മലയാള സിനിമയിലെ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ “അമ്മമഴവില്ല്” ന് വേണ്ടി മോഹൻലാൽ റിഹേഴ്സൽ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വയറലാകുന്നു. കൊച്ചിയിലെ ഹോട്ടലിൽ വച്ച് പ്രായത്തെ വകവെയ്ക്കാതെ ലാലേട്ടൻ നടിമാർക്കൊപ്പം റിഹേഴ്സൽ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സംവിധായകൻ സിദ്ധിഖിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മെയ് ആറിന് ആണ് പരിപാടികൾ നടക്കുന്നത്. മെഗാഷോയിൽ മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, ജയറാം, സിദ്ധിഖ്, മനോജ് കെ. ജയൻ, ഹണി റോസ്, നമിതാ പ്രമോദ് തുടങ്ങി മലയാളത്തിലെ താരനിരയെല്ലാം പങ്കെടുക്കുന്നുണ്ട്.

