തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 97.84 ശതമാനം വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി. 4,41,103 പേർ പരീക്ഷ എഴുതിയതിൽ 4,31,162 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണത്തെ വിജയം.
വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ 99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ലയിൽ 93.87ശതമാനം. ഏറ്റവും കൂടുതൽ എപ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. 1,176 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 517 എണ്ണം സർക്കാർ സ്കൂളുകളാണ്.
98.6 ശതമാനമാണ് ടിഎച്ച്എസ്എൽസിയിൽ വിജയം. 3,2799 പേർ പരീക്ഷ എഴുതിയതിൽ 3,234 പേർ വിജയം നേടി.
മേയ് പത്ത് വരെ റീവാലുവേഷനു അപേക്ഷിക്കാം. മെയ് 21 മുതൽ 25വരെ സേ പരീക്ഷകൾ നടക്കും. പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ മെയ് 9 ന് തുടങ്ങും.
