പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിക്ക് നീതി തേടി സമരത്തിനെത്തിയ ബന്ധുക്കള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് അതിക്രമം ആഭ്യന്തവകുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് ഹര്‍ത്താലിന് ഇരു കക്ഷികളും വെവ്വേറെ ആഹ്വാനം ചെയ്തിരിക്കുന്നത്.
ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ പോലീസ് അതിക്രമം
പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിക്ക് നീതി തേടി സമരത്തിനെത്തിയ ബന്ധുക്കള്‍ക്ക് നേരെ പോലീസ് അതിക്രമം.മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് സത്യഗ്രഹ സമരത്തിനെത്തിയ അമ്മയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ പോലീസും ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരത്തിനെത്തിയവരെ തടഞ്ഞ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത് . ജിഷ്ണുവിന്‍റെ അമ്മയും അച്ഛനും അമ്മാവനും അടക്കമുള്ളവരാണ് സമരത്തിനെത്തിയത്. അമ്മ മഹിജയ്ക്കും അമ്മാവനും മര്‍ദ്ദനമേറ്റു. മഹിജയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.
ഡിജിപിയുടെ ഓഫീസ് അതീവസുരക്ഷാമേഖലയാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.വി എസ് അച്യുതാനന്ദന്‍ ഡിജിപിയെ വിളിച്ച് ശകാരിച്ചു. പൊലീസ് അതിക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ് പറഞ്ഞു. ജിഷ്ണുവിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ അതിക്രമം കാണിക്കുകയല്ല വേണ്ടത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് സര്‍ക്കാരിനെ നാറ്റിക്കരുതെന്നും വിഎസ് ഡിജിപിയോട് പറഞ്ഞു.പോലീസ് നടപടി നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ ബന്ധുക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി
The Great Father Review in Malayalam – ഗ്രേറ്റ് ഫാദർ റിവ്യൂ
The Great Father Review
രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്നതും, ജനങ്ങളുടെ ജീവിത നിലവാരം
ഉയര്‍ന്നതും, കൂടുതല്‍ നല്ല തീയറ്ററുകള്‍ ഉണ്ടായതും ഒക്കെ നമ്മുടെ മലയാളം സിനിമ
വ്യവസായത്തെ 100 കോടി എന്ന നാഴികക്കല്ല് കടക്കാന്‍ സഹായിച്ചു. 2016 ല്‍
മമ്മൂട്ടിക്ക് നല്ല ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന്റെ
വര്‍ഷമായിരുന്നു അത്. ഈ വര്‍ഷം മമ്മൂട്ടിയുടെ 100 കോടി ക്ലബ്ബിലെക്കുള്ള കയറ്റം
മലയാളികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ആണ് ഗ്രേറ്റ് ഫാദറിന്റെ വരവ്.
ഗ്രേറ്റ് ഫാദറിന്റെ മുഴച്ചു നില്‍ക്കുന്ന കുറവ്, അതിലെ എഴുത്തുകാരന്റെ അഭാവം
ആണ്. 400 പേജ് എഴുതിയ തിരക്കഥാകൃത്ത് തന്നെ അത് സംവിധാനം ചെയ്യുമ്പോള്‍
അയാള്‍ ആ സിനിമയെ കുറിച്ചുള്ള ധാരണയില്‍ അന്ധനായി തീരുന്നു. മറ്റൊരാളുടെ
സഹായം തിരക്കഥാ രചനയില്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ ചിത്രം കൂടുതല്‍
ഉയരത്തില്‍ എത്താന്‍ കഴിയുമായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ
പുലി മുരുകനിലും ആ കുറവ് ഉണ്ടെങ്കിലും ഒരു തവണ കാണുന്ന പ്രേക്ഷകനെ അത്
അറിയിക്കാതെ കൊണ്ട് പോകാന്‍ സംവിധായകന്, പുലിയുടെയും, പീറ്റര്‍ ഹെയ്ന്റെയും,
ഗ്രാഫിക്സിന്‍റെയും സഹായം ഉണ്ടായിരുന്നു. സര്‍വോപരി മോഹന്‍ലാല്‍ എന്ന 56
വയസ്സുകാരനായ over wieght നായകന്‍റെ ആക്ഷന്‍ പ്രകടനത്തില്‍ മലയാളികള്‍
അന്തംവിട്ടു നിന്ന് പോയി.
ഗ്രേറ്റ് ഫാദറില്‍ ഇതോന്നുമില്ല. പുലിയുമില്ല, പീറ്റര്‍ ഹേയ്നുമില്ല,
ഗ്രാഫിക്സുമില്ല, മമ്മൂട്ടി യുടെ പ്രകടനവും ഇല്ല. മുന്‍കാലങ്ങളില്‍ മമ്മൂട്ടി
അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ തട്ടിയിട്ടുണ്ട്. ആ
കഥാപാത്രങ്ങളോടൊപ്പം കരഞ്ഞിട്ടില്ലാത്ത മലയാളികള്‍ കാണില്ല. എന്നാല്‍ ഈ
ചിത്രത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഹൃദയസ്പര്‍ശിയാക്കാന്‍ സംവിധായകന്
കഴിഞ്ഞില്ല. താല്പര്യമില്ലാതെ അഭിനയിക്കുന്ന മമ്മൂട്ടി യെയാണ് പ്രേക്ഷകര്‍ക്ക്
കാണാന്‍ കഴിയുക.
