പാതയോരരത്തെ മദ്യശാലകള്‍ പൂട്ടണം : സുപ്രീംകോടതി

പാതയോരരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. വിധി ബാറുകള്‍ക്കും ബിയര്‍പാര്‍ലറുകള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കമുള്ളവയ്ക്ക് വിധി ബാധകമാകും.പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത തേടിയത്. എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് വിധിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം, 20,000 ല്‍ താ‍ഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ മദ്യശാലകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറച്ചു.

കേരളമടക്കം മാര്‍ച്ച് 31ന് ബാര്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളില്‍ നാളെ തന്നെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടി വരും. ലൈസൻസ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകൾ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയംഅനുവദിച്ചിട്ടുണ്ട് .

admin:
Related Post