ശനി. മേയ് 28th, 2022

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രത്തിന്റെ ട്രൈലർ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടോവിനോ തോമസിന്റെയും ഓദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.


അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. ബി.ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കർമ്മ എന്നിവർ ചേർന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പ്രൊഡക്ഷൻ കോർഡിനേറ്റർ: പ്രിവിൻ വിനീഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് മംഗലത്ത്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌: കൈലാഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് എബ്രഹാം, സനൽ വി ദേവൻ, ആർട്ട്‌: ശ്യാം കാർത്തികേയൻ, കോസ്ട്യും: സുനിൽ റഹ്മാൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: മാഫിയ ശശി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, വി.എഫ്.എക്സ്: ടോണി മഗ്‌മൈത്, ടൈറ്റിൽ ഡിസൈൻ: കിഷോർ ബാബു വുഡ്, പബ്ലിസിറ്റി ഡിസൈൻ: സജേഷ് പാലായ്, സ്റ്റിൽസ്: സിബി ചീരൻ, പി.ആർ.ഒ: വാഴൂർ ജോസ്,പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo