ഡല്‍ഹിയിൽനടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തെതുടർന്ന് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അജയ് മാക്കന്‍ രാജിവെച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കില്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താൻ പ്രതീക്ഷിച്ചതുപോലുള്ള പ്രകടനം കാഴ്ചവച്ചില്ലെന്നും അജയ് മാക്കന്‍ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. ഇതുകാരണം തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്ത് എത്താൻ മാത്രമേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളു.
എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടക്കുന്നിതിനിടയിൽ മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന ആളാണ് മണി. മണിയുടേത് നാടൻ ശൈലിയാണ്. അതിനെ ഇത്തരത്തില്‍ പര്‍വതീകരിക്കുന്നത് ശരിയല്ല. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ടി.പി. സെൻകുമാർ
ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിം കോടതി വിധിയില്‍ വളരെ സന്തോഷം ഉണ്ടെന്നു ടി.പി. സെൻകുമാർ.ഡിപിജി സ്ഥാനത്തുനിന്നു മാറ്റിയ ഉത്തരവിനെതിരെ തന്റെ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്കു വേണ്ടി ഹാജരായ അഭിഭാഷകർക്കും അദേഹം നന്ദി പറഞ്ഞു . ജോലി ചെയ്തതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്. തനിക്കെതിരെ ഉണ്ടാക്കിയ രേഖകളുടെ സത്യാവസ്ഥ കോടതിക്കു ബോധ്യമായെന്നും ഒരു കാലത്തും നടക്കാൻ പാറ്റത്ത കാര്യങ്ങളാണ് തനിക്കുനേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണം കൊണ്ടല്ല കോടതിയ സമീപിച്ചത്. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് കോടതിയെ സമീപിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യയിൽ ഒരു ഉദ്യോഗസ്ഥർക്കും ഉണ്ടാകരുതെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു
കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ആസിഫ് അലി – ഭാവന ചിത്രം ‘അഡ്വഞ്ചേഴ്
തനിയെ തനിയെ
എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സുജിത്
മാരുതി സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ബുക്കിങ് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കുയുടെ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും.വലിയ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് ഡിസയര്‍ പുറത്തിറക്കുന്നത്.
ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം എല്‍ഇഡി ഹെഡ്‌ലാംമ്പ്, പുതിയ ഡിസൈനിലുള്ള വീതിയേറിയ ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാംമ്പ്, പുതിയ അലോയി വീല്‍ എന്നിവയായിരിക്കും എടുത്തുപറയാവുന്ന സവിശേഷതകള്‍.കൂടാതെ ഡുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് കാബിന്‍ വിശേഷങ്ങള്‍.സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ABS എന്നിവ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തും
മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.എന്നാൽ ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം ഇന്ധനക്ഷമത വര്‍ധിപ്പിചേക്കും.
ബേസ് മോഡലിന് ഏകദേശം 5.5 ലക്ഷം രൂപയും ടോപ് വേരിയന്റിന് 8.5 ലക്ഷം രൂപയുമാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില

ഹദിയ എന്ന ചിത്രത്തിലെ ആദ്യ ഗാനം തരംഗമാകുന്നു
ഉണ്ണി പ്രണവം സംവിധാനം ചെയുന്ന ഹദിയ എന്ന ചിത്രത്തിലെ ആദ്യ ഗാനം തരംഗമാകുന്നു.
സുറുമയിൽ നീല കണ്പീലി എന്ന മനോഹര ഗാനത്തിന് റഫീഖ് അഹമ്മദാണ് വരികൾ.
ശരത്തിന്റെ സംഗീത സംവിധാനത്തിൽ ഹരിഹരനാണ് ഈ മനോഹര ഗാനം പാടിയിട്ടുള്ളത്.
സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരുചിത്രമാണ് ഹദിയ. ചിത്രത്തിൽ നിഷാൻ,അമീർ നിയാസ്,രാഗിണി നന്ദ്‌വാനി,ലിയോണ,അഞ്ജലി നായർ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു.അബ്ദുൾ റസാഖ് പി.വി. തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സി. ലാൽ നിർവഹിക്കുന്നു.
ചില ആയുർവേദ ഒറ്റമൂലികൾ
പുഴുകടിക്ക് ആയുർവേദ ഒറ്റമൂലി
പുഴുക്കടിക്ക് പച്ച മഞ്ഞളും വേപ്പിലയും ഒന്നിച്ചു അരച്ചു പുരട്ടുക.
തല മുടി വളരുന്നതിന് ആയുർവേദ ഒറ്റമൂലി
എള്ളണ്ണ തേച്ചു സ്ഥിരം കുളിച്ചാൽ തലമുടിക്ക് വളർച്ച ഉണ്ടാകും
പല്ല് വേദനക്ക് ആയുർവേദ ഒറ്റമൂലി
വെളുത്തുള്ളി ചതച്ചു വേദനയുള്ള പല്ലുകൊണ്ട് കുറച്ചു സമയം കടിച്ചു പിടിച്ചാൽ വേദനക്ക് ശമനമുണ്ടാകും .
പ്രമേഹത്തിന് ആയുർവേദ ഒറ്റമൂലി
നെല്ലിക്കാ നീരില്‍ മഞ്ഞള്‍ പൊടിയും തേനും ചേര്‍ത് കഴിച്ചാൽ പ്രെമേഹത്തിന് മാറ്റം ഉണ്ടാകും .
പനിക്ക് ആയുർവേദ ഒറ്റമൂലി
കുരുമുളക് ,ചുക്ക്,ഏലം ,വെളുത്തുള്ളി ,കൃഷ്ണ തുളസി ,ഇവ കഷായം വെച്ച് കുടിച്ചാൽ പനി മാറും
ചുണങ്ങിന് ആയുർവേദ ഒറ്റമൂലി
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചു പുരട്ടിയാൽ ചുണങ്ങിനു മാറ്റം ഉണ്ടാകും
ഉറക്ക കുറവിന് ആയുർവേദ ഒറ്റമൂലി
കിടക്കുന്നതിനു മുമ്പ് ഒരു സ്പൂണ്‍ തേന്‍ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും
മൂത്ര തടസതിന് ആയുർവേദ ഒറ്റമൂലി
ഏലക്ക പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ ചേർത്ത് കഴിച്ചാൽ മൂത്ര തടസം മാറിക്കിട്ടും .
കഫകെട്ടിന് ആയുർവേദ ഒറ്റമൂലി
ത്രി ഫലാദി ചൂര്‍ണം ചെറു ചൂട് വെള്ളത്തില്‍ ചേര്‍ത് കുടിച്ചാൽ കഫകെട്ടു മാറിക്കിട്ടും .
ദഹന കേടിന് ആയുർവേദ ഒറ്റമൂലി
ഇഞ്ചി നീരും ഉപ്പും ചെറു നാരങ്ങ നീരും ചേര്‍ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .
കണ്ണിന്റെ മൂടലിന് ആയുർവേദ ഒറ്റമൂലി
നിവാസവും രണ്ടു നേരം വീതം വാഴ തേന്‍ കണ്ണിലെഴുതിയാൽ കണ്ണിന്റെ മൂടൽ മാറിക്കിട്ടും .
തുമ്മലിന് ആയുർവേദ ഒറ്റമൂലി
വേപ്പെണ്ണ തലയില്‍ തേച്ചു കുളിച്ചാൽ തുമ്മൽ മാറിക്കിട്ടും .
ജലദോഷത്തിന് ആയുർവേദ ഒറ്റമൂലി
തുളസിയില നീരും ചുവന്ന ഉള്ളിയുടെ നീരും ചെറു തേന്‍ ചേര്‍ത് കഴിച്ചാൽ ജലദോഷം മാറിക്കിട്ടും .
ചുണ്ട് പൊട്ടുന്നതിന് ആയുർവേദ ഒറ്റമൂലി
വെണ്ണയോ നെയ്യോ പുരട്ടിയാൽ ചുണ്ടു പൊട്ടൽ മാറും
തീ പൊള്ളലിന് ആയുർവേദ ഒറ്റമൂലി
ചെറുതേന്‍ പുരട്ടിയാൽ പൊള്ളൽ മാറും
പേന്‍ പോകാന്‍ ആയുർവേദ ഒറ്റമൂലി
തുളസിയില ചതച്ച് തലയില്‍ ചേര്‍ത് പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക
പല്ലുവേധനക്ക് ആയുർവേദ ഒറ്റമൂലി
കേരളാ ഹൗസിൽ വിഎസിന് അവഗണന
ന്യൂഡൽഹി:പത്ത് ദിവസം മുമ്പ് റൂം ബുക്ക് ചെയ്ത വിഎസ് അച്യുതാനന്ദന് റൂം നൽകാൻ തയാറാകാതെ കേരള ഹൗസ് അധികൃതർ. വിഎസ് അച്യുതാനന്ദന് ഡലഹിയിലെത്തുമ്പോൾ പതിവായി താമസിക്കാറുള്ള 204 ാം നമ്പർ റൂം ആണ് കേരള ഹൗസ് അധികൃതർ അദേഹത്തിന് നൽകാതിരുന്നത്.ഇതേസമയം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് ഈ റൂം നൽകുകയും അദേഹം പോയതിനുശേഷം മാത്രമാണ് വിഎസിന് ഈ മുറി നൽകിനൽകിയത് .അവഗണനയെ തുടർന്ന് കേരളാ ഹൗസ് എആർസിയെ കണ്ട‌് വിഎസ് പരാതി അറിയിച്ചു.
കളർഫുൾ ബ്രഡ് ടോസ്റ്റ്
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ സാധ്യത
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങാന്‍ സാധ്യത. യൂണിറ്റിന് 10 പൈസ മുല്‍ 30 വരെ വര്‍ധിപിക്കാനാണ് സാധ്യത . ഗാര്‍ഹിക കണക്ഷനുമാത്രമായിരിക്കും വര്‍ധന ഉണ്ടാവാൻ സാധ്യത . 1 മുതല്‍ 50 യൂണിറ്റ് വരെ 10പൈസ,50-100യൂണിറ്റിന് 20പൈസ 100 യൂണിറ്റിന് മുകളില്‍ മുപ്പത് പൈസ എന്നിങ്ങനെയാകം വര്‍ധന. വ്യാവസായിക-കാര്‍ഷിക മേഖലയെ വര്‍ധനയില്‍ നിന്ന് ഒഴിവാക്കാൻ സാധ്യത ഉണ്ട് .
കാവ്യയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ചിത്രങ്ങൾ
ദിലീപ് കാവ്യ വിവാഹത്തിന് ശേഷം മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ദിലീപിന്റെ ആലുവയിലെ വസതിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് മനോഹരമാക്കി.കാവ്യയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപ്പേര്‍ മീനാക്ഷിക്ക് പിറന്നാള്‍ ആംശസകളുമായി എത്തി. കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കാണെന്ന് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് കഴിഞ്ഞ ദിവസം വൈറലായ ഇന്റര്‍വ്യൂവിൽ വ്യക്തമാക്കിയിരുന്നു.
പെട്രോൾ ഡീസൽ വില മെയ് 1 മുതൽ ദിവസേന പുതുക്കും
രാജ്യത്ത് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കി നിശ്ചയിക്കും.അന്താരാഷ്ട്ര വിപണയിലെ വിലക്കനുസരിച്ചു രാജ്യത്തെ ഇന്ധന വിലയിലും മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് എണ്ണ കമ്പനികൾ അറിയിച്ചു. പുതുച്ചേരി ഉൾപ്പെടെ രാജ്യത്തെ അഞ്ചു നഗരങ്ങളിൽ മെയ് 1മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് തീരുമാനം.പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ചണ്ഡീഗഡ്, ജംഷഡ്‌പൂർ എന്നീ നഗരങ്ങളിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ തീരുമാനം നടപ്പിലാക്കുക.
അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചുള്ള കുറവ് രാജ്യത്തെ ഇന്ധനവിലയിൽ ഇല്ലാത്തതു വലിയ വിമർശനങ്ങൾക്കു വഴിവെച്ചു. ഈ സാഹചര്യം ഒഴിവാക്കാനാണ് മെയ് മാസം 1 മുതൽ ഇന്ധന വില ദിവസേന പുതുക്കി നിശ്ചയിക്കാനുള്ള എണ്ണ കമ്പനികളുടെ തീരുമാനം. രാജ്യത്ത് പെട്രോളിന്‍റേയും ഡീസലിന്‍റേയും വില നിർണ്ണയാധികാരം എണ്ണ കമ്പനികൾക്കാണ്.അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വലിയ മാറ്റം വരുമ്പോഴും രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമേ എണ്ണകമ്പനികൾ യോഗം ചേർന്നു വില പുതുക്കി നിശ്ചയിക്കാറുളൂ. അതുകൊണ്ടുതന്നെ രണ്ടാഴ്ച ഒരിക്കൽ വില പുതുക്കി നിശ്ചയിക്കുമ്പോൾ ഉണ്ടാകുന്ന കുത്തനെയുള്ള വർദ്ധനവും ഇടിവും പ്രത്യക്ഷത്തിൽ പ്രകടമാവുകയും ചെയ്തിരുന്നു.ദിവസേന മാറ്റം വരുമ്പോൾ വിലയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിൽ പ്രകടമാകില്ലെന്നും എണ്ണകമ്പനികൾ കണക്കു കൂട്ടുന്നു. നിലവിൽ രാജ്യത്തെ 95 % ത്തോളം വരുന്ന ഇന്ധന വിപണി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവുമാണ്. ഭൂരിഭാഗം പെട്രോൾ പമ്പുകളിലും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരക്ക് മാറ്റാൻ കഴിയുന്നതുകൊണ്ടു അടിക്കടി നിരക്ക് മാറ്റുന്നതിനും സാങ്കേതിക തടസ്സം ഉണ്ടാകില്ലെന്നാണ് എണ്ണകമ്പനികൾ പറയുന്നത്.വിദഗ്ധരുടെ നിർദേശപ്രകാരം എണ്ണകമ്പനികൾ ആണ് തീരുമാനം കൈക്കൊണ്ടതെന്നും, സർക്കാറല്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദർ പ്രധാൻ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ തീരുമാനം എത്രയും വേഗം രാജ്യവ്യാപകമായി നടപ്പാക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം.



