പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമയി വിഎസ് അച്യുതാനന്ദന്‍

പോലീസിനെ കയറൂരി വിടരുതെന്ന് സംസ്ഥാനകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പോലീസിന്‍റെ പ്രവര്‍ത്തനം ഇത്തരത്തിലാണങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്നും വിഎസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പത്ത് മാസത്തെ പ്രവര്‍ത്തനം വിലയരുത്താന്‍ നടക്കുന്ന യോത്തിലാണ് വിഎസ് പൊലീസിനെതിരെ ആഞ്ഞടിച്ചത്. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പൊലീസിനെ ഇത്തരത്തില്‍ കയറൂരി വിടരുത്. പൊലീസിന്‍റെ നിലപാടുകള്‍ സര്‍ക്കാരിനെ തന്നെ ബാധിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമന്നും വിഎസ് ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയമായി ബന്ധപ്പെട്ട വിഷങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വിഎസ് ആവശ്യപ്പട്ടു. ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു .നാല് ദിവസം നീണ്ടു നിന്ന യോഗം ഇന്നവസാനിക്കും.

admin:
Related Post