മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ തന്റെ സഹോദരി സുറുമിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
“എന്റെ ഏറ്റവും പഴയ ‘പാർട്ണർ ഇൻ ക്രൈമിന്’ (എല്ലാ കുസൃതികൾക്കും കൂട്ടുനിൽക്കുന്ന ആൾക്ക്) ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! ഏറ്റവും മികച്ച ഒരു ‘ഇത്ത’യായും, ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരു ‘അമ്മായി’യായും നീ ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നു. നീയായിരിക്കുന്നതിനും ഞങ്ങളുടെ ജീവിതത്തിൽ നീ വഹിക്കുന്ന എല്ലാ റോളുകൾക്കും ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ മാലാഖയായ ഇത്തയ്ക്ക് ഒരിക്കൽ കൂടി ജന്മദിനാശംസകൾ!”
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത സുറുമിയുടെ വിശേഷങ്ങൾ ദുൽഖറിലൂടെ അറിയാൻ ആരാധകർക്ക് എപ്പോഴും താല്പര്യമാണ്. മമ്മൂട്ടിയുടെ കുടുംബത്തിലെ ഈ സഹോദരസ്നേഹം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Dulquer Salmaan Pens Heartfelt Birthday Note for Sister

