Home Blog Page 22

നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്; സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും പഠനം തടസ്സപ്പെടും

0

തിരുവനന്തപുരം: നീറ്റ് (NEET) പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ (SFI) നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു (KSU) സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്. ഇതിന് പിന്നാലെ നാളെ എസ്.എഫ്.ഐയുടെ ബന്ദ് കൂടി എത്തുന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും അധ്യയനം തടസ്സപ്പെടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസബന്ദ്

0

തിരുവനന്തപുരം: ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ പൊലീസ് കയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച കെ.എസ്.യു വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു. ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും സംഘടന അറിയിച്ചു.

നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സി.ജെ.പിയുടെ (CJP) പാർലമെന്റ് മാർച്ചിനുനേരെ പൊലീസ് നടപടിയുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധക്കാരെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ കയ്യേറ്റത്തിനിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ടോൾ പ്ലാസകൾക്ക് സമീപമുള്ള താമസക്കാർക്ക് ആശ്വാസം: ഡിജിറ്റൽ ലോക്കൽ പാസ് അവതരിപ്പിച്ച് NHAI

0

ന്യൂഡൽഹി: ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന യാത്രക്കാർക്ക് ഇനിമുതൽ ടോൾ യാത്രകൾ കൂടുതൽ എളുപ്പമാകും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തങ്ങളുടെ ‘രാജ്മാർഗ് യാത്രാ’ (RajmargYatra) ആപ്പിലൂടെ പുതിയ ഡിജിറ്റൽ ലോക്കൽ പാസ് സംവിധാനം അവതരിപ്പിച്ചു.

ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-2 ലെ മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ഈ സൗകര്യം ആദ്യമായി നടപ്പിലാക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ഇത് രാജ്യത്തെ മറ്റ് പ്രധാന ടോൾ പ്ലാസകളിലേക്കും വ്യാപിപ്പിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

  • യോഗ്യത: ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.
  • പേപ്പർരഹിത സേവനം: ഓഫീസുകൾ സന്ദർശിക്കുകയോ നേരിട്ട് രേഖകൾ സമർപ്പിക്കുകയോ ചെയ്യാതെ തന്നെ ആപ്പിലൂടെ നേരിട്ട് പാസ് സ്വന്തമാക്കാം.
  • നേട്ടം: ദിവസേന ടോൾ പ്ലാസകൾ കടന്നുപോകുന്ന സ്ഥിരം യാത്രക്കാർക്ക് ക്യൂ നിൽക്കാതെയും ആവർത്തിച്ചുള്ള നേരിട്ടുള്ള പരിശോധനകൾ ഒഴിവാക്കിയും മിനിറ്റുകൾക്കുള്ളിൽ പ്രക്രിയ പൂർത്തിയാക്കാം.

ഡിജിറ്റൽ പരിശോധന എങ്ങനെ?

അപേക്ഷ പ്രക്രിയ വേഗത്തിലാക്കാനും വ്യാജ രേഖകൾ ഒഴിവാക്കാനും സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു:

  1. ഉപയോക്തൃ സമ്മതം (Consent): പരിശോധനയ്ക്ക് മുൻപായി ഉപയോക്താവിന്റെ സമ്മതം തേടുന്നു.
  2. വിലാസ പരിശോധന: ഡിജിലോക്കർ (DigiLocker) വഴി താമസ വിലാസം ഉറപ്പാക്കുന്നു.
  3. വാഹന വിവരങ്ങൾ: വാഹൻ (VAHAN) ഡാറ്റാബേസ് വഴി വാഹനം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നു.
  4. ജി.ഐ.എസ് (GIS) ലൊക്കേഷൻ: അപേക്ഷകൻ യഥാർത്ഥത്തിൽ നിർദ്ദിഷ്ട 20 കി.മീ ചുറ്റളവിനുള്ളിൽ തന്നെയാണ് താമസിക്കുന്നതെന്ന് ലൊക്കേഷൻ അടിസ്ഥാനമാക്കി ജി.ഐ.എസ് സംവിധാനം വഴി ഉറപ്പുവരുത്തുന്നു.

പരാതികൾക്കും വിവരങ്ങൾക്കുമായി ‘മാർഗ്മിത്ര’ (MargMitra) ഹെൽപ്പ് സെന്റർ

ആപ്പിനുള്ളിൽ തന്നെ ഡിജിറ്റൽ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ‘മാർഗ്മിത്ര’ ഹെൽപ്പ് സെന്ററും NHAI ഉൾപ്പെടുത്തിയിട്ടുണ്ട്.

