ആരോഗ്യത്തിന് ചില അറിവുകൾ

നമ്മുടെ ജീവിത ശൈലിക്കും ആഹാരത്തിനുമെല്ലാം ഇന്ന് മാറ്റങ്ങൾ ഉണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ആരോഗ്യത്തോടിരിക്കാൻ ചില ആഹാര രീതികൾ പരിചയപ്പെടാം.

ഫലങ്ങൾ

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ ആദ്യം കഴിക്കേണ്ടത് ഏതെങ്കിലും ഫലങ്ങളാണ്. ആ ഫലം ഒരു ആപ്പിളായാൽ അത്രയും നല്ലത്. പഴവർഗ്ഗത്തിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് പെട്ടന്ന് ഊർജം നൽകുന്നു. പഴച്ചാറുകുടിച്ചാലും മതിയാകും.

ഒരു ദിവസം മൂന്ന് പഴവർഗ്ഗങ്ങളെങ്കിലും കഴിക്കുക. പഴവർഗങ്ങളിൽ വൈറ്റമിനുകൾ, മിനറലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

സലാഡ് 

ഭക്ഷണത്തിനൊപ്പം പാചകം ചെയ്യാത്ത പച്ചക്കറികൾ അടങ്ങിയ സലാഡ് കഴിക്കുക. ഇവയിൽ നിന്ന് ശരീരത്തിനാവശ്യമായ നാരുകളും പോഷകങ്ങളും ലഭിക്കുന്നു. ശരീരത്തിൽ കടക്കുന്ന വിഷാoശങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റീ ഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

പച്ചിലകൾ

പച്ചിലകളിൽ ധാരാളം ഇരുമ്പ്സത്ത് അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, പലതരം ലവണങ്ങൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. അതിനാൽ ചീരയും മറ്റു ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.

അമിതഭക്ഷണം പാടില്ല

വ്യായാമം ചെയ്യുന്നു എന്നതിനാൽ അമിത ഭക്ഷണം കഴിക്കരുത്. വ്യായാമം അമിത ഭക്ഷണം കഴിക്കാനുള്ള ലൈസൻസ് അല്ല.

സാവധാനം ഭക്ഷണം കഴിക്കുക 

ഭക്ഷണം സാവധാനം സമയമെടുത്തു കഴിക്കുക. ഭക്ഷണം തൃപ്തിയായി എന്ന തോന്നലുളവാകാൻ കുറഞ്ഞത് ഇരുപതു മിനിറ്റുകളെങ്കിലും വേണം.

ശുദ്ധജലം 

രാവിലെ ഉണർന്നുകഴിഞ്ഞാൽ നല്ലൊരു ഗ്ലാസ് ശുദ്ധജലം കുടിക്കുക. ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം.

മാതളനാരങ്ങ, തൈരും ബട്ടർമിൽക്കും, കോവയ്ക്ക, മല്ലിയില, ചീര എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. കൂടാതെ ശ്വസോച്ഛാസവുമായി ബന്ധപ്പെട്ട ബ്രീത്തിoഗ് ടെക്നിക്കുകൾ ശീലിക്കുക.

admin:
Related Post