ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഓൺലൈൻ ഗെയിമിംഗ് ബില്ല്, 2025 പ്രകാരം പണം അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിംഗ് ഇടപാടുകളും നിരോധിക്കുമെന്ന് സർക്കാർ സ്രോതസുകൾ വ്യക്തമാക്കി. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഉടൻ തന്നെ ഇത് പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിന് വിലക്കേർപ്പെടുത്താനാണ് സർക്കാരിന്റെ പദ്ധതി.
ഇത്തരം ഗെയിമുകൾ കളിക്കാർക്ക് സാമ്പത്തിക നഷ്ടവും മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകാനാണ് ഓൺലൈൻ ഗെയിമിംഗ് ബില്ല് ലക്ഷ്യമിടുന്നത്. റിയൽ മണി ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രൊമോഷനുകളും കുറ്റകരമാകും.
അതേസമയം വ്യവസായ സംഘടനകൾ സർക്കാരിന്റെ തീരുമാനം കടുത്ത ആശങ്കയോടെ ആണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ ഏകദേശം രണ്ട് ലക്ഷം തൊഴിലവസരങ്ങൾ നിലനിൽക്കുന്നുവെന്നും വർഷം തോറും 20,000 കോടി രൂപ ജിഎസ്ടി രൂപയിൽ സർക്കാരിന് ലഭിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വരുമാനവും തൊഴിലവസരങ്ങളും നഷ്ടപ്പെടുകയാണെങ്കിൽ വ്യവസായ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും എന്നും പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഓണം റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമാകാൻ പ്രേക്ഷകർക്കും അവസരം ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ലോകയുടെ അടുത്ത ഭാഗത്തിലെ സൂപ്പർ ഹീറോയെ ഡിസൈൻ ചെയ്യാനുള്ള അവസരമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിജയികൾക്ക് ലോകയുടെ അടുത്ത പാർട്ടുകളിൽ ഭാഗമാകാം. സെപ്റ്റംബർ 15 ആണ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയതി. #LOKAHSUPERHEROCHALLENGE എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ഡിസൈനുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ.
ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരുടെയും, സാൻഡി, ചന്ദു സലിം കുമാർ. അരുൺ കുര്യൻ എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്നത്. “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാൻഡി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും അഭിനയിച്ചിരിക്കുന്നു.
ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായി മാറിയത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും നൽകിയത്. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജെയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ഹൃദ്യമായ ചടങ്ങ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഖുഷിയോടൊപ്പം വിവാഹവേദിയില്‍
ആര്യയുടെ മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് താരം വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുന്നതും, വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയുടെ മനോഹരമായ നിമിഷങ്ങളും ചിത്രങ്ങളില്‍ കാണാം. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വര്‍ഷങ്ങളുടെ സൗഹൃദം വിവാഹത്തിലേക്ക്
കഴിഞ്ഞ മേയ് മാസത്തിലാണ് ആര്യയുടെയും സിബിന്റെയും വിവാഹനിശ്ചയം നടന്നത്. വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആര്യയുടെ ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി, അതേസമയം സിബിന്‍റെ ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ സിനിമയായ ‘ലോക‘യുടെ പ്രമോ സോങ് ഇന്ന് റിലീസാവുന്നു. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖരും ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങൾ എന്നിവ ആലപിച്ച് കേൾവിക്കാരുടെ പ്രിയങ്കരിയായ നൂറൻ സിസ്റ്റർസിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയൻ റാപ്പർ ദൈയാഫി ലമാരെ യും മ്യൂസിക് ഡയറക്ടർ ജെയ്ക്സ് ബിജോയുടെ കൂടെ പ്രൊമോ ഗാനത്തിന് ജീവൻ നൽകിയിരിക്കുന്നു . മുഹ്സിൻ പരാരി (Mu.Ri) യുടെ വരികൾക്ക് ജെയ്ക്സ് ബിജോയ് സംഗീതം.
എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ജ്യോതി നൂറാൻ പിന്നീട് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ പെൺകുട്ടികളുടെ ശബ്ദം എന്നറിയപ്പെടുന്ന Reble യും ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ ഏറെ പ്രതീക്ഷയിലാണ്.
‘ലോക‘ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ’ചന്ദ്ര’. ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ‘ലോക’ വേൾഡിലെ സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്ല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കല്ല്ല്യാണി പ്രിയദർശൻ ന് പുറമെ നസ്ലെൻ,ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം പോസ്റ്റർ റിലീസ് സമയത്ത് തന്നെ മലയാള സിനിമ ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത സിനിമറ്റിക് അനുഭവം ഉറപ്പ് നൽകിയിരുന്നു.