  • 22 പ്രാദേശിക ഭാഷകൾ: മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 22 ഭാഷകളിൽ സംശയങ്ങൾ ചോദിക്കാനും സംസാരിച്ച് സേവനങ്ങൾ നേടാനും സാധിക്കും.
  • ഒറ്റ പ്ലാറ്റ്‌ഫോം: ഫാസ്റ്റ് ടാഗ് (FASTag) റീചാർജ്, KYC ആവശ്യങ്ങൾ, റീഫണ്ട് വിവരങ്ങൾ, ആനുവൽ/ലോക്കൽ പാസുകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്താം.
  • മറ്റ് സൗകര്യങ്ങൾ: ബ്ലാക്ക്‌ലിസ്റ്റ് സ്റ്റാറ്റസ് പരിശോധിക്കൽ, പെൻഡിംഗ് ഇ-നോട്ടീസുകൾ കാണൽ, അപ്പീൽ നൽകൽ എന്നിവയ്ക്ക് പുറമെ ദേശീയപാതയിലെ തകരാറിലായ വാഹനങ്ങൾ, കയ്യേറ്റങ്ങൾ തുടങ്ങിയ റോഡ് സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാം

രാജ്മാർഗ് യാത്രാ ആപ്പ് താഴെ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെ ഡൗൺലോഡ് ചെയ്യാം:

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ”; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ, ജേക്സ് ബിജോയ് ഈണം പകർന്ന “അസലായവളെ” എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒന്നര മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് നേടിയത്. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഇൻസ്റ്റഗ്രാം റീലുകൾ വഴിയെല്ലാം വലിയ ശ്രദ്ധ നേടുന്ന ഈ ഗാനം, 2 ദിനം കൊണ്ട് 2 മില്യൺ കാഴ്ചക്കാരെയും പിന്നിടുമെന്ന് ഉറപ്പായി കഴിഞ്ഞു. അതിമനോഹരമായ പ്രണയ ഗാനമാണ് ഇതെന്നും, ഗാനത്തിൻ്റെ പൃഥ്വിരാജ് സുകുമാരൻ്റെ ലുക്ക് ഗംഭീരമായിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. തെലുങ്ക് താരം മാളവിക ശർമ്മ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് – മാളവിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് “അസലായവളെ” ഗാനത്തിൻ്റെ ഹൈലൈറ്റ്.

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ ആണ് നായകനായി വേഷമിടുക. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.

സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ നൽകിയത്. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ കാണിച്ചു തരുന്നുണ്ട്.

‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി

ഡൽഹി ജന്തർ മന്തറിൽ സംഘർഷം: ടൈംസ് നൗ മാധ്യമപ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമണം

0

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകന് നേരെ രൂക്ഷമായ ആൾക്കൂട്ട ആക്രമണം. ചൊവ്വാഴ്ച (ജൂലൈ 21) റിപ്പോർട്ടിംഗിനിടെ ടൈംസ് നൗ (Times Now) റിപ്പോർട്ടർ ദേവ് കോട്ടക്കിന് നേരെയാണ് നൂറിലധികം വരുന്ന പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ 20 ദിവസമായി സി.ജെ.പി (CJP) സമരം റിപ്പോർട്ട് ചെയ്തുവരികയായിരുന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിനിരയായത്.

“ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു” — മാധ്യമപ്രവർത്തകൻ

തനിക്ക് നേരെയുണ്ടായത് ആൾക്കൂട്ട ആക്രമണത്തിന് (Mob Lynching) സമാനമായ അനുഭവമായിരുന്നുവെന്ന് ദേവ് കോട്ടക് വെളിപ്പെടുത്തി.

“ജന്തർ മന്തറിൽ ജോലി ചെയ്യുന്നതിനിടെ ഒരു കൂട്ടം പ്രതിഷേധക്കാർ പെട്ടെന്ന് എന്നെ വളഞ്ഞു. അവർ എന്നെ തള്ളിമാറ്റുകയും വസ്ത്രങ്ങൾ വലിചുകീറുകയും ചെയ്തു. ഷർട്ടും ജീൻസും പൂർണമായി കീറിപ്പോയി. ദൃശ്യങ്ങൾ പകർത്തുമായിരുന്നത് തടയാനായിരുന്നു ശ്രമം. മർദ്ദനവും ചവിട്ടും വാട്ടർ ബോട്ടിലുകൾ കൊണ്ടുള്ള ഏറുമുണ്ടായി. ജീവൻ രക്ഷിക്കുക എന്നതിനായിരുന്നു എന്റെ പ്രഥമ പരിഗണന.” — ദേവ് കോട്ടക്, ടൈംസ് നൗ

മർദ്ദനം തുടരുന്നതിനിടെ ചില പ്രതിഷേധക്കാർ ഇടപെട്ട് ചുറ്റും മനുഷ്യകവചം തീർത്തതാണ് ദേവ് കോട്ടക്കിന് രക്ഷയായത്.

പാർലമെന്റ് മാർച്ചിന് പിന്നാലെ ജന്തർ മന്തറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ

തൊട്ടുതലേന്ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച വിദ്യാർഥികളും സി.ജെ.പി അനുഭാവികളും വീണ്ടും ജന്തർ മന്തറിലെത്തി പ്രതിഷേധം ശക്തമാക്കി.

നീറ്റ്-യു.ജി (NEET-UG) പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രതിഷേധക്കാർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം: രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് – പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് സ്ഥലത്തുനിന്ന് നീക്കി.

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ത്രില്ലർ “വിസിറ്റർ” മോഷൻ പോസ്റ്റർ പുറത്ത്

0

ഉർവ്വശി,നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന “വിസിറ്റർ” മോഷൻ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് രണ്ട് ദിവസം മുൻപ് നടന്നിരുന്നു. ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചത്. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നീതു മാത്യു ആണ്. കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം.

ഒരു ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഏറെ നിഗൂഢതയും ത്രില്ലും ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിക്കുന്ന മോഷൻ പോസ്റ്റർ ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, വിഷ്ണു ജി വാര്യർ, മധു വാര്യർ, കെപിഎസി ലീല, അമി വിജോയ്, പ്രീതം ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അരുൺ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- നിധിൻ രാജ് അറോൾ. മനു മഞ്ജിത് ആണ് ചിത്രത്തിന് വരികൾ രചിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർ ആൻഡ് മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പി ആർ ഓ -എ എസ് ദിനേശ്

ദില്ലിയിലെ വിദ്യാർത്ഥി സമരം: അടിച്ചമർത്തലിനെതിരെ പ്രതികരിച്ച് വിസ്മയ മോഹൻലാൽ, ടൊവിനോ, പാർവതി

0

നീറ്റ്-യുജി (NEET-UG) ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ (CBSE) മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ന്യൂഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, നടൻ ടൊവിനോ തോമസ്, നടി പാർവതി തിരുവോത്ത് എന്നിവരുൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾക്കെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ നടക്കുന്ന ലാത്തിച്ചാർജ്ജ്, കണ്ണീർവാതക പ്രയോഗം, ഇന്റർനെറ്റ് നിരോധനം എന്നിവ ചൂണ്ടിക്കാട്ടിയാണ് വിസ്മയ മോഹൻലാൽ രംഗത്തെത്തിയത്.

“സമരക്കാരോട് യോജിക്കണമെന്നോ അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കണമെന്നോ ഇല്ല. എന്നാൽ പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” – വിസ്മയ കുറിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് മേലുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച നടൻ ടൊവിനോ തോമസ്, വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ഓർമ്മിപ്പിച്ചു. തനിക്ക് രാഷ്ട്രീയം മനുഷ്യത്വവും വിശ്വാസം സമാധാനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർ മന്തറിൽ നിന്നുള്ള അതിദാരുണമായ ദൃശ്യങ്ങൾ പങ്കുവെച്ച നടി പാർവതി തിരുവോത്ത്, അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കാൻ വൈകിയാൽ നാളെ അത് നമുക്കും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. ആഷിഖ് അബു, റിമ കല്ലിങ്കൽ തുടങ്ങിയ മറ്റു പ്രമുഖരും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Vismaya Mohanlal, Tovino Thomas, and Parvathy Thiruvothu Voice Support for Delhi Student Protests

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ വൻ കോൺഗ്രസ് പ്രതിഷേധം: രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്; എംപിമാർ കസ്റ്റഡിയിൽ

0
  • മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ അസാധാരണ പോലീസ് നടപടി.
  • വനിതകൾ ഉൾപ്പെടെയുള്ള എംപിമാർക്ക് പരിക്ക്; ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
  • പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് സമരം.

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ നടന്ന അസാധാരണ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഡൽഹി പോലീസിന്റെ നിർണായക നീക്കം.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണയിരുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പോലീസുമായുള്ള തള്ളിക്കയറ്റത്തിനിടയിൽ വനിതാ എം.പിമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കൂടുതൽ നേതാക്കളും പ്രവർത്തകരും പിന്തുണയുമായി സമരസ്ഥലത്തേക്ക് എത്തിയതോടെയാണ് പോലീസ് കൂട്ട അറസ്റ്റിലേക്ക് കടന്നത്.

കേന്ദ്രമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു

പോലീസ് നടപടിക്ക് മുന്നോടിയായി അനുനയ നീക്കങ്ങളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായി അരമണിക്കൂറോളം അദ്ദേഹം ചർച്ച നടത്തിയെങ്കിലും കോൺഗ്രസ് നേതാക്കൾ ആവശ്യങ്ങളിൽ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. മന്ത്രി മടങ്ങിയതിന് പിന്നാലെയാണ് പോലീസ് ബലപ്രയോഗത്തിലൂടെ നേതാക്കളെ മാറ്റാൻ തുടങ്ങിയത്.

പ്രതിഷേധത്തിന് പിന്നിൽ ലാത്തിച്ചാർജ്

കഴിഞ്ഞദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധത്തിന് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ ധർണ ആരംഭിച്ചത്. സി.ജെ.പി. പ്രതിഷേധത്തിനിടയുണ്ടായ സംഘർഷങ്ങൾക്ക് ഉത്തരവാദികളായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും അടിയന്തരമായി രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു.

ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

0

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൻ്റെ ഫസ്റ്റ് ബെറ്റ് ജൂലൈ 28 ന് പുറത്ത് വരും എന്ന് അറിയിച്ചു കൊണ്ടുള്ള, ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ ജന്മദിനം പ്രമാണിച്ചാണ് ജൂലൈ 28 ന് ചിത്രത്തിൻ്റെ ആദ്യ വമ്പൻ കണ്ടൻ്റ് പുറത്ത് വിടുക. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചത്.

ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. തൻ്റെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രം ആണ് താൻ ഇതിൽ അവതരിപ്പിക്കുന്നത് എന്ന് ദുൽഖർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ചിത്രത്തിൽ, ഇതുവരെ ആരാധകർ കാണാത്ത തരത്തിൽ സ്റ്റൈലിഷ് , മാസ്സ് ലുക്കിലാണ് ദുൽഖറിനെ അവതരിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് ഉൾപ്പെടെയുള്ളവക്ക് സമൂഹ മാധ്യമങ്ങളിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ എത്തുന്നത്. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

പാലാ നഗരസഭയിൽ അവിശ്വാസം പാസായി; ദിയ ബിനു പുറത്ത്, വിപ്പ് ലംഘിച്ച് കോൺഗ്രസ് കൗൺസിലർമാർ

0

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയിൽ നഗരസഭാ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഭരണപക്ഷത്തെ ഭിന്നത മുതലെടുത്ത് എൽ.ഡി.എഫ്. കൊണ്ടുവന്ന പ്രമേയം, വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരുടെയും വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് പാസായത്.

നഗരസഭാധ്യക്ഷ ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷയായ സ്വതന്ത്ര അംഗം മായാ രാഹുലും ഇടഞ്ഞതാണ് ഭരണപക്ഷത്ത് വലിയ വിള്ളലുണ്ടാക്കിയത്. ഈ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ എൽ.ഡി.എഫ്. അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.

വോട്ടെടുപ്പും ഹാജർനിലയും:

  • എൽ.ഡി.എഫിനെ പിന്തുണച്ചവർ: വിപ്പ് ലംഘിച്ചെത്തിയ കോൺഗ്രസ് കൗൺസിലർമാരായ ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരും വിമതയായി വിജയിച്ച മായാ രാഹുലും എൽ.ഡി.എഫ്. അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു.
  • ഹാജരാകാതിരുന്നവർ:
    • കോൺഗ്രസ്: റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ
    • കേരള കോൺഗ്രസ്: സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി
    • കെ.ഡി.പി. (മാണി സി. കാപ്പന്റെ പാർട്ടി): പ്രിൻസി സണ്ണി

26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണയാണ് ആവശ്യമുണ്ടായിരുന്നത്. നിലവിൽ 12 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ഭരണപക്ഷത്തുണ്ടായിരുന്ന 14 പേരിൽ (കോൺഗ്രസ് – 6, കേരള കോൺഗ്രസ് – 3, സ്വതന്ത്ര മുന്നണി – 3, കെ.ഡി.പി – 1, മായാ രാഹുൽ – 1) ഉണ്ടായ ചോർച്ചയാണ് അവിശ്വാസം പാസാകാൻ വഴിയൊരുക്കിയത്.

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്ത്. ജേക്സ് ബിജോയ് ഈണം പകർന്ന “അസലായവളെ” എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

തെലുങ്ക് താരം മാളവിക ശർമ്മ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് – മാളവിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് “അസലായവളെ” ഗാനത്തിൻ്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ലിറിക് വീഡിയോ നൽകുന്നത്. ഇതിലൂടെ വീണ്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു പ്രണയഗാനം സമ്മാനിച്ചിരിക്കുകയാണ് ജേക്‌സ് ബിജോയ് – സിദ് ശ്രീറാം കൂട്ടുകെട്ട്.

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ ആണ് നായകനായി വേഷമിടുക. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ നൽകിയത്.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ കാണിച്ചു തരുന്നുണ്ട്.

‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ടീമിൻ്റെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ “തങ്ക മകളേ” വീഡിയോ ഗാനം പുറത്ത്

0

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ” തങ്ക മകളേ” എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ വീഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം വമ്പൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വളരെ വൈകാരികമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് “തങ്ക മകളേ”. അച്ഛൻ, അമ്മ, മകൾ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് ഈ മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിൻ്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം, വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിട്ടുണ്ട്. തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഇതിൻ്റെ ഹൈലൈറ്റ്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി