തങ്ങളുടെ ഏറ്റവും ചെറിയ ഓൾ-ഇലക്ട്രിക് വാഹനമായ ‘എൻ-വൺ ഇ’ ഔദ്യോഗികമായി അനാച്ഛാദനം ചെയ്ത് ഹോണ്ട. ഈ പുതിയ കെയ് കാർ സെപ്റ്റംബർ മുതൽ ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തും. അതേ മാസം മ്യൂണിക്കിൽ നടക്കുന്ന IAA മൊബിലിറ്റി ഷോയിലും യൂറോപ്യൻ അരങ്ങേറ്റം ഷെഡ്യൂൾ ചെയ്‌തിരിക്കും.
പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന മോഡലിന്റെ രൂപകൽപ്പനയിലാണ് N-One e നിർമ്മിച്ചിരിക്കുന്നത്. ബോക്സി സിലൗറ്റ്, ഉയർന്ന മേൽക്കൂര, ചെറിയ ചക്രങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. വിശദമായ സവിശേഷതകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെ. എങ്കിലും എൻ-വൺ ഇ യ്ക്ക് 3,400 മില്ലിമീറ്ററിൽ താഴെ നീളവും 63 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പവർട്രെയിൻ ഈ വർഷം ആദ്യം ഹോണ്ട വെളിപ്പെടുത്തിയ എൻ-വാൻ ഇ യുമായി പങ്കിടാൻ സാധ്യതയുണ്ട്. ഇത് 245 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല 50 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു. വലിപ്പം കുറവായതിനാൽ എൻ-വൺ ഇയ്ക്ക് സമാനമായതോ അൽപ്പം മികച്ചതോ ആയ റേഞ്ച് നൽകാൻ കഴിയും.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പിആർഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.
തിരുവനന്തപുരം: ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.
2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായി.
തലശ്ശേരി താലൂക്കിലെ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളു. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്‍റെയും റവന്യു വകുപ്പിന്‍റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂമി സൗജന്യ നിരക്കിൽ ലഭ്യമാക്കണം. മറ്റ് വകുപ്പുകൾ/ സംഘടനകൾ കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജെന്റ്റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാനെന്നും യോഗം തീരുമാനിച്ചു.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിന് വീരമൃത്യു. ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തടയുന്നതിനിടയിലാണ് സൈനികന് ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്ത് കനത്ത തെരച്ചിൽ തുടരുകയാണ്.
1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് ആ വർഷത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു.
26 വർഷങ്ങൾക്ക് ശേഷം, ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “സാഹസം” എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരേയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു. ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.
ബോളിവുഡ് സംഗീത ലോകത്തെ വിസ്മയമായി ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത നൂറൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വൈറൽ സഹോദരിമാർ മലയാളത്തിലേക്ക്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യിലെ പ്രൊമോ ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോതി നൂറൻ, സുൽത്താന നൂറൻ എന്നീ പേരുകളിലുള്ള ഇവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കുന്നത്. ആഗസ്റ്റ് 15നാണ് കല്യാണിയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങാനിരിക്കുന്നത്.
എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ സൂഫി ഗായികമാരായ നൂറൻ സിസ്റ്റേഴ്സ് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇവർ ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ ഏറെ പ്രതീക്ഷയിലാണ്.
ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്
തിരുവനന്തപുരം ∙ ഓണക്കാലത്ത് മഞ്ഞകാർഡ് (AAY) കൈവശമുള്ള കുടുംബങ്ങൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ 4-ന് അവസാനിക്കും.
കോതമംഗലം: എറണാകുളം കോതമംഗലത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം സ്വദേശി സോനാ എൽദോസിന്റെ ആത്മഹത്യയിൽ പറവൂർ സ്വദേശി റമീസിനെതിരെയാണ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പ്രതി സോനയെ മർദിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.റമീസ് മുൻപും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സോനയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തന്നെ മതം മാറാൻ നിർബന്ധിച്ചെന്നും മതം മാറാൻ തയ്യാറായ ശേഷവും റമീസിന്റെ വീട്ടുകാർ ഉപദ്രവിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപാകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തിയ എയർ ഇന്ത്യ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് മുഖ്യ അഭിഭാഷകൻ മൈക്ക് ആൻഡ്രൂസ് രംഗത്ത്. നിലവിൽ ഡ്രൈീംലൈനർ എവൺ 171 വിമാനാപകടത്തിൽ 65 കുടുംബങ്ങൾക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നത് മൈക്ക് ആൻഡ്രൂസാണ്. കാലതാമസത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രത്തൻ ടാറ്റ ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ ഒരിക്കലും ഈ സമീപനം ഉണ്ടാകുമായിരുന്നില്ല. മനുഷത്വത്തിന് മൂല്യം നൽകുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മൈക്ക് ഓർമിപ്പിച്ചു. ദു:ഖിതരായ എത്രയോ കുടുംബംഗങ്ങളെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് രത്തൻ ടാറ്റ. അത് അമേരിക്കയിലെ ആളുകൾക്ക് പോലും അറിയാവുന്ന കാര്യമാണ്.