ഇത്രയൊക്കെ കുറവുകള്‍ ഉണ്ടായിട്ടും മമ്മൂട്ടിയുടെ സ്റ്റാര്‍ പവര്‍ കൊണ്ട് മാത്രമാണ്,
ഏറ്റവും വേഗം 20 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം എന്ന RECORD സ്വന്തമാക്കിയത്.
തിങ്കളാഴ്ച തിയേറ്ററുകള്‍ ഹൗസ്സ്ഫുള്‍ അല്ലാതെ ആയി, ചില പ്രദര്‍ശനശാലകളില്‍
നിന്ന് ഈ ആഴ്ച തന്നെ ചിത്രം മാറ്റപ്പെടും. മുപ്പതു ദിവസങ്ങള്‍, ആദ്യ ദിനത്തിന്റെ
ലെവലില്‍ പോയിരുന്നെങ്ങില്‍ ഈ ചിത്രം 100 കോടി ക്ലബ്ബില്‍ കയറുമായിരുന്നു.
‘ബോംബെ യിലെ ചോര മണക്കുന്ന ഗലികളില്‍’ ഒരു fight സീന്‍ ഉണ്ടായിരുന്നെങ്കില്‍
traileറിനോട് നീതി പുലര്‍ത്താനും, ചിത്രത്തിന്റെ ആസ്വാദന നിലവാരം കൂട്ടാനും
സാധിക്കുമായിരുന്നു. ഓര്‍ത്തിരിക്കാനുള്ള ഒരു punch dialogue പോലുമില്ലാത്ത
ചിത്രത്തില്‍, കലാഭവന്‍ ഷാജോണിന്റെ കഥാപാത്രം മാത്രമാരുന്നു ക്രാഫ്റ്റ് ഉള്ളതായി
തോന്നിയത്.
രണ്ടാംപകുതിയില്‍ ഫാമിലി പ്ലോട്ട് തീരെ ഇല്ല. മകളെ രണ്ടാമതും വില്ല്ന്‍ തട്ടി
കൊണ്ട് പോയിരുന്നെങ്കില്‍ ചിത്രത്തിലേക്ക് പ്രേക്ഷകരെ കൂടുതല്‍
വലിച്ചടുപ്പിക്കുമായിരുന്നു. പഴയകാലത്ത് ‘മമ്മൂട്ടി ,പെട്ടി, കുട്ടി’ എന്നത്
ഇപ്പോള്‍ മമ്മൂട്ടി, തോക്ക്, കുട്ടി എന്ന് ആയിട്ടുണ്ട്.
BGMും, SONGും averageഇലും താഴെ നിലവാരത്തില്‍ നില്‍ക്കുന്നു. Title Graphics ബിഗ്
ബി യെ ഓര്‍മപ്പെടുത്തുന്നു. മോഹന്‍ലാലിനു ധാരാളം നല്ല ഗാനങ്ങള്‍ CAREERല്‍
ഉടനീളം ഉണ്ടെങ്കിലും മമ്മൂട്ടി യെ സംബന്ധിച്ച് അദ്ദേഹത്തിന് എടുത്തു പറയത്തക്ക
ഗാനരംഗങ്ങള്‍ അടുത്തകാലത്തായി തീരെ ഇല്ല. ഈ ചിത്രത്തിലും പതിവ് തുടര്‍ന്നു.
ആര്യക്ക് മജ്ജയും മാംസവും ഉള്ള ഒരു കഥാപാത്രത്തെ ഇത്തവണയും ലഭിച്ചില്ല.
പോലീസ് വേഷം ധരിച്ച യന്ത്രമനുഷ്യനെ ആണ് ആര്യ അവതരിപ്പിച്ചത്. ആര്യ
യുടെ അസിസ്റ്റന്റ് ആയി വന്ന അഭിനയത്രി പ്രേക്ഷകന്റെ രതിഭാവനയെ കൃത്യമായി
ഉപയോഗിച്ചു. രണ്ടാം പകുതി യില്‍ സ്നേഹക്ക് റോള്‍ ഇല്ല. ആരാണ് വില്ലന്‍ എന്ന
ചോദ്യം പ്രേക്ഷകര്‍ തന്നെ മറന്നു പോയി.
ഒരു മാസ്സ് സിനിമയ്ക്കു വേണ്ടുന്ന ചേരുവകള്‍ പലതും ഗ്രേറ്റ് ഫാദറില്‍ കാണാനില്ല.
ഗ്രേറ്റ് ഫാദര്‍ ഒരു മോശം ചിത്രമല്ല. കുറച്ചു കൂടി effort എടുത്തിരുന്നെങ്കില്‍ 100
കോടി ക്ലബ്ബില്‍ സുഖമായി അംഗത്വം നേടുവാന്‍ സാധിക്കുമായിരുന്നു.
ഇനിയുള്ള ചിത്രങ്ങള്‍ പലതും ഇപ്പോള്‍ ഇറങ്ങിയ ചിത്രങ്ങളുടെ ഒക്കെ ആദ്യ ദിന
COLLECTION പൊട്ടിക്കുമായിരിക്കും. പക്ഷെ പുലിമുരുകന്റെ അഞ്ചാം ദിന കളക്ഷന്‍, 50
അം ദിന കളക്ഷന്‍ , 100 അം ദിന കളക്ഷന്‍ ഒക്കെ പൊട്ടിക്കാന്‍ ബുദ്ധിമുട്ടാണ്.
