
തങ്ങളുടെ ഏറ്റവും ചെറിയ ഓൾ-ഇലക്ട്രിക് വാഹനമായ ‘എൻ-വൺ ഇ’ ഔദ്യോഗികമായി അനാച്ഛാദനം ചെയ്ത് ഹോണ്ട. ഈ പുതിയ കെയ് കാർ സെപ്റ്റംബർ മുതൽ ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തും. അതേ മാസം മ്യൂണിക്കിൽ നടക്കുന്ന IAA മൊബിലിറ്റി ഷോയിലും യൂറോപ്യൻ അരങ്ങേറ്റം ഷെഡ്യൂൾ ചെയ്‌തിരിക്കും.
പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന മോഡലിന്റെ രൂപകൽപ്പനയിലാണ് N-One e നിർമ്മിച്ചിരിക്കുന്നത്. ബോക്സി സിലൗറ്റ്, ഉയർന്ന മേൽക്കൂര, ചെറിയ ചക്രങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. വിശദമായ സവിശേഷതകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെ. എങ്കിലും എൻ-വൺ ഇ യ്ക്ക് 3,400 മില്ലിമീറ്ററിൽ താഴെ നീളവും 63 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിന്റെ പവർട്രെയിൻ ഈ വർഷം ആദ്യം ഹോണ്ട വെളിപ്പെടുത്തിയ എൻ-വാൻ ഇ യുമായി പങ്കിടാൻ സാധ്യതയുണ്ട്. ഇത് 245 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല 50 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു. വലിപ്പം കുറവായതിനാൽ എൻ-വൺ ഇയ്ക്ക് സമാനമായതോ അൽപ്പം മികച്ചതോ ആയ റേഞ്ച് നൽകാൻ കഴിയും.
Honda Small car
