HomeEntertainment"നമ്മൾ സ്വയം തിരുത്തണം"'അമ്മ' യോഗത്തിൽ മോഹൻലാൽ നടത്തിയ വികാരാധീനമായ പ്രസംഗം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ

“നമ്മൾ സ്വയം തിരുത്തണം”‘അമ്മ’ യോഗത്തിൽ മോഹൻലാൽ നടത്തിയ വികാരാധീനമായ പ്രസംഗം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നാടകീയ രംഗങ്ങളും കൂട്ടരാജിയും അരങ്ങേറുന്നതിനിടെ, മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ നടത്തിയ വികാരാധീനമായ പ്രസംഗത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ. യോഗത്തിൽ മോഹൻലാൽ സംസാരിച്ച കാര്യങ്ങൾ തന്റെ ഓർമ്മയിൽ നിന്ന് പങ്കുവെക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീരാമൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

നാം എല്ലാവരും ആത്മവിമർശനത്തിന് തയ്യാറാവണമെന്നും, സ്വയം തിരുത്തി കൂടുതൽ നല്ല മനുഷ്യരാവാൻ നമുക്ക് കഴിയണമെന്നും മോഹൻലാൽ പ്രസംഗത്തിൽ ആഹ്വാനം ചെയ്തതായി ശ്രീരാമൻ കുറിക്കുന്നു.

വി.കെ. ശ്രീരാമൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

“മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോവാനാവാതെ വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിന് നമുക്കാവുന്നുണ്ട് ഇപ്പോൾ. മറ്റ് ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.

ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മവിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കൂടുതൽ നല്ല മനുഷ്യരാവാനും നമുക്ക് കഴിയണം.”

താൻ ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതായതിനാൽ വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാമെന്നും എന്നാൽ പറഞ്ഞതിന്റെ പൊരുൾ ഇതാണെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പുതിയ പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയും കൂട്ടത്തോടെ രാജിവെച്ചിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കൂടെയുള്ളവരുടെ വേർപാടുകളെക്കുറിച്ചും മോഹൻലാൽ വികാരാധീനനായി സംസാരിച്ചത്.

VK Sreeraman Shares Mohanlal’s Emotional Speech Amid AMMA Crisis

RELATED ARTICLES
- Advertisment -
Google search engine

Most Popular