മൗണ്ട് മോഗനൂയി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ പാപുവ ന്യൂഗിനിക്കെതിരെ ഇന്ത്യയ്ക്ക് പത്തുവിക്കറ്റിന്റെ രണ്ടാം ജയം. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ പൃഥ്വിഷായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ ഷാ 57 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനി 21.5 ഓവറിൽ പത്തുവിക്കറ്റ് നഷ്ടത്തിൽ 64 റൺസിന് പുറത്തായിരുന്നു. ഓൾ റൗണ്ടർ അനുകൂൽ റോയിയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിലാണ് പാപുവ ന്യൂഗിനിയെ ഇന്ത്യ ചെറിയ സ്കോറിൽ ചുരുട്ടിക്കെട്ടിയത്.