HomeEntertainmentപ്രണയസാഫല്യം…ഗുരുവായൂർ നടയിൽ വിവാഹിതയായി പ്രശസ്ത ബ്യൂട്ടി വ്ലോഗർ ഗ്ലാമി ഗംഗ

പ്രണയസാഫല്യം…ഗുരുവായൂർ നടയിൽ വിവാഹിതയായി പ്രശസ്ത ബ്യൂട്ടി വ്ലോഗർ ഗ്ലാമി ഗംഗ

പ്രശസ്ത ബ്യൂട്ടി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ വിവാഹിതയായി. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. ഗുരുവായൂരിൽ വെച്ച് വിവാഹം നടക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഗംഗ നേരത്തെ പറഞ്ഞിരുന്നു. യൂട്യൂബ് ലോകത്തെ ഗംഗയുടെ അടുത്ത സുഹൃത്തുക്കളായ കാർത്തിക് സൂര്യ, ഭാര്യ വർഷ, ശരണ്യ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഗംഗ ആരാധകരെ അറിയിച്ചത്. പിന്നീട് വരൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ വിഷ്ണുവാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അപ്പു എന്നാണ് അടുത്ത സുഹൃത്തുക്കൾ വിഷ്ണുവിനെ വിളിക്കുന്നത്.

“എന്നെ പൂർണ്ണമായി മനസ്സിലാക്കുന്ന, ഞാൻ എന്ത് പറഞ്ഞാലും എന്നെ ജഡ്ജ് ചെയ്യാത്ത ആളാണ് അപ്പു. ഏത് സാഹചര്യത്തിലും ജീവിക്കാൻ തയ്യാറാവുന്ന, വളരെ സുരക്ഷിതത്വം തോന്നുന്ന ഒരാൾ. എന്നെപ്പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്, അതുകൊണ്ടാണ് പെട്ടെന്ന് കണക്ട് ആയത്,” ഗംഗ മുൻപ് പറഞ്ഞിരുന്നു.

Youtuber glamy ganga marriage at guruvayur

Photo credit : SHALABHAM WEDDING PHOTOGRAPHY

RELATED ARTICLES
- Advertisment -
Google search engine

Most Popular