ശനി. മേയ് 28th, 2022

കേരളത്തിൽ ശക്തമായി ചുവടുറപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാർ. തുടരെയുള്ള രണ്ട് ഗംഭീര റിലീസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്കായി ‘ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം’ എന്ന പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായ നിവിൻ പോളിയുടെ കനകം കാമിനി കലഹവും അടുത്തിടെ റിലീസായ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.

‘ഡിസ്‌നി ഡേ’ ആയ നവംബർ 12ന് അർദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.
 
മറ്റ് OTT പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് അല്പം വൈകിയാണ് ഡിസ്‌നി+ഹോട്ട്സ്റ്റർ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലും ഈ കുറഞ്ഞ കാലയളവിൽ തന്നെ സബ്സ്ക്രിപ്ഷനിലും കാഴ്ചക്കാരിലും വൻ കുതിപ്പാണ് ഇവർ നേടിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമൂഹ മാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ് സീരീസുകളുടെയും അറിയിപ്പുകളും പരസ്യങ്ങളും ഈ ചാനലുകളിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയുടെ ട്രെയ്ലർ റിലീസ് ഈ വരുന്ന ജനുവരി 6ന് തങ്ങളുടെ പുതിയ യൂട്യൂബ് ചാനലിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
 
സിനിമാ ആസ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യവിസ്മയങ്ങൾ സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളി പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇതിന്റെയെല്ലാം വിശദവിവരങ്ങൾ ഇനി മുതൽ ഈ സമൂഹമാധ്യമ പേജുകളിലൂടെ അതാത് സമയങ്ങളായിൽ കമ്പനി പുറത്തു വിടുമെന്നും അധികൃതർ സൂചന നൽകി.
 
ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം അക്കൗണ്ടുകളുടെ വിശദാംശങ്ങൾ :
 
https://www.youtube.com/c/DisneyPlusHotstarMalayalam
 
https://www.facebook.com/DisneyPlusHotstarMalayalam
 
https://www.instagram.com/disneyplushotstarmalayalam/
 
https://twitter.com/DisneyplusHSMal


‘Disney + Hotstar Malayalam’ to make a strong presence in Kerala

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo