ബിജെപി കർണാടകയിൽ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം

ന്യൂഡൽഹി: കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി നിർദ്ദേശം. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.  ജ​​​​സ്റ്റീ​​​​സുമാരായ എ.​​​​കെ. സി​​​ക്രി, അ​​​​ശോ​​​​ക് ഭൂ​​​​ഷ​​​​ൺ, എ​​​​സ്.​​​​എ.​​​​ബോ​​​​ബ്ഡെ​​​​ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യംആകാംക്ഷയോടെ കാത്തിരുന്ന ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

ഭൂരിപക്ഷം തെളിയിക്കാതെ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത്കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം കോടതിയിൽ വിലപ്പോയില്ല. താങ്കളാഴ്ച വരെ സമയമാണ് ബിജെപി ആവശ്യപ്പെട്ടത്. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. എന്നാൽ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയില്ല.

സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സുപ്രധാനമായ ഒരു തീരുമാനവും എടുക്കാൻ പാടില്ലെന്ന് യെദിയൂരപ്പയ്ക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തും. മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയോഗിക്കണമെന്നും എംഎൽഎമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാ സൗകര്യവും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

admin:
Related Post