HomeMoviesനടി ഗൌതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

നടി ഗൌതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

നടി ഗൌതമി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക്  തിരിച്ചെത്തുന്നു. ഒരിടവേളക്ക് ശേഷം കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇ’ എന്ന് പേരിട്ട ഹൊറര്‍ ചിത്രത്തിലൂടെയാണ് ഗൌതമിയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്.ചിത്രത്തില്‍ മാലതി മേനോന്‍ എന്നാണ് ഗൌതമിയുടെ കഥാപാത്രത്തിന്‍റെ പേര്. സംഗീത് ശിവനാണ് സിനിമയുടെ നിര്‍മാണം. രാഹുല്‍ രാജ് സംഗീതവും മനോജ്പിള്ള ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ റേസ് ആണ് കുക്കു സുരേന്ദ്രന്‍ അവസാനമായി സംവിധാനം ചെയ്തത്.

 

 

 

 

RELATED ARTICLES
- Advertisment -

Most Popular