HomeNewsശ്വേതാ മേനോനും കുക്കു പരമേശ്വരനും ഇനി അമ്മയെ നയിക്കും

ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഇനി അമ്മയെ നയിക്കും

കൊച്ചി: ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഇനി താരസംഘടനയായ അമ്മയെ നയിക്കും. സംഘടനയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു വനിതാ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ലഭിക്കുന്നത്. നടൻ ദേവനെ 27 വോട്ടുകൾക്കാണു ശ്വേത തോൽപ്പിച്ചത്. രവീന്ദ്രനെതിരെ കുക്കുവിന്റെ ജയം 37 വോട്ടിനും. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. പുതിയ ഭരണസമിതിയിൽ 8 വനിതകളുണ്ട്.

12 താരങ്ങളാണ് എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണ സീറ്റുകളിൽ മത്സരിച്ച സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വിജയിച്ചു. നടി സജിത ബേട്ടി പരാജയപ്പെട്ടു. ജനറൽ സീറ്റുകളിൽ മത്സരിച്ച കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവി‍ഡ് രാജ്, സിജോയ് വർഗീസ് എന്നിവരും വിജയിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായി. നന്ദു പൊതുവാൾ പരാജയപ്പെട്ടു. 257 വോട്ട് നേടിയ കൈലാഷിനാണ് എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

amma latest news, shwetha menon won

RELATED ARTICLES
- Advertisment -

Most Popular