Home Blog Page 13

നേപ്പാളിൽ കനത്ത മിന്നൽപ്രളയം: 157 മരണം, 500-ലേറെ പേരെ കാണാനില്ല; അടിയന്തര സഹായം എത്തിച്ച് ഇന്ത്യ

0

കാഠ്മണ്ഡു: നേപ്പാളിൽ തിബറ്റ് അതിർത്തിയോട് ചേർന്നുള്ള കേന്ദ്ര ജില്ലകളിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. ദുരന്തത്തിൽ 157 പേർ മരണപ്പെടുകയും 500-ഓളം പേരെ കാണാതാവുകയും ചെയ്തതായി ഭരണകൂടം സ്ഥിരീകരിച്ചു. കാണാതായവരിൽ കൈലാസ് മാനസസരോവർ തീർത്ഥാടനത്തിനെത്തിയ 133 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു.

ഭോട്ടെ കോശി, തൃശൂലി നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് രസുവ, ധാഡിങ്, നുവാകോട്ട്, ചിത്വാൻ എന്നീ ജില്ലകളിലാണ് പ്രളയം വൻ നാശം വിതച്ചത്. ജനവാസ മേഖലകളിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറി നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. കൂടാതെ മേഖലയിലെ പത്തിലധികം ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ദുരന്തമേഖലകളിൽ നേപ്പാൾ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി 12 ഹെലികോപ്റ്ററുകൾ സൈന്യം രംഗത്തിറക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തൃശൂലിയിൽ സൈനിക മെഡിക്കൽ ക്യാമ്പും ആരംഭിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിന് പിന്തുണയുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണിൽ സംസാരിച്ച് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇതിന് പിന്നാലെ വ്യോമസേനയുടെ C-130J വിമാനത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളടങ്ങുന്ന ആദ്യഘട്ട സഹായം ഇന്ത്യ നേപ്പാളിലെത്തിച്ചു.

നേപ്പാളിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് അതിർത്തി സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയർന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെയും (NDRF) സശസ്ത്ര സീമാ ബലിന്റെയും (SSB) സംഘങ്ങളെ അതിർത്തി മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചു.

ഹെൽപ്പ് ലൈൻ നമ്പറുകൾ: നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കും അവരുടെ ബന്ധുക്കൾക്കുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി:

  • ഫോൺ: +977 985 131 6807 or +977 970 910 7500.

നേപ്പാളിൽ പ്രളയ ദുരന്തം: കൈലാസ് യാത്രയ്ക്കുപോയ 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 ഓളം പേരെ കാണാതായി, മരണം 95 കടന്നു

0

കാഠ്മണ്ഡു: തിബറ്റൻ അതിർത്തിയിൽ നിന്നാരംഭിച്ച് നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടവും ജീവഹാനിയും. ദുരന്തത്തിൽ ഇതുവരെ 95 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കൈലാസ് മാനസസരോവർ യാത്രയ്ക്കായി പുറപ്പെട്ട 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 ഓളം പേരെ കാണാതായിട്ടുണ്ട്.

നേപ്പാളിലെ നുവാകോട്ട്, ധാഡിങ്, രസുവ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 291 വിദേശികളും 93 നേപ്പാൾ സ്വദേശികളും ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. കാണാതായ വിദേശികളിൽ 105 പേർ ഇന്ത്യക്കാരാണ്. കൂടാതെ രസുവ ജില്ലയിൽ നിന്ന് 26 നേപ്പാൾ പൊലീസുകാരെയും 7 സായുധ പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്.

വൈദ്യുതി നിലച്ചു, പ്രധാന ഹൈവേകൾ അടച്ചു

പ്രളയത്തിൽ നദിക്കരയിലെ നിരവധിയേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (NEA) പ്രമുഖ ജലവൈദ്യുത പദ്ധതികളായ രസുവാഗധി, ചിലിമേ, തൃശൂലി 3A, 3B സബ്‌സ്റ്റേഷൻ തുടങ്ങിയ 6 കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി. ഇതോടെ മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. പല പ്രധാന പാതകളും ഗതാഗതയോഗ്യമല്ലാതായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

രക്ഷാപ്രവർത്തനം ശക്തമാക്കി

നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമന്ത്രി ബലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. റെഡ്ക്രോസ്, സ്കൗട്ട്സ്, മെഡിക്കൽ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ അടിയന്തര സഹായങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.

നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന്; എൻട്രി സൗജന്യം, ബുക്കിംഗ് ബുക്ക് മൈ ഷോ വഴി, ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

0

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം”-ന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് വൈകുന്നേരം 6 മണിക്ക് കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. 2026 സെപ്റ്റംബർ 3ന് ചിത്രം ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. മ്യൂസിക് ലോഞ്ച് – പ്രീ റിലീസ് ഇവൻ്റിൽ പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. സൗജന്യ പാസ് ബുക്ക് മൈ ഷോ വഴി മാത്രം ബുക്ക് ചെയ്യാം. വേദിയിലെ പ്രവേശനത്തിനായി ബുക്ക് മൈ ഷോ ബുക്കിംഗ് കൺഫർമേഷൻ അല്ലെങ്കിൽ QR കോഡ് പരിശോധനയ്ക്കായി ഹാജരാക്കണം; സാധുവായ ബുക്ക് മൈ ഷോ ബുക്കിംഗുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ഓരോ പാസും ബുക്ക് മൈ ഷോയിൽ രേഖപ്പെടുത്തിയിരിക്കുന്ന ബുക്കിംഗ് വിവരങ്ങൾക്ക് അനുസരിച്ച് മാത്രമേ സാധുവാകൂ. പാസുകൾ ലഭ്യതയ്ക്കും വേദിയുടെ അനുവദനീയമായ കപ്പാസിറ്റിക്കും വിധേയമായിരിക്കും. സുരക്ഷാ പരിശോധനകളും പ്രവേശന നടപടിക്രമങ്ങളും പൂർത്തിയാക്കാൻ പ്രേക്ഷകർ നേരത്തെ തന്നെ വേദിയിലെത്തണമെന്ന് സംഘാടകർ അറിയിച്ചു. വേദി അനുവദനീയമായ കപ്പാസിറ്റിയിൽ നിറഞ്ഞാൽ, പ്രവേശനം നിയന്ത്രിക്കാനും പ്രവേശനം അനുവദിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം സംഘാടകർക്ക് ഉണ്ടായിരിക്കും. ജേക്സ് ബിജോയ്, വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഇവന്റിന്റെ ഭാഗമായി അരങ്ങേറും. ചിത്രത്തിലെ താരനിരയും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന “ഐ ആം ഗെയിം”, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ഇതിനോടകം പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ വലിയ തീയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കാൻ പോകുന്നതെന്ന സൂചനയാണ് നൽകുന്നത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായിരിക്കും “ഐ ആം ഗെയിം” എന്നാണ് പ്രതീക്ഷ. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ “ഐ ആം ഗെയിം”, ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമാണ്.

https://in.bookmyshow.com/events/i-m-game-music-launch-pre-release-event/ET00514007

ഉത്രാട ദിനത്തിൽ ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ കാഴ്ചക്കുല സമർപ്പണം; മന്ത്രി കെ. മുരളീധരനും നൂറുകണക്കിന് ഭക്തരും പങ്കെടുത്തു

0

ഗുരുവായൂർ: ഉത്രാട ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഭക്തിനിർഭരമായ കാഴ്ചക്കുല സമർപ്പിച്ച് ഭക്തജനങ്ങൾ. ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെ പ്രമുഖരും നൂറുകണക്കിന് ഭക്തരുമാണ് ഭഗവാന് കാഴ്ചക്കുലകൾ സമർപ്പിച്ചത്. രാവിലത്തെ ശീവേലിക്കു ശേഷം ഏഴുമണിയോടെ സ്വർണക്കൊടിമരച്ചുവട്ടിലായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നാക്കിലയിൽ ആദ്യ നേന്ത്രക്കുല സമർപ്പിച്ചതോടെ ഉത്രാട കാഴ്ചക്കുല സമർപ്പണത്തിന് തുടക്കമായി. തുടർന്ന് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ദേവസ്വം മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ എസ്., ക്ഷേത്രം ഡി.എ. എം. രാധ, ഭരണ വിഭാഗം ഡി.എ. പ്രമോദ് കളരിക്കൽ എന്നിവരും കാഴ്ചക്കുലകൾ സമർപ്പിച്ചു.

തുടർന്ന് ഭഗവൽ ദർശനത്തിനായി കാത്തുനിന്ന നൂറുകണക്കിന് ഭക്തജനങ്ങളും കാഴ്ചക്കുലകൾ സമർപ്പിച്ച് ദർശനസായൂജ്യം നേടി.

ഇന്ന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം തിരുവോണ നാളിലെ വിശേഷ വിഭവമായ പഴംപ്രഥമൻ തയ്യാറാക്കുന്നതിനായി ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ശേഷം വരുന്ന കാഴ്ചക്കുലകൾ പിന്നീട് ഭക്തർക്ക് ലേലം ചെയ്തു നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

11 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ വാർത്ത സ്ഥിരീകരിച്ച് ജീവയും അപർണ തോമസും

0

സോഷ്യൽ മീഡിയയിലും ടെലിവിഷൻ രംഗത്തും ഏറെ തരംഗം സൃഷ്ടിച്ച അവതാരകനും നടനുമായ ജീവ ജോസഫും വ്ലോഗറും നടിയുമായ അപർണ തോമസും വേർപിരിയുന്നു. 11 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിനാണ് ഇരുവരും വിരാമമിടുന്നത്.

സോഷ്യൽ മീഡിയയിലൂടെ ജീവ തന്നെയാണ് ഇരുവരും വേർപിരിയുന്ന വിവരം ആരാധകരെ അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനമെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്നും ജീവ വ്യക്തമാക്കി.

“വളരെ പ്രയാസപ്പെട്ടാണ് ഞാൻ ഇത് നിങ്ങളോട് പങ്കുവെക്കുന്നത്. ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങൾ ഞങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്നാൽ ഇനി മുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ജീവ എന്നും അപർണ എന്നും രണ്ടുപേർ മാത്രമേയുള്ളൂ. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനി ഇത് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു,” എന്ന് ജീവ കുറിച്ചു.

ഇരുവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും കൂടുതൽ ചോദ്യങ്ങളുമായി ബുദ്ധിമുട്ടിക്കരുതെന്നും ജീവ കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. 2015 ഓഗസ്റ്റ് 24-നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം.

Jeeva and Aparna Thomas Announce Separation

മൂന്ന് വ്യത്യസ്ത പ്രമേയങ്ങളുമായൊരു സിനിമ, ഡെസ്റ്റിനി ഉടൻ പ്രദർശനത്തിന്

0

നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഡെസ്റ്റിനി” ഉടൻ പ്രദർശനത്തിനെത്തുന്നു.

മനുഷ്യൻ്റെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തിയെ വിധിയെന്നാണ് വിളിക്കുന്നതെങ്കിൽ, ഡെസ്റ്റിനിയിലെ മൂന്ന് കഥകളിലും ആ അദൃശ്യ ശക്തിയുടെ സാന്നിധ്യം കാണാനാകും.

       പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്,  എമിൽ,അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കൾ.

ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോർ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാൽ പോത്തൻകോടുമാണ്. മേക്കപ്പ് – വിധു ബാബു, ആർട്ട് – അജി ഏഴാം മൈൽ, എഡിറ്റിംഗ് – വി എസ് സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

അക്ഷയ് ഖന്നയുടെ ശുക്രാചാര്യരേ അവതരിപ്പിച്ചു കൊണ്ട് “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2027, ജനുവരി 8 ന്

0

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിമ്പ്സ് ആണ് ഇപ്പൊൾ പുറത്ത് വിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

ശുക്രചാര്യർ എന്ന കഥാപാത്രത്തിന് ആണ് ചിത്രത്തിൽ അക്ഷയ് ഖന്ന ജീവൻ നൽകുന്നത്. ശുക്രചാര്യരുടെ യുദ്ധ കാഹളം അഥവാ വാർ ക്രൈ എന്ന ടൈറ്റിലോടെയാണ് ആദ്യ ഗ്ലിമ്പ്സ് എത്തിയത്. സന്യാസിവര്യൻ്റെ ലുക്കിൽ മാസ് അവതാരമായാണ് അക്ഷയ് ഖന്നയെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദേവന്മാർക്ക് എതിരെ നിലകൊണ്ടുകൊണ്ട്, അസുരന്മാർക്ക് വേണ്ടി മനുഷ്യ കുലത്തെ പൂർണ്ണമായും നശിപ്പിക്കാൻ പ്രതിജ്ഞ എടുത്ത കഥാപാത്രം ആയാണ് ശുക്രാചാര്യർ എത്തുന്നത്. ത്രസിപ്പിക്കുന്ന സംഗീതവും, ഗംഭീര വി എഫ് എക്സും, ദൃശ്യങ്ങളും, തീവ്രമായ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന സാങ്കേതിക മികവോടെയാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ധർമ്മവും അധർമ്മവും തമ്മിലുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥയും ഒരുക്കിയിരിക്കുന്നത് എന്ന് ഈ വീഡിയോ കാണിച്ചു തരുന്നു. ശ്രിയ റെഡ്ഡി, സമുദ്രക്കനി എന്നിവരും ഗ്ലിമ്പ്സ് വീഡിയോയുടെ ഭാഗമാണ്. “ദി എൻഡ് ബിഗിൻസ്” എന്ന കുറിപ്പോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ മഹാകാളിയുടെ കഥാപശ്ചാതലത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ നായികയായി എത്തുന്നത്.
ചിത്രം ഇപ്പൊൾ പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. അക്ഷയ് ഖന്നയും രോഹിത് സറഫും ചിത്രത്തിലെ തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, ബബ്ലു പൃഥ്വീരാജ്, ജിതിൻ ഗുലാട്ടി എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളാണ് ചെയ്യുന്നത്.

വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ ഒരുക്കുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് “മഹാകാളി” ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’ എത്തുന്നത്. പുരാണ വീര ചരിത ഉദയം എന്ന പേരിലാണ് ഈ സിനിമാറ്റിക് യൂണിവേഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മരൻ സായ്, ഛായാഗ്രഹണം – സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , കോസ്റ്റ്യൂം ഡിസൈനർ – ശില്പ GNS, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്ത്

0

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” ആദ്യ ടീസർ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന അർജുൻ അശോകൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ പുറത്ത് വിട്ടത്. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.

ആദ്യാവസാനം ചിരിയും ത്രില്ലുമായി
യൗവനത്തിൻ്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പൊൾ വന്നിരിക്കുന്ന ടീസർ നൽകുന്നത്. ഒരു സംഘം സുഹൃത്തുക്കൾ കേരളത്തിൽ നിന്ന് പോണ്ടിച്ചേരിയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നും ടീസർ സൂചിപ്പിക്കുന്നു. നേരത്തെ ചിങ്ങം 1 പ്രമാണിച്ച് എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു

പ്രേക്ഷകർക്ക് ഗംഭീര എൻ്റർടെയ്ൻമെൻ്റ് സമ്മാനിക്കുന്ന ഒരു യൂത്ത്ഫുൾ സിനിമാറ്റിക് അനുഭവം ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം വൈകാതെ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, ആർട്ട് – അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ശ്വേതിൻ വി, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, സ്റ്റിൽസ് – രാംനാഥ് മാഥൂർ, ഡിസൈൻസ് – ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ, എൻട്രി സൗജന്യം; ദുൽഖർ സൽമാൻ ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

0

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” ന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് നടക്കും. കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ്സ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 6 നാണ് പ്രൗഢ ഗംഭീരമായ ഈ ഇവന്റ് നടക്കുക. ചടങ്ങിലേക്കുള്ള പ്രവേശനം പ്രേക്ഷകർക്ക് തീർത്തും സൗജന്യമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകൻ വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഉൾപ്പെടുന്ന ഇവന്റിൽ ചിത്രത്തിന്റെ താരനിരയും അണിയറ പ്രവർത്തകരും പങ്കെടുക്കും. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഈണം നൽകിയ, ചിത്രത്തിലെ “മഴവില്ലായേ” എന്ന ഗാനം ഇതിനോടകം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. ബ്രഹ്മാണ്ഡ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് കൌണ്ട്ഡൌൺ ആരംഭിച്ചു കൊണ്ടുള്ള സ്റ്റൈലിഷ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, റെക്കോർഡ് റിലീസായാണ് എത്തുക. മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ, പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുത്തിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളിലും അതീവ സ്റ്റൈലിഷ് ആയാണ് ദുൽഖർ സൽമാനെ അവതരിപ്പിച്ചത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

0

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ടീസർ പുറത്ത്. ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മാത്രമല്ല ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും ഈ ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം.

ചിത്രത്തിന്റെ കഥാപശ്‌ചാത്തലം, കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകൾ എന്നിവ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായാവും “കോസ്മിക് സാംസൺ” എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് പുറത്തു വിട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഒരിക്കൽ കൂടെ ഏറെ രസകരവും ആവേശകരവുമായ ഒരു ചിത്രവുമായാണ് എത്തുന്നത് എന്ന പ്രതീക്ഷയാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസർ സമ്മാനിക്കുന്നത്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് “കോസ്മിക് സാംസൺ”.

സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും.

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.

കീമോയ്ക്കിടയിലും കെടാത്ത പുഞ്ചിരി! മൊട്ടയടിച്ച തലയുമായി കേരള സാരിയിൽ രേണു സുധിയുടെ വൈറൽ ഓണം ഫോട്ടോഷൂട്ട്

0

കാൻസറിനെതിരെയുള്ള കഠിനമായ പോരാട്ടത്തിനിടയിലും ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ രേണു സുധി. കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിൽ, കേരള സാരിയണിഞ്ഞ് രേണു നടത്തിയ പുതിയ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കീമോതെറാപ്പിയെ തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയതോടെ രേണു മുടി പൂർണമായും നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഒട്ടും തളരാതെ, ഷേവ് ചെയ്ത തലയുമായി തികഞ്ഞ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയുമാണ് രേണു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

“പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു… ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്,” എന്ന കുറിപ്പോടെ ഫോട്ടോഗ്രാഫർ ആതിര ജോയ് ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന രേണുവിന്റെ ആത്മവിശ്വാസത്തെയും അതിജീവന മനോഭാവത്തെയും പ്രകീർത്തിച്ചുകൊണ്ട് നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളും പിന്തുണയുമായി എത്തുന്നത്.

Renu Sudhi Wins Hearts with Powerful Onam Photoshoot

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ “ഖലീഫ”ക്ക് വമ്പൻ ബോക്സ് ഓഫീസ് കലക്ഷൻ. ചിത്രം റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കലക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കലക്ഷൻ. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിംഗ് ആണ് ഖലീഫ സ്വന്തമാക്കിയത്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്ന് തീയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. തീയേറ്ററുകളെ ഇളക്കി മറിച്ച് കൊണ്ട് പ്രദർശനം തുടരുന്ന ചിത്രത്തിന്, പൃഥ്വിരാജ് ആരാധരും, മോഹൻലാൽ ആരാധകരും, മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും ത്രസിപ്പിക്കുന്ന സ്വീകരണമാണ് നൽകിയത്.

മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഭീര ആക്ഷൻ പ്രകടനം കൊണ്ട് രോമാഞ്ചം സമ്മാനിക്കുന്ന പൃഥ്വിരാജ്, വൈകാരിക രംഗങ്ങളിലും പ്രണയ രംഗങ്ങളിലും കയ്യടി നേടുന്നുണ്ട്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റുന്നുണ്ട്. പ്രേക്ഷകർക്ക് കയ്യടിച്ചും വിസിലടിച്ചും ആവേശം കൊണ്ടും ആസ്വദിക്കാൻ കഴിയുന്ന ഒരു ഗംഭീര ഫെസ്റ്റിവൽ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഖലീഫ 2 ഇൽ മോഹൻലാൽ നായകനായി എത്തും. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ. ഈ ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ എത്തിയപ്പോൾ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