അദ്ദേഹത്തിന്റെ ജോലിയിലെ നീതിപരമായ ഇടപെടലിനെ കുറിച്ചും ജീവനക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ കുറിച്ചും ഓർമിപ്പിച്ചതു കൊണ്ടുമാണ് വിമർശനം തുടർന്നത്. കിടപ്പിലായ ഒരമ്മയുടെ ഏകമകനാണ് വിമാനദുരന്തത്തിൽ ലോകത്തോട് വിടപറഞ്ഞത്. അവരുടെ അത്താണിയാണ് നഷ്ടപ്പെട്ടത്. ദുരിതനുഭവിക്കുന്ന ആ മാതാവിന് നഷ്ടപരിഹാരം എളുപ്പമാക്കേണ്ടത് എയർ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഇന്ന് രത്തൻ ടാറ്റ ഉണ്ടായിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥർ നടപടി നേരിട്ടേനെയെന്നും മൈക്ക് ഓർമിപ്പിച്ചു. വിമാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് യുഎസ് അഭിഭാഷകൻ മാധ്യമങ്ങളോട് ആവർത്തിക്കുകയും ചെയ്തു. എയർ ഇന്ത്യ അപകടത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ, മോൺട്രിയൽ കൺവെൻഷന്റെ പരിധിയിൽ വരാൻ സാധ്യതയുണ്ട്. അപകടത്തിൽ മരണപ്പെട്ട 229 യാത്രക്കാരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇടക്കാല നഷ്ടപരിഹാരമായിരുന്നു എയർ ഇന്ത്യ പ്രഖ്യാപിച്ചത്. തുക വൈകുന്നതിലെ കാലതാമസത്തിന് എതിരായാണ് പ്രതിഷേധം ഉയരുന്നത്.
If Ratan Tata were alive, this approach would never have happened.
ചെന്നൈ: ഓപ്പറേഷൻ സിന്ദൂരിറിൽ ഇന്ത്യയുടെ വിജയം വീണ്ടും ആവർത്തിച്ച് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. പവൽഗാമിനുള്ള തിരിച്ചടിയിൽ എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കു എന്നായിരുന്നു രാഷ്ട്രീയ നേതൃത്വം ഞങ്ങളോട് ആവശ്യപ്പെട്ടതെന്നും കരസേനാ തലവന്റെ പ്രതികരണം. ഓപ്പറേഷൻ സിന്ദൂർ കനത്ത നാശമാണ് പാകിസ്ഥാന് വിതച്ചത്. ഒരു ചതുരംഗ കളി പോലെയാണ് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നത്. പരമ്പരാഗതമായ ദൗത്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനെന്ന് കരസേനാ മേധാവി ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്റെ വിജയ വാദം പ്രഹസനവും കണ്ണിൽ പൊടിയിടൽ മാത്രമാണെ്. ശത്രൂവിന്റെ അടുത്ത നീക്കത്തെ കുറിച്ച് യാതൊരു സൂചനയുമില്ലാതെയാണ് ഇരുവിഭാഗവും പോരാടിയത്. പക്ഷേ ഇന്ത്യ പാകിസ്ഥാന് ചെക്ക് മേറ്റ് നൽകി ഒടുവിൽ വിജയം ഉറപ്പിക്കുകയായിരുന്നു. പോരാട്ടത്തിൽ വിജയിക്കാൻ പാകിസ്ഥാൻ പല മാർഗങ്ങളും സ്വീകരിച്ചു. പിന്നീട് വിജയിച്ചതായി ലോകത്തെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കരസേനാ മേധാവി അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള പാക് സർക്കാരിന്റെ നീക്കം തന്നെ പാകിസ്ഥാൻ സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടത്തിൽ ശത്രു രാജ്യത്തിന്റ അഞ്ച് പോർ വിമാനങ്ങൾ തകർത്തതായി എയർമാർഷലും പ്രതികരിച്ചിരുന്നു. ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തരിച്ചടിയാണ് നൽകിയത്. പിന്നാലെ പാക് ഷെല്ലാക്രമണങ്ങൾ ഇന്ത്യക്ക് നേരെയുണ്ടായതും തിരിച്ചടിയുടെ വ്യാപ്തി കൂട്ടി. പാകിസ്ഥാന്റെ തന്ത്രപ്രധാനപ്പെട്ട സൈനികകേന്ദ്രങ്ങളും , എയർഫീൽഡും, കറാച്ചി വ്യോമത്താവളം അടക്കം തകർത്തതായി പിന്നീട് ഇന്ത്യ വിശദീകരിച്ചു. ബ്രഹ്മോസ് സൂപ്പർ സോണിക്ക് മിസൈൽ ഉപയോഗിച്ച് നടത്തിയ തിരിച്ചടിയും നിർണായകമായിരുന്നു.
