
നടി ഹരിത ജി നായർ വിവാഹമോചിതയാകുന്നു, ഒന്നരവർഷമായി ഞങ്ങൾ ഒരുമിച്ചല്ല, ഇപ്പോൾ ദാമ്പത്യജീവിതം അവസാനിപ്പിച്ചിരിക്കുന്നു എന്നും ഹരിത തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുന്നു.
എഡിറ്റർ വിനായകൻ ആയിരുന്നു ഹരിതയുടെ ഭർത്താവ്, 2 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. 15 വർഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ഒന്നര വർഷം വേർപിരിഞ്ഞു താമസിച്ചു, ഇപ്പോള്‍ ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങള്‍ക്കിടെയിലെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും..
അവിശ്വസനീയമാം വിധത്തില്‍ തങ്ങളെ മനസിലാക്കി പിന്തുണച്ച കുടുംബങ്ങള്‍ക്ക് നന്ദി പറയുകയാണ്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു എന്ന കുറിപ്പിലൂടെയാണ് വിവാഹബന്ധം വേർപിരിഞ്ഞ വിവരം ഹരിത അറിയിച്ചത് .

ശ്യാമാംബരം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് ഹരിത, ജിത്തു ജോസഫ് സിനിമകളിലെ എഡിറ്ററാണ് വിനായകൻ
actress Haritha G. Nair has announced her divorce