കൂടുതല്‍ theatre ല്‍ ഇറക്കി ആദ്യ ദിന കളക്ഷന്‍ വെച്ച് വീമ്പു പറയുന്നതു ഇനി
മോശവുമാണ്.
എന്നാല്‍ ഗ്രേറ്റ്‌ഫാദര്‍ ടീസര്‍ യുട്യൂബില്‍ ഉണ്ടാക്കിയ ഓളം കൊണ്ട് വരാന്‍
മറ്റാര്‍ക്കും ഉടനെ കഴിയില്ല. Reliance ന്‍റെ JIO, ഫ്രീ internet കൊടുത്തിരുന്ന കാലം ആണ്അത്.
ഡാഡി കൂളില്‍ മകനെയും, പുതിയ നിയമത്തില്‍ ഭാര്യയെയും, ഗ്രേറ്റ്‌ഫാദറില്‍
മകളെയും, ബിഗ് ബി യില്‍ അമ്മയെയും, സഹോദരനെയും ആണ് വില്ലന്മാര്‍ അപായ
പെടുത്തിയത്. ഇനി ഒരൊറ്റ സ്പേസ് മാത്രമേ ഉപയോഗ്ക്കാന്‍ ഉള്ളു – സഹോദരിയെ. ആ
ചിത്രം 100 കോടി കടക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ചുരുക്കുന്നു.
Review By : Thanseer M.A
പാതയോരരത്തെ മദ്യശാലകള്‍ പൂട്ടണം : സുപ്രീംകോടതി
പാതയോരരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. വിധി ബാറുകള്‍ക്കും ബിയര്‍പാര്‍ലറുകള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കമുള്ളവയ്ക്ക് വിധി ബാധകമാകും.പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത തേടിയത്. എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് വിധിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം, 20,000 ല്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ മദ്യശാലകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറച്ചു.
കേരളമടക്കം മാര്‍ച്ച് 31ന് ബാര്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളില്‍ നാളെ തന്നെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടി വരും. ലൈസൻസ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകൾ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയംഅനുവദിച്ചിട്ടുണ്ട് .
നടി ഗൌതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു
നടി ഗൌതമി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഒരിടവേളക്ക് ശേഷം കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇ’ എന്ന് പേരിട്ട ഹൊറര്‍ ചിത്രത്തിലൂടെയാണ് ഗൌതമിയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്.ചിത്രത്തില്‍ മാലതി മേനോന്‍ എന്നാണ് ഗൌതമിയുടെ കഥാപാത്രത്തിന്‍റെ പേര്. സംഗീത് ശിവനാണ് സിനിമയുടെ നിര്‍മാണം. രാഹുല്‍ രാജ് സംഗീതവും മനോജ്പിള്ള ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ റേസ് ആണ് കുക്കു സുരേന്ദ്രന്‍ അവസാനമായി സംവിധാനം ചെയ്തത്.
തോമസ് ചാണ്ടി എൻസിപിയുടെ പുതിയ മന്ത്രി
തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിയായി കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി ഞായാറാഴ്ച വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും . എൽഡിഎഫ് യോഗമാണ് തീരുമാനമെടുത്തത് ..
എൻസിപി തോമസ് ചാണ്ടിയ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചതോടെ യോഗത്തിൽ എല്ലാ കക്ഷികളും ഇതിനെ പിന്തുണച്ചു.എകെ ശശിന്ദ്രനും മുന്നണി തീരുമാനത്തെ സ്വാഗതം ചെയ്തു.
ദ്ഗ്രേറ്റ്ഫാദർ: പ്രേക്ഷകരുടെ അഭിപ്രായം
നിരൂപണം: Sanjeev Kumar
#ദ്ഗ്രേറ്റ്ഫാദർ:
മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇന്നേവരെ കണ്ടതിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് പബ്ലിസിറ്റിയും റിലീസ് സെന്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുകൾ മാറ്റിയെഴുതുകയും ചെയ്ത ചലച്ചിത്രം.
#ആഗസ്റ്റ് സിനിമ:
ഡാർവിന്റെ പരിണാമം,ഡബിൾ ബാരൽ തുടങ്ങീ അവസാനമിറങ്ങിയ മിക്ക ചിത്രങ്ങളും മികച്ച വിജയ ചിത്രങ്ങളുടെ പട്ടികയിലല്ല.
#ഹനീഫ്അദേനി:
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടങ്കിലും ചലച്ചിത്ര സംവിധാന മേഘലയിൽ പുതിയ ആൾ
#മമ്മൂട്ടി:
ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയുന്ന നടൻ,അഞ്ചോ ആറോ മാസത്തിനിടക്ക് റിലീസുകളില്ല, അവസാനമിറങ്ങിയ ചിത്രങ്ങളിൽ ഭൂരിഭാഗവും ചെറിയൊരു വിഭാഗം പ്രേക്ഷകരെയും നിർമ്മാതാവിനെയും മാത്രം (സാമ്പത്തികമായി)ത്രിപ്തിപ്പെടുത്തിയ ചിത്രങ്ങൾ, എന്നിട്ടും ഈ ചിത്രത്തിന്റെ ഹൈപ്പ് റേറ്റ് ഉയർന്നിട്ടുണ്ടേൽ ഈ ഒറ്റ പേരിന്റെ താരമൂല്യം ഊട്ടിയുറപ്പിക്കുന്നതിന് ഉത്തമോദ്ദാഹരണമായി കാണേണ്ടി വരും.
ഇനി #ദ്ഗ്രേറ്റ്ഫാദർ എന്ന സമകാലിക മലയാള സിനിമയുടെ സെൻസേഷനിലേക്ക് വരാം,രാവിലെ തിയേറ്ററിനകത്ത് കയറിയിരിക്കുമ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ,ഫാൻ മേഡ് പോസ്റ്ററുകളും ഒഫീഷ്യൽ ടീസറും പിന്നെ അൺഒഫീഷ്യൽ ‘ലീക്ക്ട് വീഡിയോ’യുമൊക്കെയാണ് മനസ്സിൽ,സിനിമയുടെ ടൈറ്റിലിനൊടുവിൽ രചന സംവിധാനം ഹനീഫ് അദേനി എന്നെഴുതി കാണിക്കുമ്പോൾ ലാൽ ജോസ്, മാർട്ടിൻ പ്രക്കാട്ട്, അൻവർ റഷീദ്, ലിംഗുസ്വാമി, തുടങ്ങിയ ദക്ഷിണേന്ത്യയുടെ മികച്ച സംവിധായനിരയിലേക്ക് മമ്മൂട്ടിയിലൂടെ ഒരാളെ കൂടെ കൂട്ടി വായിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു,
കഥയിലേക്ക് വരാം :
അനിഖയുടെ സാറയും സ്നേഹയുടെ ഡോ:മിഷേലും മമ്മൂട്ടിയുടെ ബിൽഡർ ഡേവിഡുമടങ്ങുന്ന സന്തുഷ്ടകുടുംബം,
അച്ഛന്റെ വീരകഥകൾ എന്നും സുഹൃത്തുക്കളോട് വിവരിക്കുന്ന സാറയെ ‘ബഡായി സാറ’ എന്നൊരു പേരുക്കൂടി ചാർത്തി കൊടിത്തിട്ടുണ്ട് സുഹൃത്തുക്കൾ, എന്നാൽ സാറ ഒരു ദിവസം തന്റെ അച്ഛനെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു,ഒരു സൂപ്പർ ഹീറോയെ അനുസ്മരിപ്പിക്കുന്ന എൻട്രിയിലൂടെ,
അങ്ങനെയിരിക്കെ ആ കുടുംബത്തിന് ഒരപകടം സംഭവിക്കുന്നു, മിഷേലിന്റെ ഭാഷയിൽ ‘ഇന്ന് സമൂഹത്തിന് ബാധിച്ചിട്ടുള്ള അപകടകരമായ അർബുദം’, സാറയെ രക്ഷിക്കാൻ തന്റെ അച്ഛനുപ്പോലും സാധിക്കുന്നില്ല,എന്നാൽ ഈ സംഭവം സമൂഹത്തിന് കൊണ്ടാടാൻ കൊടുക്കാൻ തയ്യാറല്ല, ആ കുടുംബം വളരെ രഹസ്യമായിവെക്കുന്നു.
ഇതിനിടയിൽ ആര്യയുടെ ആൺട്രൂസ് ഈപ്പൻ എന്ന അന്വേഷണോദ്യോഗസ്ഥൻ സമാനമായ കേസുകളുടെ അന്വേണവുമായ് മുന്നോട്ട് പോവുന്നു, അവസാനം സാറയിലേക്കുമെത്തുന്നു, എല്ലാ കേസുകളുടെയും പിന്നിൽ ഒരാളുതന്നെയെന്ന് സ്ഥിതീകരിക്കുന്നു എന്നാൽ ഡേവിഡ് സാറയെ ആൻട്രൂസമായി അടുപ്പിക്കാനോ അന്വേഷണവുമായി സഹകരിക്കാനോ താൽപര്യം കാണിക്കുന്നില്ല,
മിഷേലിന്റെ സഹപ്രവർത്തകയായി മിയ ജോർജ്ജിന്റെ ഡോ:സൂസൻ ശക്തമായ സ്ത്രീ കഥാപാത്രമാണ്,സാറയും ഡോ: സൂസനും തമ്മിലുള്ള ഒരു രംഗത്തിൽ കരളലിയിപ്പിക്കുന്ന അതിഗംഭീരമായ പ്രകടനമാണ് അനിഖയുടെത്,
ഡേവിഡിന്റെയും ആട്രൂസിന്റെയും ലക്ഷ്യം ഒരാളിലേക്ക് നീങ്ങുന്ന ആദ്യ പകുതിയിൽ സാറയുടെ അച്ചന്റെ വേഷത്തിൽ മമ്മൂട്ടിയുടെ പ്രകടം അനിർവചനീയം,നമ്മളോ നമ്മളിൽ ഒരാളോ ആണ് അയാൾ, കുടുംബ ബന്ധങ്ങളിലെ സങ്കർഷഭരിതമായ രംഗങ്ങൾ മികച്ച രീതിയിലുള്ള അവതരണത്തിലൂടെ ഹൃദ്യവും കയ്യടിനേടുന്നതുമാണ്,
രണ്ടാം പകുതിയിൽ ആൻട്രൂസിന്റെ അന്വേഷണ തുടർച്ചയും ഡേവിടിന്റെ ഒരുപടിമുന്നേയുള്ള ഇടപെടലും ആവേശഭരിതവും ത്രസിപ്പിക്കുന്നതുമായ രംഗങ്ങളാൽ സമ്പന്നമാണ്, ആൻട്രൂസും ഡോ:സൂസനും തമ്മിലുള്ള ഒരു രംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശത്തിന് സൂസൽ ആൻട്രൂസിന് കൊടുക്കുന്ന മറുപടി നമ്മളടങ്ങുന്ന ഈ സമൂഹത്തിനു കൂടി ബാധകമാണ്.
ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ വില്ലനെ തേടിയുള്ള യാത്രയിൽ ഡേവിഡും ആൻട്രൂസും ഒപ്പത്തിനൊപ്പം മത്സരിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുന്നു, ഒരാൾ നിയമത്തിന്റെ വഴിയിലും മറ്റെയാൾ നോക്കുക്കുത്തിയാവുന്ന നമ്മുടെ നിയമ വ്യവസ്ഥക്ക് വിട്ടുകൊടുക്കാതിരിക്കാനും, വില്ലനുമായുള്ള സംഘട്ടന രംഗം അതിഗംഭീരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്
എന്നാൽ ആരാണ് വില്ലൻ എന്ന് ഇവർ രണ്ടു പേരും തിരിച്ചറിയുമോ..?
ഒരു വില്ലൻ ഇല്ലാതായാൽ തീരുന്ന പ്രശ്നമാണോ സമൂഹത്തിന് ബാധിച്ചിരിക്കുന്നത്..?
ഇതിനുള്ള ഉത്തരമാണ് സിനിമയുടെ ക്ലൈമാക്സ്..!
സമകാലിക സാമൂഹിക പ്രശ്നങ്ങളെ അതിന്റെ ഗൗരവം ചോർന്നു പോവാതെ കയ്യടക്കത്തോടെ യും വിഷയവേഗതക്കനുസരിച്ചുള്ള മികവുറ്റ മേകിംങ് രീതി മികച്ച ചായാഗ്രഹണം,
മമ്മൂട്ടി,അനിഖ,ആര്യ,സ്നേഹ, മിയ ജോർജ് എന്നിവരുടെ എടുത്തുപറയേണ്ട അഭിനയ മുഹൂർത്തങ്ങൾ,
ഗോപീ സുന്ദറിന്റെ ആകർഷണീയമായ ഗാനങ്ങൾ, പ്രത്യേകിച്ചും ‘കൈ വീശി അകലുന്ന കുഞ്ഞു തെന്നലെ’ എന്ന ഗാനം, പിന്നെ ത്രസിപ്പിക്കുന്ന പശ്ചാതല സംഗീതം,
എല്ലാ ചേരുവകളും പാകത്തിന് ചേർത്തപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് എല്ലാതരം പ്രേക്ഷകനെയും പരിഗണിക്കുന്ന മികച്ചൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള സ്‌റ്റൈലിഷ് കുടുംബചിത്രമാണ്,
അമ്മയോ സഹോദരിയോ ഭാര്യയോ കാമുകിയോ മകളുമൊക്കെയുള്ള ഏതൊരു വ്യക്തിയിലേക്കും വളരെ ലളിതമായ ഭാഷയിൽ ആശയ വിനിമയം ചെയുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു.
Rating 4/5
“അഭിനന്ദനങ്ങൾ ടീം ഗ്രേറ്റ് ഫാദർ”
നന്ദി
നല്ല നമസ്കാരം.
നിരൂപണം: Sankaran Kutty
——————————–
മാർച്ച് മുപ്പതാം തീയതി രാവിലെ പല്ലു പോലും തേക്കാതെ ഉറക്കപ്പായിൽ നിന്നും നേരെ എണീറ്റ് ഓഫീസിൽ ഉള്ള ചങ്ക്ബ്രോസ്നേം കൂട്ടി മമ്മൂക്കാ പടം ഗ്രേറ്റ് ഫാദർ കാണാൻ കഠിനംകുളം ജിട്രാക്‌സിൽ പോയി. രാവിലെ ഏഴു മണിക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് ഇതിൽ പറയുന്നത്, ഓരോരുത്തർക്കും ഓരോ വ്യൂപോയിൻറ് ആണെന്ന് കരുതി വായിക്കുക. സ്പോയിലർ അലെർട് – കാണാത്തവർ വായിക്കേണ്ട.