ടീസർ റിലീസിന് പിന്നാലെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സിനിമയുടെ അണിയറയിൽ ഛായാഗ്രഹണം: നിമിഷ് രവി, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ സ്ക്രീൻപ്ലേ : ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ ആറ് മരണം. പ്രളയത്തിൽ 100 ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്ന സഹാചര്യത്തിൽ അതീവജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടിവിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
രണ്ട് ദിവസമായി തുടരുന്ന മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടമാണ് മഹാരാഷ്ട്ര സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉൾപ്പടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നുണ്ട്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളുമടക്കം ദുരിതം അമുഭവിക്കുകയാണ്. നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.മഴയും മോശം കാലാവസ്ഥയും കാരണം സെൻട്രൽ റെയിൽവേ ലൈനിലെ ട്രെയിൻ സർവീസുകൾ 20 മുതൽ 30 മിനിറ്റിലധികം വൈകി. ചില ഭാഗങ്ങളിൽ ട്രാക്കുകളിൽ നേരിയ വെള്ളക്കെട്ട് ഉണ്ടായത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി. മഴ മൂലം മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പേടേണ്ട 253 വിമാന സർവീസുകൾ വൈകി.
കൊച്ചി : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി. ലൈംഗിക പീഡന പരാതിയിൽ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോടാണ് ചോദ്യം.ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരുടെയും, സാൻഡി, ചന്ദു സലിം കുമാർ. അരുൺ കുര്യൻ എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്നത്. “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാൻഡി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും അഭിനയിച്ചിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ചിത്രത്തിന്റെ തമിഴ്നാട് റിലീസ് എ ജി എസ് സിനിമാസ് ആണ്. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.
നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായി മാറിയത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും നൽകിയത്. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്
ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ” അങ്കം അട്ടഹാസം ” സിനിമയുടെ ട്രയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ട്രയിലർ മോഹൻലാൽ, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
തലസ്ഥാനനഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായികയാകുന്നത്.
ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. പൂർണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.
ബാനർ – ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ, നിർമ്മാണം – അനിൽകുമാർ ജി, സാമുവൽ മത്തായി (USA), ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, എഡിറ്റിംഗ് – പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന – ഡസ്റ്റൺ അൽഫോൺസ്, ഗായിക – ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം – സൈജു നേമം, കോസ്റ്റ്യും – റാണ പ്രതാപ്, പശ്ചാത്തല സംഗീതം – ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് – ജിഷ്ണു സന്തോഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ
സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ “റാവു ബഹാദൂർ” എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ജിഎംബി എന്റർടൈൻമെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കർ), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം പ്രേക്ഷകരിൽ വളരെയധികം കൗതുകം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ ടീസർ ചിത്രത്തിൻ്റെ പ്രതീക്ഷകളെ മറ്റൊരു തലത്തിലേക്കാണ് കൊണ്ട് പോകുന്നത്.
സത്യദേവിന്റെ വാക്കുകളിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ‘സംശയം ഒരു രാക്ഷസനാണ്’ എന്ന ആശയത്തിൽ ഊന്നിയാണ് സംഭാഷണം ആരംഭിക്കുന്നത്. കഥയ്ക്ക് വ്യത്യസ്തമായ തലങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. ഒന്നിലധികം ഗെറ്റപ്പുകളിലുള്ള സത്യദേവിന്റെ പരിവർത്തനവും ശരീരഭാഷയുമാണ് ഈ ടീസറിനെ വേറിട്ടു നിർത്തുന്ന ഘടകം. അതിശയകരമായ അഭിനയത്തിന് പേരുകേട്ട സത്യദേവിന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ടീസറിലെ ഓരോ ഫ്രെയിമും അതിമനോഹരമായും, ചിത്രത്തിന്റെ വ്യാപ്തിയും ഗുണനിലവാരവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഒരു പീരിയഡ് സിനിമയായി ഒരുക്കിയ ‘റാവു ബഹാദൂർ’, അതിന്റെ ദൃശ്യങ്ങൾ, വിശദാംശങ്ങൾ, കഥപറച്ചിൽ എന്നിവയുമായി പ്രേക്ഷകരെ കഴിഞ്ഞകാലത്തിലേക്കു കൂട്ടികൊണ്ട് പോകുന്നതിനൊപ്പം ഒരു വലിയ ദൃശ്യവിരുന്നു തന്നെയാണ് സമ്മാനിക്കുന്നത്.
സി/ഒ കാഞ്ചരാപാലെം, ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്നിവക്ക് ശേഷം വെങ്കിടേഷ് മഹാ ഒരുക്കിയ “റാവു ബഹാദൂർ” ചരിത്രവും സംസ്കാരവും മനുഷ്യന്റെ ആഴവും സമന്വയിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട സൈക്കോളജിക്കൽ ഡ്രാമയാണ്. തെലുങ്ക് സിനിമയിൽ അപൂർവമായി മാത്രമേ ഇത്തരം ശ്രമങ്ങൾ നടക്കാറുള്ളു. സാർവത്രിക ആകർഷണത്തോടെ ആഗോള പ്രേക്ഷകർക്കായാണ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉയർന്ന നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക നിലവാരം, ആഗോള ആകർഷണം എന്നിവ വാഗ്ദാനം ചെയ്യുന്ന വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ “മേജർ” എന്ന ചിത്രത്തിന് ശേഷം, ഈ ചിത്രം ജിഎംബി എന്റർടൈൻമെന്റിന്റെ നിർമ്മാണത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. 2026 സമ്മറിൽ ഒന്നിലധികം ഭാഷകളിൽ സബ് ടൈറ്റിലോട് ഈ ചിത്രം ആഗോള റിലീസായെത്തും. വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
രചന, സംവിധാനം, എഡിറ്റർ- വെങ്കിടേഷ് മഹാ, അവതരണം- മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജിഎംബി എന്റർടെയ്ൻമെന്റ്, നിർമ്മാതാക്കൾ- ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷൻ ബാനറുകൾ- എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് യാദവ് ബി, ഛായാഗ്രഹണം- കാർത്തിക് പർമാർ, സംഗീതം- സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ- രോഹൻ സിംഗ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ
നാട്ടിലെത്തിയ ഒരു തമിഴ് പെൺകുട്ടി, അവൾക്ക് പുറകെ വട്ടമിടുന്ന നാലഞ്ച് ചെറുപ്പക്കാർ, അവരിലൊരുവന്‍റെ ജീവിത സംഘർഷങ്ങൾ…ഇവയൊക്കെ മുൻനിർത്തി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന അർജുൻ അശോകൻ നായകനായെത്തുന്ന ‘തലവര’യിലെ ഏറെ വ്യത്യസ്തമായ തമിഴ് ഗാനത്തിന്‍റെ സോങ് ടീസർ പുറത്തിറങ്ങി. ‘നിലാ നിലാ നീ കേള്…ഇദയം തിരിന്ത് പാറ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനും സംഗീതം വിജയാനന്ദും പാടിയിരിക്കുന്നത് അനന്തുവും ആണ്. ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിലെത്തും.
പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയിൽ എത്തുന്നത് എന്നതാണ് പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്യുന്നത്.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെ ‘ഇലകൊഴിയേ…’ എന്ന് തുടങ്ങുന്ന ഗാനവും ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
പ്രശസ്ത എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടി ജോസ് വിവാഹിതനായി. ആന്‍ ആണ് വധു. “ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങ്” എന്ന് ജോസഫ് അന്നക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു, വിവാഹ വിവരം അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിനൊപ്പം, പള്ളിയിൽ നിന്നുള്ള ഒരു മനോഹര ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
ചടങ്ങിൽ ജോസഫിന്റെ കുടുംബവും, വധുവിന്റെ കുടുംബവും, വിവാഹം നടത്തിയ പുരോഹിതരായ സുഹൃത്തുക്കളും, “ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും കുടുംബവും” മാത്രമാണ് പങ്കെടുത്തത് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. “ആരോ പറഞ്ഞതുപോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം,” എന്ന അർത്ഥഗർഭമായ വാചകവും ജോസഫ് തന്റെ കുറിപ്പിൽ പങ്കുവച്ചു.
എഴുത്തുകാരനും റേഡിയോ ജോക്കിയുമായി പ്രശസ്തനായ ജോസഫ് അന്നക്കുട്ടി ജോസ്, മലയാള സിനിമയിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. വിജയ് സൂപ്പറും പൗർണമിയും, ദി ഗാംബ്ലർ, സകലകലാശാല, ചതുരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.