കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പുതിയ മുഖമായി ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ഡോ. മീനാക്ഷി ദിലീപ് എത്തിയിരിക്കുന്നു. ഓണം സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മീനാക്ഷിയെ ഒരുക്കിയത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പി.എസ്.ഉണ്ണിയാണ്. ഫോട്ടോഗ്രാഫറായ ജീസ് ജോൺ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. മനോജ് കെ. ജയന്റെ മകൾ കുഞ്ഞാറ്റ ഉൾപ്പെടെ നിരവധി പേർ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി.
നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസർ നേടിയത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
കംപ്ലീറ്റ് എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം സ്കൂൾ പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന രീതിയിലാണ് സഞ്ചരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്ത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു സമ്പൂർണ്ണ ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന ഫീലും ടീസർ നൽകുന്നു. ആരാധകർ ഏറെ ആവേശം കൊള്ളുന്ന, പ്രേക്ഷകരുടെ പ്രിയങ്കരമായ ഫൺ അവതാരത്തിലുള്ള നിവിൻ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസർ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. ഹരി എന്ന് പേരുള്ള കഥാപാത്രമായി നിവിൻ വേഷമിടുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് നയൻതാര അഭിനയിച്ചിരിക്കുന്നത്.
6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ഡിയർ സ്റുഡന്റ്സിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വസ്ത്രാലങ്കാരം- മെൽവി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം സരസ്വതി, സൌണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു-കലൈ കിങ്സൺ, ഗാനരചന- സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്-പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)-അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്പ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്-ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അർജുൻ ഐ മേനോൻ, സ്റ്റിൽസ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോൺ (24 AM)-യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാൽ കൃഷ്ണ, പിആർഒ- ശബരി
കൊച്ചി: ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഇനി താരസംഘടനയായ അമ്മയെ നയിക്കും. സംഘടനയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു വനിതാ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ലഭിക്കുന്നത്. നടൻ ദേവനെ 27 വോട്ടുകൾക്കാണു ശ്വേത തോൽപ്പിച്ചത്. രവീന്ദ്രനെതിരെ കുക്കുവിന്റെ ജയം 37 വോട്ടിനും. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. പുതിയ ഭരണസമിതിയിൽ 8 വനിതകളുണ്ട്.
12 താരങ്ങളാണ് എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണ സീറ്റുകളിൽ മത്സരിച്ച സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വിജയിച്ചു. നടി സജിത ബേട്ടി പരാജയപ്പെട്ടു. ജനറൽ സീറ്റുകളിൽ മത്സരിച്ച കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരും വിജയിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായി. നന്ദു പൊതുവാൾ പരാജയപ്പെട്ടു. 257 വോട്ട് നേടിയ കൈലാഷിനാണ് എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.
കറാച്ചി: പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടയിൽ വെടിവയ്പ്പ് പെൺകുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 64 പേർക്ക് ഗുരുതര പരിക്കേറ്റു. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് വെടിവയ്പ്പ് നടന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് തദ്ദേശീയർ വെടിവച്ചതാണ് അപകടത്തിന് വഴി വെച്ചത്.
വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് മൂന്നുമരണം സംഭവിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിൽ നടന്ന വെടിവെയ്പ്പിൽ പെൺകുട്ടികൾ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് രിപ്പോർട്ട്. അതിരുകടന്നആഘോഷത്തിൽ അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കോറാങ്കി മേഖലയില്‍ നടന്ന ആഘോഷ വെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാളും കറാച്ചിയിലെ അസിസാബാദിൽ നടന്ന വെടിവെപ്പില്‍ പെണ്‍കുട്ടിയുമാണ് മരിച്ചത്. പരിക്കറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പൗരന്മാർക്ക് ആയുധം കരുതാവുന്ന നിയമമാണ് പാക് ഭരണകൂടം നൽകിയിരികുന്നത്. അതിനാൽ തന്നെയാണ് ആഘോഷം അപകടത്തിലേക്ക് എത്തിയത്. നിയമവിരുദ്ധമായ ആയുധ വിപണന കേന്ദ്രങ്ങളായും ആയുധ ഉപയോഗത്താലും കുപ്രസിദ്ധമാണ് കറാച്ചി നഗരം.
Gunfire during Independence Day celebrations in Pakistan
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പ് റീ റിലീസ് ചെയ്യുന്നു. 2025 സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം 4K ഡോൾബി അറ്റ്മോസിലേക്കു മാറ്റുന്നതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് ‘സാമ്രാജ്യം” പ്രദർശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമ്മാണ ചിലവ് വന്ന ചിത്രമാണിത്.
മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗാനങ്ങൾ ഇല്ലാത്തതിനാൽ ആദ്യം ചിത്രത്തിൽ നിന്ന് പിന്മാറിയ ഇളയരാജ, പിന്നീട് ചിത്രം കണ്ട് അമ്പരന്നു പോവുകയും അതിനു ശേഷം പശ്‌ചാത്തല സംഗീതം നല്കാൻ തയ്യാറാവുകയുമാണുണ്ടായത്.
ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കൊച്ചി: ഓണക്കാലത്ത് കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കേരളത്തിലെ ഉപഭോക്താക്കൾക്കായി “കേരള കംസ് ടുഗെതർ വിത്ത് ടാറ്റ മോട്ടോഴ്സ്” എന്ന പേരിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ജൂലൈ 25 മുതൽ 2025 സെപ്റ്റംബർ 30 വരെയാണ് ഈ ഓഫറുകൾ ലഭിക്കുക. സ്വന്തമായി തയ്യാറാക്കിയ ഓണപ്പാട്ടോടുകൂടിയായാണ് ടാറ്റ ക്യാമ്പയിൻ കൊഴുപ്പിക്കുന്നത്.
ഉപഭോക്താക്കൾക്കായി ആകർഷകമായ ഫിനാൻസ് പ്ലാനുകളും ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് ആക്സസറികൾ, എക്സ്റ്റൻ്റഡ് വാറന്റി, എഎംസി, സർവീസ് റിപ്പയർ എന്നിവയ്ക്ക് ആറ് മാസത്തെ ഫിനാൻസിംഗ് സൗകര്യം ലഭ്യമാക്കും. കുറഞ്ഞ EMI, വരുമാനം വർധിക്കുന്നതിനനുസരിച്ച് EMI വർദ്ധിപ്പിക്കാൻ കഴിയുന്ന സ്റ്റെപ്-അപ്പ് പ്ലാൻ, ആദ്യ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപയ്ക്ക് 100 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ EMI പദ്ധതി എന്നിവയും പടത്തിൽ ഉൾപ്പെടുന്നു.
തങ്ങളുടെ ഏറ്റവും ചെറിയ ഓൾ-ഇലക്ട്രിക് വാഹനമായ ‘എൻ-വൺ ഇ’ ഔദ്യോഗികമായി അനാച്ഛാദനം ചെയ്ത് ഹോണ്ട. ഈ പുതിയ കെയ് കാർ സെപ്റ്റംബർ മുതൽ ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തും. അതേ മാസം മ്യൂണിക്കിൽ നടക്കുന്ന IAA മൊബിലിറ്റി ഷോയിലും യൂറോപ്യൻ അരങ്ങേറ്റം ഷെഡ്യൂൾ ചെയ്‌തിരിക്കും.
പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന മോഡലിന്റെ രൂപകൽപ്പനയിലാണ് N-One e നിർമ്മിച്ചിരിക്കുന്നത്. ബോക്സി സിലൗറ്റ്, ഉയർന്ന മേൽക്കൂര, ചെറിയ ചക്രങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. വിശദമായ സവിശേഷതകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെ. എങ്കിലും എൻ-വൺ ഇ യ്ക്ക് 3,400 മില്ലിമീറ്ററിൽ താഴെ നീളവും 63 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പവർട്രെയിൻ ഈ വർഷം ആദ്യം ഹോണ്ട വെളിപ്പെടുത്തിയ എൻ-വാൻ ഇ യുമായി പങ്കിടാൻ സാധ്യതയുണ്ട്. ഇത് 245 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല 50 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു. വലിപ്പം കുറവായതിനാൽ എൻ-വൺ ഇയ്ക്ക് സമാനമായതോ അൽപ്പം മികച്ചതോ ആയ റേഞ്ച് നൽകാൻ കഴിയും.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പിആർഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.
തിരുവനന്തപുരം: ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.
2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായി.
തലശ്ശേരി താലൂക്കിലെ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളു. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്‍റെയും റവന്യു വകുപ്പിന്‍റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂമി സൗജന്യ നിരക്കിൽ ലഭ്യമാക്കണം. മറ്റ് വകുപ്പുകൾ/ സംഘടനകൾ കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജെന്റ്റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാനെന്നും യോഗം തീരുമാനിച്ചു.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിന് വീരമൃത്യു. ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തടയുന്നതിനിടയിലാണ് സൈനികന് ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്ത് കനത്ത തെരച്ചിൽ തുടരുകയാണ്.
1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് ആ വർഷത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു.
26 വർഷങ്ങൾക്ക് ശേഷം, ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “സാഹസം” എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരേയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു. ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.
ബോളിവുഡ് സംഗീത ലോകത്തെ വിസ്മയമായി ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത നൂറൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വൈറൽ സഹോദരിമാർ മലയാളത്തിലേക്ക്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യിലെ പ്രൊമോ ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോതി നൂറൻ, സുൽത്താന നൂറൻ എന്നീ പേരുകളിലുള്ള ഇവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കുന്നത്. ആഗസ്റ്റ് 15നാണ് കല്യാണിയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങാനിരിക്കുന്നത്.
എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ സൂഫി ഗായികമാരായ നൂറൻ സിസ്റ്റേഴ്സ് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇവർ ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ ഏറെ പ്രതീക്ഷയിലാണ്.
ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്