HomeLifestyleസാധ്വി സതീഷ് സെയിൽ ഫെമിന മിസ് ഇന്ത്യ വേൾഡ് 2026; കിരീടമണിഞ്ഞ് ഗോവൻ സുന്ദരി

സാധ്വി സതീഷ് സെയിൽ ഫെമിന മിസ് ഇന്ത്യ വേൾഡ് 2026; കിരീടമണിഞ്ഞ് ഗോവൻ സുന്ദരി

ഭുവനേശ്വർ: അറുപത്തിയൊന്നാമത് ഫെമിന മിസ് ഇന്ത്യ വേൾഡ് ആയി ഗോവയിൽ നിന്നുള്ള സാധ്വി സതീഷ് സെയിലിനെ തെരഞ്ഞെടുത്തു. ഒഡീഷയിലെ ഭുവനേശ്വറിൽ ശനിയാഴ്ച രാത്രി നടന്ന വർണാഭമായ ചടങ്ങിലാണ് സാധ്വി കിരീടമണിഞ്ഞത്. മുൻ മിസ് ഇന്ത്യ നികിത പോർവാൾ സാധ്വിയെ കിരീടം അണിയിച്ചു.

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്‌നന്ദിനി പവാർ ഒന്നാം റണ്ണറപ്പും, ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച ശ്രീ അദ്വൈത ജി രണ്ടാം റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.

ആരാണ് സാധ്വി സതീഷ് സെയിൽ?

ഗോവ സ്വദേശിയായ സാധ്വി ഒരു മോഡലും സംരംഭകയുമാണ്. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ നിർമ്മാണ മേഖലയിലെ (Construction and Development) ഒരു കമ്പനിയുടെ സഹസ്ഥാപക കൂടിയാണ്. വെറും മൂന്ന് മാസത്തെ തയ്യാറെടുപ്പോടെയാണ് താൻ ഈ മത്സരത്തിൽ പങ്കെടുത്തതെന്ന് സാധ്വി പറഞ്ഞു.

“ഇതൊരു സ്വപ്നം പോലെ തോന്നുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് ലോക വേദിയിലേക്ക് എത്തുന്നതിൽ വലിയ അഭിമാനമുണ്ട്,” വിജയത്തിന് ശേഷം സാധ്വി പ്രതികരിച്ചു. 75-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സാധ്വി ആയിരിക്കും.

താരപ്പൊലിമയിൽ ചടങ്ങ്

മനീഷ് പോൾ, സാറാ ജെൻ ഡയസ് എന്നിവർ അവതാരികമാരായ ചടങ്ങിൽ ഇഷാൻ ഖട്ടർ, സുബിൻ നൗട്ടിയാൽ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. പ്രശസ്ത നടി സീനത്ത് അമൻ, കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ നിശ്ചയിച്ചത്. ആദ്യമായാണ് ഒഡീഷ ഇത്രയും വലിയ ഒരു സൗന്ദര്യമത്സരത്തിന് വേദിയായത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular