്ടനെ കാണാൻ കഴിയാത്ത ആരാധകർ തന്നെ കാണാൻ വരാറുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ പങ്കുവെച്ചു.

മണ്ണാറത്തൊടി ജയകൃഷ്ണനും ഉണ്ണി മേനോനും ഒന്നായി മാറിയ ആ അദ്വൈത നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഈ വീഡിയോ കാണുക.

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്. “സുര സുര താരാദീപം” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജുനൈദ് കുമാർ- ആഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകർന്നത് അർജുൻ വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവർ ചേർന്നാണ്. സന്തോഷ് വർമയാണ് ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത്. 2026, ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

നായകൻ വിരാട് കർണ്ണയുടെ മികച്ച നൃത്തച്ചുവടുകളുമായി പുറത്തു വന്നിരിക്കുന്ന “സുര സുര” ഗാനം വമ്പൻ കാൻവാസിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരായ നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരും ഗാനരംഗത്തിന്റെ ഭാഗമാണ്. അടുത്തിടെ ചിത്രത്തിലെ “നമോ രേ” എന്ന ഗാനവും പുറത്ത് വന്നിരുന്നു. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ആധുനിക ഇന്ത്യൻ സിനിമയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആത്മീയ പൈതൃകവും പ്രദർശിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.

ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

സാധ്വി സതീഷ് സെയിൽ ഫെമിന മിസ് ഇന്ത്യ വേൾഡ് 2026; കിരീടമണിഞ്ഞ് ഗോവൻ സുന്ദരി

0

ഭുവനേശ്വർ: അറുപത്തിയൊന്നാമത് ഫെമിന മിസ് ഇന്ത്യ വേൾഡ് ആയി ഗോവയിൽ നിന്നുള്ള സാധ്വി സതീഷ് സെയിലിനെ തെരഞ്ഞെടുത്തു. ഒഡീഷയിലെ ഭുവനേശ്വറിൽ ശനിയാഴ്ച രാത്രി നടന്ന വർണാഭമായ ചടങ്ങിലാണ് സാധ്വി കിരീടമണിഞ്ഞത്. മുൻ മിസ് ഇന്ത്യ നികിത പോർവാൾ സാധ്വിയെ കിരീടം അണിയിച്ചു.

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്‌നന്ദിനി പവാർ ഒന്നാം റണ്ണറപ്പും, ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച ശ്രീ അദ്വൈത ജി രണ്ടാം റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.

ആരാണ് സാധ്വി സതീഷ് സെയിൽ?

ഗോവ സ്വദേശിയായ സാധ്വി ഒരു മോഡലും സംരംഭകയുമാണ്. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ നിർമ്മാണ മേഖലയിലെ (Construction and Development) ഒരു കമ്പനിയുടെ സഹസ്ഥാപക കൂടിയാണ്. വെറും മൂന്ന് മാസത്തെ തയ്യാറെടുപ്പോടെയാണ് താൻ ഈ മത്സരത്തിൽ പങ്കെടുത്തതെന്ന് സാധ്വി പറഞ്ഞു.

“ഇതൊരു സ്വപ്നം പോലെ തോന്നുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് ലോക വേദിയിലേക്ക് എത്തുന്നതിൽ വലിയ അഭിമാനമുണ്ട്,” വിജയത്തിന് ശേഷം സാധ്വി പ്രതികരിച്ചു. 75-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സാധ്വി ആയിരിക്കും.

താരപ്പൊലിമയിൽ ചടങ്ങ്

മനീഷ് പോൾ, സാറാ ജെൻ ഡയസ് എന്നിവർ അവതാരികമാരായ ചടങ്ങിൽ ഇഷാൻ ഖട്ടർ, സുബിൻ നൗട്ടിയാൽ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. പ്രശസ്ത നടി സീനത്ത് അമൻ, കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ നിശ്ചയിച്ചത്. ആദ്യമായാണ് ഒഡീഷ ഇത്രയും വലിയ ഒരു സൗന്ദര്യമത്സരത്തിന് വേദിയായത്.

പ്രിയപ്പെട്ട ‘ഇത്ത’യ്ക്ക് ജന്മദിനാശംസകൾ; സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ

0

മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ തന്റെ സഹോദരി സുറുമിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

“എന്റെ ഏറ്റവും പഴയ ‘പാർട്ണർ ഇൻ ക്രൈമിന്’ (എല്ലാ കുസൃതികൾക്കും കൂട്ടുനിൽക്കുന്ന ആൾക്ക്) ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! ഏറ്റവും മികച്ച ഒരു ‘ഇത്ത’യായും, ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരു ‘അമ്മായി’യായും നീ ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നു. നീയായിരിക്കുന്നതിനും ഞങ്ങളുടെ ജീവിതത്തിൽ നീ വഹിക്കുന്ന എല്ലാ റോളുകൾക്കും ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ മാലാഖയായ ഇത്തയ്ക്ക് ഒരിക്കൽ കൂടി ജന്മദിനാശംസകൾ!”

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത സുറുമിയുടെ വിശേഷങ്ങൾ ദുൽഖറിലൂടെ അറിയാൻ ആരാധകർക്ക് എപ്പോഴും താല്പര്യമാണ്. മമ്മൂട്ടിയുടെ കുടുംബത്തിലെ ഈ സഹോദരസ്നേഹം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Dulquer Salmaan Pens Heartfelt Birthday Note for Sister

മധുരൈ മീനാക്ഷിക്ക് മുന്നിൽ പ്രാണേഷിനൊപ്പം; കുട്ടിക്കാലത്തെ മധുര സ്മരണകൾ പങ്കുവെച്ച് ഡോ. ദിവ്യ എസ് അയ്യർ!

0

തന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് മധുരൈ മീനാക്ഷി അമ്മൻ കോവിലിൽ വെച്ചാണെന്ന അപ്പയുടെ ഓർമ്മപ്പെടുത്തലിൽ നിന്നാണ് ദിവ്യ എസ് അയ്യർ തന്റെ മധുരൈ ബന്ധം പങ്കുവെച്ചു തുടങ്ങുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യ അയ്യർ പങ്കുവെച്ച ഹൃദ്യമായ ഒരു കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വാർത്തയിലെ പ്രധാന കാര്യങ്ങൾ:

  • കുട്ടിക്കാലത്തെ പതിവ് യാത്രകൾ: ഓരോ വേനലവധിക്കും അപ്പയ്ക്കും അമ്മയ്ക്കും അക്കയ്ക്കുമൊപ്പം മധുരൈയിലേക്ക് പോകുന്നതായിരുന്നു ദിവ്യയുടെ പതിവ്. മുല്ലപ്പൂവിന്റെയും കുങ്കുമത്തിന്റെയും മണമുള്ള ആ മധുരൈ യാത്രകൾ ഇന്നും ഒരു വലിയ നൊസ്റ്റാൾജിയ ആണെന്ന് അവർ കുറിക്കുന്നു.
  • ഇന്ന് പ്രാണേഷിനൊപ്പം: അന്ന് കുടുംബത്തോടൊപ്പമായിരുന്നെങ്കിൽ, ഇന്ന് മകൻ പ്രാണേഷിനൊപ്പമാണ് ദിവ്യ മീനാക്ഷി അമ്മൻ കോവിലിൽ ദർശനം നടത്തിയത്.
  • പഴയ ചിത്രങ്ങൾക്കായി തിരച്ചിൽ: തന്റെ പഴയ മധുരൈ ചിത്രങ്ങൾക്കായി തിരഞ്ഞെങ്കിലും ഇപ്പോൾ കയ്യിലില്ലെന്ന് അവർ സ്നേഹപൂർവ്വം ആരാധകരോട് പറഞ്ഞു.

മുൻ പത്തനംതിട്ട കളക്ടറായും നിലവിൽ വിഴിഞ്ഞം പോർട്ട് മാനേജിംഗ് ഡയറക്ടറായും തിളങ്ങുന്ന ഡോ. ദിവ്യ എസ് അയ്യർ, തിരക്കുകൾക്കിടയിലും മകനോടൊപ്പം ചിലവഴിച്ച ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കുടുംബബന്ധങ്ങൾക്കും പാരമ്പര്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന അവരുടെ കുറിപ്പിന് നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്.

Dr. Divya S. Iyer Shares Heartfelt Madurai Trip with Son

സ്നേഹപൂർവ്വം ഒരു ‘ചെണ്ടമേളം’; വിഷു ആഘോഷമാക്കി സ്നേഹ ശ്രീകുമാറും കുടുംബവും!

0

സോഷ്യൽ മീഡിയയിൽ സജീവമായ നടി സ്നേഹ ശ്രീകുമാർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിഷു ദിനത്തിൽ വീട്ടിലെ ‘ചെക്കന്മാരുടെ’ തകർപ്പൻ വാദ്യമേളമാണ് സ്നേഹ ആരാധകർക്കായി പങ്കുവെച്ചത്.

വാർത്തയിലെ വിശേഷങ്ങൾ:

  • പ്രധാന താരം: സ്നേഹയുടെ മകൻ കേദാർ ആണ് ചെണ്ടയിൽ വിസ്മയം തീർക്കുന്നത്.
  • താളമിടാൻ ചേട്ടൻ: കേദാറിന് താളവുമായി കൂട്ടിന് ചേട്ടൻ അഭിഷേകുമുണ്ട്.
  • പിന്തുണയുമായി അച്ഛനും വല്യച്ഛനും: പ്രിയതമൻ ശ്രീകുമാറും ജ്യേഷ്ഠൻ രഞ്ജിത്തും കേദാറിന് പ്രോത്സാഹനവുമായി വീഡിയോയിലുണ്ട്.

“ചെറിയൊരു ടീം ഞങ്ങൾ സെറ്റ് ചെയ്തു വരുന്നുണ്ട്” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സ്നേഹ ഈ കുടുംബചിത്രം പോസ്റ്റ് ചെയ്തത്. മറിമായം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്നേഹയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താല്പര്യമാണ്. ഈ വിഷുക്കാലത്ത് സ്നേഹയുടെ വീട്ടിലെ ഈ കുട്ടിമേളം സോഷ്യൽ മീഡിയയിൽ ചിരിയും സന്തോഷവും പടർത്തുകയാണ്.

Marimayam Sneha sreekumar new post about son