Army Chief Upendra Dwivedi reiterates India’s success in Operation Sindoor
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സന്നിധാനം പി.ഒ. യുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേർന്നാണ്,
സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
170-ലധികം സിനിമകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബഹുമുഖ തമിഴ് നടൻ യോഗി ബാബുവും, കന്നഡ സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വർഷ വിശ്വനാഥും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിതാര, പ്രമോദ് ഷെട്ടി, മൂന്നാർ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിൻ ഹസ്സൻ, വിനോദ് സാഗർ, കൽക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മൺ, മധു റാവു തുടങ്ങിയവരും സഹതാരങ്ങളിൽ ഉൾപ്പെടുന്നു.
ശബരിമല അയ്യപ്പ ക്ഷേത്രം, പമ്പ, കേരളത്തിലെ എരുമേലി, തമിഴ്നാട്ടിലെ ചെന്നൈ, പൊള്ളാച്ചി എന്നിവയുൾപ്പെടെ പ്രശസ്തമായ സ്ഥലങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ശക്തമായ മനുഷ്യ വികാരങ്ങളിൽ വേരൂന്നിയ ഈ കഥ ശബരിമലയിലേക്ക് പോകുന്ന ഭക്തർ നേരിടുന്ന ഒരു അപ്രതീക്ഷിത സംഭവത്തെയും തുടർന്നുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളെയും പിന്തുടരുന്നു. ആഖ്യാനാധിഷ്ഠിത സമീപനവും ആഴത്തിലുള്ള വൈകാരിക ബന്ധവും ഉള്ള ഈ ചിത്രം ശക്തമായ ഒരു സിനിമാറ്റിക് യാത്ര ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
തിരക്കഥയും കഥയും അജിനു അയ്യപ്പൻ തയ്യാറാക്കിയിരിക്കുന്നു, സംഗീതം എജിആർ ആണ്. വിനോദ് ഭാരതി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, പികെ എഡിറ്റിംഗ് നിർവഹിക്കുന്നു. വിജയ് തെന്നരസു (കലാ സംവിധായകൻ), മെട്രോ മഹേഷ് (സ്റ്റണ്ട്സ്), ജോയ് മതി (ഡാൻസ് കൊറിയോഗ്രഫി), നടരാജ് (വസ്ത്രാലങ്കാരം), മോഹൻ രാജൻ (ഗാനങ്ങൾ) എന്നിവരും സാങ്കേതിക സംഘത്തിലുണ്ട്.
തമിഴ്, കന്നഡ, തുളു, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരു പാൻ-ഇന്ത്യൻ ചിത്രമായി നിർമ്മിച്ച സന്നിധാനം പി.ഒഉടൻ റിലീസിന് തയ്യാറെടുക്കുന്നു. ഔദ്യോഗിക തീയതി പ്രഖ്യാപിക്കും.
കാസ്റ്റ്: യോഗി ബാബു, രൂപേഷ് ഷെട്ടി, സിതാര, പ്രമോദ് ഷെട്ടി, വർഷ വിശ്വനാഥ്, മൂന്നാർ രമേഷ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിൻ ഹസൻ, വിനോദ് സാഗർ, കൽക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മൺ, മധു റാവു.
ക്രൂ: സംഭാഷണവും സംവിധാനവും – അമുത സാരഥി കഥയും തിരക്കഥയും – അജിനു അയ്യപ്പൻ നിർമ്മാതാക്കൾ – മധു റാവു, വി വിവേകാനന്ദൻ & ഷബീർ പത്താൻ ബാനർ – സർവത സിനി ഗാരേജ് & ഷിമോഗ ക്രിയേഷൻസ് DOP – വിനോദ് ഭാരതി സംഗീതം – അരുൺ രാജ് എഡിറ്റർ – പി.കെ കലാസംവിധാനം – വിജയ് തെന്നരസു സഹസംവിധായകർ – ഷക്കി അശോക് & സുജേഷ് ആനി ഈപ്പൻ സ്റ്റണ്ട് – മെട്രോ മഹേഷ് ഗാനരചന – മോഹൻ രാജൻ ഡാൻസ് കൊറിയോഗ്രാഫർ – ജോയ് മതി കോസ്റ്റ്യൂം ഡിസൈനർ – നടരാജ് മേക്കപ്പ് – സി ഷിബുകുമാർ പ്രൊഡക്ഷൻ കൺട്രോളർമാർ – റിച്ചാർഡ് & ഡി മുരുകൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിലോക് ഷെട്ടി അസോസിയേറ്റ് ഡയറക്ടർമാർ – മുത്തു വിജയൻ, രാജാ സബാപതി, രാജാറാം അസിസ്റ്റൻ്റ് ഡയറക്ടർമാർ – അഗ്നി മഹേന്ദ്രൻ, ശരവണൻ ജീവ ഡിസൈനർ – വി എം ശിവകുമാർ സ്റ്റിൽസ് – റെനി പിആർഒ – ശബരി
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ – ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ , കലാസംവിധായകൻ – ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ – യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് – സുജിത്ത് സുരേഷ്.