ശനി. മേയ് 28th, 2022

നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു. മലയാളത്തിൽ തന്നെ ആദ്യമായാണ് മമ്മൂട്ടി ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻമ്പതു മതമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.
കഥ – ഹർഷദ്, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഷർഫുവും , സുഹാസും, ഹർഷദും ചേർന്നാണ്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് പുഴുവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റ്‌ – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്‌.
ബാഹുബലി, പ്രേതം -2, മിന്നൽ മുരളി എന്നീ സിനിമകൾകളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആർട്ട്‌ നിർവ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ്‌ ഡിസൈൻ- ബാദുഷ, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ. വസ്ത്രാലങ്കാരം സമീറ സനീഷ്,
സ്റ്റിൽസ് – രോഹിത് കെ സുരേഷ്.
അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്.
ചിത്രത്തിന്റെ വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്

YouTube link : https://youtu.be/Kkwd-a6NS3M

The official teaser of “Puzhu” starring Mammootty and Parvathy Thiruvoth in lead roles

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo