HomeMoviesലാലേട്ടനോപ്പം വമ്പന്‍ ബോളിവുഡ് ടീം

ലാലേട്ടനോപ്പം വമ്പന്‍ ബോളിവുഡ് ടീം

അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ നായകനാകുന്ന  ആദ്യ മലയാള ചിത്രം കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു.  ഇത് വരെ ചിത്രത്തിന് പേരിട്ടിട്ടില്ല.

മലയാളിയായ ബോളിവുഡിലെ സുപ്പർ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിൽ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് . എം എസ് ധോണി, കുച്ച് കുച്ച് ഹോതാ ഹേ, കൃഷ്  തുടങ്ങിയ  ബോളിവുഡ് ചിത്രങ്ങൾക്ക് ഛായാഗ്രാഹണം നിർവ്വഹിച്ച സന്തോഷ് തുണ്ടിയിൽ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഒരു മെഗാ ബോളിവുഡ് ടീമാണ് ഈ മോഹൻലാൽ ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സാജു തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.

മംഗോളിയ, തായ്‌ലൻഡ്, മുംബൈ, പുണെ, സത്താറ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, പാർവതി നായർ എന്നിവരാണ് അഭിനേതാക്കൾ.

3 ഇഡിയറ്റ്സ്, രംഗ്ദേ ബസന്തി, ധൂം, ഗോൽമാൽ എന്നീ സിനിമകളുടെ മേക്കപ്പ് സ്റ്റൈലിസ്റ്റ് “സെറീന ടെക്സീറ”, ഗോൽമാൽ എഗെയ്ൻ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ സിനിമകളിലെ ആക്ഷൻ കൊറിയോഗ്രാഫർ “സുനിൽ റോഡ്രിഗസ്”, സൗണ്ട് ഡിസൈനിങ് അരുൺ നമ്പ്യാർ , വിഎഫ്എക്സ്- ആഫ്റ്റർ . ടോയ്ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്സ് 2 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഉദയ് പ്രകാശ് സിങ്ങ് ആർട്ട് ഡയറക്ടർ, കോസ്റ്റ്യം ഹിമാൻഷി നിജാവൻ, ലൈൻ പ്രൊഡ്യൂസർ പീപ്പ്ലി ലൈവ്, റയീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വിനോദ് ഉണ്ണിത്താൻ എന്നിങ്ങനെ വമ്പൻ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മെയിൽ ചിത്രം  റിലീസ്  ആകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular