പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിക്ക് നീതി തേടി സമരത്തിനെത്തിയ ബന്ധുക്കള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് അതിക്രമം ആഭ്യന്തവകുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് ഹര്‍ത്താലിന് ഇരു കക്ഷികളും വെവ്വേറെ ആഹ്വാനം ചെയ്തിരിക്കുന്നത്.