മമ്മൂക്ക ഗ്യാങ്സ്റ്റർ ആണെന്ന് കരുതി ആണ് പോയത്. ട്രെയ്‌ലർ തന്ന ഫീൽ അതായിരുന്നു. പക്ഷെ സാധാരണ ക്ളീഷേ മമ്മൂട്ടി, മോഹൻലാൽ ഡോൺ പടങ്ങളിലെ പോലെ ഇതിൽ മമ്മൂക്ക ഗ്യാങ്സ്റ്റർ അല്ല. പണ്ട് ഫയങ്കര കലിപ്പായിരിന്നു എന്നൊക്കെ മോൾ മാത്രം തള്ളാറുണ്ട്. തെളിവൊന്നും നിരത്തുന്നില്ല. പുള്ളി പണ്ട് അടാർ ഡോൺ ആയിരിന്നു എന്നൊന്നും ആരും വന്ന് ജസ്റ്റിഫൈ ചെയ്യുന്നുമില്ല, പ്രേക്ഷകൻ ചിന്തിച്ചോട്ടെ എന്ന് വിട്ടു കൊടുത്ത ഡയറക്ടർക് പ്രണാമം. മമ്മൂക്കയുടെ കൂടെ ഒരു കാർ അല്ലാതെ ഒരു അസിസ്റ്റൻറ് ഗൂണ്ട പോലും ഇല്ല എന്നത് പടത്തിനെ വ്യത്സ്യതം ആക്കുന്നു. വേറൊരു കാര്യം പറയാതെ വയ്യ, കൊറേ കാലം ആയി ഈ പരുപാടി തുടങ്ങിയിട്ട്, പണ്ട് ബോംബയിൽ കലിപ്പായിരുന്ന നായകൻ കുടുംബം, കുട്ടി ഒക്കെ ആകുമ്പോൾ ഒതുങ്ങി കേരളത്തിൽ എത്തും, മിക്കവാറും കൊച്ചി തന്നെ ആയിരിക്കും. എന്നിട്ട് കുടുംബത്ത് ഒരു പ്രശ്നം വരുമ്പോൾ, പഴയ വണ്ടി ഗാരേജിൽ കേറി പൊടി തട്ടി എടുക്കും, പെട്ടിയിൽ നിന്നും തോക്കും എടുക്കും, എന്നിട്ട് അടി,വെടി, പൊക. പണ്ട് കിടു ഡോൺ ആണെന്ന് പറഞ്ഞാൽ ഉള്ള മെയിൻ ലാഭം ഇവരെ കൊണ്ട് ഒരുപാട് സ്റ്റണ്ട് ഒന്നും ചെയ്യിക്കണ്ട എന്നതാണ്. അവസാനത്തെ അടിയിൽ മാത്രമാകും അല്പം ശരീരം ഇളക്കേണ്ടി വരുന്നത്, ബാക്കി സീനിൽ ഒക്കെ അടി കൊടുത്തു എന്നൊരു ഫീൽ വരുത്തിയാൽ മാത്രം മതി
:/
ആര്യയുടെ നടത്തം എന്തോ കൃത്രിമം ആയി തോന്നി. ബാക്കി ഡയലോഗ് ഡെലിവറി ആൻഡ് ഡബ്ബിങ് നന്നായിട്ടുണ്ട്. ഇമോഷണൽ സീൻസിൽ മമ്മൂക്കയും, ആ പെങ്കൊച്ചും തകർത്തിട്ടുണ്ട്. അഭിനയിച്ചതിൽ കുറ്റം പറയാൻ ആരും തന്നെ ഇല്ല. ബാക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം, പാട്ടും തരക്കേടില്ല, ആ പിള്ളേരുടെ പാട്ടിനു ഒരു ഓളം ഒക്കെയുണ്ട്. ലൈറ്റിംഗ് മോശം ആയി പലസ്ഥലത്തും കാണപ്പെട്ടു. ലിഫ്റ്റിൽ മമ്മൂക്ക നിന്ന് മോങ്ങുമ്പോൾ ഷാഡോ ഒക്കെ നല്ല രീതിയിൽ കാണാം. ക്യാമറ നന്നായിട്ടുണ്ട്, കട്ട്സും കൊള്ളാം. സ്ക്രിപ്റ്റ് വലിയ സംഭവം ആയി ഒന്നും പറയാൻ ഇല്ല. അവസാനം ആരെ വേണമെങ്കിലും വില്ലൻ ആക്കാം എന്ന മോഡിൽ ഉള്ള സ്ക്രിപ്റ്റ് ആണ്. വേറെ ഒരു ആംഗിളിൽ ചിന്തിച്ചാൽ സമൂഹത്തിൽ ആരേം കണ്ണടച്ച് വിശ്വസിക്കരുത് എന്നൊരു സന്ദേശം കൂടി സിനിമ നൽകുന്നുണ്ട്. ആരും നമ്മളെ ചതിക്കാം എന്നൊക്കെ, കഥ എഴുതിയവൻ ഇങ്ങിനെ ഒക്കെ ചിന്തിച്ചോ എന്തോ?
😛
മമ്മൂക്ക ഫാൻസിനു ഇഷ്ടപെടുന്ന കൂളിംഗ് ഗ്ലാസ്, ജാക്കറ്റ്, മുന്തിയ കാറുകൾ, കാർ സ്റ്റണ്ട് – ഇത് മാത്രമാണ് എന്നെ ഈ ചിത്രത്തിൽ രോമാഞ്ചപ്പെടുത്തിയത്. ഇക്കാന് ഒടുക്കത്തെ ഗ്‌ളാമറാ, ട്ടാ! ആര്യയുടെ ഇൻട്രോ സീനിലെ അടി കൊള്ളാം. ക്ലൈമാക്സ് അടിയും കൊള്ളാം. ത്രില്ലെർ ക്യാറ്റഗറിയിൽ ഒരു തരത്തിലും ചിത്രം എത്തിപെടുന്നില്ല. സിമ്പിൾ അയി പടം എങ്ങിനെ ഉണ്ട് എന്ന് ചോദിച്ചാൽ ‘ബിഗ്ബി യുടെ അത്രേം വരില്ല, എന്നാൽ ഗ്യാങ്സ്റ്ററിനേക്കാൾ ഭേദം’ എന്നതാവും എൻ്റെ മറുപടി.
🙂
നിരൂപണം: Basil Hussain
വർഷം എന്ന ചിത്രത്തിനു ശേഷം ഇറങ്ങിയ ഏറ്റവും മികച്ച മമ്മൂട്ടി ചിത്രം തന്നെയാണ് ദി ഗ്രേറ്റ് ഫാദർ.മുൻപ് പല ചിത്രങ്ങളും മുൻപോട്ട് വച്ച പ്രമേയം തന്നെയാണ് എങ്കിലും പറഞ്ഞിരിക്കുന്ന രീതി നമ്മളെ പിടിച്ചിരുത്തുന്നത് തന്നെയാണ്.എല്ലാത്തരം ചേരുവുകളും അടങ്ങിയ മികച്ച അദ്യപകുതിക്കു ശേഷം ഒഴിവാക്കാമായിരുന്ന ചില രംഗങ്ങളടങ്ങിയ ദൈർഘ്യമേറിയ രണ്ടാം പകുതിയും മികച്ചതു തന്നെ.അനാവശ്യ രംഗങ്ങൾ ഒഴിവാക്കാമായിരുന്നു, മാത്രമല്ല ചില ഭാഗങ്ങളിലെ ഹാർഷ് ലാങ്ങേജ് ഒഴിവാക്കാമായിരുന്നു.എന്നിരുന്നാലും ചീത്രം മികച്ചതുതന്നെ.ധൈര്യമായി ടിക്കറ്റ് എടുത്തോളു.മമ്മുട്ടിക്കാരു തിരിച്ചുവരവ് എന്തായാലും ഈ ചിത്രത്തിലൂടെ അർഹിക്കുന്നു. ദയവ് ചെയ്ത് ലാലേട്ടനെ ട്രോളിയും കള്ള കണ്ണക്ക് പറഞ്ഞും ചിത്രത്തിനു ഹേറ്റേഴസിനെ ഉണ്ടാകാത്തിരിക്കുക.
A Class Family Entertainer
Rating : 3.8/5
നിരൂപണം Basith Mohamed Khan
ഗണ്ണുകൾ കഥ പറയുന്ന ബോംബെ കഥയല്ല ഗ്രേറ്റ് ഫാദർ….!
സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാൻ…!!
സ്വന്തം അച്ഛനെ സൂപ്പർ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകൾ പറയുന്ന പൊങ്ങച്ചങ്ങൾ ഒഴിച്ചു നിർത്തിയാൽ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകൾ കുത്തി കേറ്റിയ ഫാൻസ് മസാലയുമല്ല ഗ്രേറ്റ് ഫാദർ….
ഒറ്റ വാക്കിൽ ഒന്നാന്തരം ത്രില്ലർ..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി അവസാനിക്കുന്ന നല്ല ത്രില്ലർ…!! സംവിധാന പരിചരണത്തിൽ സാദൃശ്യം കൂടുതൽ ജീത്തു ജോസഫിന്റെ മെമ്മറീസിനോട്..!
പല കാലങ്ങളിലായി പല വിജയ സിനിമകളുടെയും ഭാഗമായ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയത്തെ മുഴുനീള ത്രില്ലർ ചിത്രമായി അർഹിക്കുന്ന ഗൗരവത്തോടെ ഒരുക്കിയ ഹനീഫ് അധേനിക്ക് ആദ്യത്തെ കയ്യടി…
👏🏻
👏🏻
👏🏻
ആദ്യ പകുതിയിലെ ഇമോഷണൽ രംഗങ്ങൾക്കും, പ്രത്യേകിച്ചും കൈ വീശി എന്ന ഗാനം തുടങ്ങും മുന്നേ ഉള്ള സീനിൽ കാർ സ്റ്റീയറിങ്ങിന്റെ മുകളിൽ വെച്ചു കൈ വിറയ്ക്കുന്ന രംഗമൊക്കെ അസാധ്യമാക്കിയ മമ്മൂക്കയ്ക്ക് അടുത്ത കയ്യടി.
👏🏻
👏🏻
👏🏻
മമ്മൂക്കക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന ആര്യയും കയ്യടി അർഹിക്കുന്നു.
ആരാധക ആരവങ്ങളിൽ അവസാനിക്കേണ്ടതല്ല, തീയ്യേറ്ററിൽ എല്ലാ തരം പ്രേക്ഷകരും ഒഴുകിയെത്തി സ്വീകരിക്കേണ്ട സിനിമയാണ് ഗ്രേറ്റ് ഫാദർ.
A Perfect Family Thriller…!!!
Thank You August Cinema for this.
4/5
വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേത് : എ കെ ശശീന്ദ്രന്‍
വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേത് എന്നും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും മീഡിയവണ്‍ ടീവിക്കു നൽികിയ ഇന്റർവ്യൂ വിൽ എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് നിഷേധിക്കല്‍ തന്നെയാണ് എന്നും . നിഷേധിക്കലെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്ന് മാത്രമെയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു . നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ തിരിച്ചെത്തണമോയെന്ന് ആലോചിച്ച ശേഷം തീരുമാനിക്കും. ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കാം. തന്നോട് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകയാണോയെന്നതും അന്വേഷണത്തില്‍ തെളിയട്ടെയെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഇതിനിടയിൽ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസും അന്വേഷണം ആരഭിക്കും .ഇതുനുപുറമെ ഒരുകൂട്ടം വനിതാ മാധ്യമപ്രവർത്തകർ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു .
വീഡിയോ കാണാം
മന്ത്രി എ.കെ ശശീന്ദ്രന്‍ന് എതിരെയുള്ള ആരോപണം ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
മന്ത്രി എകെ ശശീന്ദ്രന്‍റേതെന്ന നിലയിൽ മംഗളം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ശബ്ദരേഖ ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷേപത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു പറഞ്ഞു. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം ആണ് മംഗളം ടെലിവിഷൻ പുറത്തുവിട്ടത് . പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. മന്ത്രി രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണും.
മന്ത്രി എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം മംഗളം ടെലിവിഷൻ പുറത്തുവിട്ടു
ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം മംഗളം ടെലിവിഷൻ പുറത്തുവിട്ടു . പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് ഇതിൽ വന്നിരിക്കുന്നത്. ‘ഞാന്‍ ഇപ്പോള്‍ ഗോവയിലാണ്. ഞാന്‍ വിചാരിക്കുവായിരുന്നു എന്റെ പെണ്ണ് എന്താ എന്നെ വിളിക്കാത്തതെന്ന്’ എന്നു തുടങ്ങുന്ന സംഭാഷണം മുന്നോട്ടു നീങ്ങുമ്പോള്‍ തികച്ചും അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലാണ് .പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വാർത്തയെ കുറിച് പ്രതികരിച്ചത് .
മന്ത്രി എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും എത്രയും വേഗം രാജിവെച്ച് പുറത്തു പോകണമെന്നും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു
പുറത്തുവിട്ട ആദ്യഘട്ട വീഡിയോ….. (കുട്ടികള്‍ ഇത് കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക)
Credit :Mangalam TV
പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമയി വിഎസ് അച്യുതാനന്ദന്‍
പോലീസിനെ കയറൂരി വിടരുതെന്ന് സംസ്ഥാനകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പോലീസിന്‍റെ പ്രവര്‍ത്തനം ഇത്തരത്തിലാണങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്നും വിഎസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പത്ത് മാസത്തെ പ്രവര്‍ത്തനം വിലയരുത്താന്‍ നടക്കുന്ന യോത്തിലാണ് വിഎസ് പൊലീസിനെതിരെ ആഞ്ഞടിച്ചത്. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പൊലീസിനെ ഇത്തരത്തില്‍ കയറൂരി വിടരുത്. പൊലീസിന്‍റെ നിലപാടുകള്‍ സര്‍ക്കാരിനെ തന്നെ ബാധിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമന്നും വിഎസ് ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയമായി ബന്ധപ്പെട്ട വിഷങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വിഎസ് ആവശ്യപ്പട്ടു. ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു .നാല് ദിവസം നീണ്ടു നിന്ന യോഗം ഇന്നവസാനിക്കും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിട്ടു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിടുന്നു. ചീഞ്ഞളിഞ്ഞ ഈ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാകില്ലെന്നും താത്കാലികമായി രാഷ്ട്രീയം വിടുകയാണെന്നും സിആര്‍ മഹേഷ് അറിയിച്ചു. പാര്‍ട്ടിക്ക് വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് തന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ചില സ്ഥാനമോഹികളുടെ പ്രസ്താവനകളാണ്. താന്‍ ആര്‍എസ്എസ് ആണെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും എ.കെ ആന്‍റണിയേയും വിമര്‍ശിച്ചുള്ള സി.ആര്‍ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള നിലപാടും അഭിപ്രായവുമാണ് താന്‍ നടത്തിയത്. മാന്യനായ നേതാവാണ് രാഹുല്‍ ഗാന്ധി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവുമാണ് അദ്ദേഹം. കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു പോസ്റ്റ്. എന്നാൽ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി ഇല്ലാതായി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നതാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പടനയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുകയാണെന്നും പാർട്ടിയുടെയും പാർട്ടിയെ സ്നേഹിക്കുന്നവരുടെയും മനസ് തേങ്ങുകയാണെന്നുമായിരുന്നു മഹേഷിന്‍റെ വിമര്‍ശനം. മഹേഷിന്റെ ഈ വിമര്ശനത്തിനെതിരെ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശക്തമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സി.ആര്‍ മഹേഷിന്‍റെ വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഈ രാഷ്ട്രീയം താത്കാലികമായി ഉപേക്ഷിക്കുന്നുവെന്ന് പത്ര സമ്മേളനത്തിലൂടെയാണ് മഹേഷ് വ്യക്തമാക്കിയത്. തല്ക്കാലം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകില്ലെന്നും സി ആർ മഹേഷ് വ്യക്തമാക്കി.


