വൺ പ്ലസ് 6 ഇന്ത്യൻ വിപണിയിൽ വില 34999 രൂപ

ചൈനീസ് ഫോൺ നിർമാതാക്കളായ വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വൺ പ്ലസ് 6 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .6 ജിബി 8ജിബി റാംമ്മിലാണു ഈ പുതിയ മോഡലുകൾ എത്തിയിരിക്കുന്നത് .അതുപോലെതന്നെ 64/128/256 സ്റ്റോറേജ്  മോഡലുകളുമാണ്  ഇതിനുള്ളത് .

ക്യാമറകൾ

ക്യാമറാകൾക്ക് മുൻഗണന നൽകികൊണ്ട് ഇറക്കിയിരിക്കുന്ന ഒരുമോഡൽ തന്നയാണ് വൺ പ്ലസ് 6 . ഇരട്ട ക്യാമറാ സംവിധാനത്തിലുള്ള 20 മെഗാപിക്സലിന്റെയും 16 മെഗാപിക്സലിന്റെയും  പിൻ ക്യാമറകളാണ് ഇതിനുള്ളത് . സെല്ഫി ക്യാമറ 16 മെഗാപിക്സലാണ് .സോണി  ഐ എം എക്സ്  519 സോണി  ഐ എം എക്സ് 376K സെന്സറുകളാണ് പിൻ ക്യാമറയിൽ  ഉപയോഗിച്ചിരിക്കുന്നത് .സോണി  ഐ എം എക്സ് 371 സെന്സറാണ് സെല്ഫി ക്യാമറയിൽ ഉള്ളത് .

വോഗ് മാഗസിനിന്റെ 2018 മെയ് മാസത്തെ ലക്കത്തിൽ  അതിഥി റാവു ഹൈദാരിയുടെ കവര്‍ ഫോട്ടോ എടുത്തിരിക്കുന്നത് വൺ പ്ലസ് 6ന്റെ  ഡ്യൂവൽ പിൻ ക്യാമറകൾ ഉപയോഗിച്ചായിരുന്നു .പ്രശസ്ത ഫോട്ടോഗ്രാഫര്‍ എറിക്കോസ് ആന്‍ഡ്രിഓയാണ് ചിതങ്ങള്‍ പകര്‍ത്തിയത് .പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കാവുന്ന രീതിയിൽ തന്നെയാണ് വൺ പ്ലസ് 6 ഇറക്കിയിരിക്കുന്നത് .ഡ്യൂവൽ ഫ്ലാഷ് ആണ് കമ്പിനി ഇതിനു നൽകിയിരിക്കുന്നത് .പോർട്രെയിറ്റ്, പ്രോ മോഡ്, പനോരമ, എച്ച്ഡിആർ, എച്ച്Q, ഡൈനാമിക്ക് ഡെണോയിസ്, ക്ലിയർ ഇമേജ്, റോ ഇമേജ് എന്നീ മോഡുകൾ ഇതിൽ നൽകിയിട്ടുണ്ട് .

വൺ പ്ലസ് 6ൽ എടുത്ത ചിത്രങ്ങൾ കാണാം .

ചിത്രങ്ങൾ കണ്ടാൽ തന്നെ മനസിലാകും ഇതിന്റെ ക്യാമറകളുടെ ക്വാളിറ്റി . അപേർച്ചർ f/1.7 നല്കിയിരിക്കുന്നതിനാൽ വെളിച്ചക്കുറവിലും നല്ല ചിത്രങ്ങൾ എടുക്കാൻ ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ സഹായിക്കുന്നു .അതുപോലെതന്നെ ഇതിന്റെ 4K വീഡിയോ 60fps റെക്കോർഡിങ് ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് . വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി പ്രതേകം സോഫ്ട്‍വെയറും ഇതിൽ നൽകിയിട്ടുണ്ട് .

പെർഫോമൻസ് & സോഫ്റ്റ് വെയർ

രണ്ടാമതായി എടുത്തുപറയേണ്ടത് ഇതിന്റെ ഇതിന്റെ പെർഫോമൻസ് ആണ്.വൺ പ്ലസ്6 നെ കമ്പിനി താരതമ്യപ്പെടുത്തുന്നത് സാംസങ് എസ് 9നും , വൺ പ്ലസ് 5T  യും, ഐഫോൺ എക്സ് മായാണ് .സോഫ്ട്‍വെയറുകൾ ഓപ്പണാകുന്നതിന്റെ വേഗത വെച്ച് നോക്കുമ്പോൾ വൺ പ്ലസ്6 ആണ് മുന്നിൽ .

6 ജിബി 8ജിബി റാംമ്മിലാണ് വൺ പ്ലസ് 6 പുറത്തിറക്കിയിരിക്കുന്നത് .ക്വാൽകോം സ്നാപ്ഡ്രാഗൺ 845 എസ്.ഒ.സി പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .വൺ പ്ലസ് 6 ഈ മോഡലുകൾക്ക് നൽകിയിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഓക്സിജൻ ഒ എസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 8.1 ഓറിയോയാണ് . മറ്റൊരു പ്രതേകത ഗെയിംസ് ഇഷ്ട്ടപെടുന്നവർക്കായി പ്രതേകം ഗെയ്മിങ് മോഡ് നൽകിയിട്ടുണ്ട് എന്നതാണ് .

ഡിസ്പ്ലേ & ഡിസൈൻ 

6.28  ഇഞ്ചിന്റെ ഫുൾ ഒപ്റ്റിക്ക് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്. 19:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത്. 2280 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നത്. 2.5D കോർണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .സ്‌ക്രാച്ചാസ്സുകളിൽ നിന്ന് ഇത് സംരക്ഷിക്കും .

ബാറ്ററി 

3300  എം. എ.എച്ച്. നോൺ റീമൂവബിൾ  5V 4A ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.ഇതിനാൽ നല്ല രീതിയിൽ തന്നെ ഗെയിമുകളും അതുപോലെതന്നെ വീഡിയോകളും ആസ്വദിക്കുവാൻ സാധിക്കും .

സുരക്ഷ 

ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സെൻസറും നൽകിയിട്ടുണ്ട് .

മറ്റു പ്രധാന സവിശേഷതകൾ 

വൺ പ്ലസ് 6ൽ  ആക്സിലറോമീറ്റർ സെൻസറും, ഗ്യോസ്ക്കോപ്പ് സെൻസറും, RGB ആംബിയന്റ് ലൈറ്റ് സെൻസറും, ഇലക്ട്രോണിക് കോംപസ് സെൻസറും കമ്പിനി നൽകിയിട്ടുണ്ട് . USB 2.0 യാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഡ്യൂവൽ നാനോ സിം സ്ലോട്ടാണ് കമ്പിനി ഇതിൽ നൽകിയിരിക്കുന്നത് .മിറർ ബ്ലാക്ക് / മിഡ്നറ്റ് ബ്ലാക്ക് / സിൽക്ക് വൈറ്റ് എന്നീ നിറങ്ങളിലാണ് കമ്പിനി വൺ പ്ലസ് 6 പുറത്തിറക്കിയിരിക്കുന്നത് .

വില 

6ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 34999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 39999 രൂപയുമാണ് .കൂടാതെ  ലിമിറ്റഡ് എഡിഷനായ 8 ജിബി റാം 256  ജിബി സ്റ്റോറേജ് വൺ പ്ലസ് 6 അവൻഞ്ചർ മോഡലിന് 44999 രൂപയാണ് വിപണി വില .ആമസോൺ ഇന്ത്യ വഴി ഫോൺ വാങ്ങാവുന്നതാണ്  .ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവർക്കായി മെയ് 21 മുതൽ പ്രതേകം ഓഫറുകൾ കമ്പിനി നൽകുന്നുണ്ട് .മെയ് 22 മുതലായിരിക്കും വില്പന ആരംഭിക്കുക .

വൺ പ്ലസ് 6 ഇറക്കിയതിന്റെ കൂടതന്നെ കമ്പിനി തങ്ങളുടെ പുതിയ  വയർലസ് ഇയർ ഫോണുo പുറത്തിറക്കി .10 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ ഇത് ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വില 3999 രൂപയാണ് .

admin:
Related Post