അമ്മ ഇവിടുന്നാണ് ഒളിച്ചോടിപ്പോയത്’; ആനിയുടെ സ്വന്തം വീട്ടിൽ നിന്നും രസകരമായ വ്ലോഗുമായി മകൻ റുഷിൻ

നടി ആനിയുടെ കുന്നുകുഴിയിലുള്ള തറവാട് വീട്ടിൽ നിന്നുള്ള മകൻ റുഷിൻ ഷാജി കൈലാസിന്റെ പുതിയ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സഹോദരങ്ങളായ ജഗനും ഷാരോണിനുമൊപ്പം തറവാട് വീട്ടിൽ മാങ്ങ പറിക്കാൻ എത്തിയതായിരുന്നു റുഷിൻ. രസകരമായ അവതരണ ശൈലിയിലൂടെ അമ്മയെയും അപ്പൂപ്പനെയും ട്രോളിയാണ് റുഷിൻ തന്റെ പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘ഇവിടുന്നാണ് അമ്മ ഒളിച്ചോടി പോയത്’ എന്ന് പറഞ്ഞുകൊണ്ടാണ് ആനിയുടെ വീടിന്റെ ഇൻട്രോ റുഷിൻ പ്രേക്ഷകർക്ക് നൽകുന്നത്. അന്ന് അവിടെ നിന്ന പ്ലാവ്‌ വെട്ടി കളഞ്ഞെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും വീഡിയോകളിൽ പറയുമെന്നും തമാശരൂപേണ റുഷിൻ പറയുന്നുണ്ട്. വീഡിയോക്കിടയിൽ സഹോദരങ്ങളും ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്.

അച്ഛൻ ഷാജി കൈലാസിന്റെയും അമ്മ ആനിയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ദ്രജിത്ത് നായകനായ ‘താക്കോൽ’ എന്ന ചിത്രത്തിലൂടെ റുഷിൻ നേരത്തെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ റുഷിന്റെ ജ്യേഷ്ഠനായ ജഗൻ ദിലീപ് നായകനാകുന്ന പുതിയ ത്രില്ലർ ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ്.

Annie Son new video viral

By admin